UPDATES

ട്രെന്‍ഡിങ്ങ്

കടകംപള്ളിയും, സുനിൽ കുമാറും മുന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു; പിന്നിലായത് 15 മന്ത്രിമാർ

നിലവിലെ വോട്ടിങ്ങ് രീതി തുടർന്നാൽ വരുന്ന തിരഞ്ഞെടുപ്പിൽ ഭൂരിഭാഗം മണ്ഡലങ്ങളിലെയും മന്ത്രിമാരായ എംഎല്‍എമാർക്ക് നിയമസഭ അപ്രാപ്യമാകമെന്ന് വിലയിരുത്തേണ്ടി വരും.

കേരളത്തിലെ പൊതുതിരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച വിജയം നേടിയപ്പോൾ സംസ്ഥാന മന്ത്രിമാരുടെ ഭുരിഭാഗം മണ്ഡലങ്ങളും തങ്ങളുടെ ഇടത് സ്ഥാനാർത്ഥികളെ കൈവിട്ടു. ചില മണ്ഡലങ്ങളിൽ ഇടത് സ്ഥാനാർത്ഥികൾ മുന്നാം സ്ഥാനത്തേക്കുപോലും പിന്തള്ളപ്പെട്ടു. നിലവിലെ വോട്ടിങ്ങ് രീതി തുടർന്നാൽ വരുന്ന തിരഞ്ഞെടുപ്പിൽ ഭൂരിഭാഗം മണ്ഡലങ്ങളിലെയും മന്ത്രിമാരായ എംഎല്‍എമാർക്ക് നിയമസഭ അപ്രാപ്യമാകമെന്ന് വിലയിരുത്തേണ്ടി വരും.

സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്താണ് ഇത്തരത്തിൽ വലിയ തിരിച്ചടി നേരിട്ട മണ്ഡലങ്ങളിൽ ഒന്ന്. ത്രികോണ മൽസരം ശക്തമായ തിരുവനന്തപുരത്ത് ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന്റെ മണ്ഡലമായ കഴക്കൂട്ടത്ത് ഇടത് സ്ഥാനാർത്ഥി ഫിനിഷ് ചെയ്തത് മുന്നാം സ്ഥാനത്ത് മാത്രമാണ്. മണ്ഡലത്തിൽ ഒന്നാം സ്ഥാനത്തെ എത്തിയ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ  46,964 വോട്ടുകൽ നേടിയപ്പോൾ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ഇടത് സ്ഥാനാർത്ഥി സി ദിവാകരൻ 37,688 വോട്ടുകൾ തൃപ്തിപ്പെട്ടു. അതായത് ഇടത് സ്ഥാനാർത്ഥിയും വിജയിച്ച സ്ഥാനാർത്ഥിയും തമ്മിൽ 9276 വോട്ടിന്റെ വ്യത്യാസം. 2016 നിയമ സഭാ തിരഞ്ഞെടുപ്പിൽ 7347 വോട്ടുകളായിരുന്നു കടകം പള്ളി സുരേന്ദ്രന്റെ ഭുരിപക്ഷം എന്ന വ്യക്തമാവുമ്പോഴാണ് ഇപ്പോഴത്തെ അവസ്ഥയുടെ ഭീകരത മനസ്സിലാവുക.

കൊല്ലം മണ്ഡലത്തിലേക്ക് കടന്നാൽ ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടി അമ്മയുടെ കുണ്ടറയും, വനം മന്ത്രി കെ രാജുവിന്റെയും പുനലുരുമാണ് ഈ പട്ടികയിൽ പെടുന്നത്. ഇവിടെയും സ്ഥിതി പക്ഷേ മറിച്ചല്ല. കുണ്ടറയിൽ യുഡിഎഫ് സ്ഥാനാർഥി എൻ കെ പ്രേമചന്ദ്രൻ 79,217 വോട്ടുകൾ നേടി കെഎൻ ബാലഗോപാൽ 54,908 വോട്ടുകളും. ഭുരിപക്ഷം 24, 309 വോട്ട്. പുനലൂരിൽ എൻകെ പ്രമേചന്ദ്രൻ 73,622 വോട്ടുകളും കെ എന്‍ ബാലഗോപാല്‍ 54,956 വോട്ടുകളും നേടി. അവിടെയും പത്തൊമ്പതിനായിരത്തോളം വോട്ടിന്റെ മാർജിനാണുള്ളത്.

ആലപ്പുഴയാണ് കുടുതൽ മന്ത്രി മണ്ഡലങ്ങളുള്ള മറ്റൊരു മണ്ഡലം, തോമസ് ഐസകിന്റെ ആലപ്പുഴ, ജി സുധാകരന്റെ അമ്പലപ്പുഴ എന്നിവയിലും മുന്നിട്ടുനിന്നതും പ്രതിപക്ഷ സ്ഥാനാർത്ഥികൾ. ആലപ്പുഴയിൽ ആരിഫ് 65,759 വോട്ടുകള്‍ നേടിയപ്പോൾ ഷാനി മോൾ ഒസ്മാൻ 65828 വോട്ടുകൾ നേടി. നേരിയതെങ്കിലും മുന്നേറ്റം യുഡിഎഫിന്. അമ്പലപ്പുഴയിൽ ഷാനിമോൾ ഒസ്മാൻ 53,159 ആരിഫ് 52,521 അവിടെയും യുഡിഫ് നേരിയ മുന്നേറ്റം. ഇടത് ആശ്വാസമായ ആലപ്പുഴയിൽ മറ്റൊരു മന്ത്രി മണ്ഡലമായ ചേർത്തലയാണ് ആരിഫിനെ തുണച്ചത്. പി തിലോത്തമന്റെ ചേർത്തലയിൽ എ എം ആരിഫ് 83,221, ഷാനിമോൾ ഒസ്മാൻ 66,326 വോട്ടുകളം സ്വന്തമാക്കി.

ത്രികോണ മൽസരം നടന്ന തൃശ്ശൂരിലും സ്ഥിതി മറിച്ചായിരുന്നില്ല. തൃശ്ശൂർ നഗരവാസി കുടിയായ ഇടത് സ്ഥാനാർത്ഥിയായ മണ്ഡസത്തിലെ മന്ത്രി മാരുടെ മണ്ഡലങ്ങൾ കൈവിട്ടു. കൃഷി മന്ത്രിയും സിപിഐ നേതാവുമായ വിഎസ് സുനിൽ കുമാറിന്റെ തൃശ്ശുർ മണ്ഡലത്തിൽ പക്ഷേ മുന്നാം സ്ഥാനത്താണ് രാജാജി മാത്യു. സിപിഐയുടെ സ്വന്തം മണ്ഡലം കൂടിയായ ഇവിടെ യുഡിഎഫ് സ്ഥാനാർത്ഥി ടിഎൻ പ്രതാപൻ 55,668 വോട്ട് പിടിച്ചപ്പോൾ അപ്രതീക്ഷിതമായെത്തിയ നടനും എംപിയുമായ സുരേഷ് ഗോപി 37,641 വോട്ടുകളുമായി രണ്ടാമതെത്തി. രാജാജി മാത്യുവിന് ലഭിച്ചത് 31,110 വോട്ടുകൾ മാത്രം. സമാനമാണ് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്ര നാഥിന്റെ മണ്ഡലവും. ടിഎൻ പ്രതാപൻ 56,848 രാജാജി 51,006, സുരേഷ്ഗോപി 46,410 എന്നിങ്ങനെയാണ് കണക്കുകൾ.

പൊന്നാനി മണ്ഡലത്തിൽ മന്ത്രി കെടി ജലീലിന്റെ തവനൂരിൽ ലീഡ് ചെയ്തതും ലീഗ് സ്ഥാനാർത്ഥി ഇ ടി മുഹമ്മദ് ബഷീർ 60,481 വോട്ടുകൾ നേടിയപ്പോൾ പിവി അൻവറിന് കിട്ടിയത് 50,128 വോട്ടുകൾ. സ്പീക്കർ ശ്രീരാമ കൃഷ്ണന്റെ പൊന്നാനിയിലും ഇത് ആവർത്തിച്ചു. യുഡിഫ് 61,294 വോട്ട് നേടിയപ്പോൾ പി വി അൻവർ 51,555 കരസ്ഥമാക്കി. പതിനായിരത്തോളം വോട്ടിന്റെ മാറ്റം.

ജനതാദൾ (എസ്) പ്രതിനിധിയായ കെ കൃഷ്ണൻകുട്ടിയുടെ മണ്ഡലമായ ചിറ്റുരിൽ അലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കാഴ്ചവച്ചതും വലിയ മുന്നേറ്റം. രമ്യ ഹരിദാസ് 79,423 നോട്ടുകൾ നേടിയപ്പോള്‍ പി കെ ബിജുവിന നേടാനായത് 55,956 വോട്ടുകൾ മാത്രമായിരുന്നു. നിയമ മന്ത്രി എകെ ബാലന്റെ തരുരിലും രമ്യ വലിയ മുന്നേറ്റം നടത്തി. എസി മൊയ്തീന്റെ കുന്നംകളത്തും രമ്യ ഹരിദാസാണ് മുന്നിട്ട് നിന്നത്. 24,839 വോട്ടാണ് ഇവിടെ രമ്യയുടെ ലീഡ്. എല്‍ഡിഎഫ് സ്ഥാനാർത്ഥി 55,586 വോട്ടുകൾ നേടിയപ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി 69,908 വോട്ടുകൾ വാരിക്കൂട്ടി.

വടകര ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെട്ട ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ കൂത്തൂപറമ്പില്‍ യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരൻ 68,492 നേടി. എന്നാൽ കണ്ണൂർ ജില്ലാ സെക്രട്ടറി കൂടിയായിരുന്ന കരുത്തനായ പി ജയരാജൻ നേടിയത് 64,359 വോട്ടുകളും. എക്സൈസ് മന്ത്രി  ടി പി രാമകൃഷ്ണന്റെ പേരാമ്പ്രയിൽ കെ മുരളീധരൻ 80,929 നേടിയപ്പോള്‍ ഇരുപതിനായിരത്തിൽ കുറഞ്ഞ് 67,725 വോട്ടുകൾ മാത്രമാണ് ജയരാജന്‍ സ്വന്തമാക്കിയത്. കോഴിക്കോട് മണ്ഡലത്തില്‍പെട്ട എകെ ശശീന്ദ്രന്റെ എലത്തുരിൽ നിരവധി പ്രതിസന്ധികൾക്ക് ഇടയിലും യുഡിഎഫ് സ്ഥാനാർഥി എം കെ രാഘവൻ 67,280 വോട്ടുകൾ നേടി. എന്നാൽ മികച്ച പോരാട്ടം കാഴ്ചവച്ച പ്രദീപ് കുമാർ എംഎൽഎ നേരിയ മാർജിനിൽ 67,177 വോട്ടുകളും പിടിച്ചെടുത്തു.

കണ്ണുരിൽ പക്ഷേ മന്ത്രിമാരുടെ സ്ഥലങ്ങളിൽ ഭുരിപക്ഷം നിലനിർത്തിയെങ്കിലും എൽഡിഎഫ് സ്ഥാനാർഥിയുടെ ഭുരിപക്ഷം വളരെ കുറവാണ് രേഖപ്പെടുത്തിയത്. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്ത് പോലും പലപ്പോഴും എൽഡിഎഫ് സ്ഥാനാർത്ഥി പികെ ശ്രീമതി ടീച്ചർ പിന്നോട്ട് പോയി.  4099 വോട്ട് മാത്രമാണ് ഇവിടെ ശ്രീമതി ലീഡ് നേടിയത്. കോൺഗ്രസ് എസ് നേതാവ് കടന്നപ്പള്ളി രാമചന്ദ്രന്റെ മണ്ഡലത്തിലായ കണ്ണൂരിൽ കെ സുധാകരൻ 70,683 വോട്ടുകൾ നേടിയപ്പോൾ , ശ്രീമതി ടീച്ചർക്ക് കിട്ടിയത് 47,260 വോട്ടുകൾ മാത്രമായിരുന്നു. ഇപി ജയരാജന്റ മട്ടന്നൂരിൽ ശ്രീമതി ടീച്ചർ 74,580 ഒന്നാമതെത്തി. സുധാകരൻ 67,092 വോട്ടുകളും നേടി.

കാസർഗോഡ് മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി എൽ സതീഷ് ചന്ദ്രൻ 74,791 ലീഡ് നേടി. രാജ് മോഹൻ ഉണ്ണിത്താൻ 72,520 വോട്ടുകളാണ് ലഭിച്ചത്. എന്നാൽ ഇടുക്കിയിൽ നിന്നുള്ള മന്ത്രി എംഎം മണിയുടെ മണ്ഡലത്തിൽ ലീഡ് നേടിയത് യുഡിഎഫ് സ്ഥാനാർത്ഥിയാണ്. ഉടുമ്പിൻ ചോലയിൽ ഡീൻ കുര്യാക്കോസ് 63,550 വോട്ടുകൾ സ്വന്തമാക്കിയപ്പോൾ സിറ്റിങ്ങ് എംപി ജോയ്സ് ജോർജ്ജ് 51,056 വോട്ടുകളും നേടി.

 

ബിജെപി ‘ഹിറ്റ് ലിസ്റ്റ്’ തയ്യാറാകുന്നു: ലക്ഷ്യങ്ങളിൽ മമതയും കെജ്രിവാളും മുതൽ പിണറായി വരെ

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍