UPDATES

പന്നികുട്ടിയുമായി എടിഎം ക്യൂവില്‍ തെലുങ്ക് നടന്‍

അഴിമുഖം പ്രതിനിധി

പണം എടുക്കാന്‍ എടിഎം ക്യൂവില്‍ നിന്ന് തെലുങ്ക് നടനും സംവിധായകനുമായ രവിബാബുനൊപ്പം പന്നിക്കുട്ടിയെ കണ്ട് അമ്പരന്ന് ജനങ്ങള്‍. ഹൈന്ദരാബാദിലായിരുന്നു സംഭവം. പണം എടുക്കാന്‍ എത്തിയ രവിബാബു തന്റെ പുതിയ ചിത്രമായ അഡുഗോ-യിലെ ഒരു പ്രധാനകഥാപാത്രമായ പന്നികുട്ടിയുമായിട്ടാണ് എത്തിയത്. പലരും അരുമകളായി തത്തയും,പൂച്ചയും,പട്ടിയെയുമൊക്കെ കൊണ്ടു നടക്കാറുണ്ട്. എന്നാല്‍ ഒരു പന്നികുട്ടിയുമായി നടക്കുന്ന രവിബാബു ജനങ്ങളില്‍ കൗതുകമാണുണ്ടാക്കിയത്.

‘കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ ഞാന്‍ എവിടെയെല്ലാം പോകുന്നുണ്ടോ അവിടെയെല്ലാം ഈ പന്നികുട്ടി കൂടെ കാണും. ഇവനെ വീട്ടില്‍ വിട്ടിട്ടു വരാന്‍ പറ്റില്ല. കാരണം അവിടെയാരും ഇവനെ ശ്രദ്ധിക്കില്ല. എനിക്ക് പണം എടുക്കുവാന്‍ വരണം. വെറെ വഴിയില്ലാതെ ഇവനെകൂടി കൂടെ കൊണ്ടുപോന്നതാണ്’ എന്ന് രവിബാബു പറഞ്ഞു.

പന്നികുട്ടിയുമായി നടക്കുന്നത് കാണുമ്പോള്‍ ആളുകള്‍ ആശ്ചര്യത്തോടെയാണ് നോക്കുന്നതെന്നും അടുത്ത പടത്തില്‍ ഈ പന്നികുട്ടിക്ക് പ്രധാനപ്പെട്ട ഒരു റോളുണ്ടെന്നും അദ്ദേഹം പറയുന്നു. ഏതായാലും രവിബാബു പന്നികുട്ടിയുമായി എടിഎമ്മിന്റെ ക്യൂവില്‍ നില്‍ക്കുന്ന ചിത്രം വൈറലായി കഴിഞ്ഞു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍