UPDATES

ലോക്‌സഭ തിരഞ്ഞെടുപ്പ് ഏപ്രില്‍ 11 മുതല്‍ മേയ് 19 വരെ; മേയ് 23ന് വോട്ടെണ്ണല്‍; കേരളത്തില്‍ ഏപ്രില്‍ 23ന് വോട്ടെടുപ്പ്

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയാണ് തിരഞ്ഞെടുപ്പ് തീയതികള്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്.

കേരളത്തില്‍ ഒറ്റ ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് – ഏപ്രില്‍ 23ന് വോട്ടെടുപ്പ്


ഏഴാം ഘട്ടത്തില്‍ എട്ട് സംസ്ഥാനങ്ങളിലായി 59 മണ്ഡലങ്ങള്‍

ബിഹാര്‍ 8, ഝാര്‍ഖണ്ഡ് മൂന്ന്, മധ്യപ്രദേശ് 8, പഞ്ചാബ് 13, പശ്ചിമബംഗാള്‍ 9, ഛണ്ഡിഗഡ് 1, യുപി 13, ഹിമാചല്‍ പ്രദേശ് 4


ആറാം ഘട്ടത്തില്‍ ഏഴ് സംസ്ഥാനങ്ങളില്‍ 59 മണ്ഡലങ്ങള്‍ (മേയ് 12)

ബിഹാര്‍ 8, ഹരിയാന 10, ഝാര്‍ഖണ്ഡ് 4, മധ്യപ്രദേശ് 8്, യുപി 14, പശ്ചിമ ബംഗാള്‍ 8, ഡല്‍ഹി ഏഴ്


അഞ്ചാം ഘട്ടത്തില്‍ ഏഴ് സംസ്ഥാനങ്ങളിലായി 51 മണ്ഡലങ്ങള്‍ (മേയ് 6)

ബിഹാര്‍ 5, ജമ്മു കാശ്മീര്‍ 2, ഝാര്‍ഖണ്ഡ് നാല്, മധ്യപ്രദേശ് ഏഴ്, രാജസ്ഥാന്‍ 12, ഉത്തര്‍പ്രദേശ് 14, പശ്ചിമ ബംഗാള്‍ ഏഴ്


നാലാം ഘട്ടത്തില്‍ ഒമ്പത് സംസ്ഥാനങ്ങളിലായി 71 മണ്ഡലങ്ങള്‍ (ഏപ്രില്‍ 29)

ബിഹാര്‍ അഞ്ച്, ജമ്മു കാശ്മീര്‍ ഒന്ന്, ഝാര്‍ഖണ്ഡ് 3, മധ്യപ്രദേശ് 6, മഹാരാഷ്ട്ര 17, ഒഡീഷ ആറ്, രാജസ്ഥാന്‍ 13, യുപി 13, പശ്ചിമബംഗാള്‍ 8.


മൂന്നാം ഘട്ടത്തില്‍ 14 സംസ്ഥാനങ്ങളില്‍ 115 മണ്ഡലങ്ങള്‍ (ഏപ്രില്‍ 23)

അസം 4, ബിഹാര്‍ അഞ്ച്, ഛത്തീസ്ഗഡ് ഏഴ്, ഗുജറാത്ത് 26, ഗോവ രണ്ട്, ജമ്മു കാശ്മീര്‍ ഒന്ന്, കര്‍ണാടക 14, കേരളം 20


രണ്ടാം ഘട്ടത്തില്‍ 13 സംസ്ഥാനങ്ങളിലായി 97 മണ്ഡലങ്ങള്‍ (ഏപ്രില്‍ 18)

അസം 1, ബിഹാര്‍ 5, ഛത്തീസ്ഗഡ് 3, ജമ്മു കാശ്മീര്‍ 2, കര്‍ണാടക 14, മഹാരാഷ്ട്ര 10, മണിപ്പൂര്‍ 1, ഒഡീഷ 5, തമിഴ്‌നാട് 39, ത്രിപുര 1, ഉത്തര്‍പ്രദേശ് 8, പശ്ചിമ ബംഗാള്‍ 3, പുതുച്ചേരി ഒന്ന്


ഒന്നാം ഘട്ടത്തില്‍ 20 സംസ്ഥാനങ്ങളിലായി 91 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ്‌ (ഏപ്രില്‍ 11)

ആന്ധ്രപ്രദേശ് – 25, അരുണാചല്‍ – 2, അസം – 5, ബിഹാര്‍ – 4, ഛത്തീസ്ഗഡ് – 1, ജമ്മു കാശ്മീര്‍ – 2, മഹാരാഷ്ട്ര – 7, മേഘാലയ – 2, മിസോറാം – 1, നാഗാലാന്‍ഡ് – 1, ഒഡീഷ – 4, സിക്കിം – 1, മണിപ്പൂര്‍ – 1, തെലങ്കാന – 17, ത്രിപുര – 1, യുപി – എട്ട്, ഉത്തരാഖണ്ഡ് – 5, പശ്ചിമബംഗാള്‍ – 2, ആന്‍ഡമാന്‍ – 1, ലക്ഷദ്വീപ് – 1


ആദ്യ ഘട്ടം ഏപ്രില്‍ 11, രണ്ടാം ഘട്ടം ഏപ്രില്‍ 18, മൂന്നാം ഘട്ടം ഏപ്രില്‍ 23ന്, നാലാം ഘട്ടം ഏപ്രില്‍ 29ന്, അഞ്ചാം ഘട്ടം മേയ് ആറിന്, ആറാം ഘട്ടം മേയ് 12ന്, ഏഴാം ഘട്ടം മേയ് 19ന്‌

ലോക്‌സഭ തിരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളില്‍, മേയ് 23ന് വോട്ടെണ്ണല്‍


സമൂഹമാധ്യമ പ്രചാരണവും തിരഞ്ഞെടുപ്പ് ചിലവില്‍

ക്രിമിനല്‍ കേസുള്ള സ്ഥാനാര്‍ത്ഥികള്‍ കേസ് വിവരം മാധ്യമ പരസ്യങ്ങളിലൂടെ അറിയിക്കണം

വോട്ടിംഗ് യന്ത്രത്തില്‍ സ്ഥാനാര്‍ത്ഥികളുടെ ചിത്രം

ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധം

രാജ്യത്താകെ 90 കോടി വോട്ടര്‍മാര്‍

പുതിയ വോട്ടര്‍മാര്‍ക്കായി ടോള്‍ ഫ്രീ നമ്പര്‍ 1950

10 ലക്ഷം പോളിംഗ് ബൂത്തുകള്‍, 2014നേക്കാള്‍ ഒരു ലക്ഷം കൂടുതല്‍

എല്ലായിടത്തും വിവിപാറ്റ് ഉപയോഗിക്കും.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു


17ാം ലോക്‌സഭ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കുന്നു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയാണ് ന്യൂഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് തീയതികള്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍