UPDATES

ജനവിധി 2019 Live: നരേന്ദ്ര മോദി പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നു

എണ്‍പത്തി ഒന്‍പത് കോടിയിലധികം വരുന്ന വോട്ടര്‍മാരില്‍ 67.11 ശതമാനമെഴുതിയ വിധി

മോദിയും അമിത് ഷായും ബിജെപി ആസ്ഥാനത്ത് ജനങ്ങളെ അഭിസംബോധന ചെയ്യുന്നു

 

അമേഠിയിൽ രാഹുൽ ഗാന്ധിക്ക് തോൽവി

അമേഠിയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ അട്ടിമറിച്ച്  സ്മൃതി ഇറാനി. നാൽപതിനായിരത്തിലധം വോട്ടുകളുടെ ഭുരിപക്ഷത്തിലാണ് സ്മൃതി ഇറാനിയുടെ ജയം.

പ്രധാനമന്ത്രി നരേന്ദ്രമോദി ബിജെപി ആസ്ഥാനത്ത് പ്രവർത്തരെ അഭിവാദ്യം ചെയ്യുന്നു

വിജയം പ്രഖ്യാപിച്ച കേരളത്തിലെ സ്ഥാനാർത്ഥികൾ

കൊല്ലം: എൻകെ പ്രേമചന്ദ്രൻ 1,49,772
വടകര- കെ മുരളീധരൻ 84,942
കാസരഗോഡ്- രാജ്മോഹൻ ഉണ്ണിത്താൻ 40, 438
ആറ്റിങ്ങൽ- അടൂർ പ്രകാശ് 39,171
മാവേലിക്കര- കൊടിക്കുന്നിൽ സുരേഷ് 61,500
കോട്ടയം- തോമസ് ചാഴിക്കാടൻ 1,06,259
എറണാകുളം- ഹൈബി ഈഡൻ 1,69,153
തൃശ്ശൂർ- ടിഎൻ പ്രതാപൻ 93,633
പാലക്കാട്- വികെ ശ്രീകണ്ഠന്‍- 11,137
വയനാട്- രാഹുൽ ഗാന്ധി 4, 31,549
കണ്ണൂർ- കെ സുധാകരൻ 95,559
തിരുവനന്തപുരം- ശശി തരൂർ 98,186
ആലപ്പുഴ- എ എം ആരിഫ് 9061
ചാലക്കുടി- ബെന്നി ബെഹന്നാൻ 1,32,274
പത്തനംതിട്ട- ആന്റോ ആന്റണി 44,613
മലപ്പുറം- കുഞ്ഞാലിക്കുട്ടി 2,60,050
ആലത്തൂർ- രമ്യ ഹരിദാസ്- 158,968
പൊന്നാനി- ഇടി മുഹമ്മദ് ബഷീർ 1,93,230

കേരളത്തിലെ ഏക ട്രാന്‍സ്ജെന്‍ഡർ സ്ഥാനാർത്ഥിക്ക് 494 വോട്ട്

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അവസാന ഘട്ടത്തിലേയ്ക്ക് കടക്കുമ്പോൾ കേരളത്തിലെ ഏക ട്രാന്‍സ്ജെൻഡർ സ്ഥാനാർത്ഥിയായ ചിഞ്ചു അശ്വതിക്ക് ലഭിച്ചത് 494 വോട്ട്. ക്വിയർ അംബേദ്കറൈറ്റ് സ്വതന്ത്ര സ്ഥാനാർത്ഥി ആയാണ് ചിഞ്ചു അശ്വതി മത്സരിച്ചത്.


കേരളത്തിൽ എൽഡിഎഫ് നേരിട്ടത് അപ്രതീക്ഷിത പരാജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്രവലിയ പരാജയം പ്രതീക്ഷിച്ചിരുന്നില്ല. ബിജെപിക്ക് എതിരായ വികാരം കോൺഗ്രസിന് വോട്ടായിമാറിയെന്നും അദ്ദേഹം വാർത്താകുറിപ്പിൽ പ്രതികരിച്ചു.


ജനവിധി മാനിക്കുന്നു: പ്രിയങ്ക ഗാന്ധി


തിരിച്ചടിയായത് ശബരിമല നിലപാടോ എന്ന് പരിശോധിക്കും: യെച്ചൂരി

കേരളത്തില്‍ നേരിട്ട കനത്ത തിരിച്ചടിയില്‍ ശബരിമല വിഷയം കാരണമായോ എന്ന് പരിശോധിക്കുമെന്ന് സീതാറാം യെച്ചൂരി. ഇടത് സ്ഥാനാർത്ഥികള്‍ക്ക് വോട്ട് ചെയ്തവർക്ക് നന്ദി. രാജ്യം നേരിടാൻ പോവുന്നത് വലിയ വെല്ലുവിളികൾ. ഫാസിസത്തെ സന്ധിയില്ലൊതെ പോരാടുനമെന്ന് പോളിറ്റ് ബ്യൂറോ പുറത്തിറക്കിയ വാർത്താ കുറിപ്പ് ആരോപിച്ചു.

ഇടത് നേതൃത്വത്തെ വിമർശിച്ച് വിപി സാനു

നരേന്ദ്ര മോദിയെ തടയാൻ ഇടതുപക്ഷത്തിന് കഴിയുമെന്ന് ജനങ്ങളെ വിശ്വസിപ്പിക്കാൻ എല്‍ഡിഎഫിനായില്ലെന്ന് മലപ്പുറത്തെ ഇടത് സ്ഥാനാര്‍ഥി കൂടിയായ വി പി സാനു വിമര്‍ശിച്ചു.


എൻഡിഎ നേടിയ വിജയത്തിൽ മോദിയെ അഭിനന്ദിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി

ബംഗാളിലെ ഹൗറ ബ്രിഡ്ജിൽ വിജയം ആഘോഷിക്കുന്ന ബിജെപി പ്രവർത്തകർ


ബിജെപിയുടെ നേതൃത്വത്തിൽ എൻഡിഎ നേടിയ മികച്ച വിജയത്തിന് ആഭിനന്ദനവുമായി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. നരേന്ദ്ര മോദിക്കും ബിജെപിക്കും അഭിനന്ദനങ്ങൾ, പശ്ചിമേഷ്യൻ സമാധാന പ്രവർത്തനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കാമെന്നും ഇമ്രാന്‍ ഖാൻ ട്വീറ്റിൽ വ്യക്തമാക്കുന്നു.


ഉത്തര്‍പ്രദേശിലെ വരാണസിയില്‍ നരേന്ദ്ര മോദി മൂന്ന് ലക്ഷത്തിലധികം വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. ഗുജറാത്തിലെ ഗാന്ധിനഗര്‍ മണ്ഡലത്തില്‍ മത്സരിച്ച അമിത് ഷായുടെ ലീഡ് അഞ്ചര ലക്ഷം കടന്നു.


വയനാട്ടില്‍ 403012 ലീഡുമായി രാഹുല്‍ ഗാന്ധി മുന്നേറികൊണ്ടരിക്കുകയാണ്

 


പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ഥി വി കെ ശ്രീകണ്ഠന്‍ ജയിച്ചതായി പ്രഖ്യാപിച്ചു


ഉത്തർപ്രദേശിലെ അമേഠിയിൽ രാഹുൽ ഗാന്ധി തോൽവിയിലേക്ക്. ബിജെപി സ്ഥാനാർത്ഥിയും മന്ത്രിയുമായ സ്മൃതി ഇറാനിയാണ് ഇവിടെ ഒന്നാമത്. 20000 വോട്ടിലധി ഭൂരിപക്ഷമാണ് നിലവിൽ സ്മൃതിക്കുള്ളത്.

മോദിയെന്ന സുര്യനെ കൈപ്പത്തികൊണ്ട് തടയാനാവില്ല: ശ്രീധരൻ പിള്ള

സംസ്ഥാനത്തെ യുഡിഎഫ് വിജയം വർഗ്ഗീയ പ്രീണനത്തിന്റെ ഫലമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരന്‍ പിള്ള. എന്തുകൊണ്ട് കമ്മ്യുണിസ്റ്റ് പാര്‍ട്ടി പരാജയപ്പെട്ടെന്ന് ബന്ധപ്പെട്ടവർ മനസിലാക്കണം. കേരളത്തിൽ ഫലപ്രഥമായ ബദലാണ് ബിജെപി എന്ന് തെളിയിക്കുന്നതാണ് ഫലമെന്നും ശ്രീധരൻ പിള്ള വ്യക്തമാക്കുന്നു.


പ്രതികരിക്കാനില്ലെന്ന് സുരേഷ് ഗോപി

തൃശ്ശൂരിലെ തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് എൻഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി.


മോദിക്ക് ഹൃദയം നിറഞ്ഞ ആശംസകൾ: എൽ കെ അദ്വാനി

ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയത്തിൽ മോദിയെയും അമിത് ഷായെയും അഭിനന്ദിച്ച് ബിജെപി സ്ഥാപക നേതാവ് എൽകെ അദ്വാനി.

ബിജെപിയുടെ നേതൃത്വത്തിൽ എൻഡിഎ വലിയ വിജയം കരസ്ഥമാക്കിയതിന് പിറകെ മോദിക്ക് ലോക നേതാക്കളുടെ അഭിനന്ദന പ്രവാഹം. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിന്‌ നെതന്യാഹു, റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമർ പുടിൻ, ചെനീസ് പ്രസിഡന്റ് ഷീ ജിൻ പിങ്, നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ ഒലി, അഫ്ഗാൻ പ്രസിഡന്റ് അഷറഫ് ഗനി, ഭുട്ടാൻ രാജാവ് എന്നിവരാണ് അഭിനന്ദനങ്ങളുമായി രംഗത്തെത്തിയത്.

ദേശീയ രാഷ്ട്രീയത്തിലൂന്നിയ ഞങ്ങളുടെ പ്രചാരണം ഗുണം ചെയ്തത് കോൺഗ്രസ്സിന്; ന്യൂനപക്ഷം കൂട്ടത്തോടെ യുഡിഎഫിന് വോട്ട് ചെയ്തു: കോടിയേരി


സെഞ്ചുറിയടിച്ചു പക്ഷേ ടീം തോറ്റു, കേരളം ഇന്ത്യക്ക് നൽകുന്ന സന്ദേശമാണ് കോൺഗ്രസിന്റെ വിജയം: തരൂർ

തിരുവനന്തപുരത്തെ വിജയത്തിൽ തികഞ്ഞ സന്തോഷമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ശശി തരുർ. എന്നാൽ സെഞ്ചുറിയടിച്ചു പക്ഷേ ടീം തോറ്റു എന്ന നിലയാണ് രാജ്യത്തെ ആകെ വിലയിരുത്തൽ. എന്നാൽ കേരളം ഇന്ത്യക്ക് നൽകുന്ന സന്ദേശമാണ് കോൺഗ്രസിന്റെ വിജയമെന്നും തരൂര്‍ പ്രതികരിച്ചു. തിരുവനന്തപുരത്ത് ഭൂരിപക്ഷം 50000 വോട്ടുകൾ പിന്നിട്ടതോടെയാണ് തരുരിന്റെ പ്രതികരണം. പ്രവർത്തകർക്കൊപ്പം ആഹ്ലാദം പങ്കുവയ്ക്കുയായിരുന്നു തരൂര്‍.

ശബരിമല ‘സമരനായകന്‍’ നേരിടുന്നത് വന്‍ തോല്‍വി, സുരേന്ദ്രന് ലീഡ് ഒരു നിയമസഭ മണ്ഡലത്തില്‍ മാത്രം


 

ഇന്ത്യ വീണ്ടും വിജയിച്ചു- നരേന്ദ്ര മോദി

ബിജെപിയുടെ നേതൃത്വത്തിൽ എൻഡിഎ സർക്കാർ വീണ്ടും അധികാരത്തിൽ വരുന്നത് ഇന്ത്യയുടെ വിജയം എന്ന് പ്രധാന മന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലായിരുന്നു മോദിയുടെ പ്രതികരണം. എല്ലാവർക്കുമൊപ്പം, എല്ലാവർക്കും വികസനം. ശക്തമായ ഇന്ത്യയെ ഒരുമിച്ച് പടുത്തുയർത്തുമെന്നും മോദിയുടെ പ്രതികരണം. ട്വിറ്ററിലായിരുന്നു പ്രധാന മന്ത്രിയുടെ പ്രതികരണം.

ഗാന്ധി നഗറില്‍ അമിത് ഷായുടെ ഭൂരിപക്ഷം 5 ലക്ഷം പിന്നിട്ടു. കോണ്‍ഗ്രസ് സ്ഥാനാർത്ഥി സി വി ചൗദയ്ക്കെതിരെയാണ് അമിത് ഷായുടെ മുന്നേറ്റം.


സമ്പന്നരെ സ്ഥാനാർത്ഥിയാക്കിയാൽ ജയിക്കാമെന്ന് സിപിഎം ചിന്തിച്ചു: ഇ.ടി മുഹമ്മദ് ബഷീര്‍

പണക്കാരെ സ്ഥാനാർത്ഥിയാക്കിയാൽ ജയിക്കാമെന്ന് സിപിഎം ചിന്തിച്ചു . അത് നടക്കില്ലെന്ന് ജനങ്ങൾ മറുപടി നൽകി. പൊന്നാനിയിലെ ഇടത് സ്ഥാനാര്‍ത്ഥി പി.വി അൻവറിനെ വിമർശിച്ചാണ് ഇ.ടി. മുഹമ്മദ് ബഷീർ രംഗത്തെത്തിയത്.

യുപിഎയുടെ പച്ചത്തുരുത്തായി കേരളം

കോണ്‍ഗ്രസിന് രാജ്യത്താകെ കിട്ടിയ 50 സീറ്റുകളില്‍ 27ഉം ദക്ഷിണേന്ത്യയില്‍ നിന്ന്. ഉത്തരേന്ത്യയില്‍ പഞ്ചാബ് ഒഴികെ എവിടെയും കോണ്‍ഗ്രസിന് നേട്ടമില്ല. കോണ്‍ഗ്രസിന് ആശ്വാസമായത് കേരളവും തമിഴ്‌നാടും തെലങ്കാനയും പഞ്ചാബും മാത്രം. തമിഴ്‌നാട്ടില്‍ ഡിഎംകെ സഖ്യത്തിന്റെ ഭാഗമാണ് കോണ്‍ഗ്രസ്. തെലങ്കാനയില്‍ ആകെയുള്ള 17ല്‍ ആറ് സീറ്റില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നുണ്ട്.

കേരളത്തില്‍ 19 സീറ്റിലും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് മുന്നില്‍ നില്‍ക്കുമ്പോള്‍ ഇതില്‍ 16ഉം കോണ്‍ഗ്രസ് ആണ്. കേരളത്തില്‍ കോണ്‍ഗ്രസിന് അനുകൂലമായ ഒരു തരംഗം പ്രവര്‍ത്തിച്ചിട്ടുണ്ട് എന്നത് വ്യക്തമാണ്. കേരളത്തിലെ വിജയത്തിൽ മുസ്ലീം ലീഗിന്റെ പങ്ക് സുപ്രധാനമാണ്. അതേസമയം ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസിന് സംഘടനാപരമായി ഏറ്റവും കരുത്തുലള്ള കര്‍ണാടകയില്‍ വലിയ തകര്‍ച്ചയാണ് കോണ്‍ഗ്രസിനുണ്ടായിരിക്കുന്നത്.

സോഡാക്കുപ്പി കൊണ്ട് ആക്രമിച്ച പ്രസ്ഥാനത്തെ പരാജയപ്പെടുത്തി; ശ്രീകണ്ഠന് ഇനി താടിയെടുക്കാം


301 സീറ്റിൽ തനിച്ച് ബിജെപി

വലിയ വിജയം നേടുമെന്ന് ഉറപ്പായതോടെ മോദിയുടെ നേതൃത്വത്തലുള്ള രണ്ടാം എൻഡിഎ സർക്കാർ ഞായറാഴ്ച സത്യ പ്രതിജ്ഞ ചെയ്യുമെന്ന് സൂചന്. ഇന്ന് വൈകീട്ട് ആറുമണിയോടെ മോദി രാജ്യത്തെ അഭിസംബോധന ചെയ്യും.

അതിനിടെ യുപിയിലെ ഉന്നാവോയില്‍ ബിജെപി സ്ഥാനാര്‍ത്ഥി സാക്ഷി മഹാരാജ് മുന്നേറ്റം തുടരുന്നു.

ബിജെപി 300 കടക്കുമോ..?

17ാം ലോക്സഭയിൽ ബിജെപി 300 സീറ്റുകൾ കടക്കുമോ എന്നാണ് ഇനി അറിയേണ്ടത്. നിലവിൽ 299 സീറ്റുകളിൽ ബിജെപി തനിച്ച് മുന്നേറുമ്പോൾ എൻഡിഎ 350 സീറ്റുകളിൽ മുന്നിടുകയാണ്. ഈ സാഹചര്യത്തിലാണ് ബിജെപി മൃഗീയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന് സൂചനകൾ നൽകുന്നത്.അതിനിടെ നാളെ കേന്ദ്ര മന്ത്രിസഭ യോഗം ചേരുമെന്ന് റിപ്പോർട്ടുകൾ.


ഇന്ത്യ- ഇസ്രായേൽ സൗഹൃതം തുടരട്ടെ, മോദിക്ക് ആശംസകൾ അറിയിച്ച് നെതന്യാഹു

വിജയം ആവർത്തിച്ച എന്‍ഡിഎ സർക്കാറിന് ആശംസളുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇന്ത്യ- ഇസ്രായേൽ സൗഹൃതം തുടരട്ടെ എന്ന കുറിപ്പോടെയായിരുന്നു ആശംസ.


കനയ്യകുമാറിന് തിരിച്ചടി

ഇടതുപക്ഷം പ്രതീക്ഷ അര്‍പ്പിച്ച സീറ്റുകളിലൊന്നായ ബിഹാറിലെ ബെഗുസരായിൽ കനയ്യ കമാറിന് തിരിച്ചടി. സിപിഐയുടെ താര സ്ഥാനാര്‍ഥിയും ജെഎന്‍യു സമര നേതാവുമായ കനയ്യ കമാർ ഒരു ലക്ഷത്തിലധികം വോട്ടുകൾ നേടിയപ്പോൾ ബിജെപി സ്ഥാനാര്‍ഥി ഗിരിരാജ് സിങ്ങ് ആണ് ബെഗുസരായില്‍ വിജയത്തോടടുക്കുകയാണ്. നാല് ലക്ഷത്തിലധികം വോട്ടുകളാണ് ഗിരിരാജ് സിങ് ലഭിച്ചത്.


ശബരിമല തിരിച്ചടിയായോയെന്ന് പരിശോധിക്കും: എ.കെ ബാലന്‍

ന്യൂനപക്ഷ പക്ഷ വോട്ടുകളുടെ ഏകീകരണം യുഡിഎഫിനെ തുണച്ചു. ദേശീയ തലത്തിൽ ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസിന‍േ കഴിയൂ എന്നുള്ളതുകൊണ്ടാണ് കേരളത്തിൽ ജനങ്ങൾ യുഡിഎഫിനെ പിന്തുണച്ചത്. ഇതിലും വലിയ തിരിച്ചടി ഇടതു പക്ഷത്തിന് ഉണ്ടായിട്ടുണ്ട്. ശബരിമല വിഷയം തെരഞ്ഞടുപ്പില്‍ തിരിച്ചടിയായോ എന്ന് പരിശോധിച്ച് പറയാമെന്നും മന്ത്രി എ.കെ ബാലൻ പ്രതികരിച്ചു.


രാജ്യവർദ്ധൻ സിംഗ് റാത്തോഡിന് 2.89 ലക്ഷം ലീഡ്, കർണാടകത്തിൽ അടിപതറി മുതിർന്ന നേതാക്കൾ

ജയ്പൂര്‍ റൂറലില്‍ കേന്ദ്രമന്ത്രി രാജ്യവർദ്ധൻ സിംഗ് റാത്തോഡിന്റെ വലിയ മുന്നേറ്റം. ലീഡ് 2.89 ലക്ഷം പിന്നിട്ടു. കർണാടകത്തിൽ കാലിടറി മുതിർന്ന നേതാക്കൾ. ദേവഗൗഡ, മല്ലികാര്‍ജുന്‍ ഖാർഗെ, വീരപ്പ മൊയ്‌ലി, മുനിയപ്പ എന്നിവര്‍ പിന്നില്‍.


ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം നേട്ടമായി: കെ മുരളീധരന്‍

വടകരയിൽ പ്രതീക്ഷിച്ച രീതിയിൽ ഭൂരിപക്ഷം നേടി കെ.മുരളീധരൻ. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം ഉണ്ടായി. ഇത് യുഡിഎഫിന് നേട്ടമായി. ശബരിമല വിഷയം ബിജെപി മുതലെടുത്തത് ഭൂരിപക്ഷം തിരിച്ചറിഞ്ഞ് യുഡിഎഫിന് ഒപ്പം നിന്നു. മുഖ്യമന്ത്രിയുടെ ധാർഷ്ഠ്യത്തിനേറ്റ തിരിച്ചടിയാണ് ഫലം.


ബിജെപി തനിച്ച് 293 സീറ്റിൽ ലീഡ് ചെയ്യുമ്പോൾ എൻഡിഎ 340 സീറ്റുകളിൽ മുന്നിട്ടു നിൽക്കുന്നു

2014 നേക്കാൾ സീറ്റുകൾ നേടി തനിച്ച് ഭരിക്കാനുള്ള ഭൂരിപക്ഷത്തിലേക്ക് കുതിച്ച് ബിജെപി. ബിജെപി തനിച്ച് 293 സീറ്റിൽ ലീഡ് ചെയ്യുമ്പോൾ എൻഡിഎ 340 സീറ്റുകളിൽ മുന്നിട്ടു നിൽക്കുകയാണ്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അമേഠിയിൽ പിന്നോട്ട് പോയപ്പോൾ രാജ്യത്ത് ആകെ 51 സീറ്റുകൾ മാത്രമാണ് കോൺഗ്രസ് മുന്നിട്ടുനിൽക്കുന്നത്. കോണ്‍ഗ്രസ് മുഴക്കിയ അവകാശ വാദങ്ങളോ പ്രചാരണങ്ങളും ഉപകാരപ്പെട്ടില്ലെന്നാണ് വിലയിരുത്തൽ.

കമല്‍ഹാസന് തിരിച്ചടി, തമിഴ്നാട്ടില്‍ ഇടതുപക്ഷത്തിന് ആശ്വാസം

തമിഴ്‍നാട്ടില്‍ കമൽഹാസന്റെ മക്കൾ നീതി മയ്യം അക്കൗണ്ട് തുറന്നില്ല. തമിഴ്നാട്ടില്‍ നാല് സീറ്റുകളില്‍ ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ത്ഥികല്‍ ലീഡ് ചെയ്യുന്നു. നാഗപട്ടണം, തിരുപ്പൂര്‍ മണ്ഡലങ്ങളില്‍ സിപിഐ സ്ഥാനാര്‍ത്ഥികളും കോയമ്പത്തൂര്‍ , മധുരൈ സീറ്റുകളില്‍ സിപിഎം സ്ഥാനാര്‍ത്ഥികളും ലീഡ് ചെയ്യുന്നു.


വലിയ തിരിച്ചടിയെന്ന് ഇ.പി ജയരാജന്‍

ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തില്‍ ഇടത് പക്ഷത്തിന് കിട്ടിയത് വലിയ തിരിച്ചടിയാണെന്ന് തുറന്ന് സമ്മതിച്ച് മന്ത്രി ഇ.പി ജയരാജന്‍. മതാടിസ്ഥാനത്തിൽ ദ്രുവീകരണം ഉണ്ടായി. ഈ തിരിച്ചടി എന്ത് കൊണ്ടാണെന്ന് പാർട്ടി പരിശോധിച്ച് വേണ്ട പരിഹാരം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.


പ്രഗ്യാ സിങ് ഠാക്കൂര്‍ മുന്നേറ്റം തുടരുന്നു
ഭോപാലില്‍ ബി.ജെ.പി. സ്ഥാനാര്‍ഥി പ്രഗ്യാ സിങ് ഠാക്കൂര്‍ മുന്നേറ്റം തുടരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങിനെക്കാള്‍ നാല്പതിനായിരത്തിലേറെ വോട്ടുകളുടെ ലീഡ് നേടിയാണ് പ്രജ്ഞാ സിങ് ഠാക്കൂറിന്റെ മുന്നേറ്റം.


മഹാരാഷ്ട്രയിൽ ബിജെപിയുടെ ആഘോഷം

ഒഡീഷ നിയമസഭ

ഒഡീഷ നിയമസഭ: 94 സീറ്റുകളിൽ ബിജെഡിക്ക് ലീഡ്, 28 സീറ്റുകളിൽ ബിജെപി, 12 സീറ്റിൽ കോൺഗ്രസ്, ഒരു സീറ്റിൽ സിപിഎമ്മും, ഒരു സീറ്റിൽ ജെഎംഎം മുന്നേറ്റം തുടരുന്നു.

ജനവിധി അംഗീകരിക്കുന്നു, ഇനിയും ഇടുക്കിക്ക് വേണ്ടി പ്രവർത്തിക്കും: ജോയ്സ് ജോർജ്ജ്

രാഹുൽ ഗാന്ധിക്ക് വലിയ ഭുരിപക്ഷം

കേരളത്തിലെ 20 മണ്ഡലങ്ങളിൽ യുഡിഎഫ് വലിയ മുന്നേറ്റം കാഴ്ചവയ്ക്കുമ്പോൾ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് വലിയ ഭുരിപക്ഷം. കേരളത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമാണ് രാഹുലിന്റേത്. രാഹുലിന്റെ ലീഡ് ഇതിനോടകം രണ്ട് ലക്ഷം പിന്നിട്ടു. മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിക്കാണ് ഉയർന്ന രണ്ടാമത്തെ ലീഡ്. ഒരു ലക്ഷത്തി എഴുപതിനായിരവും പിന്നിട്ടു.

അട്ടിമറി മുന്നേറ്റം കാഴ്ച വച്ച ആലത്തൂരിൽ ഒരുലക്ഷവും, പാലക്കാട് വികെ ശ്രീകണ്ഠൻ ഇരുപതിനായിരവും പിന്നിട്ടു. നിലവിൽ 4 സഥാനാർത്ഥികളുടെ ഭുരിപക്ഷം ഒരു ലക്ഷത്തിന് മുകളിലെത്തി.

പികെ ശശിയുടെ ഇടപെടല്‍ തിരിച്ചടിയായോ? തള്ളിക്കളയാതെ എംബി രാജേഷ്


ജമ്മു കശ്മീരില്‍ പിഡിപിക്ക് വന്‍ തകര്‍ച്ച. മെഹബൂബ മുഫ്തി മൂന്നാം സ്ഥാനത്തേക്ക്. മെഹബൂബ മുഫ്തിയുടെ കുടുംബ മണ്ഡലം എന്ന് വിളിക്കാവുന്ന അനന്ത് നാഗില്‍ വന്‍ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. അനന്ത് നാഗില്‍ നാഷണല്‍ കോണ്‍ഫറന്‍സിന്റെ ഹുസ്‌നെയ്‌നില്‍ മസൂദിയാണ് മുന്നേറുന്നത്. ജമ്മു കശ്മീരിലെ ആകെയുള്ള ആറ് സീറ്റുകളില്‍ രണ്ടിടങ്ങളില്‍ ബിജെപിയും മൂന്നിടത്ത് നാഷണല്‍ കോണ്‍ഫറന്‍സും മുന്നിട്ട് നില്‍ക്കുമ്പോള്‍ ഒരിടത്ത് സ്വതന്ത്ര സ്ഥാനാര്‍ഥിയും മുന്നേറുന്നു.

 


എ എം ആരിഫ് ലീഡ് മെച്ചപ്പെടുത്തുന്നു

ആലപ്പുഴയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എ.എം ആരിഫ് ലീഡ് മെച്ചപ്പെടുത്തുന്നു. ഇപ്പോള്‍ 4155 വോട്ടുകളുടെ മുന്‍തൂക്കമുണ്ട് ആരിഫിന്.  ഇടത് മുന്നണി ലീഡ് ചെയ്യുന്ന കേരളത്തിലെ ഒരേയൊരു മണ്ഡലമാണ് ആലപ്പുഴ.


ദേശീയ തലത്തിൽ വൻ മുന്നേറ്റം ലഭിച്ചതിന് പിറകെ പ്രധാന മന്ത്രി നരേന്ദ്രമോദി പ്രവർത്തകരെ അഭിസംബോധന ചെയ്യും. പാർട്ടി ആസ്ഥാനത്താണ് മോദ് പ്രവർത്തകരെ കാണുന്നത്. നാളെ പാർലമെന്ററി ബോർഡ് യോഗം.


യുഡിഎഫിന്റെ വിജയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനോട് നന്ദിയെന്ന് കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍. ശബരിമല വിഷയത്തിലുള്ള പിണറായിയുടെ ധിക്കാര നിലപാടുകളാണ് യുഡിഎഫിനെ തുണച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഒഡീഷ നിയമസഭയിലേക്ക് നടന്ന തിരഞ്ഞടുപ്പില്‍ നവീന്‍ പട്‌നായിക്കിന് തുടര്‍ച്ചയായ അഞ്ചാം ജയം.


തിരുവന്തപുരത്ത് ശശി തരൂരിന്റെ ഭുരിപക്ഷം 13,000 പിന്നിട്ടു.

എൻഡിഎയുടെ മുന്നേറ്റത്തിന്റെ പശ്ചാത്തലത്തിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്യന്ന പ്രധാന മന്ത്രിയുടെ മാതാവ് ഹീരാ ബെൻ.

ഡല്‍ഹി, രാജസ്ഥാന്‍, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലെ മുഴുവന്‍ സീറ്റുകളിലും എന്‍ഡിഎ മുന്നേറുന്നു. 2014ലെ ലോക് സഭ തിരഞ്ഞെടുപ്പിനെക്കാള്‍ മികച്ച മുന്നേറ്റമാണ് ബിജെപി ഒറ്റക്ക് നടത്തുന്നത്. 292 സീറ്റുകളില്‍ ഒറ്റക്ക് തന്നെ ബിജെപി ലീഡ് ചെയ്യുന്നു. എന്‍ഡിഎ 338 സീറ്റുകളിലാണ് മുന്നേറ്റം നടത്തുന്നത്.


മാറി മറഞ്ഞ് ആലപ്പുഴയും കാസറഗോഡും, ഇടത് കോട്ടയായ പാലക്കാടും ആലത്തുരും യുഡിഎഫ് മുന്നേറ്റം

കേരളത്തിൽ പിടിനൽകാതെ ആലപ്പുഴയും കാസറഗോഡും, ലീഡ് നിലകൾ മാറിമറയുന്ന. ഇടത് കോട്ടയായ പാലക്കാട് വി കെ ശ്രീകണ്ഠനും ആലത്തൂരിൽ രമ്യ ഹരിദാസും മികച്ച മുന്നേറ്റം. കേരളത്തിൽ നിലവിൽ 20-20.


ലീഡ് തിരിച്ച് പിടിച്ച് ഉണ്ണിത്താൻ

കാസർഗോഡ് മണ്ഡലത്തിൽ ലീഡ് തിരിച്ച് പിടിച്ച് ഉണ്ണിത്താൻ, ആലത്തൂരിലും  യുഡിഫ് സ്ഥാനാർത്ഥികളുടെ ലീഡ് 40,000 പിന്നിട്ടു. എൽഡിഎഫിന്റെ മുന്നേറ്റം ആലപ്പുഴയിൽ മാത്രം. പാലക്കാട് വികെ ശ്രീകണ്ഠന്റെ ഭുരിപക്ഷം 30,000 പിന്നിട്ടു.


ഗാന്ധിനഗറിൽ ബിജെപി അധ്യക്ഷൻ അമിത് ഷാ മുന്നേറുന്നു. ഭുരിപക്ഷം രണ്ട് ലക്ഷം പിന്നിട്ടു.

ഡൽഹി ഉൾപ്പെടെ 9 സംസ്ഥാനങ്ങളിൽ മുഴുവൻ സീറ്റുകളിലും എൻഡിഎ മുന്നേറ്റം

ഡൽഹി, ത്രിപുര, രാജസ്ഥാൻ നാഗാലാന്റ്, മിസോറാം, മണിപ്പുർ മധ്യപ്രദേശ്, ഹിമാചൽ പ്രദേശ് മണ്ഡലങ്ങളിൽ സംസ്ഥാനങ്ങളിലാണ് എൻഡിഎ വൻ മുന്നേറ്റം നേരിടുന്നത്.


കേരളത്തിൽ ബിജെപിക്ക് തിരിച്ചടി. തിരുവനന്തപുരം മണ്ഡലത്തിൽ മാത്രം രണ്ടാം സ്ഥാനത്ത്.

ആന്ധ്ര നിയമസഭയിൽ വൈഎസ്ആർ  കോൺഗ്രസ് കേവല ഭൂരിപക്ഷത്തിലേക്ക്.

മുംബൈ നഗരത്തിൽ ആറ് സീറ്റുകളിലും ബിജെപി- ശിവസേന സഖ്യം. മഹാരാഷ്ട്രയിൽ എൻഡിഎക്ക് വൻ മുന്നേറ്റം. മധ്യപ്രദേശിൽ 29 സീറ്റുകളിലും രാജസ്ഥാനിൽ 25 സീറ്റിലും എൻഡിഎ. അമേഠിയിൽ രാഹുൽ 20000 വോട്ടിന് പിന്നിൽ.


അമേഠിയിൽ രാഹുൽ വീണ്ടും പിന്നിൽ, വയനാട്ടിൽ ഭൂരിപക്ഷം ഒരു ലക്ഷം പിന്നിട്ടു

സ്മൃതി ഇറാനി 200 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. രാഹുൽ ഗാന്ധിയുടെ ലീഡ് 100175 വോട്ടിന്റെ ലീഡ്.

തമിഴ്നാട്ടിലെ കോയമ്പത്തൂർ, മധുര, തിരുപ്പൂർ മണ്ഡലങ്ങളിൽ ഇടതിന് മുന്നേറ്റം. കേരളത്തിൽ ആലപ്പുഴയിൽ എഎം ആരിഫ് മുന്നിൽ. തമിഴ്നാട്ടിൽ ഡിഎംകെ മുന്നേറ്റം.

അരുണാചൽ പ്രദേശിൽ‌ ബിജെപി. ഏഴ് സീറ്റുകളിൽ വൻ മുന്നേറ്റം. ബിജെപി തനിച്ച് കേവല ഭൂരിപക്ഷത്തിലേക്ക്. 282 സീറ്റുകളിൽ മുന്നേറുന്നു. ആന്ധ്രയിൽ 25 സീറ്റിൽ 24ലിലും വൈഎസ് ആർ കോൺ‌ഗ്രസ് ലീഡ്.


അരുണാചൽ പ്രദേശിൽ‌ ബിജെപി. ഏഴ് സീറ്റുകളിൽ വൻ മുന്നേറ്റം.


ബിജെപി സ്ഥാനാർത്ഥി സ്മൃതി ഇറാനിയെ പിന്തള്ളി രാഹുൽ ഗാന്ധി അമേഠിയിൽ ലീഡ് തിരിച്ചുപിടിച്ചു. ഹിന്ദി ഹൃദയഭൂമിയിൽ ബിജെപിക്ക് വൻ മുന്നേറ്റം. രാജസ്ഥാനിലും ഡൽഹിയിലും മുഴുവൻ സീറ്റിലും ബിജെപി മുന്നേറ്റം. സോണിയ ലീഡ് തിരിച്ചു പിടിച്ചു.


കേരളത്തിൽ 20 സീറ്റുകളിലും യുഡിഫ്, യുപി, ബീഹാർ, കർണാടക രാജസ്ഥാൻ മധ്യപ്രേദേശ് ബിജെപി ബിജെപി, തമിഴ്നാട്ടിൽ ഡിഎംകെ. ആന്ധ്ര പ്രദേശിൽ വൈഎസ് ആർ കോൺഗ്രസ് മുന്നേറ്റം. യുപിയിൽ എസ് പി ബിഎസ്.പി സംഖ്യത്തിന് തിരിച്ചടി.


എൻഡിഎ മുന്നേറ്റം, ഓഹരി വിപണികളിൽ ഉണർവ്

സെൻസെക്സ് 600 പോയിന്റ് വർധനവ്

റായ്ബറേലിയിൽ സോണിയ ഗാന്ധി പിന്നില്‍
റായ്ബറേലിയിൽ യുപിഎ അധ്യക്ഷ സോണിയ ഗാന്ധി പിന്നില്‍, 519 മണ്ഡലങ്ങളിലെ ഫല സൂചനകൾ പ്രകാരം എൻഡിഎ 310 സീറ്റുകളിൽ അധികം ലീഡ് ചെയ്യുന്നു. യുപിഎ 102.

കെ സുരേന്ദ്രനും കുമ്മനവും രണ്ടാം സ്ഥാനത്ത്.

കേരളത്തിൽ 20 സീറ്റുകളിലും യുഡിഎഫ്, കേവല ഭൂരിപക്ഷ സീറ്റുകളിൽ നേടി എൻഡിഎ.
യുപിഎ 106 പിന്നിട്ടു.

പത്തനംതിട്ടയിൽ കെ സുരേന്ദ്രൻ മുന്നിൽ, കുമ്മനം മുന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു

കേരളത്തിൽ യുഡിഎഫ് തരംഗം കാസറഗോഡ്, ആലത്തൂർ, ആറ്റിങ്ങൽ, പാലക്കാട് എന്നീ ഇടത് ശക്തി കേന്ദ്രങ്ങളിൽ യുഡിഎഫ് തരംഗം. പത്തനം തിട്ടയിൽ കെ സുരേന്ദ്രൻ മുന്നിൽ കാസർഗോഡ് ഒടുവിൽ വിവരം കിട്ടുമ്പോൾ രണ്ടാം സ്ഥാനത്ത് ബിജെപി രണ്ടാമത്.

കാസറഗോഡ് രാജ്മോഹൻ ഉണ്ണിത്താൻ മുന്നിൽ 

കാസറഗോഡ് മണ്ഡലത്തിൽ രാജ്മോഹൻ ഉണ്ണിത്താന് മുന്നേറ്റം. ആദ്യ റൗണ്ട് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 2000 വോട്ടുകൾക്കാണ് രാജ് മോഹന്റെ മുന്നേറ്റം.

542 മണ്ഡലങ്ങളില്‍ 365 ഇടങ്ങളിലെ വോട്ട് എണ്ണുന്നു. എന്‍ഡിഎ 203 ഇടതും യുപിഎ 105 ഇടതും മുന്നില്‍. അമേഠിയിൽ രാഹുൽ ഗാന്ധി പിന്നിൽ, സ്മൃതി ഇറാനി 2000 വോട്ടിന് മുന്നില്‍.

പത്തനംതിട്ടയിൽ ആന്റോ ആന്റണി മുന്നിൽ

പത്തനംതിട്ടയിൽ ആന്റോ ആന്റണി മുന്നിൽ, കെ സുരേന്ദ്രൻ രണ്ടാമത്. ആറ്റിങ്ങലിൽ അടുര്‍ പ്രകാശിന് മുന്നേറ്റം, മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷ്. തൃശ്ശുരിൽ സുരേഷ് ഗോപി മുന്നാമത്.

കോട്ടയത്ത് തോമസ് ചാഴിക്കാടൻ മുന്നിൽ. ആലപ്പുഴയിൽ ഇവിഎം എണ്ണിത്തുടങ്ങുമ്പോൾ എ എം ആരിഫിന് മുന്നേറ്റം. വടകരയിൽ കെ മുരളീധരന്‍ ലീഡിലേക്ക്.

അമേഠിയിൽ രാഹുല്‍ ഗാന്ധി പിന്നിൽ

പാലക്കാട് എം ബി രാജേഷ് പിന്നിൽ, കുമ്മനത്തെ പിന്തള്ളി ശശി തരുരിന് മുന്നേറ്റം

തിരുവനന്തപുരത്ത് ശശി തരുരിന്റെ ലീഡ് 3000 പിന്നിട്ടു. പാലക്കാട് എൽഡിഎഫ് സ്ഥാനാർത്ഥി എംബി രാജേഷ് പിന്നിൽ. യുഡിഎഫ് സ്ഥാനാർത്ഥി വി കെ ശ്രീകണ്ഠന് 4000 പിന്നിട്ടു,

കേരളത്തില്‍ 17 മണ്ഡലങ്ങളില്‍ യുഡിഎഫ് ഒന്‍പതയിടത്തും എല്‍ഡിഎഫ്  എഴിടത്തും എന്‍ഡിഎ ഒരു സീറ്റിലും മുന്നേറ്റം നടത്തുന്നു.


ശിവഗംഗയിൽ കാർത്തി ചിദംബരം, തൂത്തുക്കുടിയിൽ കനിമൊഴിയും മുന്നിട്ട് നിൽക്കുന്നു. തമിഴ്നാട്ടിൽ ഡിഎംകെ മുന്നേറ്റം.

ഡൽഹിയിൽ എഴ് സീറ്റിൽ 6 എണ്ണത്തിലും ബിജെപി മുന്നിൽ. കര്‍ണാടകയില്‍ മാണ്ഡ്യയില്‍ സുമലത പിന്നില്‍. കുമാര സ്വാമിയുടെ മകന്‍ നിഖില്‍ ഗൗഡയാണ് എതിര്‍ സ്ഥാനാര്‍ഥി

എൻഡിഎക്ക് ആദ്യ ലീഡ്, കേരളത്തിൽ ഒപ്പത്തിനൊപ്പം

പഞ്ചാബിൽ കോൺഗ്രസിന് ലീഡ്, ഉത്തർപ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ്, കർണാടക സംസ്ഥാനങ്ങളിൽ എൻഡിഎ മുന്നിൽ. ആന്ധ്രയിൽ വൈഎസ് ആർ കോൺഗ്രസിന് ലീഡ്. നരേന്ദ്ര മോദിയും അമിത് ഷായും മുന്നിട്ടു നിൽക്കുന്നു. എൻഡിഎ 143, യുപിഎ 55


പാലക്കാട് എൽഡിഎഫ് മുന്നിൽ, ആദ്യ സൂചനയിൽ യുഡിഎഫ് മുന്നിൽ നിന്നശേഷമാണ് എംബി രാജേഷ് ലീഡിലേക്ക് എത്തിയത്. കൊല്ലത്ത് എൻകെ പ്രേമചന്ദ്രൻ മുന്നിൽ വയനാട്ടിൽ രാഹുൽ ഗാന്ധി, എർണാകുളത്ത് പി രാജീവ്, പി കെ ബിജു.


മലബാറിൽ തപാൽ വോട്ടുകളിൽ എൽഡിഎഫിന് മുന്നേറ്റം


കാസറകോട് എ സതീഷ് ചന്ദ്രൻ മുന്നിട്ട് നിൽക്കുന്നു.

തപാൽ വോട്ടുകളിൽ കേരളത്തില്‍ എൽഡിഎഫ് മുന്നിൽ, കുമ്മനത്തിനും മുന്നേറ്റം


കണ്ണുരിൽ പി കെ ശ്രീമതി മുന്നിൽ, എറണാകുളത്ത് ഹൈബി ഈഡൻ, ഇടി മുഹമ്മദ് ബഷീർ, പി കുഞ്ഞാലിക്കുട്ടി ലീഡ് ചെയ്യുന്നു.

കേരളത്തിലെ ആദ്യ ഫല സൂചനകൾ പുറത്ത്. ആലത്തുരിലും വടകരയിലും എൽഡിഎഫ് മുന്നിൽ. തിരുവനന്തപുരത്ത് എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ മുന്നിൽ.

 

തിരഞ്ഞെടുക്കപ്പെടുന്നവർ മറ്റന്നാൾ ഡൽഹിയിലെത്തണമെന്ന് കേന്ദ്ര നേതൃത്വത്തിന്റെ നിർദേശം

മല്ലികാര്‍ജ്ജുൻ ഗാർഗെ പിന്നിൽ.

കർണാടകയിലെ ആദ്യ സൂചനകൾ ബിജെപിക്ക് ഒപ്പം

ബീഹാർ രാജസ്ഥാൻ, ബംഗാൾ എന്നിവിടങ്ങളിലാണ് എൻഡിഎ മുന്നിട്ട് നിൽക്കുന്നു. എൻഡിഎ 15, യുപിഎ 3

ബംഗളൂരു സെൻഡ്രലിൽ പ്രകാശ് രാജ് മുന്നിൽ

വോട്ടെണ്ണൽ തുടങ്ങി

17ാം ലോക്സഭയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് ആരെന്ന് അൽപ സമയത്തിനകം വ്യക്തമാവും. രാജ്യത്തെ 542 മണ്ഡലങ്ങളിലേക്കുള്ള വോട്ടെണ്ണൽ ആരംഭിച്ചു. ജനഹിതം കാത്തിരിക്കുന്നത് 8040 സ്ഥാനാർത്ഥികൾ

പ്രധാനമന്ത്രി സ്ഥാനത്തേക്ക് തന്നെ പിന്തുണയ്ക്കുന്നവർക്കൊപ്പം നിൽക്കും: മായാവതി

പ്രധാന മന്ത്രി സ്ഥാനത്തേക്ക് തനിക്ക് പിന്തുണ നല്‍കാൻ തയ്യാറുള്ള മുന്നണിക്കൊപ്പം നിൽക്കുമെന്ന് ബിഎസ്പി അധ്യക്ഷ മായാവതി പ്രതികരിച്ചതായി റിപ്പോർട്ട്.



നവീന്‍ പട്‌നായികിനെ ഒപ്പം കൂട്ടാന്‍ ശ്രമങ്ങളുമായി ബിജെപി; നേതാക്കള്‍ ചര്‍ച്ച നടത്തി

 



Read:
സെക്യുലര്‍ ഡെമോക്രാറ്റിക്ക് ഫ്രണ്ട് എന്ന പേരില്‍ വിശാല പ്രതിപക്ഷ ഐക്യത്തിന് കോണ്‍ഗ്രസ് ശ്രമം


ഭൂവനേശ്വറില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വെടിയേറ്റു.

Read: ശബരിമല, കള്ളവോട്ട്, സെക്കുലറിസം… എന്റെ നിലപാടില്‍ യാതൊരു മാറ്റവുമില്ല; ടീക്കാറാം മീണ തുറന്നു പറയുന്നു/അഭിമുഖം


Read: ജനവിധി 2019: ഇന്ത്യ ആര്‍ക്കൊപ്പം? എന്‍ഡിഎ? യുപിഎ? പ്രാദേശിക കക്ഷികള്‍?


ബംഗാളിലെ വോട്ടണ്ണൽ കേന്ദ്രത്തിന് മുന്നിൽ നിന്നുള്ള ദൃശ്യം


നവീൻ പട്നയിക്കിനെ ഒപ്പം നിർത്താൻ ബിജെപി

അണിയറ നീക്കങ്ങൾ സജീവമാക്കാൻ മുന്നണികൾ. ബിജുജനതാദള്ളിനെ ഒപ്പം നിർത്താൻ നടപടികളുടെ ഭാഗമായി ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കുമായി മുതിര്‍ന്ന നേതാക്കള്‍ കൂടിക്കാഴ്ച നടത്തുന്നു.


പ്രതിപക്ഷത്തിന് പുതിയ പേര്, ഐക്യപുരോഗമന സഖ്യം

ഫലം അനുകുലമായാൽ സർക്കാർ രൂപീകരിക്കാൻ പുതിയ പേരിൽ മുന്നണിയുമായി പ്രതിപക്ഷ നിര. ഐക്യപുരോഗമന സഖ്യം എന്ന പേരിൽ യുപിഎക്ക് പകരം സംവിധാനമാണ് പ്രതിപക്ഷ നിര ആലോചിക്കുന്നത്. സീറ്റു നില അനുസരിച്ച് നേതാക്കൾ രാഷ്ട്രപതിയെ കാണുമെന്നും റിപ്പോർട്ട്.


വോട്ടിങ്ങിന് ശേഷം ഇവിഎമ്മുകൾ സൂക്ഷിച്ച സംസ്ഥാനത്തെ സ്ട്രോങ്ങ് റൂമുകൾ തുറക്കുന്നു. ഇതോടെ കേരളത്തിലെ വോട്ടെണ്ണൽ നടപടികൾക്ക് ഔദ്യോഗികമായി തുടക്കമാവും. വരണാധികാരിയായ ജില്ലാ കളക്ടറുടെ നേതൃത്വത്തിലാണ് സ്ട്രോങ്ങ് റൂമുകൾ തുറക്കുന്നത്.

കേരളം എൻഡിഎയോടൊപ്പം നിൽക്കും, തികഞ്ഞ ആത്മവിശ്വാസം: കുമ്മനം

ജെഡിഎസ് ഹസ്സൻ സ്ഥാനാർത്ഥി നിധിൻ കുമാരസ്വാമി ചാമരാജ നഗർ ക്ഷേത്രത്തില്‍ ദർശനം നടത്തുന്നു

ക്ഷേത്ര ദർശനവുമായി തരൂരും കുമ്മനവും

25000ത്തിലധികം വോട്ടുകളുടെ ഭുരിപക്ഷത്തിൽ തൃശ്ശുരിൽ ജയിക്കും: ടി എന്‍ പ്രതാപൻ

തൃശ്ശൂർ മണ്ഡലം ആർക്കും കൊണ്ടുപോവാൻ കൊടുക്കില്ലെന്നും യുഡിഎഫ് സ്ഥാനാർത്ഥി.


മാതൃദേശത്തിനായി പ്രാര്‍ത്ഥിക്കുന്നു: മമത ബാനർജി


തൽസമയ വിവരങ്ങൾ…..

രണ്ട് മാസം നീണ്ടുനിന്ന പ്രചാരണകാലത്തിനൊടുവിൽ ഇന്ത്യൻ ജനതയുടെ മനസ് അൽപസമയത്തിനകം തെളിയും. വോട്ടെണ്ണൽ സംബന്ധച്ച് എല്ലാ ഒരുക്കങ്ങളും ഇതിനോടകം പൂർത്തിയായിരിക്കുന്നു. കൃത്യം എട്ട് മണിക്ക് തന്നെ വോട്ടെണ്ണൽ ആരംഭിക്കും.ആദ്യഫലസൂചനകൾ 11 മണിയോടെ വ്യക്തമാവും. എന്നാൽ വ്യക്തമായ ഫലം ഉച്ചയ്ക്ക് ശേഷമേ സാധിക്കൂ. അന്തിമഫലം പ്രഖ്യാപനം രാത്രിയോടെ മാത്രമേ പ്രഖ്യാപിക്കാനാവൂ. വിവി പാറ്റ് റസീപ്റ്റ് എണ്ണുന്നത് ഫലപ്രഖ്യാപനവും വൈകുന്നതിന് ഇടയാക്കും. തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ അറിയിക്കുന്നത്. രാജ്യമൊട്ടാകെ ഏഴ് ഘട്ടങ്ങളിലായി 10.3 ലക്ഷം പോളിംഗ് സ്റ്റേഷനുകളിലാണ് വോട്ടെടുപ്പ് നടന്നത്.

രാജ്യത്തെ ഓരോ നിയമസഭാ മണ്ഡലങ്ങളിലെയും അഞ്ച് വിവിപാറ്റ് മെഷീനുകളിലെ രസീതുകൾ എണ്ണി ഇത് വോട്ടുകളുമായി ഒത്തു നോക്കും. സുതാര്യത ഉറപ്പാക്കാന്‍ മൂന്ന് തവണ എണ്ണമെടുക്കും. അതുകൊണ്ടുതന്നെ, യന്ത്രമെണ്ണുന്ന വേഗതയിൽ ഫലം അറിയാനാകില്ല. സുപ്രീംകോടതി ഉത്തരവനുസരിച്ച് ഇതിന്‍റെ അഞ്ച് ശതമാനം, അതായത്, 20,600 സ്റ്റേഷനുകളിൽ വിവിപാറ്റ് എണ്ണി വോട്ടുമായി ഒത്തുനോക്കണം.  തപാൽ വോട്ടുകളും യന്ത്രങ്ങളിലെ വോട്ടുകളും ഒരേ സമയം എണ്ണുന്ന രീതിയാണ് സ്വീകരിക്കുക. സംസ്ഥാനത്ത് 29 വോട്ടെണ്ണൽ കേന്ദ്രങ്ങളാണുള്ളത്.

കേരളത്തിലെ 20 മണ്ഡലങ്ങളിലെ ഉള്‍പ്പെടെ 542 മണ്ഡലങ്ങളിലെ എണ്ണായിരത്തോളം സ്ഥാനാ‍ർത്ഥികളുടെ ജനവിധിയാണ് ഇന്ന് പുറത്ത് വരുന്നത്. 542 ഇടത്തേയ്ക്കാണ് ഏഴ് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടന്നത്. തമിഴ്‍നാട്ടിലെ വെല്ലൂരിലെ തെരഞ്ഞെടുപ്പ് അനധികൃതമായി പണം കണ്ടെത്തിയതിനാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കിയിരുന്നു. എന്നാൽ ഊഹങ്ങൾക്കും കണക്കുകൾക്കം ഇനി നിമിഷങ്ങളുടെ ആയുസ്സ് മാത്രം. എണ്‍പത്തി ഒന്‍പത് കോടിയിലധികം വരുന്ന വോട്ടര്‍മാരില്‍ 67.11 ശതമാനമെഴുതിയ വിധിക്കായി അൽ‌പസമയത്തിനകം വ്യക്തമാകും.

 

ജനവിധി 2019: ഇന്ത്യ ആര്‍ക്കൊപ്പം? എന്‍ഡിഎ? യുപിഎ? പ്രാദേശിക കക്ഷികള്‍?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍