UPDATES

കേരളം

ശബരിമല LIVE: അക്രമം നടത്തിയത് ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവർ; ശബരിമല പ്രക്ഷോഭവ്യാപനം അജണ്ടയെന്ന് സംശയം

പ്രതിഷേധക്കാര്‍ തടഞ്ഞ യുവതികളെ ശബരിമലയില്‍ ദര്‍ശനത്തില്‍ നിന്നും ബലംപ്രയോഗിച്ച് പിന്തിരിപ്പിച്ച് പൊലീസ് തിരിച്ചറിക്കി. ഏഴംഗസംഘത്തിനൊപ്പം വന്ന രേഷ്മ നിഷാന്ത്, ഷാനില എന്നിവരെയാണ് തിരിച്ചറിക്കിയത്.

ഇതര സംസ്ഥാനക്കാരാണ് പ്രശ്നമുണ്ടാക്കുന്നത് എന്നതിനാൽ പൊലീസ് കരുതലോടെയാണ് നീങ്ങിയതെന്ന് റിപ്പോർട്ടുകളുണ്ട്. ഇവർക്ക് എന്തെങ്കിലും അപകടം സഭവിച്ചാൽ അത് ശബരിമല പ്രക്ഷോഭം ഇതര സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള അവസരം കൊടുക്കുന്ന ഒന്നായി മാറും. ഇക്കാരണത്താലാണ് യുവതികളെ തിരിച്ചിറക്കാൻ പൊലീസ് തീരുമാനിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു.


കോവൈ ധര്‍മരാജഅരശപീഠം മഠത്തിലെ ശ്രീശ്രീ കൃഷ്ണമൂര്‍ത്തി സ്വാമിയുടെ നേതൃത്വത്തില്‍ ദര്‍ശനത്തിനെത്തിയ 80 അംഗങ്ങളുള്ള സംഘമാണ് യുവതികളെ തടഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.


നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്മയുടെ ഭാഗമായ ശ്രേയസ് കണാരന്‍, സുബ്രഹ്മണ്യന്‍ എന്നിവരും യുവതികള്‍ക്കൊപ്പം മലകയറാൻ എത്തിയിരുന്നു.


ശബരിമല ദര്‍ശനത്തിനെത്തിയ രണ്ടു യുവതികളെ തടഞ്ഞത് ആന്ധ്രയില്‍നിന്നും തമിഴ്‌നാട്ടില്‍നിന്നുമുള്ള വിശ്വാസികളെന്ന് റിപ്പോർട്ടുകൾ. മലയാളികൾ വളരെ കുറച്ചുപേർ മാത്രമാണ് ഉണ്ടായിരുന്നത്.


നിരാഹാരം തുടങ്ങിയതായി രേഷ്മ നിഷാന്ത് പ്രഖ്യാപിച്ചു. 102 ദിവസമായി താൻ വ്രതത്തിലാണ്. മലകയറാൻ വീട്ടിൽ നിന്നിറങ്ങിയതാണ്. തിരിച്ചുപോകണമെങ്കിൽ മല കയറാതെ പറ്റില്ലെന്നും അവർ പറഞ്ഞു.


പ്രതിഷേധക്കാർ തടിച്ചു കൂടിയതിനു പിന്നിൽ ചില പൊലീസുകാരുടെ സഹായമുണ്ടാകാമെന്ന സംശയം പങ്കുവെച്ച് ശബരിമലയിൽ നിന്ന് തിരിച്ചിറങ്ങേണ്ടി വന്ന യുവതികളിലൊരാളായ രേഷ്മ നിഷാന്ത്. വെറും മൂന്നുപേർ മാത്രമാണ് ആദ്യം പ്രതിഷേധവുമായി എത്തിയത്. മുക്കാൽ മണിക്കൂർ നേരത്തോളം പൊലീസുകാർ തങ്ങളെ തടഞ്ഞുവെച്ച് ഏറെ നേരം ഫോൺ ചെയ്യലും മറ്റുമായി സമയം കളഞ്ഞു. ഈ സമയത്തിനിടയിലാണ് അക്രമികൾ എത്തിയത്.


പൊലീസിന്റെ കൂടി അനുമതിയോടെയാണ് തങ്ങൾ ശബരിമലയിലെത്തിയതെന്ന് യുവതികളിലൊരാളായ സനില പറഞ്ഞു. നിലവിൽ സുരക്ഷിതമായ ഒരു സ്ഥലത്തേക്ക് എത്തിച്ചിരിക്കുകയാണ് തങ്ങളെന്ന് സനില പറഞ്ഞു. പ്രതിഷേധം തുടരാനാണ് തങ്ങൾ ആലോചിക്കുന്നതെന്നും നിരാഹാരം അടക്കമുള്ള കാര്യങ്ങൾ ആലോചിക്കുമെന്നും അവർ പറഞ്ഞു.


ശബരിമലയിൽ യുവതികളെ തടഞ്ഞ നടപടി പ്രാകൃതമാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമലയില്‍ പ്രകോപനം സ‍ൃഷ്ടിക്കരുതെന്നും അദ്ദേഹം പറഞ്ഞു. . യുവതികളെ തടഞ്ഞത് പ്രതിഷേധത്തെ തുടര്‍ന്നാണ്. പോലീസ് സംയമനം പാലിക്കുകയായിരുന്നു.


നാലു മാസത്തോളമായി വ്രതം നോല്‍ക്കുന്നു. തിരിച്ചു കുടുംബജീവിതത്തിലേക്കു മടങ്ങണമെങ്കില്‍ മാലയഴിക്കണം. അയ്യപ്പനെ കാണാതെ മാലയഴിക്കുന്നത് എങ്ങനെയാണെന്ന് വിശ്വാസികള്‍ പറഞ്ഞു തരണമെന്നും യുവതികള്‍ പറഞ്ഞു.


യുവതികളെ തടഞ്ഞത് ഗുണ്ടായിസമെന്ന് ദേവസ്വം മന്ത്രി


യുവതികളെ പോലീസ് എരുമേലിയിലേക്ക് കൊണ്ടുപോയി. പോലീസ് വാഹനത്തിലാണ് കൊണ്ടുപോയത്. ബലംപ്രയോഗിച്ച് കൊണ്ടു പോവുകയായിരുന്നുവെന്ന് ഒപ്പമുള്ളവര്‍

 


ദര്‍ശനത്തിനെത്തിയ നവോത്ഥാന കൂട്ടായ്മയിലെ യുവതികളെ പോലീസ് നിര്‍ബന്ധിച്ചാണ് മാറ്റിയതെന്ന് സംഘാംഗങ്ങള്‍


പ്രതിഷേധക്കാര്‍ തടഞ്ഞ യുവതികളെ ശബരിമലയില്‍ ദര്‍ശനത്തില്‍ നിന്നും ബലംപ്രയോഗിച്ച് പിന്തിരിപ്പിച്ച് പൊലീസ് തിരിച്ചറിക്കി. ഏഴംഗസംഘത്തിനൊപ്പം വന്ന രേഷ്മ നിഷാന്ത്, ഷാനില എന്നിവരെയാണ് തിരിച്ചറിക്കിയത്. ഇരുവരേയും നീലിമലയില്‍ രണ്ടര മണിക്കൂറോളം പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു. ഇതോടെയാണ് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പൊലീസ് ഇരുവരേയും ദര്‍ശനം നടത്തുന്നതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ നോക്കിയത്. എന്നാല്‍ വ്രതം നോറ്റ് എത്തിയ തങ്ങള്‍ ദര്‍ശനം നടത്തിയെ തിരിച്ചു പോകൂ എന്നു യുവതികള്‍ നിലപാട് എടുത്തതോടെയാണ് രണ്ടുപേരെയും ബലം പ്രയോഗിച്ച് തിരിച്ചിറക്കിയത്.

പുലര്‍ച്ചെ നാലരയോടെയാണ് ഏഴംഗ സംഘത്തിനൊപ്പം രേഷ്മയും ഷാനിലയും മല കയറ്റം തുടങ്ങിയത്. എന്നാല്‍ ദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്നു ചിലര്‍ യുവതികളെ കണ്ടതോടെയാണ് പ്രതിഷേധം ആരംഭിച്ചത്. കൂടുതല്‍ പേര്‍ യുവതികള്‍ക്ക് ചുറ്റും കൂടിയതോടെ സംഘര്‍ഷാവസ്ഥയായി സാഹചര്യം. പൊലീസ് എത്തി പ്രതിഷേധക്കാരില്‍ അഞ്ചുപേരെ കസ്റ്റഡിയില്‍ എടുത്തു മാറ്റിയെങ്കിലും കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് യുവതികളെ തിരിച്ചിറക്കിയതെന്നാണ് പൊലീസ് പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍