UPDATES

വാര്‍ത്തകള്‍

‘പലരുടെയും മോഹങ്ങള്‍ തകര്‍ന്നടിയുന്ന ദിനം, ബിജെപിക്ക് മൂന്നാം സ്ഥാനം മാത്രം’ വോട്ട് രേഖപ്പെടുത്തി ആത്മവിശ്വാസത്തോടെ മുഖ്യമന്ത്രി

കേരളത്തിൽ യുഡിഎഫിന് അനുകൂലമായ വലിയ തരംഗമാണ് ഉണ്ടായിടുള്ളതെന്നും 20 ഇടങ്ങളിലും യുഡിഎഫിന് വിജയിക്കാനാവുമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ

സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലും തുടക്കം മുതല്‍ കനത്ത വോട്ടെടുപ്പ്. രാവിലെ മുതല്‍ മിക്ക ബൂത്തുകളിലും നീണ്ട നിരയാണ് വോട്ടചെയ്യാനായി കാത്തിരുന്നത്. കാസര്‍കോട്, വടകര മണ്ഡലത്തിലാണ് ആദ്യ മണിക്കൂറിലില്‍ ഏറ്റവും കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയത്. 8മണിയ്ക്കുള്ള റിപ്പോര്‍ട്ട് അനുസരിച്ച് ഈ മണ്ഡലങ്ങളിൽ 4.8 ശതമാനം പേര്‍ വോട്ടു രേഖപ്പെടുത്തി. ചിലയിടങ്ങളില്‍ വോട്ടിംങ് യന്ത്രങ്ങളില്‍ തകരാര്‍  ഉണ്ടായത് വോട്ടിംങില്‍ തടസ്സങ്ങള്‍ ഉണ്ടാക്കി. ഗവര്‍ണര്‍ സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ രാവിലെ വോട്ടു രേഖപ്പെടുത്തി.

കേരളത്തിലെ 20 മണ്ഡലങ്ങളിലും എൽഡിഎഫും യുഡിഎഫും തമ്മിലാണ് മൽസരമെന്ന് പിണറായി ആർസി അമല സ്കൂളിൽ വോട്ട് രേഖപ്പെടിയതിന് ശേഷം മുഖ്യമന്ത്രി പ്രതികരിച്ചു. വർഗീയ കലാപങ്ങൾ ആസൂത്രണം ചെയ്ത് അധികാരത്തിലെത്തിയ ചിലർ റോഡ് ഷോകൾ നടത്തി കേരളത്തെ കീഴടക്കാമന്നാണ് കരുതിയത്. അത്തരക്കാരുടെ അതിമോഹങ്ങൾ തകർന്നടിയുന്ന ദിവസമാണ് ഇന്ന്. ബിജെപിക്കെതിരെ എന്ന് പറഞ്ഞ് അവരെ സഹായിക്കുന്ന നിലപാടാണ് യുഡിഎഫ് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കേരളത്തിലെ 20 മണ്ഡലങ്ങളിൽ ഒരിടത്തുപോലും ബിജെപി രണ്ടാം സ്ഥാനത്ത് പോലും എത്തില്ലെന്നും പിണറായി കൂട്ടിച്ചേർത്തു.

എന്നാൽ കേരളത്തിൽ യുഡിഎഫിന് അനുകൂലമായ വലിയ തരംഗമാണ് ഉണ്ടായിടുള്ളതെന്നും 20 ഇടങ്ങളിലും യുഡിഎഫിന് വിജയിക്കാനാവുമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഗവർണർ പി സദാശിവം തിരുവനന്തപരും ജവഹർ നഗർ സ്കൂളിൽ രേഖപ്പെടുത്തി. വോട്ടെടുപ്പിന്റെ പ്രാധാന്യം അറിക്കുന്നതിന് കൂടിയാണ് തന്റെ വോട്ടെന്ന് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. എല്ലാവരോടും വോട്ടെടുപ്പിന്റെ ഭാഗമാവാനും അദ്ദേഹം ആഹ്വാനം ചെയ്തു.

വയനാട്ടില്‍ രാഹുല്‍ ഗാന്ധി റെക്കോർഡ് ഭുരിപക്ഷം നേടുമെന്ന് മുസ്ലിം ലീഗിന്‍റെ സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചു. പി കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീറും വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും അദ്ദേഹം പറയുന്നു. പാണക്കാട് സി കെ എം എം എല്‍പി സ്കൂളില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷമായിരുന്നു പ്രതികരണം. മലപ്പുറത്തെ യുഡിഎഫ് സ്ഥാനാർത്ഥി പികെ കുഞ്ഞാലിക്കുട്ടി യും വോട്ട് രേഖപ്പെടുത്തി. ചാലക്കുടി മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഇന്നസെന്‍റ് വോട്ട് രേഖപ്പെടുത്തി. ഇന്നസെന്‍റിന് തൃശൂര്‍ മണ്ഡലത്തിലായിരുന്നു വോട്ട്. കൊല്ലത്തെ യു‍ഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ കെ പ്രേമചന്ദ്രന്‍ വോട്ട് രേഖപ്പെടുത്തി. തിരുവനന്ദപുരം മുടവൻമുകൾ പോളിങ്ങ് ബൂത്തിൽ നടൻ മോഹന്‍ലാലും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.

അതേസമയം, 17ാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മുന്നാം ഘട്ടത്തിൽ കേരളം വിധിയെഴുതുമ്പോൾ ആദ്യമണിക്കൂറിൽ തന്നെ ബുത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര. ഒരുമാസത്തോളം നീണ്ടുനിന്ന പ്രചാരണ പ്രവർത്തനങ്ങള്‍ക്ക് ഒടുവിൽ കേരളത്തിലെ ഇരുപത് മണ്ഡലങ്ങളിലായി 2,61,51,534 വോട്ടർമാ‌‌‌‌‌‌‌രാണ് ഉള്ളത്. ആദ്യ മണിക്കൂര്‍ പിന്നിടുമ്പോള്‍ കേരളത്തില്‍ 3.62 ശതമാനം ആളുകള്‍ വോട്ട് രേഖപ്പെടുത്തിയതായാണ് വിവരം. പോളിംഗ് ശതമാനം ഉയരുമെന്ന പ്രതീക്ഷയിലാണ് മുന്നണികള്‍. അതിനിടെ, വോട്ടുപ്പ് ആരംഭിച്ചതിന് പിറകെ പല ബുത്തുകളിലും വോട്ടിങ്ങ് യന്ത്രങ്ങളിലെ തകരാറുമുലം വോട്ടിങ്ങ് വൈകി. മിക്കയിടങ്ങളിലെയും തകരാറുകൾ പരിഹരിച്ച് വോട്ടെടുപ്പ് പുനരാരംഭിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍