UPDATES

LIVE BlOG: ഇന്ന് മരണം 31; ആറര ലക്ഷം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍

പ്രളയ ബാധിത പ്രദേശങ്ങളില്‍ വ്യോമ നിരീക്ഷണം നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മൊദി കേരളത്തില്‍ എത്തി

ആഗസ്റ്റ് 8 മുതൽ ഇന്ന് വൈകിട്ട് 3.30 വരെ സംസ്ഥാനത്ത് പ്രളയ കെടുതിയിൽ മരിച്ചവരുടെ എണ്ണം 164
കാണാതായവർ 38

വിവിധ ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർ 6,61,887

പരിക്കേറ്റവർ 133

പൂർണമായി തകർന്ന വീടുകൾ 380

ഭാഗിക മായി തകർന്ന വീടുകൾ 4363

ഈ ഇനത്തിൽ നഷ്ടം 14.29 കോടി

കൃഷി നാശം 1009.02 ഹെക്ടർ

കൃഷി നാശത്തിലൂടെ കണക്കാക്കുന്ന നഷ്ടം 219 കോടി

കൃഷി വീട് നശിചതു മൂലമുള്ള ആകെ നഷ്ടം 233.37 കോടി

ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർ ആകെ 661887

ജില്ല തിരിച്ച്

തിരുവനന്തപുരo 4346
കൊല്ലം 14142
പത്തനംതിട്ട 55340
ആലപ്പുഴ 194074
കോട്ടയം 52811
ഇടുക്കി 28146
എറണാകുളം 145000
തൃശൂർ 51371
പാലക്കാട് 10692
മലപ്പുറം 30086
കോഴിക്കോട് 44328
വയനാട് 29798
കണ്ണൂർ 1438
കാസർഗോഡ് 315


ചെങ്ങന്നൂരില്‍ 12 പേര്‍ മരിച്ചതായി സ്പെഷ്യല്‍ ബ്രാഞ്ച്.


ഇന്ന് മരണം 31. ആറര ലക്ഷം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍. പത്തു ദിവസം കൊണ്ട് മരണം 164


പ്രളയബാധിത ജില്ലയിലെ ദുരിതാശ്വാസ ദുരന്ത ലഘൂകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി തിരുവനന്തപുരം ജില്ലയിലെ സർക്കാർ ഓഫിസുകൾ ഞായറാഴ്ചയും (ഓഗസ്റ്റ് 19) പ്രവർത്തിക്കും. ഓഫിസുകളിലെ ജീവനക്കാർ, ഡ്രൈവർമാർ എന്നിവരുടെ ഹാജർ ഓഫിസ് മേധാവികൾ ഉറപ്പു വരുത്തണം. സർക്കാർ വാഹനങ്ങളും ജീവനക്കാരും ദുരന്ത ലഘൂകരണ പ്രവർത്തനങ്ങൾക്കായി സജ്ജരായിരിക്കണം.


കേരളത്തിന്റെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് യോഗി ആദിത്യ ഗവണ്‍മെന്‍റ് 15 കോടി രൂപ പ്രഖ്യാപിച്ചു.


പറവൂരില്‍ പള്ളിയില്‍ അഭയം തേടിയ 6 പേര്‍ മരണപ്പെട്ടതായി വി ഡി സതീശന്‍ എം എല്‍ എ. കഴിഞ്ഞ ദിവസം പള്ളിയുടെ ഒരു ഭാഗം ഇടിഞ്ഞിരുന്നു.


ഒഡീഷ ഗവണ്‍മെന്‍റ് 5 കോടി പ്രഖ്യാപിച്ചു. തമിഴ്നാട് കേരളത്തിന് 5 കോടി കൂടി പ്രഖ്യാപിച്ചു.


കൊച്ചി വിമാനത്താവളം അടച്ചതിനാല്‍ മറ്റു വിമാനത്താവളങ്ങള്‍ വഴി ഗള്‍ഫ് നാടുകളിലേക്ക് പോകുന്നവരില്‍ നിന്ന് വിമാന കമ്പനികള്‍ അമിത ചാര്‍ജ് ഈടാക്കുന്നത് അവസാനിപ്പിക്കുമെന്ന് സിവില്‍ വ്യോമയാന മന്ത്രി സുരേഷ് പ്രഭു മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. കൊച്ചി അടച്ചതിനാല്‍ ബാംഗ്ലൂരില്‍ നിന്നും മറ്റും ഗള്‍ഫിലേക്ക് അമിത ചാര്‍ജ് ഈടാക്കുന്ന കാര്യം മുഖ്യമന്ത്രി കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിലപ്പെടുത്തിയിരുന്നു. കൊച്ചി വിമാനത്താവളം അടയ്ക്കുന്നതിന് മുമ്പുള്ള നിരക്കേ ഈടാക്കാവൂ എന്ന് വിമാന കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രിയെ വ്യോമയാന മന്ത്രാലയം അറിയിച്ചു.


ഹരിയാന ഗവണ്‍മെന്‍റ് കേരളത്തിന് 10 കോടി പ്രഖ്യാപിച്ചു.


കേരളത്തിലെ ജനങ്ങളുടെ പോരാട്ടവീര്യത്തെ അഭിവാദ്യം ചെയ്യുന്നു എന്നു നരേന്ദ്ര മോദി ട്വിറ്ററില്‍. സംസ്ഥാന ഗവണ്‍മെന്‍റിന്റെ രക്ഷാ-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മികച്ചതെന്നും പ്രധാനമന്ത്രി.


വീഡിയോ: കെട്ടിടത്തിന് മുകളില്‍ അതിസാഹസികമായി ഹെലികോപ്റ്റര്‍ ഇറക്കി രക്ഷാപ്രവര്‍ത്തനം നടത്തുന്ന ഇന്‍ഡ്യന്‍ നേവി


ചെങ്ങന്നൂരിൽ സഹായം ആവശ്യമുള്ളവർക്കു ബന്ധപ്പെടാവുന്ന മുഴുവൻ നമ്പറുകളും ഇവിടെ കൊടുക്കുന്നു.

1. സജി ചെറിയാൻ MLA : 9447069379

1. എയർ ലിഫ്റ്റിന് വേണ്ടി : 0471 4124199

2. രാജേന്ദ്രൻ ( ഡ്യൂട്ടി ഓഫിസർ ) : 8848225104, 7907518627, 9048923183, 8129256426

3. ബോട്ടുകൾ / വള്ളങ്ങൾ
…………………………………..
ഷാജിത്: 8547467983, മഹേഷ്: 7507582017,
ബാബു: 9567625824, ഷിബു: 9746239982,
ഗിരീഷ്: 9946191031, ഗിരീഷ്: 7510976989

4. ചെങ്ങന്നൂർ കൺട്രോൾ റൂം : 00914792452334

5. ആർമി സഹായത്തിന്
………………………………….
മേജർ റാസ് : 9462541719
ഹവിൽദാർ ബിനു : 8003010191.

6. ബന്ധപ്പെടാവുന്ന നമ്പറുകൾ
…………………………………………
ആറാട്ടു പുഴ : 8075700734, 9947624893, 9846654449, 9497269507
കല്ലിശ്ശേരി : 9847218948
എടനാട് : 9946087655
തമരവുംകര : 9961878787
പാണ്ടനാട് : 9495003640, 9495003630, 0477228538630, 8547611801, 04792452334, 9605535658, 8301093227, 9400536261, 9446727290, 8848225104, 9447453244

സുരേഷ് : 00919605535658
ജയിംസ് : 00919447273251
റീജൻ : 7558799806
റോബിൻ : 9562 06l782
ജോൺ ബോസ്കോ : 9497980025
അലക്സ് : 9605109461
ആന്റണി ഡിസിൽവ : 953945847 3
രാജു യോഹന്നാൻ : 9048565779
സൈമൺ : 9207098402
ഷിൻഞ്ചു : 9562389553
തോമസ് ടെറി : 8547117211
ബാബു : 9562389553
ലിനു നെൽസൺ : 7030225575
ജാക് ലീ : 9048693188
മൈക്കിൾ തോമസ് : 994703019
സോളമൻ : 984639631
ഹെൽട്ടൻ ജെയിംസ് : 9961022286
ഷെബി : 858998837 28
മൈക്കിൾ : 9048628034
ജിനു : 9539170110
ആൻറണി : 9474878674
ടൈറ്റസ് : 8592838883
ബെൻ ക്രിസ്റ്റൽ : 8086917565
ആൻറണി ഫ്രാൻസിസ് : 9947834748
ജസ്റ്റിൻ : 9539481924
അലോഷ്യസ് : 7034590932
ജറി : 9747228240
ജോസഫ് : 9656913970
സുനിൽ ജോസഫ് : 9048436484
അനു : 9526182088


കേരളത്തിലെ പ്രളയ കെടുതിയിൽ വിഷമം അനുഭവിക്കുന്നവർക്കുള്ള സഹായം എന്ന നിലയിൽ ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോക്ടർ സുൽത്താൻ ബിൻ മുഹമ്മദ് അൽ കാസ്മി നാലു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് ഭരണാധികാരിയുടെ സാമ്പത്തികോപദേഷ്ടാവ് സയ്ദ് മുഹമ്മദ് അറിയിച്ചു.


കേരളത്തിലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നത് ഇനിയും വൈകിക്കരുത് എന്നു കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.


ചെങ്ങന്നൂർ പാണ്ടനാട് ഇല്ലിക്കൽ പാലത്തിനു സമീപത്തു നിന്നു മൂന്നു മൃതദേഹങ്ങൾ രക്ഷാപ്രവർത്തകർ കണ്ടെത്തി. പരുമലയിലെ ആശുപത്രിയിലെത്തിച്ചു.


ചാലക്കുടിയില്‍ വെള്ളം ഇറങ്ങിയ സ്ഥലങ്ങളിലേക്ക് ജനങ്ങള്‍ തിരിച്ചെത്തുന്നു. ശുചീകരണ പ്രവൃത്തികള്‍ തുടങ്ങി.


മരണപ്പെട്ടവരുടെ കുടുംബത്തിന് 2 ലക്ഷം രൂപയും, പരുക്കേറ്റവര്‍ക്ക് 50,000 രൂപയും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു


മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എസ് ബി ഐ 2 കോടി സംഭാവന ചെയ്തു.


കേരളത്തില്‍ പ്രളയ ബാധിതരെ സഹായിക്കാന്‍ ദേശീയ അടിയന്തിര സമിതി രൂപീകരിക്കാന്‍ യു എ ഇ പ്രസിഡണ്ട് തീരുമാനിച്ചു.


വേമ്പനാട്ടു കായലിലെ ജലനിരപ്പ് ഉയരുന്നതിനിടയിൽ ആലപ്പുഴ നഗരത്തിലെ കനാലുകളിലും വെള്ളം നിറയുന്നു.


പ്രധാനമന്ത്രി പ്രളയബാധിത മേഖലയില്‍ വ്യോമനിരീക്ഷണം നടത്തുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ അനുഗമിക്കുന്നു. തൃശൂര്‍, ആലുവ മേഖലയിലാണ് ആദ്യം സന്ദര്‍ശിക്കുന്നത്.


പ്രളയ ദുരിതം അനുഭവിക്കുന്ന കേരളത്തിന് 500 കോടിയുടെ ഇടക്കാല സാഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി കൊച്ചിയിലെത്തിയ അദ്ദേഹം നാവിക സേന വിമാനത്താവളത്തില്‍ ചേര്‍ന്ന യോഗത്തിന് ശേഷമാണ തുക പ്രഖ്യാപിച്ചതെന്നാണ് വിവരം.


ഇടുക്കി, ഇടമലയാർ ഡാമുകളിൽ നിന്നും പുറത്തേക്ക് ഒഴുക്കി വിടുന്ന ജലത്തിന്റെ അളവ് കുറച്ചു.ഇടുക്കിയിൽ നിന്നും തുറന്ന് വിടുന്ന വെള്ളത്തിന്റെ അളവ് രാവിലെ 7 മണിക്ക് 1000 ക്യമെക്സ് ആയി കറച്ചു. നിലവിൽ 1500 ക്യുമെക്സ് വെള്ളമായിരുന്നു ഒഴുക്കിവിട്ടത്. ഇടമലയാറിൽ നിന്നുള്ളത് 1400 ക്യുമെക്സിൽ നിന്നും 400 ഉം ആയി കുറച്ചിട്ടുണ്ട്. ഇതോടെ പെരിയാറിലെ ജലനിരപ്പ് ഉച്ചയോടെ കുറയുമെന്നാണ് പ്രതീക്ഷ. സമാനമായി ബാണാസുര സാഗറിലേത് 255 ൽ നിന്നും 55 ആയി കുറച്ചു. ആനത്തോടിലേത് 680 ൽ നിന്നും 281 ആയും കുറച്ചിട്ടുണ്ട്.


രക്ഷാപ്രവര്‍ത്തനത്തിനിടെ കാണാതായവര്‍ സുരക്ഷിതര്‍. കാണാതായ രക്ഷാപ്രവര്‍ത്തകരുടെ ബോട്ട് എടത്വായിലാണ് കണ്ടെത്തിയത്.


കൊച്ചിയില്‍ ഒറ്റപ്പെട്ടു പോയവര്‍ക്ക് നാവികസേന ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യുന്നു.


പ്രധാനമന്ത്രിയുടെ വ്യോമനിരീക്ഷണം റദ്ദാക്കി. പ്രതികൂല കാലാവസ്ഥ. കനത്ത മഴ.


നെല്ലിയാമ്പതി പ്രദേശം പൂര്‍ണ്ണമായും ഒറ്റപ്പെട്ടു. ആദിവാസികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പുറംലോകവുമായി ബന്ധമില്ലാതെ കുടുങ്ങിക്കിടക്കുന്നു. പാലങ്ങളും റോഡും തകര്‍ന്നതുകൊണ്ട് രക്ഷാ പ്രവര്‍ത്തനം ദുഷ്ക്കരം.


പ്രളയമേഖലകളിലേക്ക് വ്യോമനിരീക്ഷണത്തിന് പ്രധാനമന്ത്രി പുറപ്പെട്ടു.


ദുരന്തബാധിതരെ സഹായിക്കാൻ ആയി റിലീഫ് കാമ്പുകളിലേയ്ക്കുള്ള ആവശ്യ സാധനങ്ങൾ സൗജന്യമായി അയയ്ക്കുവാൻ തപാൽ വകുപ്പ് സൗകര്യം ഒരുക്കിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ ഹെഡ്‌പോസ്റ്റ് ഓഫീസുകളിലും താഴെ പറയുന്ന സാധനങ്ങൾ സ്വീകരിച്ചു അതാത് ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് സൗജന്യമായി തപാൽ വകുപ്പ് എത്തിക്കുന്നതാണ്.

1. Packed food items with shelf life of 7 days or more (eg bisucuits, rusk, chocolates, dry fruits, juices etc.
2. Drinking water bottles
3. Blankets (New)
4. Bed sheets/Towels ( New)
5. Medicines ( which are not banned/expired)
6. Soaps, Tooth paste , napkins etc.
7. Any other items which can be used.


കാണാതായ രക്ഷാപ്രവര്‍ത്തകരുടെ ബോട്ട് എടത്വായില്‍ കണ്ടെത്തി. നിരണം മേഖലയില്‍ രക്ഷാപ്രവര്‍ത്തനത്തിന് പോയ ഈ ബോട്ടില്‍ 10 പേര്‍ ഉണ്ടായിരുന്നു. ബോട്ടിലുണ്ടായിരുന്നവരുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.


രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി ചെങ്ങന്നൂരില്‍ മഴ തുടരുന്നു. ആലുവയിലും മഴ തുടരുന്നു.


കൂടുതല്‍ കരസേന ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനത്തിന്. 15 ബോട്ടുകള്‍ ചെങ്ങന്നൂരിലും 10 വോട്ടുകള്‍ തിരുവല്ലയിലും ഉടന്‍ എത്തിക്കും.


മുരിങ്ങൂര്‍ ഡിവൈന്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ രണ്ടു പേര്‍ മരിച്ച നിലയില്‍. ധ്യാന കേന്ദ്രത്തില്‍ കുടുങ്ങിയത് 1500ല്‍ അധികം പേര്‍.


പ്രളയ ദുരന്തം നേരിടുന്ന കേരളത്തിന് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സഹായം വാഗ്ദാനം ചെയ്തു. കേരളത്തിനെ പിന്തുണയ്ക്കേണ്ട ചുമതല കേരളീയരുടെ പിന്തുണയോടെ വികസിച്ച യു എയിക്കുണ്ട്.


ആലുവയിലും ചാലക്കുടിയിലും വെള്ളമിറങ്ങി തുടങ്ങി. ഇടമലയാറില്‍ നിന്നും വെള്ളമൊഴുക്ക് കുറഞ്ഞു. വേലിയിറക്കമായതുകൊണ്ട് വെള്ളം കടലിലേക്ക് കുത്തിയൊഴുകുന്നു. ചാലക്കുടിപ്പുഴയില്‍ ജലമൊഴുക്ക് കുറഞ്ഞു.


മന്ത്രി പി തിലോത്തമന്‍ ചെങ്ങന്നൂരില്‍ കുടുങ്ങിക്കിടക്കുന്നു. ചെങ്ങന്നൂരില്‍ സ്ഥിതി ഗുരുതരമെന്ന് മന്ത്രി


രക്ഷാ പ്രവര്‍ത്തനം സൈന്യത്തെ ഏല്‍പ്പിക്കണം എന്നു പ്രതിപക്ഷം


“ദയവു ചെയ്ത് ഞങ്ങൾക്കൊരു ഹെലികോപ്ടർ താ… ഞാൻ കാലുപിടിച്ചു പറയാം.. ഞങ്ങളെ ഒന്നു സഹായിക്ക്… എൻറെ നാട്ടുകാര് മരിച്ചുപോകും. എൻറെ നാട്ടിലെ അമ്പതിനായിരം പേര് മരിച്ചുപോകും. ഞങ്ങളെ സഹായിക്ക്… എയർ ലിഫ്റ്റിംഗല്ലാതെ ഇവിടെ വേറെ വഴിയില്ല, രാഷ്ട്രീയ ഇടപെടൽ കൊണ്ട് മത്സ്യബന്ധന വള്ളങ്ങൾ കൊണ്ടുവന്ന് ഞങ്ങളാവുന്നത് ചെയ്യുകയാണ്. ഞങ്ങൾക്കൊന്നും ചെയ്യാനാകുന്നില്ല. എൻറെ വണ്ടിയടക്കം നിലയില്ലാവെള്ളത്തിൽ കിടക്കുകയാണ്. ഇവിടെ പട്ടാളമിറങ്ങണം. ഞങ്ങൾ മരിച്ചുപോകും ഞങ്ങളെ സഹായിക്ക്…പ്ലീസ്… പ്ലീസ്… പ്ലീസ്….” ചെങ്ങന്നൂര്‍ എം എല്‍ എയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്താലോടെ പതിനായിരങ്ങള്‍ ചെങ്ങന്നൂരില്‍ കുടുങ്ങിക്കിടക്കുന്നതിന്റെ രൂക്ഷത പൊതുസമൂഹം അറിഞ്ഞത്. ചെങ്ങന്നൂര്‍, പാണ്ടനാട് മേഖലകളിലാണ് കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നത്. ഇന്നലെ രാത്രി തന്നെ കൂടുതല്‍ ബോട്ടുകള്‍ എത്തി.

അതേസമയം പ്രളയ ബാധിത പ്രദേശങ്ങളില്‍ വ്യോമ നിരീക്ഷണം നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മൊദി കേരളത്തില്‍ എത്തി. തിരുവനന്തപുരത്തെത്തിയ പ്രധാനമന്ത്രി ഇന്ന് രാവിലെ പ്രളയ ബാധിത മേഖലകള്‍ കാണും. മുഖ്യമന്ത്രിയും ഒപ്പമുണ്ടാകും. അതിനു ശേഷം ഒന്‍പതുമണിയോടെ കൊച്ചിയില്‍ ഉന്നതതല യോഗത്തില്‍ പ്രധാന മന്ത്രി പങ്കെടുക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍