UPDATES

കായികം

ബിസിസിഐക്ക് താക്കീതുമായി സുപ്രീംകോടതി

Avatar

അഴിമുഖം പ്രതിനിധി

ലോധ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിച്ച സുപ്രീംകോടതി ബിസിസിഐക്ക് താക്കീത് നല്‍കി. ചീഫ് ജസ്റ്റിസ് ടിഎസ് താക്കൂര്‍ അധ്യക്ഷനായ സുപ്രീം കോടതി ബഞ്ച് പറഞ്ഞത് ഇതാണ്- ‘ബിസിസിഐ ഇന്ത്യയിലെ നിയമങ്ങള്‍ക്ക് അതീതരല്ല, ലോധ കമ്മിറ്റി നിര്‍ദ്ദേശിച്ച പരിഷ്‌കാരങ്ങള്‍ എന്തുകൊണ്ട് നടപ്പാക്കുന്നില്ല, കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ഒക്ടോബര്‍ 6 വരെ സമയം തരും. ഇല്ലെങ്കില്‍ ഞങ്ങള്‍ക്ക് കടുത്ത നടപടി എടുക്കേണ്ടിവരും.’

ലോധ കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് എതിരായിട്ടാണ് പല കാര്യങ്ങളും ബിസിസിഐ ചെയ്യുന്നത്. നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ചില്ലെങ്കില്‍ ബിസിസിഐ പ്രസിഡന്റ് അനുരാഗ് താക്കൂര്‍,സെക്രട്ടറി അജയ് ശ്രീര്‍കെ തുടങ്ങിയവരുള്‍പ്പടെയുള്ളവരെ മാറ്റേണ്ടി വരുമെന്ന് ജസ്റ്റീസ് ലോധ മുന്നറിയിപ്പ് നല്‍കി.

ബിസിസിഐയില്‍ പുതുതായി നിയമനമോ പരിഷ്‌കരണങ്ങളോ നടപ്പിലാക്കിയാല്‍ അത് കോടതി അലക്ഷ്യമാവുമെന്ന് ലോധ കമ്മിറ്റി വ്യക്തമാക്കിയിരുന്നു. എന്നിട്ടും ഇന്ത്യന്‍ ടീം തെരഞ്ഞെടുപ്പ് സമിതിയില്‍ കൂടുതല്‍ അംഗങ്ങളെ ഉള്‍പ്പെടുത്തരുതെന്ന കമ്മിറ്റിയുടെ  നിര്‍ദേശം മറികടന്ന് എംഎസ്‌കെ പ്രസാദ് ചീഫ് സെലക്ടറായി അഞ്ച് അംഗങ്ങളെയാണ് ബിസിസിഐ നിയമിച്ചത്. സുപ്രീം കോടതിയുടെ തീരുമാനങ്ങളെ വെല്ലുവിളിക്കുന്ന ബിസിസിഐയുടെ നടപടികളാണ് സുപ്രീംകോടതി ചോദ്യംചെയ്തത്.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍