UPDATES

പഞ്ചായത്ത് വാര്‍ഡ് വിഭജനം റദ്ദാക്കിയ സിംഗിള്‍ ബഞ്ച് ഉത്തരവിന് സ്റ്റേ ഇല്ല

അഴിമുഖം പ്രതിനിധി

പഞ്ചായത്തുകളുടെ വാര്‍ഡ് വിഭജനം സ്റ്റേ ചെയ്ത ഹൈക്കോടതിയുടെ സിംഗിള്‍ ബഞ്ചിന്റെ വിധി സ്റ്റേ ചെയ്യണമെന്ന സര്‍ക്കാരിന്റെ ആവശ്യം ഡിവിഷന്‍ ബഞ്ച് നിരാകരിച്ചു. പുതിയ പഞ്ചായത്ത് വിഭജനവുമായി മുന്നോട്ടു പോയാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വൈകുമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം ഡിവിഷന്‍ ബഞ്ച് അംഗീകരിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് നടപടികളുമായി കമ്മീഷന് മുന്നോട്ടു പോകാമെന്നും സമയബന്ധിതമായി തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാന്‍ കമ്മീഷന് നടപടിയെടുക്കാമെന്നും ഹൈക്കോടതി പറഞ്ഞു. സര്‍ക്കാര്‍ കമ്മീഷന് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്തു നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. 69 പഞ്ചായത്തുകളുടേയും നാല് മുന്‍സിപ്പാലിറ്റികളുടേയും രൂപീകരണമാണ് സിംഗിള്‍ ബഞ്ച് സ്റ്റേ ചെയ്തത്. നിലവിലെ ഹൈക്കോടതിയുടെ നിലപാട് കമ്മീഷന് 2010-ലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അതിര്‍ത്തികളുമായി മുന്നോട്ട് പോകാന്‍ സഹായകരമാണ്. തെരഞ്ഞെടുപ്പ് നടപടികള്‍ തുടങ്ങിയതായി കമ്മീഷന്‍ അറിയച്ചു. ഒക്ടോബര്‍ രണ്ടാംവാരം തെരഞ്ഞെടുപ്പ് നടത്താനാവുന്ന രീതിയിലാണ് നടപടികള്‍ സ്വീകരിക്കുന്നത്. അതേസമയം കമ്മീഷനെതിരെ മുസ്ലിംലീഗ് രംഗത്തെത്തി. സിപിഐഎം പഞ്ചായത്ത് അംഗമായിരുന്ന ആളാണ് കമ്മീഷന്‍ അംഗമെന്ന് ലീഗ് നേതാവ് കെപിഎ മജീദ് പറഞ്ഞു. വാര്‍ഡ് വിഭജനത്തില്‍ കമ്മീഷനും പങ്കാളിയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍