UPDATES

തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പ് സമയത്ത് നടത്തണമെന്ന് മുസ്ലീംലീഗ്

അഴിമുഖം പ്രതിനിധി

ഹൈക്കോടതിയുടെ അനുമതി ലഭിച്ച പുതിയ മുനിസിപ്പാലിറ്റികളില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കി. നഗരവകുപ്പ് സെക്രട്ടറിയാണ് കത്ത് നല്‍കിയത്. സര്‍ക്കാരിന്റെ ആവശ്യം കമ്മീഷന്‍ അംഗീകരിച്ചാല്‍ 28 മുനിസിപ്പാലിറ്റികളില്‍ തെരഞ്ഞെടുപ്പ് നടത്തേണ്ടി വരും. അതേസമയം തെരഞ്ഞെടുപ്പ് കൃത്യസമയത്ത് നടത്തണമെന്ന് മുസ്ലീംലീഗ് ആവശ്യപ്പെട്ടു. തെരഞ്ഞടുപ്പിന്റെ കാര്യത്തില്‍ പൊതു തീരുമാനം ഉണ്ടാകണമെന്നും ഇന്ന് രാവിലെ കോഴിക്കോട് ചേര്‍ന്ന ലീഗ് നേതൃ യോഗത്തിന് ശേഷം വ്യവസായ മന്ത്രി പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സംശയങ്ങള്‍ ദൂരീകരിക്കാന്‍ കമ്മീഷനുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍