UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വര്‍ക്കലയില്‍ എല്‍കെജി വിദ്യാര്‍ത്ഥിക്ക് പീഡനം

അയല്‍വാസിക്കെതിരെ കേസെടുത്തു

വര്‍ക്കലയില്‍ നാല് വയസ്സുള്ള എല്‍കെജി വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചതായി പരാതി. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയാണ് വിവരം പുറത്തുവിട്ടത്. അയല്‍വാസിക്കെതിരെ കേസെടുത്തു. ഈമാസം 23നാണ് സംഭവം.

അയല്‍വീട്ടില്‍ കളിക്കാന്‍ പോയപ്പോഴാണ് കുട്ടി പീഡനത്തിന് ഇരയായത്. വീട്ടില്‍ തിരിച്ചെത്തിയ കുട്ടിയ്ക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പോലീസിന് റിപ്പോര്‍ട്ട് കൈമാറുകയായിരുന്നു.

അതേസമയം ശനിയാഴ്ച കേസ് രജിസ്റ്റര്‍ ചെയ്തിട്ടും പോലീസ് പ്രതിയെ ഇനിയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പോലീസ് അന്വേഷണത്തില്‍ ഉദാസീനത കാണിക്കുകയാണെന്നും അവര്‍ പറയുന്നു. പോലീസ് ഗൗരവമായല്ല കേസന്വേഷണം നടത്തുന്നത്.

മുതിര്‍ന്ന ഉദ്യോഗസ്ഥരാരും അന്വേഷണത്തിനെത്തിയില്ലെന്നും പോലീസിന് ആവശ്യമായ വിവരങ്ങളെല്ലാം കൈമാറിയട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍