UPDATES

വിശകലനം

തിരഞ്ഞെടുപ്പ് കഴിഞ്ഞും കേരളത്തെ വിടാതെ മോദി; വോട്ട് തേടിയാൽ വീട്ടിൽ തിരിച്ചെത്തുമെന്ന് ഉറപ്പില്ലാത്ത ഇടമെന്ന് ആരോപണം

തന്റെ ജയവും തോൽവിയും വിഷയമല്ലെന്ന് പ്രസംഗത്തിൽ വ്യക്തമാക്കിയ അദ്ദേഹം, രാജ്യത്തെ ജനാധിപത്യ സംരക്ഷിക്കപ്പെടണമെന്നും പറയുന്നു. 

സംസ്ഥാനത്തെ വോട്ടെടുപ്പ് തീർന്നിട്ടും കേരളത്തെ വിമർശിച്ച് മതിയാവാതെ പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കപ്പെടലാണ് വിജയത്തേക്കാൾ താൻ പ്രാധാന്യം നൽ‌കുന്നതെന്ന് വ്യക്തമാക്കിയ അദ്ദേഹം കേരളത്തില്‍ ബിജെപി പ്രവർത്തകർ ഭീഷണി നേരിടുകയാണെന്നും ആരോപിച്ചു. വാരണാസി മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി നാമ നിർദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി സംഘടിപിച്ച പൊതുറാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വികാരപരമായ പ്രസംഗമായിരുന്നു മോദി വാരാണസിയിൽ നടത്തിയത്. അതേസമയം, കേരളത്തിനെതിരെ വിമർശനവുമായി വാരണാസിയിലെ പ്രസംഗത്തിലും മോദി രംഗത്തെത്തി. കേരളത്തിലെ ബിജെപി പ്രവർത്തകർ വീടുകളിൽ നിന്നും പുറത്ത് പോവുമ്പോൾ അവർ ജീവനോടെ തിരിച്ചെത്തുമെന്ന് ഉറപ്പില്ലെന്നായിരുന്നു മോദിയുടെ പരാമർശം. കേരളത്തിലെ ബിജെപി പ്രവർത്തർ പാർട്ടി പ്രവനർത്തനങ്ങൾക്കായി ഇറങ്ങുമ്പോൾ തങ്ങളുടെ അമ്മമാരോട് പറയും, താൻ ജീവനോടെ തിരിച്ച് വന്നില്ലെങ്കിൽ തന്റെ ചെറിയ സഹോദരനെ നാളെ പാർട്ടിക്കായി നൽകണമെന്ന്. ഇതാണ് സത്യാവസ്ഥ മോദി പ്രസംഗത്തിൽ വിമർശിച്ചു.

തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് പൂർണ സജ്ജരായിരിക്കാനും അദ്ദേഹം അഹ്വാനം ചെയ്തു. ഒരോ പാർട്ടി പ്രവർത്തകരും പത്ത് കുടുംബങ്ങളുടെ ചുമതല ഏറ്റെടുക്കണം. എല്ലാ വീടുകളിലും നേരിട്ടെത്തി വോട്ട് തേടണം. നിങ്ങൾ അവരോടൊപ്പം പ്രഭാത ഭക്ഷണം കഴിക്കണം, അവരുടെ വീട്ടിലെ പത്രം വായിക്കണം. ഇത്തരം നടപടികളിലൂടെ നമ്മുടെ മുദ്രാവാക്യങ്ങൾ ചിലവുകളൊന്നും കൂടാതെ കുടൂംബങ്ങളിൽ എത്തിക്കാമെന്നും മോദി പറയുന്നു.

എന്നാൽ തന്റെ ജയവും തോൽവിയും വിഷയമല്ലെന്ന് പ്രസംഗത്തിൽ വ്യക്തമാക്കിയ അദ്ദേഹം, രാജ്യത്തെ ജനാധിപത്യ സംരക്ഷിക്കപ്പെടണമെന്നും പറയുന്നു. എന്നാൽ ജനങ്ങൾ ബിജെപി സർക്കാരിനെ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു. സൗഹൃദവും സ്നേഹവുമാണ് രാഷ്ട്രീയത്തിൽ പ്രധാനമെന്നും ഇതില്‍ ഊന്നിക്കൊണ്ടാവണം പ്രവർത്തനമെന്നും അദ്ദേഹം ആഹ്വാനം ചെയ്യുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍