UPDATES

നിയന്ത്രണരേഖയില്‍ വെടിവയ്പ്: ഏഴ് പാക് സൈനികര്‍ കൊല്ലപ്പെട്ടു

അഴിമുഖം പ്രതിനിധി

ജമ്മു കാശ്മീര്‍ നിയന്ത്രണരേഖയ്ക്ക് സമീപം ഇന്ത്യ നടത്തിയ നടത്തിയ വെടിവയ്പില്‍ തങ്ങളുടെ ഏഴ് സൈനികര്‍ കൊല്ലപ്പെട്ടതായി പാക് സൈന്യത്തിന്‌റെ ഭാഗമായ ഇന്‌റര്‍ സര്‍വീസസ് പബ്ലിക് റിലേഷന്‍സ് (ഐഎസ്പിആര്‍). ഇന്നലെ രാത്രി ഭിംബര്‍ സെക്ടറില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ വെടിനിര്‍ത്തല്‍ ലംഘനത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്ന് പാക് സൈന്യം ആരോപിക്കുന്നു. ഡോണ്‍ അടക്കമുള്ള പാക് മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു. 

സംഭവത്തില്‍ ഇന്ത്യക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പാക് ഫോറിന്‍ ഓഫീസ് വക്താവ് നഫീസ് സക്കറിയ രംഗത്തെത്തി. അതേസമയം പാകിസ്ഥാന്‌റെ ആരോപണത്തോട് ഇന്ത്യന്‍ സൈന്യം പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഇന്ത്യന്‍ സൈന്യം നടത്തിയ ഷെല്ലിംഗില്‍ 26 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി പാകിസ്ഥാന്‍ ആരോപിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ യുഎന്‍ നിരീക്ഷകരോടും പാകിസ്ഥാന്‍ പരാതിപ്പെട്ടിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍