ദുർബലമായ സർക്കാർ രൂപീകരിക്കാനാണ് പ്രതിപക്ഷ പാർട്ടികൾ ശ്രമിക്കുന്നതെന്നും മോദി ആരോപിക്കുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പ് അവസാന ലാപ്പിലേക്ക് കടക്കുമ്പോള്‍ ആരോപണങ്ങൾ കടുപ്പിച്ച് പരസ്പരം കടന്നാക്രമിച്ച് രാഹുൽ ഗാന്ധിയും നരേന്ദ്രമോദിയും. അഞ്ചാം ഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ച ഇന്നലെ രാഹുൽ ഗാന്ധി നടത്തിയ വാർത്താ സമ്മേളനത്തിൽ റാഫേല്‍ വിഷയത്തിലൂന്നി നടത്തിയ ആരോപണങ്ങൾക്ക് മോദി നൽകിയത് അതിരൂക്ഷമായ ഭാഷയിലുള്ള മറുപടി. നിങ്ങളുടെ പിതാവിന്റെ ജിവിതം അവസാനിക്കുമ്പോള്‍ ‘ഒന്നാം നമ്പർ അഴിമതിക്കാരൻ’ ആയിരുന്നെന്നായിരുന്നു മോദിയുടെ ആരോപണം. രാജീവ് ഗാന്ധി ആരോപണ വിധേയനായ ബൊഫേഴ്സ് കേസ് പരാമർശിക്കുകയായിന്നു മോദി.
രാജ്യ സേവകൻ എന്ന നിലയിൽ ‘മിസ്റ്റർ ക്ലീൻ’ ആയാണ് നിങ്ങളുടെ അച്ഛൻ രാജീവ് ഗാന്ധി അറിയപ്പെടുന്നത്. എന്നാൽ അദ്ദേഹത്തിന്റെ ജീവിതം അവസാനിച്ചത് നമ്പർ വൺ അഴിമതിക്കാരനായിട്ടാണ്. 1980 കളിലെ രാജീവ് ഗാന്ധി സർക്കാരിനെ തർത്തത് ബൊഫേഴ്സ് അഴിമതി കേസായിരുന്നു ആയിരുന്നു. കോൺഗ്രസിനെ അധികാരത്തിൽ തിരിച്ചെത്തുന്നത് പോലൂം അത് തടഞ്ഞെന്നും മോദി ആരോപിച്ചു. മോദി ആരോപിച്ചു ഉത്തർ പ്രദേശിലെ പൊതുറാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബൊഫോഴ് തോക്കുകൾ വാങ്ങുന്നതിനായി സ്വീഡിഷ് കമ്പനിയിൽ നിന്നും രാജീവ് ഗാന്ധി കമ്മീഷൻ കൈപ്പറ്റിയെന്നായിരുന്നു കേസ്. എന്നാൽ ആരോപണത്തിൽ രാജീവ് അഴിമതി നടത്തിയതിന് തെളിവില്ലെന്ന് കണ്ടെത്തുകയായിരുന്നു. 1991 ലെ തിരഞ്ഞെടുപ്പ് വേളയിൽ തമിഴ്നാട്ടിൽ നടന്ന സ്പോടനത്തിലാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്.
അതേസമയം, തനിക്കെതിരെ വിലകുറഞ്ഞ ആരോപണങ്ങൾ ഉന്നയിച്ച് ദുർബലമായ സർക്കാർ രൂപീകരിക്കാനാണ് പ്രതിപക്ഷ പാർട്ടികൾ ശ്രമിക്കുന്നതെന്നും മോദി ആരോപിക്കുന്നു. തന്നെ ദുര്ബലാനായി ചിത്രീകരിക്കാനാണ് ഇവരുടെ ശ്രമം. തന്നെ മോശക്കാരനാക്കുന്നു. എന്നാൽ നിങ്ങൾ ഒരുകാര്യം മനസിലാണക്കണം താൻ വായിൽ സ്വർണക്കരണ്ടിയുമായോ, രാജകുടുംബത്തിലോ ജനിച്ച വ്യക്തിയല്ലെന്നും അദ്ദേഹം പ്രസംഗത്തിൽ വ്യക്തമാക്കി. രാഹുൽ ഗാന്ധിയെ പരാമർശിച്ചായിരുന്നു പ്രതികരണം.