UPDATES

വാര്‍ത്തകള്‍

മോദിയും ദക്ഷിണേന്ത്യയിലേക്ക്? ബംഗളൂരു സൗത്തില്‍ മത്സരിച്ചേക്കും

കോണ്‍ഗ്രസ് വിരുദ്ധ മണ്ഡലമെന്നാണ് ബംഗളൂരു സൗത്ത് അറിയപ്പെടുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തര്‍പ്രദേശിലെ വരാണസി കൂടാതെ മറ്റോരു മണ്ഡലത്തിലും മത്സരിച്ചേക്കും. ദക്ഷിണേന്ത്യയിലെ ഒരു മണ്ഡലത്തിലായിരിക്കും മോദി മത്സരിക്കാന്‍ സാധ്യതയെന്നാണ് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നത്. കര്‍ണാടകയിലെ ബംഗളൂരു സൗത്തിലായിരിക്കും മോദി മത്സരിക്കുകയെന്നാണ് അഭ്യൂഹം.

2014 ലെ ലോകസഭ തിരഞ്ഞെടുപ്പിലും നരേന്ദ്ര മോദി 2 മണ്ഡലങ്ങളില്‍ മത്സരിച്ചിരുന്നു. യുപിയിലെ വരാണസിയിലും ഗുജറാത്തിലെ വഡോദരയിലുമായിരുന്നു മത്സരിച്ചത്. രണ്ട് മണ്ഡലത്തിലും മികച്ച വിജയം സ്വന്തമാക്കിയ മോദി വരാണസി സീറ്റ് നിലനിര്‍ത്തി വഡോദര ഒഴിയുകയായിരുന്നു.

കര്‍ണാടകയിലെ 28 മണ്ഡലങ്ങളില്‍ 23 ലെയും സ്ഥാനാര്‍ഥികളെ ബിജെപി പ്രഖ്യാപിച്ചു. ബംഗളൂരു സൗത്ത് ഉള്‍പ്പടെ അഞ്ച് മണ്ഡലങ്ങളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. കോണ്‍ഗ്രസ് വിരുദ്ധ മണ്ഡലമെന്നാണ് ബംഗളൂരു സൗത്ത് അറിയപ്പെടുന്നത്.

അന്തരിച്ച കേന്ദ്രമന്ത്രി എച്ച് എന്‍ അനന്ത്കുമാറിന്റെ മണ്ഡലമായിരുന്നു ബംഗളൂരു സൗത്ത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിന് ശേഷം അനന്ത് കുമാറിന്റെ ഭാര്യ തേജസ്വിനി അനന്തകുമാര്‍ പ്രചാരണം തുടങ്ങിയിരുന്നു. എന്നാല്‍ മോദി വരികയാണെങ്കില്‍ തേജസ്വനി പിന്‍മാറും.

രണ്ടാം ഘട്ടത്തില്‍ ഏപ്രില്‍ 18-നാണ് ബംഗളൂരു സൗത്ത് ഉള്‍പ്പടെയുള്ള മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് നടക്കുന്നത്. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 18നാണ്.

Read: ‘രാഹുല്‍ ബ്രാന്‍ഡ്’ ഒരു തേങ്ങയല്ല; കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ ചില അതിമോഹ ചതുരംഗക്കളികള്‍

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍