UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആറാം ഘട്ട പരസ്യ പ്രചാരണം അവസാനിച്ചു; 59 മണ്ഡലങ്ങൾ ഞായറാഴ്ച വിധിയെഴുതും

ഡൽഹിക്ക് പുറമെ ഉത്തർ പ്രദേശ് 14, ഹരിയാന-10, മധ്യപ്രദേശ് ബീഹാർ പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ എട്ടു വീതം സീറ്റുകളും ഝാർഗണ്ഡിലെ നാല് മണ്ഡലങ്ങളിലുമാണ് ഞായറാഴ്ച വോട്ടെടുപ്പ് നടക്കുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം അവസാനിച്ചു. ഡൽഹിയിലെ എഴ് ലോക്സഭാ സീറ്റുകൾ ഉൾപ്പെടെ ഏഴ് സംസ്ഥാനങ്ങളിലേക്കുള്ള 59 സീറ്റുകളിലേക്കുള്ള പരസ്യ പ്രചാരണത്തിനാണ് ഇന്ന് തിരശ്ശീല വീഴുന്നത്. ഞായറാഴ്ചായാണ് വോട്ടെടുപ്പ്.

ഡൽഹിക്ക് പുറമെ ഉത്തർ പ്രദേശ് 14, ഹരിയാന-10, മധ്യപ്രദേശ് ബീഹാർ പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ എട്ടു വീതം സീറ്റുകളും ഝാർഗണ്ഡിലെ നാല് മണ്ഡലങ്ങളിലുമാണ് ഞായറാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. ഉത്തർ​പ്രദേശിലെ സുൽത്താൻ പൂരിൽ മത്സരിക്കുന്ന കേന്ദ്ര​മന്ത്രി മേനക ഗാന്ധി, അസംഗഢിൽ മത്സരിക്കുന്ന സമാജ്​വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ്​ യാദവ്, ഭോപ്പാലിൽ സ്ഥാനാർഥി ദിഗ്​​വിജയ്​സിങ്, മുന്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത്, ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍, മുന്‍ ഹരിയാന മുഖ്യമന്ത്രി ദീപേന്ദര്‍ ഹൂഡ, സിനിമാ താരം കിരണ്‍ ഖേര്‍ തുടങ്ങിയവരാണ് ആറാം ഘട്ടത്തിൽ ജനവിധി തേടുന്നവരിൽ മത്സരിക്കുന്നവരിലെ പ്രമുഖര്‍.

Read More:‘അതേ, അമ്മ നന്നായിരിക്കുന്നു, ഇപ്പോഴും ജയിലിലാണ്’; മാവോയിസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്ത പ്രൊഫ. ഷോമ സെന്നിന്റെ മകള്‍ കോയല്‍ സെന്നിന്റെ കുറിപ്പുകള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍