UPDATES

വാര്‍ത്തകള്‍

അധിക വോട്ട്; എറണാകുളം ലോക്‌സഭ മണ്ഡലത്തിലെ കിഴക്കേ കടുങ്ങല്ലൂരില്‍ ഇന്ന് റീപോളിംഗ്

മോക്ക് പോളിംഗില്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ വോട്ടെടുപ്പ് തുടങ്ങും മുമ്പ് നീക്കം ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ വിട്ടു പോയതോടെയാണ് ഇവിഎമ്മില്‍ അധിക വോട്ട് കണ്ടെത്തിയത്.

എറണാകുളം ലോക്‌സഭ മണ്ഡലത്തിലെ കിഴക്കേ കടുങ്ങല്ലൂരില്‍ ഇന്ന് റിപോളിംഗ്. കളമശ്ശേരി നിയോജക മണ്ഡലത്തിലെ 83-ാം നമ്പര്‍ ബൂത്തായ കിഴക്കേ കടുങ്ങല്ലൂരില്‍ അധിക വോട്ട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് റിപോളിംഗ് നടത്തുന്നത്. ബൂത്തില്‍ പോള്‍ ചെയ്തതിതിനേക്കാള്‍ അധികം വോട്ട് ഇവിഎമ്മില്‍ രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ റീപോളിംഗിന് ഉത്തരവിട്ടത്.

മോക്ക് പോളിംഗില്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ വോട്ടെടുപ്പ് തുടങ്ങും മുമ്പ് നീക്കം ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ വിട്ടു പോയതോടെയാണ് ഇവിഎമ്മില്‍ അധിക വോട്ട് കണ്ടെത്തിയത്. തുടര്‍ന്ന് റീപോളിംഗ് നടത്തണമെന്ന സ്ഥാനാര്‍ത്ഥികള്‍ ആവശ്യപ്പെടുകയായിരുന്നു. ഇതേതുടര്‍ന്നാണ് വീണ്ടു വോട്ടെടുപ്പ് നടത്താന്‍ തീരുമാനിച്ചത്. പരിഗണിച്ചാണ് വീണ്ടും വോട്ടെടുപ്പ് നടത്തുന്നത്.

രാവിലെ 7 മുതല്‍ വൈകീട്ട് 6 വരെയായിരിക്കും വോട്ടെടുപ്പ്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പിഴവ് റിപോളിംഗിലേക്ക് നയിച്ച സാഹചര്യത്തില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കാണ് വോട്ടെടുപ്പിന്റെ ചുമതല നല്‍കിയിരിക്കുന്നത്. ആലുവ തഹസില്‍ദാറര്‍ക്കാണ് പ്രിസൈഡിംഗ് ഓഫീസര്‍ ചുമതല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍