UPDATES

വാര്‍ത്തകള്‍

സീറ്റ് നിഷേധിച്ചത് ശബരിമല വിധിയെ പിന്തുണച്ചതിനോ?; പാർട്ടിക്കെതിരെ രൂക്ഷ വിമർശനം ഉയർത്തി ബിജെപിയുടെ ദളിത് മുഖം ഡോ. ഉദിത് രാജ് പാർട്ടിവിട്ടു

ഡൽഹി നോർത്ത് വെസ്റ്റ് മണ്ഡലത്തിൽ ഉദിത് രാജിന് പകരം ഹനസ് രാജ് ഹനസിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് പിറകെയാണ് നടപടി.

17ാം ലോക്സഭയിലേക്കുള്ള മുന്നാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെന ബിജെപിയിൽ വീണ്ടും പൊട്ടിത്തെറി. നോർത്ത് വെസ്റ്റ് മണ്ഡലത്തിൽ നിന്നുള്ള ലോക്സഭാംഗവും ബിജെപിയുടെ ദളിത് മുഖവും ആൾ ഇന്ത്യ കോൺഫെഡറേഷൻ ഓഫ് എസ്.സി/ എസിടി ചെയർമാനുമായ ഡോ. ഉദിത്ത് രാജ് പാർട്ടിവിട്ടു.

ഡൽഹിയിൽ പാർലമെന്റ് സീറ്റ് നിഷേധിച്ചതിന് പിറകെയാണ് നടപടി. പാര്‍ട്ടി വിടുന്നതിന് മുന്നോടിയായി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിന്നും ചൗക്കീദാർ എന്ന വിശേഷണവും ഉദിത് രാജ് നീക്കി. നോർത്ത് വെസ്റ്റ് മണ്ഡലത്തിൽ ഉദിത് രാജിന് പകരം ഹനസ് രാജ് ഹനസിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് പിറകെയാണ് രാജി

അതേസമയം, താൻ പാർട്ടി വിട്ടതല്ല പാർട്ടി തന്നെ വിട്ടതാണെന്നായിരുന്നു ഉദിത് രാജിന്റെ പ്രതികരണം. താൻ നിസ്സഹായനാണ്, പാർട്ടിയുടെ തെറ്റായ തീരുമാനത്തിന്റെ ഇരയാണ് താൻ. പാർട്ടിക്ക് ഈ സ്ഥാനത്ത് ഒരു ദളിത് മുഖം വേണ്ടെന്നാണ് കരുതുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം, വിഷയം ഡൽഹി മുഖ്യമന്ത്രിയും എഎപി നേതാവുമായി അരവിന്ദ് കേജ്രിവാൾ, കോൺഗ്രസ് നേതാക്കൾ‌ എന്നിവരുൾപ്പെടെയുള്ളവരുമായി സംസാരിച്ചെന്നും അദ്ദേഹം പറയുന്നു.

അതേസമയം, തനിക്കെതിരായ നടപടിക്ക് പിന്നിൽ ശബരിമല വിഷയത്തിൽ സുപ്രീം കോടതി ഉത്തരവിനെ പിന്തുണച്ചത് കൊണ്ടാണോ അതോ തന്റെ പ്രവർത്തനം മോശമായതിനാലാണോ എന്ന് വ്യക്തമാക്കണമെന്നും ഉദിത്ത് രാജ് പ്രതികരിച്ചു. വിവാദം വിശദീകരിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ അദ്ദേഹം ചോദിച്ചു.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍