UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: ലോക്കെര്‍ബി ബോബിംഗ്, സോവിയറ്റ് യൂണിയന്റെ ശൈഥില്യം

Avatar

ലോക്കെര്‍ബി ബോബിംഗ്
1988 ഡിസംബര്‍ 21

ലണ്ടനില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പറന്ന പാന്‍ എം 103 വിമാനം സ്കോറ്റ്ലാന്‍റിന് മുകളില്‍ ലോക്കെര്‍ബിയുടെ ആകാശത്തുവച്ച് തകര്‍ന്നു വീണു. 243 യാത്രക്കാരും 16 വിമാന ജോലിക്കാരുമാണ് അന്ന് മരണത്തിലേക്ക് പതിച്ചത്. അതോടൊപ്പം 11 ലോക്കെര്‍ബി വാസികളും കൊല്ലപ്പെട്ടു. ഇസ്ലാമിക തീവ്രവാദികളായിരുന്നു സ്ഫോടനത്തിന് പിന്നിലെന്ന്പിന്നീട് അന്വേഷണത്തില്‍ തെളിഞ്ഞു. അമേരിക്കയായിരുന്നു അവരുടെ ലക്ഷ്യം. ജര്‍മ്മനിയിലെ ഫ്രാങ്ക്ഫുര്‍ടിലായിരുന്നപ്പോഴാണ് വിമാനത്തില്‍ ബോംബ് ഘട്ടിപ്പിച്ചത്. മുയമര്‍ ഗദ്ദാഫി ഭരണകൂടത്തിനെതിരെ അമേരിക്ക ലിബിയയില്‍ നടത്തിയ വ്യോമാക്രമണത്തിന് പ്രതികാരമായിട്ടാണ് ഈ സ്ഫോടനം നടത്തിയത്. ഇതിനിടയില്‍ ഇറാന്‍റെ ഒരു യാത്രാ വിമാനം അമേരിക്ക അബദ്ധത്തില്‍ വെടിവെച്ചിട്ടത് 290 പേരുടെ മരണത്തിന് ഇടയാക്കിയിരുന്നു. ലിബിയയുടെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍മാരായ അബ്ദെല്‍ ബാസെര്‍ അലി അല്‍ മെഗ്രാഹയും ലാമെന്‍ ഖലീഫ ഫിമായുമാണ് ലോക്കര്‍ബീ സ്ഫോടനത്തിന് പിന്നിലെന്ന് പിന്നീട് വിധിച്ചു.

സോവിയറ്റ് യൂണിയന്‍റെ ശൈഥില്യം പൂര്‍ണ്ണം
1991 ഡിസംബര്‍ 21

1991 ഡിസംബര്‍ 21നു 12 സോവിയറ്റ് റിപ്പബ്ലിക്കുകളില്‍ 11 എണ്ണം സ്വതന്ത്ര രാഷ്ട്രങ്ങളുടെ കോമണ്‍വെല്‍ത്ത് രൂപീകരിച്ചതോടെ സോവിയറ്റ് യൂണിയന്‍റെ ശൈഥില്യം പൂര്‍ണ്ണമായി. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം മിഖായേല്‍ ഗോര്‍ബച്ചേവ് പ്രസിഡണ്ട് പദവിയില്‍ നിന്ന് ഒഴിയുകയും സോവിയറ്റ് യൂണിയന് മുന്പില്‍ തിരശീല വീഴുകയും ചെയ്തു. തുടര്‍ന്ന് അര്‍മേനിയ, അസര്‍ബൈജാന്‍, ബലാറസ്, കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, മോള്‍ഡോവ, ദി റഷ്യന്‍ ഫെഡെറേഷന്‍, താജികിസ്ഥാന്‍, യുക്രയിന്‍, ഉസ്ബെക്കിസ്താന്‍ എന്നീ രാജ്യങ്ങള്‍ പിറവികൊണ്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍