UPDATES

എഡിറ്റര്‍

ഹ്യൂണ്ടായി ലോഗോയില്‍ നിങ്ങള്‍ കാണുന്നതെന്താണ്!

Avatar

ലോകത്തെ പ്രശസ്ത കമ്പനികളുടെ ലോഗോ കേവലം അടയാളപ്പെടത്തലുകള്‍ മാത്രമല്ല. മറിച്ച് കമ്പനിയുടെ ആശയങ്ങള്‍ പറയുന്നതാണ്. ചില ഉദാഹരണങ്ങള്‍ നോക്കാം.

ഹ്യുണ്ടായി
അല്‍പ്പം ചെരിച്ചു ‘H’ എന്നെഴുതിയ ഹ്യുണ്ടായിയുടെ ലോഗോ കേവലം കമ്പനിയുടെ ആദ്യാക്ഷരത്തെ കാണിക്കുന്നതല്ല. പിന്നെയോ അത് രണ്ട് വ്യക്തികളെയാണ് സൂചിപ്പിക്കുന്നത് – ഉപഭോക്താവിന് കൈക്കൊടുക്കുന്ന കമ്പനി പ്രതിനിധി.

അഡിഡാസ്
ലോകത്തെ ഒന്നാംതരം കമ്പനികളില്‍ ഒന്നായ അഡിഡാസ് എന്ന പേര് കമ്പനി ഉടമ അഡോള്‍ഫ് ഡാസ് ലറിനെ കുറിക്കുന്നു എങ്കിലും മൂന്ന് വരകളില്‍ ത്രികോണ ആകൃതിയിലുള്ള ലോഗോ ഒരു മലയെ സാദൃശ്യപ്പെടുത്തുന്നു. ഓരോ കായികതാരവും വെല്ലുവിളികളെ അതിജീവിക്കണം എന്ന സന്ദേശമാണ് ലോഗോ നല്‍കുന്നത്.

ഇങ്ങനെ ലോകത്തിലെ ഏറ്റവും പ്രമുഖമായ ബ്രാന്‍ഡുകളുടെ ലോഗോകള്‍ ഇത്തരത്തില്‍ അര്‍ഥം പേറുന്നവയാണ് എന്ന് അറിയുന്നത് കൗതുകരമായിരിക്കും.

http://goo.gl/kmCUuJ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍