UPDATES

LIVE BLOG: വെള്ളം കൊച്ചി നഗരത്തിലേക്ക്; പെരിങ്ങല്‍ക്കുത്ത് ഡാം കരകവിഞ്ഞൊഴുകുന്നു; കൂടുതല്‍ കേന്ദ്രസേനയെത്തും

പെരിയാറിലെയും പമ്പയിലെയും ജല നിരപ്പ് അപകടകരമായ നിലയില്‍ ഉയര്‍ന്നിരിക്കുന്നു

രണ്ടു ദിവസത്തിനിടെ 89 മരണം


കൊച്ചി നഗരത്തിൽ ജലനിരപ്പുയരുന്നു. ഇടപ്പള്ളി, പോണേക്കര മേഖലകളിൽ വെള്ളം കയറി.


പെരിങ്ങല്‍ക്കുത്ത് ഡാം കരകവിഞ്ഞൊഴുകുന്നു. എല്ലാ ഷട്ടറുകള്‍ തുറന്നിട്ടും ജലനിരപ്പ് നിയന്ത്രിക്കാനാവുന്നില്ല.


സമൂഹമാധ്യമങ്ങള്‍ വഴി വ്യാജപ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെന്ന് സൈബര്‍ഡോം മേധാവി ഐജി മനോജ് എബ്രഹാം.


നെടുമ്പാശ്ശേരി വിമാനത്താവളം ഈ മാസം 26 വരെ അടച്ചിടും.


ഓണം അവധിയില്‍ മാറ്റം. നാളെ അടച്ചു ആഗസ്ത് 29നു തുറക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.


പ്രളയക്കെടുതി നേരിടുന്നതിന് പണം കണ്ടെത്താനുളള ശ്രമങ്ങളുടെ ഭാഗമായി  ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന്‍റെ എക്സൈസ് ഡ്യൂട്ടി 2018 നവംബര്‍ 30 വരെ വര്‍ദ്ധിപ്പിക്കാന്‍ പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവില്‍ ആറ് സ്ലാബുകളിലായാണ് ഡ്യൂട്ടി നിശ്ചയിച്ചത്. എല്ലാ സ്ലാബിലും പര്‍ച്ചേസ് കോസ്റ്റിന്‍റെ അടിസ്ഥാനത്തില്‍ എക്സൈസ് ഡ്യൂട്ടിയില്‍ നേരിയ വര്‍ദ്ധന വരുത്താനാണ് തീരുമാനം. 235 രൂപയ്ക്കും 250 രൂപയ്ക്കും ഇടയില്‍ വിലയുളള മദ്യത്തിന് ഇപ്പോള്‍ പര്‍ച്ചേസ് കോസ്റ്റിന്‍റെ 21 ശതമാനമാണ് നികുതി. അത് 21.5 ശതമാനമായി വര്‍ദ്ധിക്കും. ഇതുപോലെ മറ്റു സ്ലാബുകളിലും വര്‍ദ്ധന വരുത്താനാണ് തീരുമാനം. അധിക വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. പ്രളയക്കെടുതിയും ദുരന്തനിവാരണ പ്രവര്‍ത്തനവും മന്ത്രിസഭ അവലോകനം ചെയ്തു.


കണ്ണൂര്‍ ജില്ലയിൽ 15 ദുരിതാശ്വാസ ക്യാമ്പുകളിലായി 1190ലേറെ പേർ; ദുരിതാശ്വാസ പ്രവർത്തനങ്ങൾ ആരോഗ്യ മന്ത്രി വിലയിരുത്തി. ശക്തമായ മഴയിലുണ്ടായ ഉരുൾപൊട്ടലിനെയും വെള്ളപ്പൊക്കത്തെയും തുടർന്ന് ഇരിട്ടി താലൂക്കിൽ എട്ടും പയ്യന്നൂർ താലൂക്കിൽ ഒന്നും തളിപ്പറമ്പ് താലൂക്കിൽ മൂന്നും തലശ്ശേരി താലൂക്കിൽ മൂന്നും ദുരിതാശ്വാസ ക്യാമ്പുകളാണ് നിലവിൽ പ്രവർത്തിക്കുന്നത്. ആകെ 1190ലേറെ പേരാണ് ഇവിടങ്ങളിൽ കഴിയുന്നത്. ഇരിട്ടി വയത്തൂർ വില്ലേജിൽ അറബിക്കുളം (50 പേർ), പീടികക്കുന്ന് (8 പേർ), കോളിത്തട്ട് (40 പേർ), അയ്യൻകുന്ന് വില്ലേജിലെ കരിക്കോട്ടക്കരി സെന്റ് ജോർജ് യുപി സ്‌കൂൾ (268 പേർ), വാണിയപ്പാറ ഉണ്ണീശോ പള്ളി ഹാൾ (101 പേർ), കേളകം വില്ലേജിലെ കോളിത്തട്ട് ഗവ. എൽപി സ്‌കൂൾ (69 പേർ), കൊട്ടിയൂർ വില്ലേജിലെ മന്തഞ്ചേരി എസ്എൻഎൽപി സ്‌കൂൾ (213), നെല്ലിയോട് സെന്റ് ജോർജ് സൺഡേ സ്‌കൂൾ (200 പേർ), തളിപ്പറമ്പ് ചെങ്ങളായി ചെങ്ങളായി മാപ്പിള എൽപി സ്‌കൂൾ (22 പേർ), പന്നിയൂർ മഴൂർ എൽപി സ്‌കൂൾ (12 പേർ), വെള്ളാട് വില്ലേജിലെ കാപ്പിമല വിജയഗിരി ജിയുപി സ്‌കൂൾ (45 പേർ), തലശ്ശേരി താലൂക്കിലെ കതിരൂർ ചുണ്ടങ്ങാപ്പൊയിൽ സെൻട്രൽ എൽപി സ്‌കൂൾ (39 പേർ), കണ്ടംകുന്ന് മെരുവമ്പായി യുപി സ്‌കൂൾ (27 പേർ), എരഞ്ഞോളി വടക്കുമ്പാട് ഗവ. എച്ച്.എസ്.എസ് (4 പേർ), പയ്യന്നൂർ താലൂക്കിലെ പുളിങ്ങോം രാജഗിരി കത്തോലിക്കാ പള്ളി (92 പേർ) എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ പ്രവർത്തിക്കുന്നത്.

ഇരിട്ടി താലൂക്കിലെ കൊട്ടിയൂർ അമ്പായത്തോട് വനത്തിൽ ഇന്നലെ രാവിലെയോടെ ഉരുൾപൊട്ടലുണ്ടായി. അപകടസാധ്യത കണക്കിലെടുത്ത് നേരത്തേ തന്നെ പ്രദേശവാസികൾക്ക് മാറിത്താമസിക്കാൻ നിർദ്ദേശം നൽകിയിരുന്നു. ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ സൈന്യവും ഫയർ ആന്റ് റെസ്‌ക്യൂ വിഭാഗവും പ്രദേശത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. അമ്പായത്തോട്, പാൽചുരം, കൊട്ടിയൂർ- കേളകം മേഖലകളിലാണ് ഉരുൾ പൊട്ടൽ ഉണ്ടായത്. ജനങ്ങൾക്കോ വീടുകൾക്കോ അപകടമുണ്ടായിട്ടില്ല. അപകട സാധ്യത കണക്കിലെടുത്ത് പ്രദേശത്തെ ആളുകളെ താമസിപ്പിക്കുന്നതിനായി രണ്ട് ദുരിതാശ്വാസ ക്യാംപുകൾ തുടങ്ങുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഉരുൾപൊട്ടലിനെ തുടർന്ന് ഒലിച്ചുവന്ന മരങ്ങൾ അമ്പായത്തോട് പാലത്തിൽ കുടുങ്ങിയതിനാൽ പാലം അപകടാവസ്ഥയിലാണ്.

തളിപ്പറമ്പ് താലൂക്കിലെ മൊറാഴ വില്ലേജിൽ ബക്കളം ലക്ഷംവീട് കോളനിയിൽ വീട് നിലംപൊത്തി. ഗുരുതരമായി പരിക്കേറ്റ കമലം (84) എന്നവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശിവപുരം വില്ലേജിൽ കുണ്ടേരിപ്പൊയിൽ 14 വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ആളുകളെ ബന്ധുവീടുകളിലേക്കും അയൽപക്കങ്ങളിലേക്കും മാറ്റി. വെള്ളാട് വില്ലേജിൽ പാത്തൻപാറ തെക്കെ മുറിയിൽ ജോസഫിന്റെ വീട് കനത്ത മഴയിൽ പൂർണമായും തകർന്നു. ഇതേ വില്ലേജിൽ നാലു വീടുകളും ന്യൂനടുവിൽ വില്ലേജിൽ ഒരു വീടും ഭാഗികമായി തകർന്നു. എരുവേശ്ശി വില്ലേജിലെ കോട്ടക്കുന്ന് ബെന്നി എന്നയാളുടെ കിണർ ഭാഗികമായി ഇടിഞ്ഞുതാണു. ഇതേവില്ലേജിലെ ചുണ്ടക്കുന്ന് തൊട്ടിയാൽ സതീശന്റെ നിർമാണത്തിലിരിക്കുന്ന വീട് ഭാഗികമായി തകർന്നു.

കനത്ത മഴയിൽ കാര്യങ്കോട് പുഴയിൽ വെള്ളം കയറിയതിനെത്തുടർന്നാണ് ചെറുപുഴ പഞ്ചായത്തിലെ ഇടക്കോളനിയിലെയും കാനംവയൽ കോളനിയിലെയും കുടുംബങ്ങളെ വ്യാഴാഴ്ച ക്യാമ്പിലേക്ക് മാറ്റിയത്. പുഴയിൽ വെള്ളം കയറിയതോടെ ഇടക്കോളനിയിലേക്കുള്ള മുളപ്പാലം ഒഴുകിപ്പോവുകയായിരുന്നു. ഇവിടെ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് താൽക്കാലിക പാലം നിർമ്മിച്ചിട്ടുണ്ട്. ഉദയഗിരി-ശാന്തിപുരം-അരിവിളഞ്ഞ പൊയിൽ റോഡിൽ കാലുങ്കിന്റെ അടിഭാഗം പൊട്ടിയതിനാൽ അങ്ങോട്ടുള്ള ഗതാഗതം നിരോധിച്ചു.

ജില്ലയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളെ കുറിച്ച് വിലയിരുത്തുന്നതിന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറുടെ നേതൃത്വത്തിൽ ബുധനാഴ്ച കലക്ടറേറ്റിൽ പ്രത്യേക യോഗം ചേർന്നു. ജില്ലാ കലക്ടർ മീർ മുഹമ്മദലി, ഡിഎംഒ കെ നാരായണ നായിക്, ഡെപ്യൂട്ടി കലക്ടർ (ഡിഎം) എൻ കെ അബ്രഹാം, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. മഴ ശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ മുൻകരുതൽ നടപടികളെടുക്കുന്നതിൽ കൂടുതൽ ജാഗ്രത പുലർത്താനും ക്രമസമാധാനം, വാഹനഗതാഗതം, ദുരിതാശ്വാസ സാധനങ്ങളുടെ സ്വീകരണവും വിതരണവും, ദുരിതാശ്വാസ ക്യാമ്പുകളുടെ ഏകോപനം തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക സംവിധാനമുണ്ടാക്കാൻ മന്ത്രി നിർദേശം നൽകി.

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അയക്കുന്നതിനായി കുപ്പിവെള്ളവും ഭക്ഷ്യവസ്തുക്കളും സാധന സാമഗ്രികളും വസ്ത്രങ്ങളും കലക്ടറേറ്റിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. ഉദ്യോഗസ്ഥർ ഇവ വിവിധ കേന്ദ്രങ്ങളിലേക്ക് കയറ്റി അയക്കുന്നതിനായി അശ്രാന്ത പരിശ്രമത്തിലാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായവുമായും നിരവധി പേർ എത്തുന്നു.


ആലുവ, പെരുമ്പാവൂര്‍ മേഖലകളില്‍ നിന്നും 132 പേരെ കോസ്റ്റ് ഗാര്‍ഡ് രക്ഷിച്ചു. നിരവധി പേര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു. ആലുവ ഭാഗത്ത് ഏഴു കിലോമീറ്റര്‍ ചുറ്റളവിലാണ് വെള്ളം കയറിയിരിക്കുന്നത്.

പത്തനംതിട്ടയില്‍ നടക്കുന്ന രക്ഷാ ദൌത്യം


ഇടുക്കി ജില്ലയിൽ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും 10 പേർ മരിച്ചതായി സംശയം. ആറു പേരെ കാണാതായി. നെടുങ്കണ്ടത്ത് പച്ചടിയിൽ ഒരു കുടുംബത്തിലെ മൂന്നു പേർ ഉരുൾപൊട്ടലിൽ മരിച്ചു.


വെള്ളപ്പൊക്കത്തില്‍ വീടിന്റെ രണ്ടാം നിലയില്‍ കുടുങ്ങിയ കുഞ്ഞിനെ നേവി രക്ഷിക്കുന്നു


മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയാക്കുന്നത് പരിശോധിക്കണമെന്ന് സുപ്രീംകോടതി.സ്ഥിതിഗതികള്‍ സംബന്ധിച്ചു നാളെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ കേരളത്തിന്റെ ആവശ്യം തമിഴ്‌നാട് സര്‍ക്കാര്‍ തള്ളിയിരുന്നു. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയില്‍ നിലനിര്‍ത്തുമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു.


1068 ക്യാമ്പുകളിലായി ഒന്നരലക്ഷത്തോളം ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. എറണാകുളം ജില്ലയുടെ വിവിധ പ്രദേശങ്ങൾ വെള്ളത്തിനടയിലായി. ആലുവ ബൈപ്പാസ് മുതൽ അദ്വൈതാശ്രമം വരെ ആറടിയോളം ഉയരത്തിലാണ് വെള്ളം നിറഞ്ഞിരിക്കുന്നത്. ആലുവയിലെ കടുങ്ങല്ലൂർ, കീഴ്മാട്, ചൂണിക്കര, ചെങ്ങമനാട്, നെടുമ്പാശേരി, കുന്നുകര, പുത്തൻവേലിക്കര എന്നിവിടങ്ങളും ഒറ്റപ്പെട്ടു. ആലുവയിൽ മാത്രം ആയിരത്തോളം കുടുംബങ്ങളാണ് വിവിധ സ്ഥലങ്ങളിലായി കുടുങ്ങിക്കിടക്കുന്നത്. സേനാ വിഭാഗങ്ങളെല്ലാം രക്ഷാപ്രവർത്തനത്തിനായി രംഗത്തുണ്ടെങ്കിലും ബോട്ടുകളുടെ കുറവു കാരണം ഉൾപ്രദേശങ്ങളിലേക്ക് എത്തിപ്പെടാനോ കുടങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനോ കഴിഞ്ഞിട്ടില്ല.


മുല്ലപ്പെരിയാര്‍ തുറന്ന് വിടില്ലെന്ന് തമിഴ്‌നാട്. ഡാം സുരക്ഷിതമെന്നും അറിയിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പിണറായി വിജയന് കത്ത് നല്‍കി. ജല നിരപ്പ് 142 അടിയായി നിലനിര്‍ത്തുമെന്നും എടപ്പാടി അറിയിച്ചു. കേരളത്തില്‍ മഴദുരിതം കനത്ത സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് പിണറായി നല്‍കിയ കത്തിന് മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.


പാലക്കാട് പള്ളിപ്പുറത്തിനും കുറ്റിപ്പുറത്തിനുമിടയിലുള്ള പാലങ്ങള്‍ക്കടിയില്‍ ശക്തമായ രീതിയില്‍ വെള്ളം
കുത്തിയൊഴുകുന്നതിനാല്‍ മലബാര്‍ മേഖലയിലും ട്രെയിന്‍ ഗതാഗതം നിര്‍ത്തി വച്ചു.


പെരിയാറില്‍ ഇനിയും വെള്ളമുയരും; ചാലക്കുടി പുഴയുടെ ഒരു കിലോമീറ്റര്‍ പരിധിയില്‍ താമസിക്കുന്നവര്‍ ഉടന്‍ മാറണം. ആലുവ ഇപ്പോള്‍ വെള്ളമെത്തിയതിന്റെ അര കിലോമീറ്റര്‍ പരിധിയിലുള്ളവര്‍ ഉടന്‍ മാറണം- മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ജാഗ്രതാ നിര്‍ദേശം


കാലടി യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികൾ ഉൾപ്പെടെ 500 പേർ യൂണിവേഴ്സിറ്റിന് ഗേറ്റിനകത്തെ വലതു വശത്തുള്ള മൂന്നു നിലയുള്ള യൂട്ടിലിറ്റി സെന്ററിൽ പെട്ട് കിടക്കുന്നു. അടിയന്തിരസഹായം വേണം.phone 8111858607


അതിരൂക്ഷമായ വെള്ളപ്പൊക്ക ദുരിതം നേരിടുന്ന കേരളത്തിന് അടിയന്തരമായി കൂടുതല്‍ സാമ്പത്തിക സഹായം കേന്ദ്ര സര്‍ക്കാര്‍ നല്‍കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി താന്‍ സംസാരിച്ചെന്നും കേരളത്തിന്റെ ചരിത്രത്തില്‍ സമാനതകളില്ലാത്ത ദുരിതം നേരിടാന്‍ പ്രത്യേക സാമ്പത്തിക സഹായം ആവശ്യമാണെന്ന് അദ്ദേഹത്തോട് പറഞ്ഞതായും രാഹുല്‍ ട്വീറ്റ് ചെയ്തു.


കോഴിക്കോട് കക്കയം ഡാമിന്റെ ഷട്ടറുകൾ നാലടിയായി ഉയർത്തും. കുറ്റ്യാടി പുഴയുടെ തീരദേശവാസികളും പൊതുജനങ്ങളും ജഗ്രത പാലിക്കണമെന്ന് ഡാം സേഫ്റ്റി എക്സിക്യുട്ടീവ്‌ എഞ്ചിനീയര്‍ അറിയിച്ചു.

കോഴിക്കോട്‌ ജില്ലയിൽ 126 ക്യാമ്പ്‌. ജില്ലയിൽ 24 മണിക്കൂറും കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നു…

Collectorate: 0495-2371002
Calicut: 0495-2372966
Thamarasseri: 0495-2223088
Koyilandi: 0496-2620235
Vatakara: 0496-2522361


കണ്‍ട്രോള്‍ റൂം നമ്പറുകള്‍

FIRE AND RESCUE SERVICES ALL CONTROL ROOM NUMBERS:

TOLL FREE HELP LINE NUMBER – 1077, 101
STATE CONTROL ROOM TRIVANDRUM -0471 2335101,2320872

THIRUVANANATHAPURAM- 0471 2333101,

KOLLAM – 0474 2746200, 0475 2222701(Punalur), 0474 2522490(Kundara)
9497920111

PATHANAMTHITTA – 0468 2225001, 0468 2222001

ALAPPUZHA – 0477 2230303
KOTTAYAM – 0481 2567444
IDUKKI – POLICE WIRELESS NO. – 9497940901, 04862-221100

ERNAKULAM – 0484 2624101 , 9497920141, 9497920100
THRISSUR – 0487 2423650

PALAKKAD – 0491 2505701, 9497920167, 9497920118
MALAPPURAM – 0483 2734800

KOZHIKODE – 0495 2321654, 9497920120
WAYANAD – 04936 202333,9497920270,9497920122

KANNUR – 0497 2706900, 0497 2701101
KASARGOD – 04994 230101


തൃശൂര്‍ നഗരത്തില്‍ വെള്ളക്കെട്ട്; കൂറാഞ്ചേരിയില്‍ മണ്ണിടിച്ചില്‍ അഞ്ച് മരണം. പെരിയാറില്‍ വെള്ളം ഉയര്‍ന്നതോടെ ചാലക്കുടിപ്പുഴയിലടക്കം വെള്ളം ക്രമാതീതമായി പൊങ്ങിയ സാഹചര്യത്തില്‍ തൃശ്ശൂര്‍ നഗരത്തിലും വെള്ളം കയറുന്ന അവസ്ഥയാണ്. അതിനിടെ ജില്ലയിലെ കുറാഞ്ചേരിയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് അഞ്ച് പേര്‍ മരിച്ചു. ഒരാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. നാലു വീടുകള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു വീഴുകയായിരുന്നു. എന്നാല്‍ എത്രപേര്‍ അപകടത്തില്‍പ്പെട്ടു എന്നത് സംബന്ധിച്ച് വ്യക്തതയില്ല.

നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങളായ അയ്യന്തോള്‍, പുങ്കുന്നം എന്നിവിടങ്ങളിളാണ് വെള്ളക്കെട്ട് ഉണ്ടായിട്ടുള്ളത്. ചാലക്കുടി ദേശീയ പാതയിലും വെള്ളം കയറിയതോടെ എറണാകുളം തൃശൂര്‍ ദേശീയ പാതവഴി വാഹന ഗതാഗതം ഭാഗികമായ തടസപ്പെട്ടു. എറണാകുളത്തുനിന്നും പാലക്കാട് ഭാഗത്തുനിന്നും കോഴിക്കോട് , തൃപ്രയാര്‍ ഭാഗത്തുനിന്നുമുള്ള ഗതാഗതം തടസ്സപ്പെട്ടു. തൃശൂരിലേക്കുള്ള യാത്രകള്‍ ഒഴിവാക്കാന്‍ ശ്രമിക്കുകണമെന്നും അധികൃര്‍ അറിയിച്ചു. മുരിങ്ങൂര്‍ ഡിവൈന്‍ ഭാഗത്ത് ദേശീയ പാത ഭാഗികമായി മുങ്ങിയിട്ടുണ്ട്. കനത്ത മഴയില്‍ കാട്ടൂരില്‍ വീട് തകര്‍ന്നു കാട്ടൂരും കാറളത്തും ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. കരുവന്നൂര്‍ പുഴയുടെ തീരത്തുള്ള വരെ മാറ്റി പാര്‍പ്പിച്ചു. പീച്ചി ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്താനാകാത്തതിനെത്തുടര്‍ന്നു ഷട്ടറിന്റെ ചങ്ങലകള്‍ മുറിച്ചുമാറ്റേണ്ടിവന്നും. ഇതിനുശേഷം 31 ഇഞ്ച് ഉയര്‍ത്തിയിരുന്ന ഷട്ടര്‍ 42 ഇഞ്ചാക്കി വര്‍ധിപ്പിച്ചു.

ചാലക്കുടി നഗരമേഖലയിലും വെള്ളം കയറിയിട്ടുണ്ട്. ചാലക്കുടി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ്, ഡി സിനിമാസ് എന്നിവിടങ്ങളില്‍ വെള്ളം കയറിയ അവസ്ഥയിലാണ്. പരിയാരം, കടപ്പുഴ, കുറ്റിക്കാട്, താഴൂര്‍ എന്നിവിടങ്ങളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. 500 ലേറെ കടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ഇവിടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പെരങ്ങല്‍ കുത്ത് ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.


NDRF കൂടുതല്‍ സേനയെ ഉടന്‍ അയക്കും. സംസ്ഥാനം ആവശ്യപ്പെടുന്ന കാര്യങ്ങള്‍, സൈനിക സഹായം അടക്കം അനുവദിക്കും. ഇതിനുപുറമെ സൈന്യത്തിന്റെ സ്‌പെഷ്യല്‍ ഫോഴ്സിനെ ഉടന്‍ വിന്യസിക്കും. ഇതിനായുള്ള പ്രവര്‍ത്തനം തുടങ്ങി. 10 ഹെലികോപ്റ്ററുകള്‍ ഇപ്പോള്‍ ഉണ്ട്. പത്തെണ്ണം കൂടി ഉടന്‍ എത്തും. 52 ടീമുകള്‍ ഇപ്പോള്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്നു. കൂടുതല്‍ ഉടന്‍ എത്തും. മറൈന്‍ മറൈന്‍ കമാന്‍ഡോസും ഉടന്‍ എത്തും. കോസ്റ്റ് ഗാര്‍ഡിന്റെ രണ്ടു കപ്പലുകള്‍ സഹായിക്കും. കോസ്റ്റ്ഗാര്ഡിന്റെ കൂടുതല്‍ വിഭാഗങ്ങള്‍ ഉടന്‍ എത്തും. ദുരിതബാധിത സ്ഥലങ്ങളില്‍, ഭക്ഷണ പാക്കറ്റുകളും കുടിവെള്ളവും നല്‍കും-മുഖ്യമന്ത്രി പിണറായി വിജയന്‍


തിരുവനന്തപുരത്ത് പേപ്പാറ ഡാമിലും അരുവിക്കര ഡാമിലും ജലനിരപ്പ് ഉയരുന്നു. അരുവിക്കര ഡാമിന്റെ നാലു ഷട്ടറുകള്‍ ഉയര്‍ത്തി. പേപ്പാറ ഡാമില്‍ 108.99 മീറ്ററാണ് ഇപ്പോഴത്തെ ജലനിരപ്പ്. 110.5 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി. അതേസമയം നെയ്യാര്‍ ഡാമില്‍ ജലനിരപ്പ് കുറഞ്ഞു.


പാലക്കാട് നഗരമുൾപ്പെടെ വിവിധയിടങ്ങൾ വെള്ളത്തിനടിയിലായി. ഉരുൾ പൊട്ടലും മണ്ണിടിച്ചിലും പലയിടത്തും തുടരുന്നത് ഭീഷണിയായി തുടരുന്നു. നെന്മാറ പോത്തുണ്ടി അലുവാച്ചേരി പാറക്കെട്ടിൽ ഉണ്ടായ ഉരുൾപൊട്ടലിൽ രണ്ട് വീടുകൾ പൂർണമായും ഒലിച്ചുപോയി. മൂന്നര വയസ്സുള്ള കുഞ്ഞുൾപ്പെടെ എട്ട് പേർ മരിച്ചു. നാല് പേർ ഇനിയും മണ്ണിനടിയിൽ പെട്ടു കിടക്കുന്നതായി നാട്ടുകാർ പറയുന്നു. രക്ഷാപ്രവർത്തനത്തിനിടെ വീണ്ടും ഈ പ്രദേശത്ത് മണ്ണിടിച്ചിൽ ഉണ്ടായതോടെ രക്ഷാപ്രവർത്തനം നിർത്തി വക്കേണ്ട സാഹചര്യമുണ്ടായി.

കുതിരാൻ മലയിൽ മണ്ണിടിച്ചിൽ തുടരുകയാണ്. രാത്രി രണ്ട് മണിയോടെ വാഹനങ്ങൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു. ഇതോടെ കുതിരാൻ മലവഴിയുള്ള ഗതാഗതം പൂർണമായും സ്തംഭിച്ചു. വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയാണ്. പലയിടങ്ങളിൽ ഉരുൾ പൊട്ടൽ തുടരുകയാണ്. കരടിയോട് കോളനിയിലെ ജനങ്ങൾ മുഴുവനായും ഒറ്റപ്പെട്ടു. കുടിലടക്കം ഒലിച്ചുപോയി മൂന്നംഗ ആദിവാസി കുടുംബത്തെ കാണാതായി.

മണ്ണാർക്കാട് ചുരത്തിൽ മണ്ണിടിച്ചിൽ തുടരുകയാണ്. ഇതോടെ അട്ടപ്പാടി പൂർണമായും ഒറ്റപ്പെട്ടു.ആളിയാർ ഡാം തുറന്നതോടെ ചിറ്റൂർ പുഴയുടെ സമീപത്തെ ആളുകളെ മാറ്റിപ്പാർപ്പിച്ചു. കുന്തിപ്പുഴയിൽ ക്രമാതീതമായി ജലനിരപ്പുയർന്നു. ചരിത്രത്തിൽ ആദ്യമായി കുന്തിപ്പുഴ പാലത്തിലേക്ക് വെള്ളം കയറി. അമ്പതോളം വീടുകൾ വെള്ളത്തിലായി. നെല്ലിപ്പുഴയും കരകവിഞ്ഞൊഴുകുകയാണ്. പുഴയോരത്തെ നൂറോളം വീടുകൾ വെള്ളത്തിലായി. ജില്ലയുടെ പടിഞ്ഞാറന്‍ മേഖലകളായ പട്ടാമ്പി തൃത്താല പ്രദശങ്ങളില്‍ വെള്ളം പൊങ്ങിയ സാഹചര്യത്തിന്‍ നിരവധി കുടുംബങ്ങളെ ഒഴിപ്പിച്ചു. മേഖലയലില്‍ കനത്ത മഴ ഇപ്പോഴും തുടരുകയാണ്.

ആലത്തൂർ വീഴുമലയിൽ മൂന്നിടത്ത് ഉരുൾപൊട്ടി. മംഗലം, പോത്തുണ്ടി ഡാമുകളുടെ വൃഷ്ടി പ്രദേശത്താണ് ഉരുൾപൊട്ടിയത്. ആനമുളി ചെക്ക് പോസ്റ്റ് അടച്ചു.


കനത്ത മഴയെ തുടർന്ന് കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ അമ്പായത്തോട് വന മേഖലയിലും നില്ല്യോടി, കണ്ടപ്പുനം പ്രദേശങ്ങളിലും ഉരുൾപൊട്ടി. ഇന്ന് രാവിലെയാണ് ഈ പ്രദേശങ്ങളിൽ ഉരുൾപൊട്ടി വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടായത്. അമ്പായത്തോട് വനത്തിൽ ഉരുൾപ്പൊട്ടിയതിനെ തുടർന്ന് ബാവലിപ്പുഴ കര കവിഞ്ഞൊഴുകുന്നു. ഇതേ തുടർന്ന് കൊട്ടിയൂരിലും സമീപ പ്രദേശങ്ങളിലും പുഴയരികിൽ താമസിക്കുന്ന കുടുംബങ്ങളെ മാറ്റാൻ തുടങ്ങിയിട്ടുണ്ട്. നെല്ല്യോടിയിൽ ഉരുൾപ്പൊട്ടിയതിനെ തുടർന്ന് വ്യാപകമായ കൃഷിനാശം ഉണ്ടായിട്ടുണ്ട്. ജനവാസ കേന്ദ്രമാണെങ്കിലും ആളപായം ഉണ്ടായിട്ടില്ല.


പെരുമഴയുടെ രണ്ടാം വരവില്‍ മരണം 65; ആകെ മരണം 256
കാലവർഷക്കെടുതി സംബന്ധിച്ച് മുഖ്യമന്ത്രി നടത്തുന്ന വാർത്താ സമ്മേളനം


മലപ്പുറം ജില്ലയിൽ കനത്ത മഴ തുടരുകയാണ്. വിവിധയിടങ്ങളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായി. ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു. മരണസംഖ്യ ഉയരാൻ സാധ്യത. എടവണ്ണ ചാത്തല്ലൂരിൽ നാലിടത്ത് ഉരുൾപൊട്ടലുണ്ടായി. വനമേഖലയിലാണ് ഉരുൾപൊട്ടൽ. ഊർങ്ങാട്ടേരിയിലും ഉരുൾപൊട്ടി.എടവണ്ണയിൽ മണ്ണിടിഞ്ഞ് ഒരു സ്ത്രീ മരിച്ചു. ഓടക്കയത്ത് ഉരുൾപൊട്ടലിൽ വീടുകൾ തകർന്നു.രണ്ട് പേരുടെ മൃതദേഹം കണ്ടെടുത്തു. അഞ്ച് പേർ മണ്ണിനടിയിൽ പെട്ടിട്ടുള്ളതായാണ് വിവരം. ഓടക്കയം ഭാഗത്ത് ഏഴ് കോളനികൾ ഒറ്റപ്പെട്ട അവസ്ഥയിലാണ്.

കുറ്റിപ്പുറം ഭാഗത്താണ് വെള്ളപ്പൊക്കം രൂക്ഷമായിരിക്കുന്നത്. ഭാരതപ്പുഴ കരകവിഞ്ഞതോടെ പുഴയോര പ്രദേശങ്ങൾ മുഴുവൻ വെള്ളത്തിലായി. കാളികാവ് ഒലിപ്പുഴയിൽ മലവെള്ളപ്പാച്ചിൽ ഉണ്ടായി. പുഴ രണ്ടായി തിരിഞ്ഞൊഴുകുകയാണ്. പരപ്പനങ്ങാടി വള്ളം മറിഞ്ഞ് ഒരാളെ കാണാതായി. ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. നിലമ്പൂർ വഴിക്കടവ് റോഡിൽ ഗതാഗതം നിരോധിച്ചു. മലയിടിച്ചിൽ തുടരുന്ന സാഹചര്യത്തിലാണിത്. നിലമ്പൂർ നഗരമുൾപ്പെടെ പൂർണമായും വെള്ളത്തിനടിയിലായി. ഏറെക്കുറെ വൈദ്യുതി ബന്ധം നിലച്ചിരിക്കുകയാണ്.


പത്തനംതിട്ടയില്‍ നിന്നും രക്ഷപ്പെടുത്തിയവരുടെ വിവരങ്ങള്‍
പത്തനംതിട്ടയില്‍ നിന്നും സൈന്യം ഹെലികോപ്ടറില്‍ രക്ഷപ്പെടുത്തിയവരെ തിരുവനന്തപുരം ,ചാല ബോയ്സ് സ്കൂളിലാണ് പാര്‍പ്പിച്ചിട്ടുള്ളത്. ഇവരുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയുവാന്‍ –
ചാര്‍ജ്ജ് ഓഫീസര്‍ ഷിബു – 7907150768
ബിനു – 9747491010
ഡി.പി.ഐ – 9447625106
വില്ലേജ് ഓഫീസര്‍ – 8547610107
പി.ടി.എ പ്രസിഡന്‍റ് – 9446323919, 8075322301
ചാല ബോയ്സ് സ്കൂള്‍ – 9497012817


കനത്ത മഴയും വെള്ളപ്പൊക്കത്തെയും തുടര്‍ന്ന് സംസ്ഥാനത്ത് ഒട്ടാകെ ഗതാഗതം തടസപ്പെട്ടു. റെയില്‍ ഗതാഗതവും ഏറെക്കുറെ സ്തംഭിച്ച അവസ്ഥയിലാണ് ഉളളത്. റെയില്‍വേ പാളത്തില്‍ വെള്ളം കയറിയതിനാല്‍ അങ്കമാലിക്കും ആലുവയ്ക്കും ഇടയില്‍ ബ്രിഡ്ജ് നമ്പര്‍ 176ലൂടെ തീവണ്ടികള്‍ കടത്തിവിടുന്നതു താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. അങ്കമാലി-ആലുവ റൂട്ടിലെ ഒരു ട്രാക്കിലൂടെ മാത്രം സര്‍വീസ് നടക്കുന്നതിനാല്‍ തീവണ്ടികള്‍ വൈകിയോടുന്നു.

നാഗര്‍കോവിലിനും തിരുവനന്തപുരത്തിനും ഇടയ്ക്കുള്ള ഏഴ് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി. കൊല്ലം ചെങ്കോട്ട ഭാഗത്തേക്കുള്ള ട്രെയിനുകള്‍ റദ്ദാക്കി. ഷൊര്‍ണൂര്‍-എറണാകുളം പാസഞ്ചര്‍ റദ്ദാക്കി. നിലമ്പൂര്‍-എറണാകുളം പാസഞ്ചര്‍, ചെന്നൈ ഗുരുവായൂര്‍ എഗ്മോര്‍ എക്‌സ്പ്രസ് എന്നിവ റദ്ദാക്കി.

വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നിരവധി ട്രെയിനുകള്‍ യാത്ര പല സ്ഥലങ്ങളായി അവസാനിപ്പിക്കണമെന്ന റെയില്‍വേ നിര്‍ദ്ദേശമുണ്ട്. ചെന്നൈ-തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ്, കാരയ്ക്കല്‍-എറണാകുളം എക്‌സ്പ്രസ് എന്നിവ പാലക്കാട് യാത്ര അവസാനിപ്പിക്കും. മംഗളൂരു-തിരുവനന്തപുരം മലബാര്‍, മാവേലി എക്‌സ്പ്രസുകളും ഷൊര്‍ണൂരില്‍ യാത്ര അവസാനിപ്പിക്കും. മുംബൈ-കന്യാകുമാരി ജയന്തി ജനത, ബെംഗളൂരു-കന്യാകുമാരി ഐലന്‍ഡ് എക്‌സ്പ്രസ് എന്നിവ ഈറോഡ് വഴി തിരിച്ചുവിട്ടു.

ഹൂബ്ലിയില്‍നിന്നു പുറപ്പെട്ട ഹൂബ്ലി-കൊച്ചുവേളി എക്സ്പ്രസ് തൃശൂര്‍ വരെ മാത്രമേ സര്‍വീസ് നടത്തുകയൂള്ളൂ. തിരുവനന്തപുരം-ചെന്നൈ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസിന്റെ തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള ഓട്ടം റദ്ദാക്കി. തീവണ്ടി പാലക്കാട് ജംക്ഷനില്‍നിന്നു പുറപ്പെടും.

ചില ട്രെയിനുകള്‍ വഴിതിരിച്ചു വിടുന്നുണ്ട്. മുംബൈ സി.എസ്.എം.ടിയില്‍നിന്നു തിരിച്ച മുംബൈ-കന്യാകുമാരി ജയന്തി എക്സ്പ്രസ് ഈറോഡ്, ഡിണ്ടിഗല്‍, മധുര ജംക്ഷന്‍ വഴി തിരിച്ചുവിട്ടു. കെ.എസ്.ആര്‍. ബെംഗളുരുവില്‍നിന്നു പുറപ്പെട്ട ബെംഗളുരു-കന്യാകുമാരി അയലന്റ് എക്സ്പ്രസ് സേലം, നാമക്കല്‍, ഡിണ്ടിഗല്‍, തിരുനല്‍വേലി വഴി തിരിച്ചുവിടും. ഗുരുവായൂരില്‍ നിന്നും പുറപ്പെടുന്ന 16341-ാം നമ്പര്‍ ഗുരുവായൂര്‍-തിരുവനന്തപുരം ഇന്റര്‍സിറ്റി വഴിതിരിച്ചുവിടും.

മംഗലാപുരം ജംഗ്‌നില്‍നിന്നു പുറപ്പെട്ട മംഗലാപുരം-തിരുവനന്തപുരം മാവേലി എക്സ്പ്രസും മംഗലാപുരം-തിരുവനന്തപുരം മലബാര്‍ എക്സ്പ്രസും ഷൊര്‍ണൂര്‍ ജംഗ്ഷനില്‍ നിര്‍ത്തിയിടും.

ആഗസ്റ്റ് 15ന് മധുരയില്‍ നിന്നും തിരിച്ച മധുര-തിരുവനന്തപുരം അമൃത എക്സ്പ്രസ്, ഹസ്രത്ത് നിസാമുദ്ദീനില്‍നിന്നു തിരിച്ച ഹസ്രത്ത് നിസാമുദ്ദീന്‍-തിരുവനന്തപുരം രാജധാനി എക്സ്പ്രസ്, ചെന്നൈ സെന്‍ട്രലില്‍ നിന്ന് തിരിച്ച ചെന്നൈ-തിരുവനന്തപുരം മെയില്‍, കെ.എസ്.ആര്‍.ബെംഗളുരുവില്‍നിന്നു തിരിച്ച നമ്പര്‍ കെ.എസ്.ആര്‍.ബെംഗളുരു-കൊച്ചുവേളി എക്സ്പ്രസ് ആഗസ്റ്റ് 14ന് ഹസ്രത്ത് നിസാമുദ്ദീനില്‍നിന്നു തിരിച്ച 12646-ാം നമ്പര്‍ ഹസ്രത്ത് നിസാമുദ്ദീന്‍-എറണാകുളം മില്ലേനിയം എക്സ്പ്രസ് എന്നീ ട്രെയിനുകള്‍ വൈകിയോടുന്നതായും റെയില്‍വേ അറിയിച്ചു.

ട്രെയിന്‍ ഗതാഗതം സ്തംഭിച്ചതോടെ യാത്രക്കാരും മുന്‍കൂട്ടി ടിക്കറ്റുകള്‍ ബുക്ക് ചെയ്തവരും ബുദ്ധിമുട്ടിലാണ്. സ്വതന്ത്രദിനത്തിന് ശേഷമുള്ള വര്‍ക്കിങ് ഡേയില്‍ ജോലിസ്ഥലത്ത് എത്താനാകാതെ നിരവധി ഉദ്യോഗസ്ഥരും മറ്റും പല സ്ഥലങ്ങളിലായി കുടുങ്ങിയിട്ടുണ്ട്. യാത്രകള്‍ പരമാവധി ഒഴിവാക്കാണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.


50ൽ മുകളിൽ ആളുകൾ കുടിങ്ങി കിടക്കുന്നിടത്ത് നേവിയുടെയും കോസ്റ്റ് ഗാർഡിന്റെയും ഫ്ലോട്ടിങ് ഡിവൈസുകൾ, ലൈഫ് ബോട്ടുകൾ, ലൈഫ് ജാക്കറ്റുകൾ എന്നിവ എയർ ഡ്രോപ്പ് ചെയ്യുന്നതായിരിക്കും.


കനത്ത മഴയെ തുടർന്ന് കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ അമ്പായത്തോട് വന മേഖലയിലും നില്ല്യോടി, കണ്ടപ്പുനം പ്രദേശങ്ങളിലും ഉരുൾപൊട്ടി. ഇന്ന് രാവിലെയാണ് ഈ പ്രദേശങ്ങളിൽ ഉരുൾപൊട്ടി വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടായത്.


മലപ്പുറത്ത് ഓടക്കയത്ത് ഉരുള്‍പൊട്ടല്‍. 6 പേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം. പാലക്കാട് നെന്മാറയില്‍ ഉരുള്‍പൊട്ടലില്‍ 8 പേര്‍ മരണപ്പെട്ടു.


സോഷ്യൽ മീഡിയ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കേണ്ട ദിവസങ്ങളാണ്. പ്രിയ സുഹൃത്തുക്കളോട്‌ ചില അഭ്യർത്ഥനകളുണ്ട്‌.

1) ഉറപ്പില്ലാത്ത, വെരിഫൈ ചെയ്യാത്ത സന്ദേശങ്ങൾ പ്രചരിപ്പിക്കാതിരിക്കുക.
2) കഴിവതും ഔദ്യോഗിക സന്ദേശങ്ങൾ മാത്രം പങ്കു വെക്കുക
3) രണ്ടു മൂന്നു ദിവസം അനാവശ്യ പോസ്റ്റുകൾ ഒഴിവാക്കുക. ട്രോളുകൾ, പ്രൊഫെയിൽ ഫോട്ടൊ മാറ്റൽ എന്നിവയൊക്കെ മൂന്നു നാലു ദിവസത്തേക്ക്‌ മാറ്റി വെക്കുക. ഓർക്കുക നമ്മൾ ഒരു ദുരന്ത മുഖത്താണ്.
4) സഹായാഭ്യർത്ഥനകൾ കൂടുതൽ കൃത്യമായും വ്യക്തമായും പോസ്റ്റ്‌ ചെയ്യുക.ആരെ, എപ്പോൾ എവിടെ രക്ഷിക്കണം ( സ്ഥലം, വാർഡ്‌, പഞ്ചായത്ത്‌ എന്നിവയൊക്കെ) വ്യക്തമായി എഴുതുക. ഈ മെസേജ്‌ കിട്ടിയ സമയവും തീയതിയും അഭ്യർത്ഥനക്കൊപ്പം വെക്കുക. രക്ഷിച്ചവരുടെ മെസേജ്‌ പിന്നീടും സർക്കുലേറ്റ്‌ ചെയ്യാതിരിക്കാനാണ്
5) ഇതിനിടയിൽ ജാതി, മത വിദ്വേഷ പ്രചരണവും നുണയും പ്രചരിപ്പിക്കുന്നവരെ പൂർണ്ണമായും അവഗണിക്കുക.

ഓർക്കുക. നമ്മൾ മുൻ മാതൃകകൾ ഇല്ലാത്ത തരം വലിയൊരു രക്ഷാ പ്രവർത്തനത്തിനിടയിലാണ്. ഉത്തരവാദിത്തത്തോടെ ഒത്തൊരുമിച്ച്‌ നമുക്ക്‌ ഈ പ്രതിസന്ധി ഘട്ടം അതിജീവിക്കാം.


കാലടി കൈപ്പട്ടൂര്‍ പള്ളിയില്‍ ആയിരത്തോളം പേര്‍ കുടുങ്ങിക്കിടക്കുന്നു. ഇന്നലെ വെള്ളം കയറിയതിനെ തുടര്‍ന്ന് പള്ളിയില്‍ അഭയം പ്രാപിച്ചവരാണ് പള്ളിയില്‍ അകപ്പെട്ടിരിക്കുന്നത്. ഇപ്പോള്‍ ക്യാമ്പിലേക്ക് വെള്ളം കയറുന്നു.


മീനച്ചിലാര്‍ കരകവിഞ്ഞൊഴുകുന്നു. പാലാ ടൌണില്‍ വെള്ളം കയറി. ആലുവയില്‍ ദേശീയ പാതയില്‍ വെള്ളം കയറി. ദുരിതാശ്വാസക്യാമ്പുകളില്‍ അടക്കം വെള്ളം കയറി.


പ്രളയത്തില്‍ ഒറ്റപ്പെട്ടവര്‍ 1077, 1070 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക

പ്രളയത്തില്‍ ഒറ്റപ്പെട്ട് വിവിധ സ്ഥലങ്ങളില്‍ കഴിയുന്നവര്‍ 1077, 1070 എന്നീ ടോള്‍ ഫ്രീ നമ്പരുകളില്‍ വിളിക്കണമെന്ന് കേരള സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചു. ഈ നമ്പരില്‍ നിന്ന് ലൊക്കേഷന്‍ ട്രാക് ചെയ്യാന്‍ കഴിയും

ഫോണ്‍ ഇല്ലാത്തവരുടെ ലൊക്കേഷന്‍ അറിയാവുന്നര്‍ CM ഓഫീസുമായി ബന്ധപ്പെടുക. രക്ഷാപ്രവര്‍ത്തകരെ വിളിക്കാനുള്ള ഏതേലും നമ്പര്‍ സ്വിച്ച് ഓഫ് /ബിസി / പരിധിക്കു പുറത്ത് എന്നിങ്ങനെയാണെങ്കില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വിളിച്ചു സഹായം തേടാവുന്നതാണ് : 04712333812.
മുഖ്യമന്ത്രിയുടെ ഓഫീസ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്.

മറ്റു അത്യാവശ്യ നമ്പരുകൾ

നേവിയുടെ സഹായത്തിനായി വിളിക്കേണ്ട നമ്പര് : 9447125090

ജില്ലാ എമർജൻസി നമ്പരുകൾ
ടോൾ ഫ്രീ നമ്പർ : 1077

ഇടുക്കി : 0486 2233111, 9061566111, 9383463036

എറണാകുളം : 0484 2423513, 7902200300, 7902200400

തൃശ്ശൂർ : 0487 2362424, 9447074424

പാലക്കാട് : 0491 2505309, 2505209, 2505566

മലപ്പുറം : 0483 2736320, 0483 2736326

കോഴിക്കോട് : 0495 2371002

കണ്ണൂർ : 0497 2713266, 0497 2700645, 8547616034

വയനാട് : 04936 204151,9207985027

പത്തനം തിട്ട : 04682322515

റാന്നി : 04735227442

Kerala State Emergency Operations Centre – 0471-2364424, Fax: 0471-2364424

Kerala State Disaster Management Control Room – 0471-2331639, Fax: 0471-2333198


കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലും വെള്ളം കയറുന്നു. സർവ്വകലാശാലയ്ക്കു ചുറ്റും വെള്ളം കയറിയതായാണ് അറിയുന്നത്. കാമ്പസ്സിനടുത്തുള്ള കൈപ്പട്ടൂർ പള്ളിയിലേക്ക് വെള്ളം കയറിക്കഴിഞ്ഞു.കാമ്പസ്സിൽ ഇപ്പോഴുള്ള വിദ്യാർത്ഥിയുടെ നമ്പർ: അഖിൽ – 7907200128


ചാലക്കുടി ഭൂതത്താൻ കെട്ട് ഭാഗങ്ങളിൽ എയർ ലിഫ്റ്റിങ് ആരംഭിച്ചു. മരങ്ങൾ തടസം ആകാത്ത വിധം ബിൽഡിങ്ങുകളുടെയോ വീടുകളുടേയോ മുകളിൽ തുറസ്സായ സ്ഥലങ്ങളിൽ നിൽക്കുക.


മുല്ലപ്പെരിയാർ അണക്കെട്ടിലെ പരമാവധി ശേഷിയും പിന്നിട്ട് ജലനിരപ്പ് ഉയരുകയാണ്. നിലവിൽ 142.30 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്.


രക്ഷാ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ പൂനെ, ജോഥ് പൂര്‍ എന്നിവിടങ്ങളില്‍ നിന്നും സൈന്യം ഉടന്‍ കരിപ്പൂരിലെത്തും. തൃശൂര്‍, ആലപ്പുഴ, ആലുവ എന്നിവിടങ്ങിലേക്കുള്ള സംഘമാണ് കരിപ്പൂരിലെത്തുക. പത്തനംതിട്ടയില്‍ സൈന്യം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു. കേരളം സൈന്യത്തിന്റെ കൂടുതല്‍ സഹായം തേടി.


ഇടുക്കി നെടുങ്കണ്ടം കൈലാപ്പാറയിൽ ഉരുൾ പൊട്ടി കൃഷി നശിച്ചു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2396.96 ലേക്ക് താഴ്ന്നതോടെ രണ്ട് ഷട്ടറുകൾ അടച്ചു.


കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിനെയും മുഖ്യമന്ത്രി ഫോണിൽ ബന്ധപ്പെട്ടു. രക്ഷാ പ്രവർത്തനത്തിന് കൂടുതൽ കേന്ദ്രസേനയെ അയക്കണമെന്ന് അദ്ദേഹത്തോടും ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ സെക്രട്ടറി, ക്യാബിനറ്റ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി എന്നിവരുമായി സംസാരിച്ച് അടിയന്തിര നടപടികൾ സ്വീകരിക്കുമെന്ന് രാജ് നാഥ് സിംഗ് അറിയിച്ചു.മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ അടിയന്തിര യോഗം ചേരുന്നു.


കനത്തമഴയില്‍ പമ്പ നദി കരകവിഞ്ഞൊഴുകിയതോടെ ഉണ്ടായ പ്രളയത്തില്‍ ഒറ്റപ്പെട്ട് തിരുവാന്‍വണ്ടൂര്‍ പഞ്ചായത്ത്. പഞ്ചായത്തിന്റെ ഭുരിഭാഗം മേഖലകളും ഇതിനോടകം വെള്ളം കയറിയ അവസ്ഥയിലാണ്. പ്രളയ ബാധിതമായ നിരവധി മേഖലകളില്‍ ദുരന്ത നിവാരണ സേനയടക്കം രക്ഷാ പ്രവര്‍ത്തനവുമായി രംഗത്തെത്തുമ്പോവും മതിയായ വിവരങ്ങള്‍ ലഭിക്കാതെയും സൗകര്യങ്ങള്‍ ഇല്ലാതെയും കുടുങ്ങിക്കിടക്കുന്നത് ഇവിടത്തെ ജനങ്ങള്‍. പാണ്ടനാട്, മിത്രമഠം, അട്ടക്കുഴിപ്പാടം, പേയാര്‍, കുട്ടിയതോട്, എരമല്ലിക്കര, വളഞ്ഞവട്ടം എന്നിവിടങ്ങളും വെള്ളത്തിനടിയിലാണ്.

തിരുവാന്‍ വണ്ടൂര്‍ സ്വദേശി മരത്തുമാനം എന്‍ കെ മുരളീധരന്റെ വീട്ടില്‍ വെള്ളം കറിയതിനെ തുടര്‍ന്ന് കുടുങ്ങിക്കിടക്കുകയാണ്. മൂന്നു ദിവസമായി വൈദ്യുതി തടസപ്പെട്ട് കിടക്കുന്ന ഇവിങ്ങളിലുള്ളവര്‍ പുറം ലോകത്ത് എന്തു സംഭവിക്കുന്നതെന്ന് അറിയുന്നില്ല. വീടിന്റെ ഒന്നാം നിലയില്‍ ഇതിനോടകം വെള്ളത്തനടിയിലായതായി മുരളീധരന്‍ പറയുന്നു. നാട്ടുകാര്‍ പറഞ്ഞറിയുന്ന വിവരങ്ങളിലൂടെ മാത്രമാണ് അണക്കെട്ട് തുറക്കുന്നതും, ജല നിരപ്പ് ഉയരുന്നതടക്കമുള്ള കാര്യങ്ങള്‍ അറിയുന്നത്. ഇതിനാല്‍ തന്നെ വാര്‍ത്തകളുടെ വസ്തുതകള്‍ അറിയാന്‍ കഴിയിന്നില്ലെന്നും അവര്‍ പറയുന്നു. ശക്തിയായ ഒഴുക്കും ചെളിയും തണുപ്പും പ്രായമായ ആളുകളെ ഉള്‍പ്പെടെ ദുതിരത്തിലാക്കുകയാണ്. തിരുവാന്‍വണ്ടൂര്‍ പഞ്ചായത്ത് ഓഫീസിന് കെട്ടിടത്തിന് സമീപത്ത് അടക്കം നിരവധി പേര്‍ കുടുങ്ങിക്കിടക്കുകയാണ്.

പമ്പയോട് ചേര്‍ന്ന കിടക്കുന്ന പാണ്ടനാട് പഞ്ചായത്തിലും സ്ഥിതി രൂക്ഷമാണെന്ന് പ്രദേശ വാസിയായ സ്വാതിയില്‍ പ്രസന്നന്‍ പറയുന്നു. റോഡുകള്‍ ഉള്‍പ്പെടെ വെള്ളം കയറിയ അവസ്ഥയിലാണ്. തന്റെ ജിവിതത്തിനിടയില്‍ ആദ്യമായാണ് ഇത്രയും രൂക്ഷമായ വെള്ളക്കെട്ടുണ്ടാവുന്നത്. വൈദ്യുതിയില്ലാത്തതും വാര്‍ത്താ വിനിമയ സൗകര്യങ്ങള്‍ തടസപ്പെട്ടതും ഇവരുടെ ബുദ്ധിമുട്ട് രൂക്ഷമാക്കുകയാണ്. ഭാര്യക്കും മകനും ഒപ്പമാണ് ഇവര്‍ ഇവിടെ കഴിയുന്നത്. വൃക്ക ദാനം ചെയ്ത വ്യക്തികൂടിയാണ് പ്രസന്നന്റെ ഭാര്യ. ഇവിടങ്ങളിലെ അടുത്ത ഷെല്‍ട്ടര്‍ ഹോമിലേക്ക് എത്താന്‍ പ്രയാസപ്പെടുകയാണ് ഇവിടങ്ങളിലുള്ളവര്‍. ദിവസങ്ങളായി വെള്ളം കയറിയക്കിടക്കുന്നതിനാല്‍ ഭക്ഷണസാധനങ്ങള്‍ക്കും കുറവ് അനുഭവപ്പെടുന്നുണ്ട്.

എംസി റോഡിന് സമീപത്തുള്ള സ്രാവിന്‍ കൂട് മേഖലയില്‍ വെള്ളം കുറഞ്ഞിട്ടുണ്ടെങ്കിലും വരട്ടാറിന്റെ കൈവഴികളില്‍ ശക്തമായ ഒഴുക്കാണ് രെഖപ്പെടുത്തുന്നത്. തടസങ്ങള്‍ മാറ്റി അടുത്തിടെ പുനരുദ്ധീകരിച്ച വരട്ടാറിലെ ഒഴുക്കും ജന നിരപ്പും കണക്കാകാനാവാത്ത അവസ്ഥയാണ് നാട്ടകാര്‍.

ആറന്‍മുളയിടെ ആറാട്ടുപുഴ പ്രദേശത്തെ ഉണ്ണികൃഷ്ണന്റെ വീട്ടിന്റ ഒന്നാം നില പൂര്‍ണമായും വെള്ളം കയറിയ നിലയിലാണ്. വാര്‍ത്തകള്‍ അറിയാന്‍ കഴിയാത്ത അവസ്ഥായാണ് ഇവിടങ്ങളിലെന്നും ഇവര്‍ അറിയപ്പെടുന്നു.


മൂവാറ്റുപുഴ ബസ്സ്റ്റാന്‍ഡിന് സമീപം അന്‍പതോളം പേര്‍ ഒരു കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുന്നു. പലരും ഭക്ഷണം പോലും ലഭിക്കാതെ അവശനിലയില്‍.


സൈന്യത്തിന്റെ രണ്ടു ഹെലികോപ്റ്ററുകള്‍ കൂടി പത്തനംതിട്ടയിലേക്ക്. 11 മണിയോടെ പത്തനംതിട്ടയില്‍ എത്തും


കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാന്‍ സൈന്യവും രക്ഷാപ്രവര്‍ത്തകരായ നാട്ടുകാരും താല്‍ക്കാലിക പാലം നിര്‍മ്മിക്കുന്നു.


പ്രധാനമന്ത്രിയെ മുഖ്യമന്ത്രി വീണ്ടും ഫോണിൽ വിളിച്ച് സംസാരിച്ചു. രക്ഷാപ്രവർത്തനത്തിന് കൂടുതൽ കേന്ദ്ര സേനയെയും കൂടുതൽ ഹെലികോപ്റ്ററുകളും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സഹായം അടിയന്തിരമായി ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകി.


പത്തനംതിട്ടയിൽ നിന്ന് 20 പേരെ വ്യോമ മാർഗം ശംഖുംമുഖം ടെക്നിക്കൽ ഏരിയയിൽ എത്തിച്ചു. അവരെ ക്യാമ്പിലേക്ക് മാറ്റുന്നു


വൈദ്യുതി അപകടങ്ങൾ ഒഴിവാക്കാൻ പൊതുജനങ്ങളുടെ അടിയന്തിര ശ്രദ്ധക്ക്; കെ എസ്‌ ഇ ബി സുരക്ഷാ വിഭാഗത്തിൽ നിന്നുള്ള അറിയിപ്പ്.

1. പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ട്രാൻസ്ഫോർമറുകൾ, Postകൾ, ലൈനുകൾ മറ്റ് ഇലക്ട്രിക് ഉപകരണങ്ങൾ, പ്രതിഷ്ഠാപനങ്ങൾ എന്നിവയുടെ സമീപത്ത് പോകാതിരിക്കുക.

2. ഇലക്ട്രിക് ലൈനുകളിലും ട്രാൻസ്ഫോർമറുകളിലും മറ്റ് പ്രതിഷ്ഠാപനങ്ങളിലും അപകടകരമായതോ, അസാധാരണമായതോ ആയ എന്തെങ്കിലും ശ്രദ്ധയിൽ പെട്ടാൽ അടുത്തുള്ള സെക്ഷൻ ആപ്പീസിൽ അറിയിക്കണം.
1912 എന്ന toll free നമ്പരിലും 9496001912 എന്ന whats app നമ്പരിലും ഇത് അറിയിക്കാവുന്നതാണ്.

3. ലൈനുകളിൽ മുട്ടി നിൽക്കുന്നതും, ലൈനിന് വളരെ സമീപമുള്ള മരങ്ങളിലും, ശിഖരങ്ങളിലും സ്പർശിച്ചാൽ അപകടസാധ്യത ഉണ്ട്. അസ്വാഭാവികമായ എന്തെങ്കിലും ശ്രദ്ധയിൽ വന്നാൽ ഉടൻ വൈദ്യുതി ബോർഡിനെ അറിയിക്കുക.

4. പൊതു നിരത്തുകളിലും മറ്റും യാത്ര ചെയ്യുമ്പോൾ വളരെയേറെ ശ്രദ്ധിച്ച് മാത്രം നടക്കുക. ശിഖരങ്ങളും മരങ്ങളും വീണ് വൈദ്യുതി കമ്പി പൊട്ടിവീണിരിക്കുവാൻ സാധ്യതയുണ്ട്. ജലനിരപ്പ് ഉയരുകയും, ലൈനുകൾ താഴ്ന്ന് സുരക്ഷിതമായ അകലം ഇല്ലാത്ത പ്രദേശങ്ങളും ഉണ്ടാവാം. പരിചിതമല്ലാത്ത റൂട്ടുകളിലും റോഡിലും കൂടിയുള്ള യാത്ര കഴിവതും ഒഴിവാക്കുക.

5. കെട്ടിടത്തിനകത്തും പുറത്തും നൽകിയിരിക്കുന്ന മുഴുവൻ താൽക്കാലിക വൈദ്യുതി കണക്ഷനുകളും വിച്ഛേദിക്കുക. കെട്ടിടത്തിന് പുറത്ത് സ്ഥാപിച്ചിരിക്കുന്നതും, വെള്ളം കയറിയതുമായ സ്ഥലങ്ങളിലെ മോട്ടോറുകൾ, ലൈറ്റുകൾ, മറ്റുപകരണങ്ങൾ എന്നിവയിലേക്കുള്ള വൈദ്യുതി ബന്ധം ഉടൻ തന്നെ വിച്ഛേദിക്കണം.

6. ജനറേറ്ററുകൾ, ഇൻവർട്ടറുകൾ, UPS എന്നിവ അടിയന്തിര ആവശ്യങ്ങൾക്ക് മാത്രം പ്രവർത്തിപ്പിക്കുക. ആവശ്യമെങ്കിൽ പ്രവർത്തിക്കുമ്പോൾ സുരക്ഷിതമായി പ്രവർത്തിപ്പിക്കുവാനും, ഉപയോഗിക്കുവാനും വളരെയേറെ ശ്രദ്ധിക്കുക.

7. കെട്ടിടത്തിന്റെ താഴത്തെ നിലയിലെ തറനിരപ്പിൽ വെള്ളം കയറുന്നതിനു മുൻപായി തന്നെ മെയിൻ സ്വിച്ച് ഓഫ് ചെയ്യുക. വൈദ്യുതി ബോർഡിനോട് ആവശ്യപ്പെട്ട് കണക്ഷൻ വിച്ഛേദിക്കുക.

8. മൊബൈലും, ചാർജിംഗ് ലൈറ്റും ഉൾപ്പടെ അത്യാവശ്യത്തിന് മാത്രം ഉപയോഗിക്കുക. കുറച്ചു ദിവസങ്ങൾ വൈദ്യുതി തടസ്സപ്പെടാനാണ് സാധ്യത.

9. ഓർക്കുക, കുറച്ച് ദിവസങ്ങൾ വൈദ്യുതി ഇല്ലെങ്കിലും നമുക്ക് തുടർന്ന് ജീവിക്കാൻ സാധിക്കും. പക്ഷേ ഒരൊറ്റ അശ്രദ്ധ മതി, നമ്മുടെ ജീവൻ പോകാൻ. സ്വയം കരുതിയിരിക്കുക.


പൊരിങ്ങൽക്കുത്ത് അണക്കെട്ടിന് ബലക്ഷയം ഉണ്ടെന്ന പ്രചാരണം വ്യാജം. കളമശ്ശേരി 110 KV സബ്സ്റ്റേഷനിലല്ല, അത്താണി കുറുമശ്ശേരി 33 KV സബ്സ്റ്റേഷനിലാണ് വെള്ളം കയറിയിട്ടുള്ളത്. തെറ്റായി ഷെയർ ചെയ്തവർ തിരുത്തുക. നുണ പ്രചാരണങ്ങൾ തള്ളിക്കളയുക.


കുടുങ്ങിക്കിടക്കുന്നവരിൽ മൊബൈൽ ഉള്ളവര്‍ 1077 എന്ന നമ്പരിൽ വിളിക്കുക. ഇതിൽ നിന്ന് ലൊക്കേഷൻ ട്രാക് ചെയ്യാൻ കഴിയും


ദുരിതാശ്വാസപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി കേരളസർക്കാർ ആരംഭിച്ചിരിക്കുന്ന പുതിയ വെബ്സൈറ്റ് താഴെ കൊടുക്കുന്നു-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കേരളാ റെസ്‌ക്യുവുമായി സര്‍ക്കാര്‍

കേരളാ ഐടി മിഷനു കീഴില്‍ തയ്യാറാക്കിയിട്ടുള്ള വെബ് സൈറ്റില്‍ ദുരിത മേഖലകളില്‍ കുടുങ്ങിയിട്ടുള്ളവര്‍ക്ക് വേണ്ട സഹായങ്ങള്‍ അധികൃതരെ നേരിട്ട് അറിയിക്കാനാവും. ജില്ല തലത്തിലുള്ള അടിയന്തിരമായി എത്തിക്കേണ്ട സാധനങ്ങള്‍ ഉള്‍പ്പെടെയുള്ള സഹായങ്ങള്‍, സംഭാവനകള്‍ എന്നിവയ്ക്ക് പുറമെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുന്നത് ഉള്‍പ്പെടെ ഒറ്റ കുടക്കീഴില്‍ ഒരുക്കുകയാണ് കേരളാ റെസ്‌ക്യുവിലൂടെ സര്‍ക്കാര്‍. സര്‍ക്കാര്‍ നടത്തുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സന്നദ്ധ സേവനത്തിന് തയ്യാറുള്ള സംഘടനകള്‍, വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യവും സൈറ്റില്‍ ഒരുക്കിയിട്ടുണ്ട്.

http://keralarescue.in.


ഇന്നും നാളെയും കനത്ത മഴ. മധ്യകേരളത്തിലും തെക്കൻ ജില്ലകളിലും മഴ കൂടുതൽ ശക്തമാകും. മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ കാറ്റടിക്കാൻ സാധ്യത മത്സ്യ തൊഴിലാളികൾക്ക് ജാഗ്രത നിർദ്ദേശം.


ജനങ്ങള്‍ ആശങ്കപ്പെടേണ്ട. കുടുങ്ങി കിടക്കുന്ന എല്ലാവരേയും രക്ഷപ്പെടുത്തും. ഊര്‍ജിത രക്ഷാപ്രവര്‍ത്തനം നടന്നുവരുകയാണ്. നീണ്ടകരയില്‍ നിന്നു വന്ന ആറു വലിയ ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങി. ഇതില്‍ അഞ്ചോളം ബോട്ടുകള്‍ ആറന്മുള, കോഴഞ്ചേരി, അയിരൂര്‍ മേഖലകളിലേക്കാണ് അയച്ചിരിക്കുന്നത്. ഇതില്‍ ഒരു ബോട്ട് ഉപയോഗിച്ച് 25 ഓളം പേരെ രക്ഷപ്പെടുത്തി കഴിഞ്ഞു. റാന്നി മേഖലയില്‍ വെള്ളം കുറഞ്ഞു കൊണ്ടിരിക്കുകയാണ്. ആറന്മുള ഭാഗത്ത് ജലനിരപ്പ് ചെറുതായി കൂടിയിട്ടുണ്ട്. എന്നാല്‍, ഡാമിന്റെ ഷട്ടറുകള്‍ പകുതിയില്‍ അധികം താഴ്ത്തിയിട്ടുള്ളതു കൊണ്ട് ജല നിരപ്പ് ഉയരാന്‍ സാധ്യതയില്ല.-പത്തനംതിട്ട ജില്ല കളക്ടര്‍


പരിഭ്രമിക്കേണ്ടതില്ല എന്ന അവസ്ഥ കടന്നു പോകുകയാണ് .പരിഭ്രമിക്കേണ്ട സ്ഥിതി തന്നെയാണ് . ആലുവയുടെ താഴോട്ടുള്ള പ്രദേശങ്ങളിൽ അതീവ ഗുരുതരമാണ് അവസ്ഥ .പൊക്കൽ,ശ്രീമൂല നഗരം ,കാലടി ,പറവൂർ തുടങ്ങിയ പ്രദേശങ്ങളിൽ ഒന്നാം നില വിട്ട് വെള്ളം ഉയർന്നു കൊണ്ടിരിക്കുകയാണ് .കമ്പനിപ്പടിഭാഗത്ത് പെരിയാർ വഴി മാറി ഒഴുകുകയാണ് . -മാധ്യമ പ്രവര്‍ത്തക ഷാഹിന നഫീസ എഴുതുന്നു.


ചാലക്കുടി പുഴയില്‍ ജലനിരപ്പ് അപകടകരമാം വിധത്തില്‍ ഉയരുന്നു. മുരിങ്ങൂര്‍ ധ്യാന കേന്ദ്രത്തില്‍ 400ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നു.


പാലക്കാട് നെന്‍മാറയില്‍ ഉരുള്‍പൊട്ടല്‍. നാല് മരണം. ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നു. മൂന്നു വീട് പൂര്‍ണ്ണമായും നശിച്ചു. ഇനിയും ആളുകള്‍ മണ്ണിനിടയില്‍ അകപ്പെട്ടതായി സംശയിക്കുന്നു.



പെരിങ്ങൽക്കുത്ത് അണക്കെട്ട് കവിഞ്ഞ് വെള്ളം പുറത്തേക്ക് ഒഴുകുന്നു. ആകെയുള്ള ഏഴ് ഷട്ടറുകളിൽ ആറെണ്ണവും മുഴുവൻ തുറന്നിരിക്കുകയാണ്.



മഴക്കെടുതിയില്‍ മരണം നാല്‍പ്പത്. ഇന്ന് മാത്രം മരിച്ചത് 7 പേര്‍



എൻ ഡി ആർ എഫിന്റ രണ്ട് സംഘവും സൈന്യത്തിന്റെ ഒരു സംഘവും പത്തനംതിട്ടയിൽ


ബാണാസുര സാഗർ അണക്കെട്ടിന്റെ ഷട്ടറുകൾ വീണ്ടും തുറക്കുന്നതിനാൽ വയനാട്ടിൽ ജാഗ്രതാ നിർദ്ദേശം. അണക്കെട്ടിന്റെ 285 സെന്റീമീറ്റർ ഉയർത്തും. മഴക്കെടുതിയിൽ ഇന്ന് 5 മരണം.


സംസ്ഥാനത്ത് കനത്തമഴയും വെള്ളപ്പൊക്കവും തുടരുന്നു. പെരിയാറിലെയും പമ്പയിലെയും ജല നിരപ്പ് അപകടകരമായ നിലയില്‍ ഉയര്‍ന്നിരിക്കുന്നു. ആലുവ കമ്പനിപ്പടിയില്‍ പെരിയാര്‍ വഴിമാറി ഒഴുകുകയാണ്. ആലുവ റെയില്‍വേ പാലത്തിന് സമീപത്തേക്ക് വെള്ളം ഉയര്‍ന്നതിനാല്‍ റെയില്‍ ഗതാഗതം നിര്‍ത്തിവെച്ചു. മെട്രോ സര്‍വീസ് നിര്‍ത്തി. കാലടി എം സി റോഡിലും വെള്ളം കയറി. പെരിയാറിന്റെ തീര പ്രദേശത്ത് നിന്നും കൂടുതല്‍ ആളുകളെ ഒഴിപ്പിക്കുന്നു.

പത്തനംതിട്ടയുടെ വിവിധ മേഖലകളില്‍ കഴിഞ്ഞ 24 മണിക്കൂറായി നിരവധി പേര്‍ കുടുങ്ങിക്കിടക്കുകയാണ്. വൈദ്യുതി ബന്ധം വിച്ഛേദിച്ചത് കാരണം ഇന്നലെ രാത്രിയുള്ള രക്ഷാ പ്രവര്‍ത്തനം ദുഷ്ക്കരമായിരുന്നു. സൈന്യവും കൂടുതല്‍ രക്ഷാപ്രവര്‍ത്തകരും ഈ മേഖലകളില്‍ എത്തിയിട്ടുണ്ട്. നിരവധി പ്രദേശങ്ങൾ ഒറ്റപ്പെട്ടു. അച്ചൻകോവിലിൽ ജലനിരപ്പ് ഉയർന്നു. റാന്നി മുതൽ ആറന്മുള വരെ വെള്ളപ്പൊക്കമാണ്. റാന്നി പൂർണമായും ഒറ്റപ്പെട്ടു. കാരശ്ശേരി കോട്ടക്കാട്ട് മല വെള്ളപ്പാച്ചിലാണ്. നീണ്ടകരയിൽ നിന്ന് 10 ഫിഷിംഗ് ബോട്ടുകൾ പത്തനംതിട്ടയിലെത്തി. ഹെലികോപ്റ്റർ ഉപയോഗിച്ചും രക്ഷാപ്രവർത്തനം തുടരുന്നു. കോന്നിയിലെ നിരവധി പ്രദേശങ്ങൾ ഒറ്റപ്പെട്ടു. ഇവിടേക്ക് കൂടുതൽ സൈന്യം പുറപ്പെട്ടു.

അതേസമയം ഇടുക്കിയിലും സംസ്ഥാനത്തിന്റെ വടക്കന്‍ ജില്ലകളിലും ഉരുള്‍പൊട്ടല്‍ തുടരുന്നു. തൃശൂര്‍ വെട്ടുക്കാട്ട് ഉരുള്‍ പൊട്ടലില്‍ നാലു വീട് തകര്‍ന്നു. മലപ്പുഴയിലും മഴ തുടരുകയാണ്. മലപ്പുറം ടൌണില്‍ അടക്കം ആളുകളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റുന്നു. വയനാട് ചുരം റോഡില്‍ മണ്ണിടിഞ്ഞു. ഈരാറ്റുപേട്ടയില്‍ മണ്ണിടിഞ്ഞു നാലു പേര്‍ മരിച്ചു. തൃശൂരില്‍ ഉരുള്‍പൊട്ടി ഒരു സ്ത്രീ മരിച്ചു. കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് 37 പേര്‍ മരിച്ചു.

പാലക്കാട് അട്ടപ്പാടിയില്‍ കനത്ത മഴ തുടരുന്നു. ഭവാനിപ്പുഴ നിറ കവിഞ്ഞ് ഒഴുകുകയാണ്. അട്ടപ്പാടിയിലും ഉരുൾപൊട്ടലുണ്ടായി. കോഴിക്കോട്ട് കൂടരഞ്ഞിയിൽ കൽപ്പിനി ഭാഗത്ത് മൂന്നിടത്ത് ഉരുൾപൊട്ടി ഒരു കുട്ടി മരിച്ചു. മലയോര മേഖലകളിൽ റോഡും തോടും തിരിച്ചറിയാനാകാത്ത അവസ്ഥയിലാണ്.

സംസ്ഥാനം നേരിടുന്നത് അതിഗുരുതരമായ സ്ഥിതിവിശേഷമെന്ന് മുഖ്യമന്ത്രി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍