UPDATES

സോഷ്യൽ വയർ

മോദിയുടെ വികസന കാഴ്ചപാടിന് ലഭിച്ച ജനവിധി, ആശംസകളുമായി എം എ യുസഫലി

ചരിത്രത്തിൽ മുമ്പെങ്ങുമില്ലൊത്ത പിന്തുണയാണ് ഗള്‍ഫ് മേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ പൗരൻമാർക്ക് മോദിയുടെ ഭരണകാലയളവിൽ ലഭിച്ചത്.

രാജ്യത്ത് നടപ്പാക്കിയ വൻ വികസന പദ്ധതികൾക്ക് ലഭിച്ച ജനപിന്തുണയാണ് നരേന്ദ്രമോദി സർക്കാറിന് ലഭിച്ച വലിയ തിരഞ്ഞെടുപ്പ് വിജയമെന്ന് മലയാളി വ്യവസായി എം എ യൂസഫലി. വിവിധ മേഖലകളിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ രാജ്യത്തെ അടിസ്ഥാന ജനവിഭാഗങ്ങളിലെ വലിയ ഒരു വിഭാഗത്തിന് ഗുണം ചെയ്തിട്ടുണ്ട്. ഇതിന്റെ തെളിവാണ് മോദിയുടെ വലിയ വിജയമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ചരിത്രത്തിൽ മുമ്പെങ്ങുമില്ലൊത്ത പിന്തുണയാണ് ഗള്‍ഫ് മേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ പൗരൻമാർക്ക് മോദിയുടെ ഭരണകാലയളവിൽ ലഭിച്ചത്. ഇസ്ലാമിക രാഷ്ട്രങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം വളരെ അധികം വർധിച്ചു.

ഗൾ‌ഫ് മേഖലയിലെ നേതാക്കൾ നരേന്ദ്രമോദിയുടെ നേതൃത്വത്തെ ബഹുമാനപൂർവമാണ് നോക്കികാണുന്നത്. വരും വർഷങ്ങളിലും ഈ ബന്ധം തുടരാൻ ഇവർ തയ്യാറാവും. ലോകത്തിന് മുന്നിൽ ഇന്ത്യക്കാരുടെ പ്രതിച്ഛായ വർധിപ്പിക്കാൻ കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് സാധിച്ചിട്ടുണ്ട്. രാജ്യത്തെ പുതിയ തലമുറയ്ക്ക് ദിശാബോധം നൽക്കുന്നതായിരിക്കും വരും വർഷങ്ങൾ എന്നും എം എ യൂസഫലി വ്യക്തമാക്കുന്നു.

ബിജെപിയിലെ ബ്രാഹ്മണാധിപത്യം തുടരുന്നു; ഹിന്ദി ബെല്‍റ്റില്‍ സവര്‍ണജാതിക്കാര്‍ക്ക് മേല്‍ക്കൈ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍