UPDATES

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബറിലെന്ന് കമ്മീഷന്‍

അഴിമുഖം പ്രതിനിധി

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബറില്‍ നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. എന്നാല്‍ തിയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് കമ്മീഷന്‍ പറഞ്ഞു. രണ്ട് ദിവസങ്ങളിലായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുക. പോളിങ് തിയതിക്ക് ഒരുമാസം മുമ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. വിജ്ഞാപനത്തിന് പത്ത് ദിവസം മുമ്പ് തെരഞ്ഞെടുപ്പ് തിയതിയും പ്രഖ്യാപിക്കും.പുതിയ 28 മുനിസിപ്പാലിറ്റിയിലും കണ്ണൂര്‍ കോര്‍പ്പറേഷനിലും തെരഞ്ഞെടുപ്പ് നടത്തും. പരാമവധി ഡിസംബര്‍ ഒന്നിന് തന്നെ പുതിയ ഭരണസമിതികള്‍ നിലവില്‍ വരും. ചിലപ്പോള്‍ അതിന് മുമ്പ് തന്നെ ഭരണസമിതികള്‍ രൂപം കൊള്ളുമെന്നും കമ്മീഷന്‍ പറഞ്ഞു. ഒന്നിടവിട്ട ജില്ലകളിലായിട്ടാണ് തെരഞ്ഞെടുപ്പ് ക്രമീകരിച്ചിരിക്കുന്നത്. സമയബന്ധിതമായി നടപടികള്‍ ക്രമങ്ങള്‍ പൂര്‍ത്തിയാക്കും. ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ബാധ്യത നിറവേറ്റുമെന്ന് കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു. അഞ്ച് ലക്ഷത്തോളം വോട്ടര്‍മാരുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍