UPDATES

LIVE: യുപി ആള്‍ക്കൂട്ട കൊല – “ഇത് ആര്‍എസ്എസിന്റേയും വിഎച്ച്പിയുടേയും ബജ്രംഗ് ദളിന്റേയും ഗൂഢാലോചന”: ബുലന്ദ്ഷഹര്‍ കലാപത്തില്‍ യുപി മന്ത്രി ഒ പി രാജ്ഭര്‍

എല്ലാതരത്തിലുള്ള അരാജകത്വവും അക്രമവും പ്രോത്സാഹിപ്പിക്കുകയാണ് ബിജെപി. ഇതുമൂലം യുപിയില്‍ ജംഗിള്‍രാജ് ആണ് നടക്കുന്നത് – മായാവതി പറഞ്ഞു.

ബുലന്ദ്ഷഹറിലെ ബിജെപി എംപി ഭോല സിംഗ് കലാപത്തിന് ഇസ്‌തേമ ആഘോഷവുമായി ബന്ധമുണ്ട് എന്ന് പറഞ്ഞിരുന്നു. ഇത് സംഘപരിവാര്‍ ഗ്രൂപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.


ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ ഗോവധം ആരോപിച്ച് ഹിന്ദുത്വ സംഘടനകള്‍ അഴിച്ചുവിട്ടിരിക്കുന്ന കലാപം ആര്‍എസ്എസിന്റേയും വിഎച്ച്പിയുടേയും ബജ്രംഗ് ദളിന്റേയും ഗൂഢാലോചനയാണ് എന്ന് സംസ്ഥാന മന്ത്രി ഒപി രാജ്ഭര്‍. ഇത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായി സംഭവിച്ചതാണ്. ഇപ്പോള്‍ പൊലീസ് ചില ബിജെപി പ്രവര്‍ത്തകരേയും പ്രതി ചേര്‍ക്കുന്നുണ്ട്. മുസ്ലീങ്ങളുടെ ലിജ്‌തേമ പരിപാടിക്കിടെ ഇത്തരമൊരു പ്രതിഷേധം സംഘടിപ്പിക്കപ്പെട്ടത് എങ്ങനെയാണ്. ഇത് സമാധാനം തകര്‍ക്കാനുള്ള ശ്രമമാണെന്നും സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി നേതാവായ രാജ്ഭര്‍ പറഞ്ഞു.


ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ ഗോരക്ഷാ പ്രവര്‍ത്തകരുടെ അക്രമത്തിനിടെ പൊലീസ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിംഗ് കൊല്ലപ്പെട്ടത്, ദാദ്രി ആള്‍ക്കൂട്ട കൊല കേസ് അന്വേഷിച്ചതുകൊണ്ടാണ് എന്ന് സഹോദരി.


ബുലന്ദ്ഷഹറില്‍ ഗോവധം ആരോപിച്ചുള്ള അക്രമങ്ങള്‍ക്കിടെ പൊലീസുകാരനടക്കം രണ്ട് പേര്‍ കൊല്ലപ്പെട്ട കേസില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.


സുബോധ് കുമാര്‍ കൊല്ലപ്പെട്ടത് വെടിയേറ്റതിനാലാണ് എന്നതിനാലും കല്ലേറ് കൊണ്ടല്ല എന്നും പോസ്റ്റ്‌മോര്‍ട്ട് റിപ്പോര്‍ട്ട് പറയുന്നു. പൊലീസ് വാഹനത്തെ പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. മൊബൈല്‍ വീഡിയോയില്‍ കാണുന്നത് വെടിയുതിര്‍ത്ത ശേഷം പൊലീസുകാരന്റെ മൃതദേഹം അക്രമികളിലൊരാള്‍ ജീപ്പിന് പുറത്തേയ്ക്കിടുന്നതാണ്. ഗോലി മാരോ (വെടി വച്ച് കൊല്ലൂ) എന്ന് പറയുന്നത് കേള്‍ക്കാം. ഇടത് പുരികത്തിന് സമീപം വെടിയേറ്റതാണ് മരണകാരണം എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നത്.


ബുലന്ദ്ഷഹര്‍ സംഘര്‍ഷത്തില്‍ ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് ബി എസ് പി അധ്യക്ഷയും മുന്‍ മുഖ്യമന്ത്രിയുമായ മായാവതി രംഗത്തെത്തി. എല്ലാതരത്തിലുള്ള അരാജകത്വവും അക്രമവും പ്രോത്സാഹിപ്പിക്കുകയാണ് ബിജെപി. ഇതുമൂലം യുപിയില്‍ ജംഗിള്‍രാജ് ആണ് നടക്കുന്നത് – മായാവതി പറഞ്ഞു.


എന്തുകൊണ്ട് സുബോധ് കുമാറിനെ ഒറ്റയ്ക്കാക്കി എന്ന് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തോട് യോഗി ആദിത്യനാഥ്. സുബോധിന്റെ കുടുംബത്തിന് 40 ലക്ഷം രൂപ നഷ്ടപരിഹാരം മുഖ്യമന്ത്രി പ്രഖ്യാപിച്ചു. മാതാപിതാക്കള്‍ക്ക് 10 ലക്ഷം രൂപ നല്‍കും. കുടുംബത്തില്‍ ഒരാള്‍ക്ക് ജോലി.


27 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഗോവധത്തിന്റെ പേരിലും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഗോവധത്തിന്റെ പേരില്‍ യോഗേഷ് രാജ് നല്‍കിയ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സുബോധിന്റെ സര്‍വീസ് തോക്കും മൊബൈലും അക്രമികള്‍ പിടിച്ചെടുത്തിരുന്നു. പ്രദേശവാസിയായ സുമിത് കുമാര്‍ എന്ന യുവാവും അക്രമത്തില്‍ കൊല്ലപ്പെട്ടിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍