UPDATES

News

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകാന്‍ വീക്ഷണം വരിക്കാന്‍ ആകണം

അഴിമുഖം പ്രതിനിധി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആകാന്‍ വേണ്ട മാനദണ്ഡങ്ങള്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ പ്രഖ്യാപിച്ചു. വിജയ സാധ്യതയാണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ മുഖ്യമാനദണ്ഡം. അതേസമയം സ്ഥാനാര്‍ത്ഥികളാകുന്നവര്‍ വീക്ഷണം പത്രത്തിന്റെ വാര്‍ഷിക വരിക്കാരായിരിക്കണം എന്ന് മാര്‍ഗരേഖയില്‍ പറയുന്നു. സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത് വിവിധ തലത്തിലെ സബ്കമ്മിറ്റികളാണ്. സ്ഥാനാര്‍ത്ഥി നിര്‍ണയം സുതാര്യമായി നടത്തണം. പാര്‍ട്ടിയോടുള്ള കൂറിനും സ്വാഭാവ ശുദ്ധിക്കും പ്രാമുഖ്യം നല്‍കണം എന്ന് നിഷ്‌കര്‍ക്കുന്നു. യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം നല്‍കണം. അന്‍പത് ശതമാനം വനിതാ സംവരണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജനറല്‍ സീറ്റുകളില്‍ വനിതാ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത് പരമാവധി ഒഴിവാക്കേണ്ടതാണ്. രാഷ്ട്രീയേതര ക്രിമിനല്‍ കേസുകളില്‍ പ്രത്യേകിച്ച് അസാന്മാാര്‍ഗിക, മദ്യം, മയക്കുമരുന്ന്, സാമ്പത്തിക കുറ്റങ്ങള്‍ എന്നിവയില്‍ പ്രതികളായവരുണ്ടെങ്കില്‍ അവരെയും അഴിമതി ആരോപണ വിധേയരായവരേയും സ്ഥാനാര്‍ത്ഥികള്‍ ആക്കരുതെന്ന് പറയുന്ന മാര്‍ഗരേഖ ഇത്തരക്കാര്‍ക്ക് സ്ഥാനാര്‍ത്ഥിത്വം നല്‍കിയാല്‍ ബന്ധപ്പെട്ട സബ്കമ്മിറ്റികളുടെ പേരില്‍ പാര്‍ട്ടി നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും നല്‍കുന്നുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍