UPDATES

ട്രെന്‍ഡിങ്ങ്

അലിഗറില്‍ പോത്തിനെ അറുത്തു എന്നാരോപിച്ച് അഞ്ചു പേരെ നാട്ടുകാര്‍ മര്‍ദ്ദിച്ചു/വീഡിയോ

അഴുക്ക് ചാലിലൂടെ രക്തം ഒഴുകിവരുന്നത് ശ്രദ്ധയില്‍ പെട്ട നാട്ടുകാരാണ് അക്രമം നടത്തിയത്

ഉത്തര്‍ പ്രദേശില്‍ പോലീസ് നോക്കി നില്‍ക്കെ പോത്തിനെ അറുത്തു എന്നാരോപിച്ച് അഞ്ചു പേരെ നാട്ടുകാര്‍ മര്‍ദ്ദിച്ചു. അലിഗറിലെ അചല്‍ താല്‍ ചേരി പ്രദേശത്താണ് സംഭവം. അഴുക്ക് ചാലിലൂടെ രക്തം ഒഴുകിവരുന്നത് ശ്രദ്ധയില്‍ പെട്ട നാട്ടുകാരാണ് അക്രമം നടത്തിയത്. പിന്നീട് അഞ്ചു പേരെയും പോലീസ് അറസ്റ്റ് ചെയ്തു.

കുട്ടികളാണ് പ്രദേശത്തെ വീട്ടില്‍ നിന്നു പുറത്തേക്കുള്ള ഓവുചാലിലൂടെ രക്തം ഒഴുകിവരുന്നതായി നാട്ടുകാരില്‍ ചിലരെ അറിയിച്ചത്. പൊടുന്നനെ നാട്ടുകാര്‍ സ്ഥലത്തു ഒത്തു കൂടുകയും പോലീസിനെ വിവരം അറിയിക്കുകയും ചെയ്യുകയായിരുന്നു.

പ്രസ്തുത വീട്ടുകാര്‍ ഒരു അറവുകാരനെ കൊണ്ടുവന്നു പോത്തിനെ അറക്കുകയായിരുന്നു എന്നു നാട്ടുകാരില്‍ ഒരാള്‍ ആരോപിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍