UPDATES

ട്രെന്‍ഡിങ്ങ്

സംസ്ഥാനത്തിന്റെ പുരോഗതി ചൂണ്ടിക്കാട്ടി കേന്ദ്രം സഹായങ്ങൾ നിഷേധിക്കുന്നു: ഗവർണർ

ഗവർണറുടെ നയപ്രഖ്യാപനത്തോടെ കേരള നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് തുടക്കം. ബജറ്റ് 31ന് മന്ത്രി തോമസ‌് ഐസക‌് അവതരിപ്പിക്കും.

കേരളത്തിൽ വർഗീയതയുടെ പേരിൽ പ്രതിസന്ധികളുണ്ടായപ്പോഴും ഭരണഘടനയിലെ മൂല്യങ്ങൾ ഉയർത്തിക്കാട്ടിയാണ് സർക്കാർ ഭരണം തുടരുന്നതെന്ന് വ്യക്കമാക്കുന്നതായിരുന്നു ഗവർണറുടെ നയപ്രഖ്യാപനം പ്രസംഗം. നവോത്ഥാനമൂല്യങ്ങൾ ഉയ‍ർത്തിപ്പിടിച്ച് ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്ന് പറഞ്ഞ ചെയ്ത ഗവര്‍ണർ സർക്കാറിന്റെ വികസന പ്രവർത്തനങ്ങളും നേട്ടങ്ങളും ചൂണ്ടിക്കാട്ടിയാണ് നയപ്രഖ്യാപന നടത്തിയത്. തിരുവനന്തപുരം മുതൽ കാസർകോട് വരെ അതിവേഗ റെയിൽ പാതയുൾപ്പെടെ വൻ പദ്ധതികൾ ഉൾപ്പെടുന്നതായിരുന്നു ജ. പി സദാശിവത്തിന്റെ പ്രസംഗം.

ഗവർണറുടെ പ്രസംഗത്തിലെ പ്രസക്തഭാഗങ്ങൾ.

മാനവവിഭവശേഷി വികസനസൂചികകളിൽ മുന്നിലാണ്. ഏറ്റവും പുതിയ ക്രൈം റെക്കോ‍ഡ്സ് ബ്യൂറോേ കണക്ക് പ്രകാരം വർഗീയകലാപങ്ങൾ നടക്കാത്ത ഏകസംസ്ഥാനം കേരളമാണെന്നും ഗവർണർ പറഞ്ഞു.

കണ്ണൂർ വിമാനത്താവളം മലബാറിന് പുതിയ ജാലകം തുറന്ന് നൽകി.  ഗതാഗതസൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ഇത് സഹായകമായിട്ടുണ്ട്. ശബരിമലയിൽ വിമാനത്താവളം കൊണ്ടുവരാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. അഴീക്കൽ തുറമുഖം യാഥാ‍ർഥ്യമാക്കാൻ പ്രത്യേക ഏജൻസിയെ നിയോഗിച്ചു. കെ എസ്ആർടിസിയിൽ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും  ജീവനക്കാർക്ക് ഉറപ്പാക്കി.


കൂടുതൽ തദ്ദേശീയ എഞ്ചനീയറിങ്ങ് സ്ഥാപനങ്ങൾ ആരംഭിക്കാൻ സർക്കാർ പദ്ധതി തയ്യാറാക്കുന്നു. 5000 വനിതകൾക്ക് പ്ലംബിങ്ങിലും മറ്റും പരിശീലനം നൽകുമെന്നും നയപ്രഖ്യാപന പ്രസംഗം വ്യക്തമാക്കുന്നു.

പട്ടികജാതിയിൽപെട്ട പ്രളയബാധിതർക്ക് പ്രത്യേക പദ്ധതിനടപ്പാക്കും. ദളിത് വിഭാഗത്തിൽ നിന്നും കൂടുതൽ ശാന്തിമാരെ നിയോഗിക്കും.  ദേവസ്വം ബോർഡിൽ 10ശതമാനം മുന്നോക്ക സംവരണം നടപ്പാക്കി.

പ്രളയ ദുരിതാശ്വാസത്തിന് വേണ്ടത് 31000 കോടി. ദൂരന്ത നിവാരണ ഫണ്ടിൽ നിന്നും ലഭിച്ചത് 3000 കോടിയെന്നും ഗവർണർ. എന്നാൽ പ്രളയം നേരിടാൻ സാധ്യമായതെല്ലാം ചെയ്തെു. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളായ മത്സ്യതൊഴിലാളികൾക്ക് നന്ദിയെന്നും ഗവർണർ. പ്രളയ ദുരിതാശ്വാസത്തിന് ലോക ബാങ്ക് വായ‌്പക്ക് ശ്രമിക്കുമെന്നും ഗവർണർ.


പൗരൻമാരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടത് സർക്കാറിന്റെ ഉത്തരവാദിത്വം. ഇത് കകാര്യക്ഷമമായി നടപ്പാക്കുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളും. ടൂറിസം, ഐടി മേഖലയെ ഹർത്താൽ ബാധിക്കില്ലെന്നും ഗവർണർ.

വനിതാ മതിലിന് പ്രശംസിച്ച് ഗവർണര്‍. വനിതാ മതിൽ ലിംഗ നീതിക്ക് വേണ്ടിയായിരുന്നുന്നു. 50 ലക്ഷം സ്ത്രീകളാണ് മതിലിൽ അണിനിരന്നത്. നവോത്ഥാന മുല്യങ്ങൾ ഉയർത്തിപ്പിച്ചാണ് സർക്കാർ പ്രവർത്തിക്കന്നതെന്നും സർക്കാർ.


വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞായിരുന്നു പ്രസംഗം. കൊല്ലം ബൈപ്പാസ്, ഗെയിൽ പൈപ്പ് ലൈൻ, മലയോര ഹൈവേ എന്നിവ സർക്കാറിന്റെ വികസന നേട്ടം. ആദിവാസി കൂടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി നൽകും. ഇതിനായി സ്പെഷ്യൽ റിക്രൂട്ട്മെന്റ് നടത്തും.
ലിംഗസമത്വം ഉറപ്പാക്കാൻ സർക്കാറിന് ബാധ്യത.


കേന്ദ്ര സംസ്ഥാന ബന്ധം ശരിയായ നിലയ്ക്കല്ല. വികസന നേട്ടം സഹായത്തിന് തടസമാവുന്നു. ശബരിമല വിധി നടപ്പാക്കുക എന്നത് സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്വമെന്നും ഗവർണർ.


പ്രളയ ബാധിതരുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാവുമെന്ന് വ്യക്തമാക്കിയായിരുന്നു ഗവർണർ ജ. പി സദാശിവം പ്രസംഗം ആരംഭിച്ചത്. സംസ്ഥാനത്തിന്റെ പുരോഗതി ചൂണ്ടിക്കാട്ടി അർഹമായ സഹായം നിഷേധിക്കുന്നെന്നും അദ്ദേഹം പറയുന്നു.  പ്രളയ ബാധിതരുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ബാനറുയർത്തി പ്രതിഷേധിച്ച്  പ്രതിപക്ഷം


ഗവർണർ ജസ്റ്റിസ‌് പി സദാശിവത്തിന്റെ നയപ്രഖ്യാപനത്തോടെ പതിനാലാം കേരള നിയമസഭയുടെ 14ാം സമ്മേളനത്തിന് തുടക്കം. ഒമ്പതു ദിവസമാണ് സഭ ചേരുന്നത്. 2019-20 വർഷത്തെ ബജറ്റ് 31ന് മന്ത്രി തോമസ‌് ഐസക‌് അവതരിപ്പിക്കും. നയപ്രഖ്യാപനത്തിനും ബജറ്റ് അവതരണത്തിനും ഓരോദിവസവും നന്ദിപ്രമേയചർച്ചയ‌്ക്കും ബജറ്റ‌് പൊതുചർച്ചയ‌്ക്കും മൂന്നുദിവസംവീതവും നീക്കിവച്ചിട്ടുണ്ടെന്ന‌് സ‌്പീക്കർ പി ശ്രീരാമകൃഷ‌്ണൻ അറിയിച്ചു.

28 മുതൽ 30 വരെ നന്ദിപ്രമേയ ചർച്ചയും നാലുമുതൽ ആറുവരെ ബജറ്റിൽ പൊതുചർച്ചയും നടക്കും. ഫെബ്രുവരി ഒന്നിന‌് സഭ ചേരില്ല. ഏഴിന‌് ഉപധനാഭ്യർഥന ചർച്ചയും വോട്ടെടുപ്പും നടത്തിയശേഷം സഭ പിരിയും. ഫെബ്രുവരി 7നാണ് സഭാ സമ്മേളനം സമാപിക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍