UPDATES

ട്രെന്‍ഡിങ്ങ്

ശബരിമല Live Blog: ശങ്കരനും നാരായണ ഗുരുവും ജനിച്ച മണ്ണിലാണ് പിണറായിയെന്ന ചെകുത്താനുമുള്ളത്: പ്രഹ്ലാദ് ജോഷി

സെക്രട്ടേറിയറ്റിന് മുന്നില്‍ എ എന്‍ രാധാകൃഷ്ണനും നിയമസഭയ്ക്ക് മുന്നില്‍ മൂന്ന് പ്രതിപക്ഷ എംഎല്‍എമാരും സത്യാഗ്രഹമിരിക്കും

സംസ്ഥാനത്ത് നടക്കന്നത് ഭരണകൂട ഭീകരതയെന്ന് ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്‍. സുരേന്ദനെ ജയിലില്‍ പീഡിപ്പിച്ച് കൊല്ലപ്പെടുത്താന്‍ ശ്രമം നടക്കുകയാണ്. ജയിലില്‍ മതിയായ വൈദ്യ സഹായം ഉള്‍പ്പെടെ നിഷേധിക്കുകയാണെന്നും ചടങ്ങില്‍ സംസാരിക്കുക്കവെ അദ്ദേഹം വ്യക്തമാക്കി.

പിണറായി വിജയന്റെ മര്‍ക്കടമുഷ്ടി അവസാനിപ്പിക്കാനാണ് സമരം. പാര്‍ട്ടി എല്‍പ്പിച്ച ഉത്തരവാദിത്വം താന്‍ അഭിമാനത്തോടെ ഏറ്റെടുക്കുന്നു. പത്മനാഭന്റെയും അയ്യപ്പന്റെയും അനുഗ്രഹത്താല്‍ ഭക്തരുടെ അവകാശങ്ങള്‍ നേടിയെടുക്കും വരെ സമരം തുടരുമെന്നും അദ്ദേഹം പറയുന്നു.


വിശ്വാസിയല്ലാത്ത കേരളത്തിലെ മുഖ്യമന്ത്രി സംസ്ഥാനത്ത്  നിരീശ്വരവാദം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുയാണെന്ന് ബിജെപി നേതാവ് പ്രഹാളാദ് ജോഷി. ഇതിന്റെ ഭാഗമായാണ് ശബരിമലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറയുന്നു.

കേരളത്തിലെ ഭൂരിഭാഗം സ്ത്രീകളും ശബരിമലയിൽ കയറാൻ ആഗ്രഹിക്കുന്നില്ല. വിശ്വാസം സംരക്ഷിക്കാനാണ് നിങ്ങൾ ശ്രമിക്കുന്നതെങ്കിൽ എന്തുകൊണ്ട് അവരുടെ അഭിപ്രായം തേടിയില്ല. ശങ്കരനും നാരായണ ഗുരുവും ജനിച്ച സ്ഥലത്താണ് പിണറായി വിജയൻ എന്ന ചെകുത്താനും ജനിച്ചിരിക്കുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു.

പ്രീണനനയമാണ് കോൺഗ്രസിനെ രാജ്യത്ത് നിന്നും ഇല്ലാതാക്കയത്. ഇത് തുടർന്നാൽ കേരളത്തിലും കോൺഗ്രസിന് സമാന അവസ്ഥവരും. എ െഎസിസി അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് പറയാനുള്ളത് കേരളത്തിലെ നേതാക്കൾ എഴുതി നൽകണം.

ശബരിമല സമരത്തിന്റെ പോയതിന് മകനെ തേടിയെത്തിയ പോലീസ് വീട്ടില്‍ കയറി സ്ത്രീകളെ പോലും മർദിക്കുന്ന അവസ്ഥയുണ്ടായി. ഇത്തരം സംഭവത്തിൽ പരിക്കേറ്റ ഒാമന എന്ന വീട്ടമ്മ നമുക്കൊപ്പമുണ്ട്. അവരെ ആദരിക്കുന്നു. പിണറായി വിജയന്റെ അമ്മയ്ക്കാണ് ഈ അവസ്ഥ വന്നതെങ്കിൽ അദ്ദേഹം അടങ്ങിയിരിക്കുമോ എന്നും അദ്ദേഹം ചോദിക്കുന്നു.

കേരളത്തിൽ അയ്യപ്പഭക്തൻമാരെ പീഡിപ്പിക്കാൻ ശ്രമിക്കുന്ന സിപിഎമ്മിന് ബംഗാളിലെ അവസ്ഥയാണ് ഉണ്ടാവാൻ പോവുന്നതെന്ന്  ബിജെപി ദേശീയ നേതാവ് പ്രഹ്ലാദ് ജോഷി. അടുത്തുതന്നെ കേരളത്തിൽ ബംഗാൾ ആവർത്തിക്കുമെന്നും അദ്ദേഹം തന്റെ പ്രസംഗത്തിൽ വ്യക്തമാക്കുന്നു.


എൻ രാധാകൃഷ്ണൻ നടത്തുന്നു സമരം ചരിത്രമാകും. ബിജെപിയുടെ വാതിലുകൾ എല്ലാവർക്ക് മുന്നിലും തുറന്നിട്ടിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു.

കോൺഗ്രസ് ബിജെപിയെ പകർത്താൻ ശ്രമിക്കുന്നു. ഇതിന്റെ ഭാഗമാണ് നിയമസഭാ കവാടത്തിലെ കോൺഗ്രസിന്റെ സമരം. ബിജെപി നടത്തുന്ന സമരമാർഗ്ഗങ്ങളാണ് അവരുടേത്. ഇത് തിരിച്ചറിഞ്ഞാണ് ജി രാമൻ നായർ പാർട്ടിയിലെത്തിയത്.

മുഖ്യമന്ത്രി നവോത്ഥാനനായകൻ ആവാൻ ശ്രമിക്കുന്നു. ജനുവരി 1 ന് ശിവഗിരി തീർഥാടന ദിവസം വനിതാ മതിലിന് തിരഞ്ഞെടുത്തത് കമ്മ്യൂണിസം. ഇത് തീർത്ഥാടത്തെ തടസപ്പെടുത്താനുള്ള ശ്രമമാണ്. വിശ്വാസങ്ങളെ അപമാനിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നു.

പ്രധാനമന്തിക്ക് എതിരായ കെപിസിസി അധ്യക്ഷൻ  മുല്ലപ്പള്ളിയുടെ പരാമർശം സത്യപ്രതിജ്ഞ ലംഘനം. മന്തിയായിരിക്കെ ഇടപെടൽ നടത്താതെ പൊതുവേദിയിൽ വിളിച്ച് പറഞ്ഞത് കോൺഗ്രസിന്റെ നെറികേടിന്റെ ഭാഗം.

മാധ്യമ നിയന്ത്രണം പിൻവലിക്കണമെന്നും ശ്രീധരൻ പിള്ള

കേരളത്തിൽ മാധ്യമ സെൻസർഷിപ്പ്. നേതാക്കളുടെ ബൈറ്റെടുക്കാൻ അനുമതി വേണം. കടക്ക് പുറത്ത് എന്ന് പറഞ്ഞപ്പോൾ കുനിഞ്ഞ പോയ അളുകളാണ് ഇവിടെള്ളത്. എന്നാൽ പത്രമാരണ നിയമത്തിനെതിരെ അരുമായും ബിജെപി കൂട്ടുചേരാന്‍ തയ്യാറാണ്.

മാധ്യമങ്ങളിൽ സിപിഎം ഫ്രാക്ഷൻ എന്ന ആരോപണം ആവർത്തിച്ച് ബിജെപി അധ്യക്ഷൻ.

ശബരിമലയുടെ ഭാഗമായ നാലു ജില്ലകളിലും ബിജെപിയുടെ ഗ്രാഫ് മുകളിലേക്കാണ്. ഇവിടെ കോൺഗ്രസിനെയും സിപിഎമ്മിനും മുകളിലാണ് ബിജെപി എന്നുമനസിലാക്കണം.

ശബരിമല വികാരം ബാലറ്റിലെത്തുമ്പോൾ നാലു ജില്ലകളിൽ സിപിഎമ്മിന് അടിപതറുന്നെന്നു ശ്രീധരൻ പിള്ള പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.

സുരേന്ദ്രനെ ജയിൽ മോചിതനാക്കണം. അദ്ദേഹത്തെ കേസുകളിൽ കുടുക്കുന്നു. അദ്ദേഹത്തെ ലക്ഷ്യംവച്ച് നടപടി സ്വീകരിക്കുന്നു. മുഖ്യമന്തി, സിപിഎം സംസ്ഥാന സെക്രട്ടറി, അദ്ദേഹത്തിന്റെ മക്കൾ എന്നിവർക്കെതിരേ അഴിമതി ആരോപണം ഉന്നയിച്ചതിന്റെ പ്രതികാരമാണ് സുരേന്ദ്രനെതിരായ നീക്കത്തിന്റെ പിന്നിൽ.

സാധാരണ നിലയിലേക്ക് ശബരിമലയെ എത്തിക്കുക എന്നതാണ് ബിജെപി സമരത്തിന്റെ ലക്ഷ്യം. ശബരിമലയിലെ കരിനിയമങ്ങൾ പിൻവലിക്കണമെന്നാണ് തങ്ങളുടെ ആവശ്യം.

എജിക്കെതിരായ ഹൈക്കോടതി നിലപാട് ബിജെപി നിലപാടിന് കിട്ടിയ ഭാഗികമായ അംഗീകാരം.

കേരളത്തിൽ നിലനിൽക്കുന്നത് കാട്ടുനീതി. ഇതിനെതിരാണ് ബിജെപി സമരം.

ശബരിമലയിലെ ബിജെപി സമരത്തിന് എല്ലാ വിഭാഗങ്ങളുടെയും പിന്തുണ ലഭിച്ചിരുന്നു. മുന്നോട്ട് വച്ച കാൽ പിന്നോട്ട വച്ച ചരിത്രം ബിജെപിക്കില്ല.

ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള സമരത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നു.


സെക്ടട്ടേറിയേറ്റിന് മുന്നിൽ ബിജെപി നടത്തുന്ന നിരാഹാര സമരം പാർട്ടി ദേശീയ നേതാവും എംപിയുമായ സരോജ് പാണ്ഡെ ഉദഘാടനം ചെയ്യ്ത് സംസാരിക്കുന്നു.


ശബരിമല വിഷയത്തില്‍ ബിജെപിയുടെ രണ്ടാംഘട്ട പ്രത്യക്ഷ സമരം ഇന്ന് ആരംഭിക്കുകയാണ്. സെക്രട്ടേറിയറ്റ് പടിക്കല്‍ ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്‍ അനിശ്ചിതകാല സത്യാഗ്രഹം പ്രഖ്യാപിക്കുന്നതോടെയാണ് ബിജെപിയുടെ സമരം ശക്തമാകുന്നത്. അതേസമയം മൂന്ന് പ്രതിപക്ഷ എംഎല്‍എമാര്‍ നിയമസഭാ കവാടത്തിന് മുന്നിലും സത്യാഗ്രഹം ആരംഭിക്കുകയാണ്. വിഎസ് ശിവകുമാര്‍, പാറയ്ക്കല്‍ അബ്ദുള്ള, ഡോ. എന്‍ ജയരാജ് എന്നിവരാണ് സത്യാഗ്രഹമിരിക്കുന്നത്.

ശബരിമല വിഷയത്തില്‍ ബിജെപിയുടെ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് എ എന്‍ രാധാകൃഷ്ണന്‍ സെക്രട്ടേറിയറ്റ് നടയില്‍ നിരാഹാര സത്യാഗ്രഹം ആരംഭിക്കുന്നതെന്ന് ബിജെപി സ്‌റേറ്റ് സെക്രട്ടറി വി കെ സജീവന്‍ പറഞ്ഞു. അതുകൂടാതെ മന്ത്രിമാരെ തടയാന്‍ തീരുമാനിച്ചിട്ടുള്ള കാര്യങ്ങള്‍, ആചാരലംഘനം നടത്തുന്നത് തടയുന്നതിനുള്ള കാര്യങ്ങള്‍, മഹിളാ മോര്‍ച്ചയുടെ ആഭിമുഖ്യത്തിലുള്ള സമരങ്ങള്‍ ഇതൊക്കെ കേരളത്തിലുടനീളം നടക്കുന്നതിനൊപ്പം സെക്രട്ടേറിയറ്റിന് മുന്നിലും പിണറായി സര്‍ക്കാരിന്റെ പോലീസ് രാജിനെതിരെ ശക്തമായ വികാരം ഉണ്ടാക്കുകയെന്നതാണ് ബിജെപിയുടെ സമരങ്ങളുടെ ലക്ഷ്യമെന്നും സജീവന്‍ വ്യക്തമാക്കി. കെ സുരേന്ദ്രന്‍ അടക്കമുള്ള എഴുപത്തിരണ്ടോളം അയ്യപ്പ ഭക്തന്മാര്‍ക്കെതിരെ ചുമത്തിയിട്ടുള്ള കള്ളക്കേസുകള്‍ പിന്‍വലിക്കുകയും കള്ളക്കേസുകള്‍ ചുമത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നതാണ് ഈ അനിശ്ചിതകാല സത്യാഗ്രഹത്തിന്റെ ലക്ഷ്യമെന്നും സജീവന്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ന് രാവിലെ പത്തരയോടെയാണ് ബിജെപിയുടെ സത്യാഗ്രഹം ആരംഭിച്ചത്. പാര്‍ട്ടിയുടെ കേന്ദ്ര-സംസ്ഥാന നേതാക്കള്‍ ഇതില്‍ പങ്കെടുക്കുമെന്നാണ് ബിജെപി സംസ്ഥാന നേതൃത്വം അറിയിച്ചിരിക്കുന്നത്. ശബരിമല പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷാ നിയോഗിച്ച എംപിമാരുടെ സംഘമാണ് തിരുവനന്തപുരത്തെത്തുക. ശബരിമല സന്നിധാനത്ത് ആരംഭിച്ച സമരം സമരത്തില്‍ ബിജെപി പരാജയപ്പെട്ടെന്നും രാഷ്ട്രീയ ലക്ഷ്യം കണ്ടില്ലെന്നും വിമര്‍ശനമുയര്‍ന്നിരുന്നു. ഇതിന്റെ പേരില്‍ പാര്‍ട്ടിക്കുള്ളിലും ഭിന്നിപ്പ് രൂക്ഷമായി. ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെതിരെയുണ്ടായ കേസുകള്‍ പ്രതിരോധിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്ന വിമര്‍ശനവു ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് പ്രത്യക്ഷസമരവുമായി ബിജെപി സെക്രട്ടേറിയറ്റിന് മുന്നിലെത്തിയിരിക്കുന്നത്. എംപിമാരുടെ സംഘം നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം നിലപാടെടുക്കുക. ഇവര്‍ ഇന്ന് കെ സുരേന്ദ്രനെ ജയിലിലെത്തി സന്ദര്‍ശിച്ചിരുന്നു. സുരേന്ദ്രനെതിരെ നടന്നത് രാഷ്ട്രീയ ഗൂഢാലോചനയാണെന്ന ഗുരുതരമായ ആരോപണമാണ് സംഘം അതിന് ശേഷം ഉന്നയിച്ചിരിക്കുന്നത്.

അതേസമയം കേന്ദ്രതീരുമാനം വരുന്നത് വരെ സമരം എങ്ങനെ മുമ്പോട്ട് കൊണ്ടുപോകണമെന്ന് പ്രത്യേക നിര്‍ദ്ദേശമൊന്നും ലഭിച്ചിട്ടില്ല. നിലവിലുള്ള രീതിയില്‍ സമരം തുടരണമെന്ന് പറയുമ്പോഴും സമരത്തിന്റെ ഗതിമാറാതിരിക്കാനും വിവാദങ്ങളുണ്ടാകാതിരിക്കാനും പ്രത്യേക ശ്രദ്ധ വേണമെന്ന് ഒരു വിഭാഗം സംസ്ഥാന നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിയമസഭാ സമ്മേളനം നടക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് ശബരിമല വിഷയത്തില്‍ സ്‌കോര്‍ ചെയ്യുമെന്ന് കണ്ടാണ് ബിജെപി സെക്രട്ടേറിയറ്റിന് മുന്നിലേക്ക് സമരം നീട്ടുന്നത്. ശബരിമല സമരം തങ്ങളുടെ കൈവിട്ട് പോകുമോയെന്ന ഭയം അവര്‍ക്കുണ്ട്. പ്രത്യേകിച്ചും നിരോധനാജ്ഞ നിലനില്‍ക്കുന്ന ശബരിമലയില്‍ നേരിട്ട് പോയി സമരം ചെയ്യാനുള്ള സാഹചര്യമല്ലെന്ന അവസ്ഥയില്‍.

നിയമസഭയില്‍ നാല് ദിവസമായി ശബരിമല പ്രശ്‌നത്തില്‍ ബഹളമുണ്ടാക്കുകയാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം. അതിനാല്‍ തന്നെ സഭ ബഹളത്തില്‍ പിരിയുകയും ചെയ്യുന്നു. സഭയിലൂടെ തങ്ങളുടെ ശബ്ദം ഉയര്‍ത്തുന്നതില്‍ പരാജയപ്പെട്ടുവെന്ന അവസ്ഥയിലാണ് ഇപ്പോള്‍ പ്രതിപക്ഷത്തിന്റേത്. സെക്രട്ടേറിയറ്റ് സത്യാഗ്രഹത്തോടെ ശബരിമല സമരം ബിജെപി കൈപ്പിടിയിലൊതുക്കുന്നുവെന്ന സാഹചര്യം വന്നതോടെയാണ് കോണ്‍ഗ്രസ് നിയമസഭയ്ക്ക് മുന്നില്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

നിയമസഭാ നടപടികള്‍ തടസ്സപ്പെടുത്തില്ലെന്ന് പ്രതിപക്ഷ നേതാവ് ഇന്ന് സഭയെ അറിയിച്ചെങ്കിലും മുഖ്യമന്ത്രിയുടെ മറുപടിയില്‍ പ്രകോപിതരായി പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങുകയായിരുന്നു. മൂന്ന് എംഎല്‍എമാര്‍ സഭാകവാടത്തില്‍ സത്യാഗ്രഹമിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് തുടക്കത്തിലേ പ്രഖ്യാപിച്ചിരുന്നു. യുഡിഎഫ് സമരം ബിജെപിയുമായുള്ള ഒത്തുകളിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞതാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്. സഭ പിരിച്ചുവിട്ടതിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച പ്രതിപക്ഷ നേതാവ് സഭാ സമ്മേളനം തടസ്സപ്പെട്ടതില്‍ മുഖ്യമന്ത്രിയെയാണ് കുറ്റപ്പെടുത്തിയത്. സമ്മേളനം തടസ്സപ്പെടുത്തിയത് മുഖ്യമന്ത്രിയാണെന്നായിരുന്നു ചെന്നിത്തല പറഞ്ഞത്. തങ്ങള്‍ സമരം ചെയ്യുന്നത് മുഖ്യമന്ത്രിയോട് ചോദിച്ചിട്ട് വേണോയെന്നും ചെന്നിത്തല ചോദിച്ചു.

‘തന്ത്രികള്‍ പടിയിറങ്ങുക’; ശബരിമല ബ്രാഹ്മണ അധിനിവേശത്തിനെതിരെ വില്ലുവണ്ടിയാത്ര ഒരുങ്ങുന്നു

ശബരിമല: കടിഞ്ഞാണ്‍ ആരുടെ കയ്യില്‍?

കോണ്‍ഗ്രസാണോ ബിജെപിയാണോ മികച്ച ഹിന്ദു പാര്‍ട്ടി എന്നതാണോ ഈ രാജ്യം നേരിടുന്ന പ്രശ്നം?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍