UPDATES

ട്രെന്‍ഡിങ്ങ്

ശബരിമല LIVE: യുവതികളെ തിരിച്ച് പമ്പയിലെത്തിച്ചു; ക്രമസമാധാന നില പരിഗണിച്ചാണ് നടപടിയെന്ന് പോലീസ്

കോഴിക്കോട് കൊയിലാണ്ടി സ്വദേശിനി ബിന്ദു, മലപ്പുറം സ്വദേശിനി കനകദുര്‍ഗ എന്നിവരാണ് മല കയറുന്നത്.

കനകദുര്‍ഗ്ഗയ്ക്ക് ദേഹാസ്വാസ്ഥ്യമെന്ന് പോലീസ്. കനകദുര്‍ഗ്ഗയ്ക്ക് ഒരു പ്രശ്‌നവുമില്ലെന്ന് ബിന്ദു.

യുവതികളുടെ പ്രതികരണം എടുക്കുന്നതില്‍ നിന്ന് മാധ്യമങ്ങളോ പോലീസ് തടഞ്ഞു.

യുവതികളെ തിരിച്ച് പമ്പയിലെത്തിച്ചു; ക്രമസമാധാന നില പരിഗണിച്ചാണ് നടപടിയെന്ന് പോലീസ്

കൊയിലാണ്ടി പൊയിൽക്കാവിലുള്ള അഡ്വ. ബിന്ദുവിന്റെ വീടിനു മുന്നിൽ അയ്യപ്പ കർമസേനയുടെ നാമജപ പ്രതിഷേധം. കൂടിയിരുന്ന് ശരണം വിളിക്കുകയാണ്. അക്രമസംഭവങ്ങളില്ല. ആർക്കും ബുദ്ധിമുട്ടുണ്ടാക്കില്ല, അക്രമമുണ്ടാവില്ലെന്ന് ബിജെപി മണ്ഡലം പ്രസിഡന്റ്. യുവതികൾ മലയിറങ്ങി എന്നുറപ്പായാൽ നാമജപം നിർത്തുമെന്നും പ്രതിഷേധക്കാർ പറയുന്നുണ്ട്

യുവതികളെ പമ്പയിലുള്ള പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് മാറ്റി.

ശബരിമലയിലെ സ്ത്രീപ്രവേശനം അടഞ്ഞ അധ്യായമെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. ശബരിമലയില്‍ കുറച്ച ദിവസമായി ഉണ്ടായിരുന്ന ശാന്തമായ അവസ്ഥ പോലീസിന്റെ നടപടി കൊണ്ട് ഉണ്ടായെന്നും ചെന്നിത്തല.

ശബരിമലയില്‍ കലാപത്തിന്റെ അന്തരീക്ഷം ഉണ്ടാക്കുന്നത് എന്തിനാണ്. ഇന്ന് വീണ്ടും യുവതികളുമായി പോകാന്‍ പോലീസ് തയാറായി. അവരെ തടഞ്ഞത് ഭക്തരാണ്. ഇനിയും ഈ നാടകം ഉണ്ടാകരുത്. ഹൈക്കോടതി സമിതിയെ മന്ത്രി കുറ്റപ്പെടുത്തുന്നുണ്ട്. തങ്ങള്‍ക്ക് റോളില്ലെന്ന് സമിതിയും പറയുന്നു. ശബരിമലയില്‍ നാഥനും നമ്പിയുമില്ലാത്ത സ്ഥിതിയാണെന്നും ചെന്നിത്തല.

ശബരിമലയില്‍ ഭക്ടരുടെ വികാരം വൃണപ്പെടുത്തുന്ന ഒന്നും അംഗീകരിക്കില്ല. ഇത്തരത്തിലുള്ള നാടകം കേരളത്തിന്‌ തന്നെ അപമാനകരമാണ്, കേരളത്തിലെ പോലീസിന് അപമാനകരമാണ്. ഇതില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും ചെന്നിത്തല.

ശബരിമലയിലെ സ്ത്രീപ്രവേശനം അടഞ്ഞ അധ്യായമാണ്. പുന:പരിശോധന ഹര്‍ജി കൊടുത്തത് ദേവസം ബോര്‍ഡാണ്. എന്നാല്‍ യുവതികളുമായി അവിടെ കയറിയത് സര്‍ക്കാരാണ്. സര്‍ക്കാറിന്റെ പിടിവാശിയാണ് ഇതിനു കാരണം. സര്‍ക്കാരിന് വേണ്ടത് പ്രായോഗികബുദ്ധിയാണ്. അവിടെ ആരോ മന:പൂര്‍വ്വം പ്രതിസന്ധി ഉണ്ടാക്കാന്‍ ശ്രമിക്കുന്നു, ശബരിമല തീര്‍ഥാടനം അട്ടിമറിക്കുന്നുവെന്നും ചെന്നിത്തല.

ശബരിമലയില്‍ സുപ്രീം കോടതി വിധി നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. എന്നാല്‍ ക്രമസമാധാന പ്രശ്നം ഉണ്ടാകുന്നത് അനുവദിക്കാന്‍ പറ്റില്ലെന്നും ബെഹ്റ.

പ്രതിഷേധക്കാര്‍ മൂലം കാല്‍ നടയായി കൊണ്ടുപോകാന്‍ കഴിയാത്തതിനാല്‍ വനംവകുപ്പിന്റെ വാഹനത്തില്‍ ബിന്ദുവിനെ താഴേക്ക് കൊണ്ട് പോകുന്നു.

കനകദുര്‍ഗയ്ക്ക് ദേഹാസ്വാസ്ഥ്യമില്ലെന്നും പോലീസ് നിര്‍ബന്ധിച്ച് തിരിച്ചിറക്കുന്നുവെന്നും ബിന്ദു പറഞ്ഞതായി ഏഷ്യനെറ്റ് ന്യൂസ്.

താഴേക്ക് ഇറക്കുന്ന സ്ത്രീകളെ പിന്തുടര്‍ന്ന് പ്രതിഷേധക്കാര്‍.

പ്രശ്നങ്ങള്‍ തീരുമ്പോള്‍ തിരികെ കൊണ്ടുവരണമെന്ന് യുവതികള്‍. പോലീസ് ഉറപ്പ് നല്‍കിഎന്നും യുവതികള്‍.

യുവതികളില്‍ ഒരാള്‍ക്ക് ദേഹാസ്വാസ്ഥ്യം; പ്രതിഷേധക്കാരെ മാറ്റാന്‍ കഴിയാതെ യുവതികളെ തിരിച്ചിറക്കുന്നു.

തള്ളിലും തിരക്കിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്ക്, ക്യാമറ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ തകര്‍ന്നു.

തിരിച്ച് പോകാന്‍ തയ്യാറല്ലെന്ന് ദുര്‍ഗയും ബിന്ദുവും അറിയിച്ചെങ്കിലും ദേഹാസ്വസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് ഇറങ്ങാന്‍ തയ്യാറായി. ക്രമസമാധാന പ്രശ്‌നമുള്ളതുകൊണ്ട് യുവതികളെ തിരിച്ചിറക്കുന്നുവെന്ന് പോലീസിന്റെ ഔദ്യോഗിക വിശദീകരണം.

ബലപ്രയോഗം പാടില്ലെന്ന് പോലീസിന് നിര്‍ദ്ദേശം; ബലപ്രയോഗത്തിലൂടെ യുവതികളെ മുകളിലേക്ക് കൊണ്ടുപോകേണ്ടാതില്ല. മണ്ഡലകാലം അവസാനിക്കാനിരിക്കെ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്നും പോലീസിന് നിര്‍ദേശം. യുവതികളെ അനുനയിപ്പിക്കാന്‍ പോലീസ് ശ്രമം.

ചന്ദ്രാനന്ദന്‍ റോഡില്‍ പ്രതിഷേധം കൂടുന്നു; ദര്‍ശനം നടത്തുമെന്നുറച്ച് യുവതികള്‍

ചന്ദ്രാനന്ദന്‍ റോഡില്‍ പ്രതിഷേധം കൂടുന്നു

എന്തു പ്രതിഷേധം ഉണ്ടായാലും ദര്‍ശനം നടത്തുമെന്ന് യുവതികള്‍

ശബരിമലയിലെത്തിയ യുവതികളെ പിന്തിരിപ്പിക്കേണ്ടി വരുമെന്ന് ദേവസ്വം ബോര്‍ഡ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമലയിലെത്തിയിട്ടുള്ള ഒന്നര ലക്ഷത്തോളം തീര്‍ഥാടകരില്‍ പ്രകോപിതവരായവരുണ്ട്. യുവതികളുടെ സുരക്ഷ ഉറപ്പാക്കേണ്ടതുണ്ട്, അവിടെ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവാന്‍ പാടില്ല.

ഹൈക്കോടതി നിരീക്ഷണ സമിതിക്കും മന്ത്രിയുടെ വിമര്‍ശനം. ഇവിടുത്തെ കക്കൂസിന്റെയും വെള്ളത്തിന്റെയും കണക്കെടുക്കല്‍ മാത്രമല്ല അവരുടെ ജോലി. ഇത്തരം വിഷയങ്ങളില്‍ സര്‍ക്കാരിനെ ഉപദേശിക്കുകയും ചെയ്യാമെന്നും മന്ത്രി.

പിന്മാറില്ല എന്ന് യുവതികള്‍, പോലീസ് സംരക്ഷിക്കണം, പ്രതിഷേധിക്കുന്നവര്‍ പ്രതിഷേധിക്കട്ടെയെന്നും യുവതികള്‍. കുടുംബത്തിന്റെ പിന്തുണയുണ്ട്, വ്രതം നോറ്റാണ് ദര്‍ശനത്തിനെത്തിയത്.

ബിന്ദുവിന്റെ വീടിനു മുന്നില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ പ്രതിഷേധം

ശബരിമല ദര്‍ശനത്തിനായി രണ്ട് യുവതികള്‍ എത്തി. കോഴിക്കോട് കൊയിലാണ്ടി സ്വദേശിനി അഡ്വ. ബിന്ദു, മലപ്പുറം സ്വദേശിനി കനകദുര്‍ഗ എന്നിവരാണ് മല കയറുന്നത്. രാവിലെ ഏഴ് മണിയോടെയാണ് ഇവര്‍ മലചവിട്ടി തുടങ്ങിയത്. പോലീസ് കൃത്യമായി സുരക്ഷ ഒരുക്കുന്നുണ്ട്. സ്വാമി അയ്യപ്പന്‍ റോഡ് ഒഴിവാക്കി പരമ്പരാഗത കാനന പാതയിലൂടെയാണ് ഇവര്‍ മല കയറുന്നത്.

അപ്പച്ചിമേട്ടിലും മരക്കൂട്ടത്തും ഇവരെ തടഞ്ഞിരുന്നു.

ശബരിമല LIVE:

08.40AM:

കനത്ത പോലീസ് സുരക്ഷയോടെ യുവതികള്‍ ചന്ദ്രാനന്ദന്‍ റോഡ് പിന്നിട്ടു; കൂടുതല്‍ പ്രതിഷേധക്കാര്‍ എത്തുന്നു.

ആചാര ലംഘനം ഉണ്ടായാല്‍ നട അടച്ച് ശുദ്ധി ക്രിയകള്‍ ചെയ്യണമെന്ന് തന്ത്രിയെ ദൂതന്‍ മുഖേനെ അറിയിച്ചുവെന്ന് പന്തളം രാജകുടുംബാംഗം ശശികുമാര വര്‍മ്മ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍