UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എടുക്കാത്ത വായ്പയുടെ പേരില്‍ ദളിത് കുടുംബങ്ങള്‍ കുടിയിറക്കപ്പെടുന്നത് ഒരു ജനാധിപത്യ സര്‍ക്കാരിന് ഭൂഷണമല്ല- പി. ഗീത

വായ്പ തട്ടിപ്പ്: സെക്രട്ടറിയേറ്റിനു മുന്നില്‍ ദളിത് കുടുംബങ്ങളുടെ അനിശ്ചിതകാല നിരാഹാര കണ്ണുതുറപ്പിക്കല്‍ സമരം ആരംഭിച്ചു

സെക്രട്ടറിയേറ്റിനു മുന്നില്‍ വായ്പ തട്ടിപ്പിനിരയായ ദളിത് കുടുംബങ്ങളുടെ അനിശ്ചിതകാല നിരാഹാര കണ്ണുതുറപ്പിക്കല്‍ സമരം ആരംഭിച്ചു. എട്ട് വര്‍ഷം പിന്നിട്ടിട്ടും, മൂന്നു സര്‍ക്കാരുകള്‍ മാറി വന്നിട്ടും പരിഹരിക്കപ്പെടാതെ വായ്പ തട്ടിപ്പിനിരയായ ദരിദ്ര, ദളിത് കുടുംബങ്ങളുടെ സമരം പി.ഗീതയാണ് ഉദ്ഘാടനം ചെയ്തത്. കണ്ണ് ഓപ്പറേഷന് 50,000/ രൂപ വാങ്ങിയതിന് ഈടായി നല്‍കിയ മൂന്ന് സെന്റ് കിടപ്പാടം 16 ലക്ഷം രൂപയ്ക്ക് ഇന്ത്യന്‍ ബാങ്കില്‍ വെച്ച് വായ്പ തട്ടിപ്പിനിരയായ വി.എ. സുശീല എന്ന ദളിത് വീട്ടമ്മയെ ഹാരാര്‍പ്പണം ചെയ്തു കൊണ്ടാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

എടുക്കാത്ത വായ്പയുടെ പേരില്‍ ദരിദ്ര ദളിത് കുടുംബങ്ങളെ നഗരസ്വത്തില്‍ നിന്നും കുടിയിറക്കപ്പെടുന്നത് ഒരു ജനാധിപത്യ സര്‍ക്കാരിന് ഭൂഷണമല്ലെന്നും ന്യായപൂര്‍ണ്ണമായ ഈ സമരത്തിന്റെ തീര്‍പ്പ് സര്‍ക്കാരിന്റെ വിജയം തന്നെയായിട്ടാണ് ജനങ്ങള്‍ വിലയിരുത്തുകയെന്നും ഡോ. പി. ഗീത ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

കോടതിയെ കൂടാതെ ഈടുവച്ച വസ്തു പിടിച്ചെടുക്കാനുള്ള അമിതാധികാരം സര്‍ഫാസി നിയമത്തിലൂടെ നല്‍കിയതും നവലിബറല്‍ അജണ്ടയെ പ്രോത്സാഹിപ്പിക്കുന്ന ബാങ്കിംഗ് നയമങ്ങളുമാണ് വായ്പ തട്ടിപ്പിനു പിന്നിലെന്ന് സര്‍ക്കാര്‍ തിരിച്ചറിയണമെന്ന് ആര്‍. അജയനും സമരത്തിന് പിന്തുണ നല്‍കികൊണ്ട് പറഞ്ഞു.

കിടപ്പാടങ്ങള്‍ ജപ്തി ചെയ്യാനുള്ള നടപടികള്‍ നിര്‍ത്തിവയ്ക്കാനും, കടബാധ്യതകളില്‍ നിന്ന് ഒഴിവാക്കാനും, തട്ടിച്ചെഴുതിയെടുത്ത ആധാരങ്ങള്‍ അസാധുവാക്കി തിരികെ നല്‍കാനും കുറ്റവിചാരണ വേഗത്തിലാക്കാനും ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുമന്നും ആവശ്യങ്ങള്‍ അംഗീകരിച്ച് കിട്ടുന്നതുവരെ സമരം തുടരുമെന്നും സമരസമിതി വ്യക്തമാക്കി.

യോഗത്തില്‍ സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനത്തിന്റെ ജനറല്‍ കണ്‍വീനര്‍ വി.സി. ജെന്നി അദ്ധ്യക്തഷ വഹിച്ചു. പി. അംബിക, ആര്‍. അജയന്‍, രാജു സേവ്യര്‍, പി.എ. നൗഷാദ് (സോളിഡാരിറ്റി), എം. സുല്‍ഫത്ത്, കുന്നില്‍ ഷാജഹാന്‍(എസ് ഡി പി ഐ), നടയറ ജബ്ബാര്‍ (പിഡിപി), റെനി ഐലിന്‍ (എന്‍ സി എച്ച് ആര്‍), ലിനറ്റ്, ബിന്ദു സുനില്‍ കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍