UPDATES

LIVE BLOG: പ്രളയമൊഴിയുന്നു; ഇനി പുനരധിവാസം

7,24,649 ആളുകളാണ് വിവിധ ക്യാമ്പുകളിലായി താമസിക്കുകയാണ്. 5,645 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ദുരന്തത്തെ അതിജീവിക്കാനുള്ള കഠിനപ്രയത്നത്തിലാണ്. എല്ലാവരേയും കൂട്ടിയോജിപ്പിച്ച് ദുരന്തത്തെ മറികടക്കാനാണ് ശ്രമം. എന്നാല്‍ ഈ പ്രവര്‍ത്തനങ്ങളെ ആകെ അപഹസിച്ച് തെറ്റായവിവരങ്ങള്‍ അടങ്ങിയ ചില സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. തെറ്റായ പോസ്റ്റുകളും ഓഡിയോ – വീഡിയോ സന്ദേശങ്ങളും തയ്യാറാക്കിയവര്‍ക്കെതിരേയും പ്രചരിപ്പിച്ചവര്‍ക്കെതിരേയും കര്‍ശനനടപടി എടുക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി. ദുരിതാശ്വാസ നിധി അക്കൗണ്ട് മാറ്റി സ്വന്തം അക്കൗണ്ട് നമ്പർ നൽകി ചിലർ തട്ടിപ്പു നടത്തിയതും ശ്രദ്ധയിൽപ്പെട്ടു . അതിജീവിക്കാനുള്ള കേരളജനതയുടെ ശ്രമങ്ങളെ തുരങ്കം വയ്ക്കാന്‍ ആരു ശ്രമിച്ചാലും അവരെ കര്‍ശനമായി നേരിടും.
ഓഖി ദുരിതാശ്വാസഫണ്ട് തെറ്റായി വിനിയോഗിച്ചു എന്ന പ്രചരണവും ചിലര്‍ നടത്തുന്നുണ്ട്. ഓഖിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും കാണാതായവരുടെ കുടുംബങ്ങള്‍ക്കും 20 ലക്ഷം രൂപ വീതം സര്‍ക്കാര്‍ റെക്കോര്‍ഡ് വേഗതയില്‍ വിതരണം ചെയ്തു. കേന്ദ്രസര്‍ക്കാര്‍ നല്‍കിയ രണ്ട് ലക്ഷം രൂപയും ഓരോ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കും നല്‍കി. എല്ലാ ധനസഹായവും അക്കൗണ്ടുകള്‍ വഴിയാണ് വിതരണം ചെയ്തത്. മത്സ്യബന്ധന ഉപകരണങ്ങള്‍ക്കുള്ള ധനസഹായം വിതരണം ചെയ്തു വരുന്നു. പ്രഖ്യാപിച്ച മറ്റ് പല പദ്ധതികള്‍ക്കും തുടക്കമിടുകയും ചെയ്തു. ഓഖി ഫണ്ട് ഫലപ്രദമായി വിനിയോഗിക്കുന്ന പ്രവർത്തനം തുടരുകയാണ്.
നിങ്ങള്‍ നല്‍കുന്ന തുക എത്ര ചെറുതായാലും വലുതായാലും അത് അര്‍ഹതപ്പെട്ടവരുടെ കയ്യില്‍ തന്നെ എത്തും. കേരളത്തിന്‍റെ പുനസൃഷ്ടിക്കായി നടത്തുന്ന ശ്രമങ്ങളെ പിന്തുണക്കാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കേണ്ട വിധം :

Address to mail Cheque/Draft:
The Principal Secretary (Finance), Treasurer,
Chief Minister’s Distress Relief Fund,
Secretariat, Thiruvananthapuram – 1.
UPI ID: keralacmdrf@sbi

CMDRF Account details:
Donee: Kerala CMDRF
Account Number: 67319948232 Bank: State Bank of India Branch: City Branch, Thiruvananthapuram IFS Code: SBIN0070028
PAN: AAAGD0584M
Account Type: Savings
SWIFT CODE: SBININBBT08

You can make donations online to CMDRF through the
https://donation.cmdrf.kerala.gov.in


സംസ്ഥാനത്ത് പ്രളയദുരിതബാധിതരെ രക്ഷിക്കാൻ രംഗത്തിറങ്ങിയത് 2884 മത്സ്യത്തൊഴിലാളികളും 642 വള്ളങ്ങളും.


രാജ്യസഭാ ഉദ്യോഗസ്ഥരുടെ ഒരു മാസത്തെ ശമ്പളം കേരളത്തിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു നൽകും.


കേരളത്തിലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് വി എസ് അച്ചുതാനന്ദനും, എ കെ ആന്റണിയും


മോശം കാലാവസ്ഥ കാരണം നെല്ലിയാമ്പതിയിലേക്കുള്ള ഹെലികോപ്റ്ററിന് പുറപ്പെടാനായില്ല. പുറംലോകവുമായി ബന്ധമറ്റ നെല്ലിയാമ്പതിയില്‍ നൂറു കണക്കിനാളുകളാണ് ഭക്ഷണമില്ലാതെ കുടുങ്ങിക്കിടക്കുന്നത്.


സാധനങ്ങളുടെ വിലക്കയറ്റവും ക്ഷാമവും തടയാന്‍ മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചു.


പറവൂർ കുത്തിയതോട് കെട്ടിടം ഇടിഞ്ഞുവീണ് വെള്ളത്തിൽ കുടുങ്ങിയവരിൽ നാലു പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി.


ബെംഗളൂരുവിൽനിന്ന് 70 യാത്രക്കാരുമായി കൊച്ചി നാവിക വിമാനത്താവളത്തിലിറങ്ങിയ യാത്രാവിമാനം.


ശുചീകരണ തൊഴിലാളികളുടെ ശ്രദ്ധയ്ക്ക്; കയ്യുറയും കാലുറയും ധരിക്കുക. എലിപ്പനി തടയാന്‍ ഡോക്സിസൈക്ലിന്‍ ഗുളിക കഴിക്കുക.


നാളെ ഒരു ദിവസത്തേക്ക് (20/08) തിരുവനന്തപുരത്ത് സാധനങ്ങൾ ശേഖരിക്കുന്നതല്ല.. ശേഖരിച്ചയച്ച സാധനങ്ങൾ ദുരന്തബാധിത മേഖലയിൽ ശരിയായി വിതരണം ചെയ്യാനും… സാധനങ്ങളുടെ കുത്തൊഴുക്ക് തടഞ്ഞ് ഇവിടെ ശേഖരിച്ച സാധനങ്ങൾ കൃത്യമായി കൈകാര്യം ചെയ്യാനുമാണ് ഈ ക്രമീകരണം.


ഇരുപതു വര്‍ഷത്തിന് ശേഷം ഇതാദ്യമായി ഒരു യാത്രാ വിമാന കൊച്ചി നേവല്‍ ബേസില്‍ ഇറങ്ങി.


മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ എത്തിയത് 450 കോടി രൂപ. ഇന്നലെ എത്തിയത് 160 കോടി.


പെരിങ്ങല്‍ക്കുത്ത് ഡാമിലേക്ക് കോഴിക്കോട് നിന്നുള്ള ഖലാസികള്‍ എത്തി. ഡാമില്‍ കുടുങ്ങിക്കിടക്കുന്ന വന്‍ മരങ്ങള്‍ മുറിച്ചുമാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും.


മഴയെ തുടര്‍ന്ന് പമ്പാ, മൂളിയാര്‍ ഡാമുകളുടെ ഷട്ടര്‍ 15 സെന്റി മീറ്റര്‍ തുറന്നു.


നാളെ സര്‍വ്വകക്ഷി യോഗം വിളിച്ചുചേര്‍ക്കുമെന്ന് സര്‍ക്കാര്‍


ചെങ്ങന്നൂരിലെ പാണ്ടനാട് മേഖലകളില്‍ ഇപ്പൊഴും ആയിരങ്ങള്‍ കുടുങ്ങിക്കിടക്കുന്നു. വെള്ളം ഇറങ്ങുന്നുണ്ടെങ്കിലും താഴ്ന്ന പ്രദേശങ്ങള്‍ ഇപ്പൊഴും വെള്ളത്തിനടിയിലാണ്. ആളുകളുടെ കൃത്യമായ കണക്കില്ല.


ഹയർസെക്കൻഡറി സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടവർക്ക് അതു ലഭ്യമാക്കാൻ 31/8/2018 മുമ്പ് സ്കൂളിൽ റജിസ്റ്റർ ചെയ്യണം.


ട്രെയിന്‍, റോഡ് ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. കെ എസ് ആര്‍ ടി സിയുടെ ദീര്‍ഘദൂര സെര്‍വിസുകളില്‍ ചിലത് ആരംഭിച്ചു. കൊച്ചി നേവല്‍ ബെയ്സില്‍ നിന്നും ബാംഗളൂരുവിലേക്കുള്ള ചെറു വിമാന സര്‍വ്വീസ് ആരംഭിച്ചു.


സംസ്ഥാനത്തെ ബാധിച്ച പ്രളയക്കെടുതിയില്‍ കുരുങ്ങിക്കിടക്കുന്ന ജനങ്ങളുടെ ജീവന്‍ രക്ഷപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനം ഏറെക്കുറെ പൂര്‍ത്തിയായി. 7,24,649 ആളുകളാണ് വിവിധ ക്യാമ്പുകളിലായി താമസിക്കുകയാണ്. 5,645 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. രക്ഷാ പ്രവര്‍ത്തനത്തിന്റെ ആദ്യ ഘട്ടം കഴിഞ്ഞു എന്നു മുഖ്യ മന്ത്രി പിണറായി വിജയന്‍ ഇന്നലെ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഇന്നലെ സംസ്ഥാനത്ത് 30 ആളുകള്‍ കൂടി മരിച്ചതായി സ്ഥിരീകരിച്ചു. കഴിഞ്ഞ ആര് ദിവസങ്ങളിലായി മരണം 280നു മേലെ ആയി. ചെങ്ങന്നൂര്‍, പാണ്ടനാട് മേഖലകളില്‍ ഇപ്പൊഴും ആയിരങ്ങള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. വെള്ളം ഇറങ്ങുന്നുണ്ടെങ്കിലും താഴ്ന്ന പ്രദേശങ്ങള്‍ ഇപ്പൊഴും വെള്ളത്തിനടിയിലാണ്.

മഴ കുറഞ്ഞതോടെ വടക്കന്‍ ജില്ലകളില്‍ നിന്നും ആളുകള്‍ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. സംസ്ഥാനത്തൊട്ടാകെ ഇപ്പോള്‍ ഗ്രീന്‍ അലെര്‍ട്ടാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍