UPDATES

സായി കായികതാരം ആത്മഹത്യാശ്രമത്തെ തുടര്‍ന്ന് ആശുപത്രിയില്‍

തിരുവനന്തപുരം എല്‍ എന്‍ സിപിഇ യിലെ കായികതാരത്തെ ആത്മഹത്യാ ശ്രമത്തെതുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൈയിലെ ഞരമ്പ്‌ മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച  താരത്തെ  ആശുപത്രിയിലെ സൈക്യാട്രിക് ഒപിയിലാണ്  ഇന്നു രാവിലെ അഡ്മിറ്റ്‌ ചെയ്തത്. കാര്യമായ പരിക്കുകള്‍ ഉണ്ടായിട്ടില്ലെന്നും മുറിവ് ഗുരുതരമല്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

200 മീറ്റര്‍ ഓട്ടത്തിലാണ് താരം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ എല്‍ എന്‍ സിപിഇ യില്‍ നടന്ന ചില പ്രശ്നങ്ങളെ തുടര്‍ന്നാണ് ആത്മഹത്യാ ശ്രമമെന്ന സൂചനയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. പോലീസും എല്‍ എന്‍ സിപിഇ അധികൃതരും പ്രത്യേകം അന്വഷണം നടത്തുന്നുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍