UPDATES

തദ്ദേശ തെരഞ്ഞെടുപ്പ്: സര്‍ക്കാരിന്റേത് ജനാധിപത്യത്തോടുള്ള വെല്ലുവിളി: പിണറായി

അഴിമുഖം പ്രതിനിധി

തദേശ തെരഞ്ഞെടുപ്പ് നീട്ടിവെക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന കുത്സിത നീക്കങ്ങള്‍ ജനാധിപത്യത്തോടും ഭരണഘടനയോടും ജനങ്ങളോടുമുള്ള വെല്ലുവിളിയാണെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ അഭിപ്പായപ്പെട്ടു. നവംബര്‍ ഒന്നിന് പുതിയ ഭരണ സമിതികള്‍ നിലവില്‍ വരുന്ന വിധം നിയമാനുസൃതവും കോടതി വിധി അനുസരിച്ചുള്ളതുമായ തയാറെടുപ്പുകള്‍ക്ക് തെരഞ്ഞെടുപ്പു കമീഷനെ സഹായിക്കേണ്ട സര്‍ക്കാരാണ് അട്ടിമറി നീക്കം നടത്തുന്നത്.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കമ്മീഷനുമായി നടത്തിയ ചര്‍ച്ച സംബന്ധിച്ച വാര്‍ത്തകള്‍ യു ഡി എഫ് ജനവിധിയെ ഭയപ്പെടുന്നു എന്നാണു സൂചിപ്പിക്കുന്നത്. സര്‍ക്കാര്‍നീക്കം ഭരണഘടനാ വിരുദ്ധം ആയതിനാല്‍ അംഗീകരിക്കാനാകില്ലെന്നും കോടതി പറഞ്ഞാല്‍മാത്രമേ ഇനി തെരഞ്ഞെടുപ്പ് നീട്ടാനാകൂ എന്നും കമീഷണര്‍ വ്യക്തമാക്കിയതായാണ് വാര്‍ത്ത.

യോഗത്തില്‍ മുസ്ലിം ലീഗ് മന്ത്രി തെരഞ്ഞെടുപ്പ് കമീഷണറോട് ക്ഷുഭിതനായി എന്നത്, ലീഗിന്റെ അമിത താല്പര്യത്തിനും ഗൂഢ ലക്ഷ്യത്തിനും തെളിവാണ്. പുതുതായി രൂപീകരിച്ച 28 മുനിസിപ്പാലിറ്റികളിലും കണ്ണൂര്‍ കോര്‍പറേഷനിലുംകൂടി തെരഞ്ഞെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്ന ലീഗിന്റെ ആവശ്യത്തെ മുഖ്യമന്ത്രിയും പിന്തുണച്ചത് ലീഗ് സമ്മര്‍ദത്തിനു വഴങ്ങിയത് മൂലമാണ്.ലീഗിന്റെ ദുര്‍വാശിക്ക് മുന്നില്‍ ജനാധിപത്യത്തെയും ഭരണഘടനാ ബാധ്യതയെയും അടിയറ വെക്കുന്നത് ലജ്ജാകരമാണ്. ഭരണ മുന്നണിയുടെ ഈ കള്ളക്കളി അവസാനിപ്പിക്കണം. യഥാസമയം തെരഞ്ഞെടുപ്പ് നടത്താനുംഅതിനുള്ള എല്ലാ സൗകര്യവും ഒരുക്കാനും സര്‍ക്കാര്‍ തയാറാകണമെന്നും പിണറായി ആവശ്യപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍