UPDATES

സിനിമ

മാറുന്ന യൂറോപ്പ് ലണ്ടന്‍ ഫിലിം ഫെസ്റ്റിവലില്‍

Avatar

മണമ്പൂര്‍ സുരേഷ്

ലണ്ടനില്‍ ജനിച്ചു വളര്‍ന്ന ആഫ്രോ കരീബിയന്‍വംശജയായ അമ്മാ അസാന്റെ സംവിധാനംചെയ്ത A United Kingdom എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തോടെ ഈ വര്‍ഷത്തെ ലണ്ടന്‍ ഫിലിം ഫെസ്റ്റിവലിന്റെ തിരശ്ശീല ഉയരുകയായി. ലണ്ടനിലെ Streatham-ല്‍ ജനിച്ച സംവിധായിക കരീബിയന്‍ ശൈലിയില്‍ ഇതിനെ ‘സെന്ട്രുതാം’ എന്നും വിളിക്കും എന്ന് പറഞ്ഞപ്പോള്‍ ഓഡിയന്‍ ലെസ്റ്റര്‍ സ്ക്വയറിലെ പ്രസ്സ് കോണ്‍ഫറന്‍സിനെത്തിയവരെല്ലാം ചിരിച്ചു. ചില മലയാളികള്‍ പണ്ട് തോണ്ടന്‍ഹീത്തിനെ തൊണ്ടന്‍റഴികം എന്ന് ഇവിടെ പറഞ്ഞിരുന്നതുപോലെ! ലണ്ടനില്‍ ജനിച്ചു വളര്‍ന്ന കറുത്ത വംശജയായ യുവതിയുടെ ചിത്രം ഫെസ്റ്റിവല്‍ ഉദ്ഘാടന ചിത്രമാകുന്നത് എന്തായാലും ശ്രദ്ധേയമായ സംഗതി തന്നെ. 


എ യുണൈറ്റെഡ് കിംഗ്ഡം

ഡൽഹിയിൽ ജനിച്ചു ഇപ്പോൾ ആഫ്രിക്കയില്‍ തന്റെ ഭർത്താവിനോടൊപ്പം താമസിക്കുന്ന മീര നായരുടെ പുതിയ ചിത്രം ‘ക്വീൻ ഓഫ് കാറ്റ് വേ’യാണ് ഫെസ്റ്റിവലിലെ മറ്റൊരു പ്രധാന ആകര്‍ഷണം. ഒരു ചെസ് കളിക്കാരിയായ ആഫ്രിക്കന്‍ യുവതിയുടെ കഥയാണ്‌ ഈ ഹോളിവുഡ് ചിത്രം. മീരാ നായരും ഫെസ്റ്റിവലിന്റെ ഈ പ്രത്യേക ഗാലാ പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്.


ക്വീൻ ഓഫ് കാറ്റ് വേ

‘തൂ ഹേ മെരാ സണ്‍ഡേ’ ബോംബെ ജുഹു ബീച്ചില്‍ എല്ലാ ഞായറാഴ്ചയും ഫുട്ബോള്‍ കളിക്കാനിറങ്ങുന്ന അഞ്ചു പേരുടെ കഥയാണ്‌. ഒരു ദിവസത്തെ കളിയില്‍ സീനയ്ല്‍ -വാര്‍ധക്യ സഹജമായ ബുദ്ധി മാന്ദ്യം ബാധിച്ച- ആയ ഒരാളുടെ പങ്കാളിത്തത്തോടെ കളി കാര്യമായി മാറുന്നു. മിലിന്ദ് ദൈമേയ്ഡിന്‍റെ ആദ്യ ഫീച്ചര്‍ ചിത്രമാണ് ഇത്. 


തൂ ഹേ മെരാ സണ്‍ഡേ

‘എ ബില്ല്യണ്‍ കലര്‍ സ്റ്റോറി’ മുസ്ലിം ഹിന്ദു അച്ഛനമ്മമാരുള്ള ഹരിയുടെ കഥ പറയുന്നു. ചലച്ചിത്ര നിര്‍മ്മാണത്തിനു ഒരുങ്ങുന്ന അച്ഛനമ്മമാര്‍ തങ്ങളുടെ പദ്ധതി പ്രതിസന്ധിയില്‍ ആകുമ്പോള്‍ വര്‍ഗീയതയും അഴിമതിയും കൊണ്ട് നട്ടം തിരിയുന്നു. ഇവിടെ പുതിയ പദ്ധതിയുമായി എത്തുകയാണ് 11 വയസ്സുകാരന്‍ ഹരി. എന്‍ പദ്മകുമാറാണ് ഈ ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. 

നിര്‍ത്തിയിട്ടിരുന്ന ഒരു ട്രെയിനിൽ കിടന്നുറങ്ങി നൂറ് കണക്കിനു മൈലുകള്‍ക്കകലെ കൊൽക്കത്തയിൽ എത്തിപ്പെട്ട അഞ്ചു വയസുകാരന്റെ യഥാര്‍ഥ സംഭവകഥയെ അടിസ്ഥാനമാക്കിയുള്ളതാണ് ‘ലയൺ’. അനാഥാലയത്തില്‍ എത്തിപ്പെടുന്ന ബാലന്‍ അവിടെ നിന്നും ദത്തെടുക്കുന്ന  ആസ്ട്രേലിയൻ ദമ്പതികൾക്കൊപ്പം ജീവിതം കരുപ്പിടിപ്പിക്കുന്നതും 25-ാമത്തെ വയസ്സിൽ തന്റെ കൈവിട്ടുപോയ ഗതകാല സ്മരണകള്‍ അന്വേഷിച്ച് ഇന്ത്യയിലേക്ക് പുറപ്പെടുന്നതുമാണ് കഥ. ഗാർത് ഡേവിസിന്റെ ഈ പ്രഥമ ചിത്രം ഒരു ആസ്ട്രേലിയ ഇന്ത്യ സംയുക്ത സംരംഭമാണ്.


ലയൺ

രാകേഷ് ഓംപ്രകാശ് മെഹ്റ ഒരുക്കിയിരിക്കുന്ന പ്രേമകഥ ‘മിർസ്യ’ രാജസ്ഥാൻ കൊട്ടാരങ്ങളുടെയും മരുഭൂമികളുടെയും പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്നു. ഇന്ത്യയിലെ യുവ ജനതയുടെ ആശാ കേന്ദ്രമായ AAP നേതാവ് കേജ്രിവാളുമായി അടുത്ത സഹകരണത്തിലൂടെ പകര്‍ത്തിയ ‘An Insignificant Man’ എന്ന ഡോക്യുമെന്‍ററി ഈ രാഷ്ട്രീയ നേതാവിന്റെ ശക്തിയും ദൗര്‍ബല്യവും വിലയിരുത്തുന്നു. ബുദ്ധദേബ് ദാസ് ഗുപ്ത ‘The Bait’ എന്ന ചിത്രവുമായാണ്  ഈ ഫെസ്റിവലില്‍ എത്തുന്നത്.


മിർസ്യ

സംവിധായകൻ ഒലിവർ സ്റ്റോണിന്റെ ത്രില്ലർ ജോണറിൽ ചെയ്തിരിക്കുന്ന ചിത്രമായ ‘സ്നോഡന്‍’  ഔദ്യോഗികമായി വിളമ്പിത്തരുന്ന അംഗീകൃത വിവരങ്ങൾ അപ്പടി വിഴുങ്ങാൻ തയ്യാറാവാത്ത ഒരു സംവിധായകന്റെ ചിത്രമാണ്. ‘ദ ബര്‍ത്ത് ഒഫ് എ നാഷൻ’ ഏകദേശം രണ്ടു പതിറ്റാണ്ടു മുൻപ് അമേരിക്കയിലെ വെർജീനിയയിൽ അടിമത്തത്തിനെതിരെ പടപൊരുതിയ നാറ്റ് ടേണ്ർ എന്ന പുരോഹിതന്റെ കഥ പറയുന്നു.


ദ ബര്‍ത്ത് ഒഫ് എ നാഷൻ

‘നോക്ടുരമ’ വിവാദങ്ങള്‍ നേര്‍ക്കുനേര്‍ കാണാന്‍ മടിക്കാത്ത ഒരു സംവിധായകന്റെ ചിത്രമാണ്. പാരീസിലെ സ്ഫോടന പരമ്പരകള്‍ക്ക് മുൻപു തയ്യാറാക്കിയ ചിത്രമാണെങ്കിലും ആ വിഷയങ്ങള്‍ പ്രവചനാത്മകം എന്നോണം ഇവിടെ തിരശീലയില്‍ പതിയുന്നു. 1968 ലെപ്രസിദ്ധമായ പാരീസ് വിദ്യാർത്ഥി സമര കാലത്ത്ജ ജനിച്ച സംവിധായകൻ ബെർട്രാന്റ്  ബെനേലോയുടെ നോക്ടുരമ വിവിധ സാമൂഹിക പശ്ചാത്തലമുള്ള യുവാക്കൾ പാരീസ് നഗരത്തിനു ‘തീയിടാൻ പുറപ്പെടുന്ന കഥയില്‍ നിന്നും തുടങ്ങുന്നു. സംഭവങ്ങള്‍ക്ക് ശേഷം ഒരു ഡിപ്പാര്ട്ട്മെന്റ്റ് സ്റൊറില്‍ അഭയം തേടുന്ന യുവാക്കള്‍ ഉപഭോക്തൃ സംസ്കാരത്തിന്റെ സ്വാധീനവുമായി നേര്‍ക്കാഴ്ച കാണുന്നു.


നോക്ടുരമ

നോബേല്‍ പ്രൈസ് ജേതാവും മലയാളികളുടെ പ്രിയ കവിയുമായ പാബ്ലോ നെരൂദയുടെ ജീവിത കഥയാണ്‌ ‘നെരൂദ’. ഈ ലാറ്റിന്‍ അമേരിക്കന്‍ കവി 1940 കളില്‍ തന്റെ ഇടതുപക്ഷ രാഷ്ട്രീയ സ്വത്വത്തിനു രൂപം കൊടുക്കുന്നതും രാഷ്ട്രീയ അവബോധമുള്ള കാല്‍പനിക കവിയാകുന്നതും നിരന്തരം വേട്ടയാടുന്ന പോലീസുകാരില്‍ നിന്നും തുടരെ രക്ഷിച്ചു കൊണ്ടിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരുടെ കഥയും എല്ലാം ചിത്രത്തിലുണ്ട്. പാബ്ലോ ലോറെയ്ന്‍ സംവിധാനം ചെയ്ത ‘നെരൂദ’യില്‍ നായകനായി ലൂയിസ് ഗ്രെക്കോ മികച്ച അഭിനയമാണ് കാഴ്ചവെച്ചിരിക്കുന്നത്. 


നെരൂദ

‘ലോക ജനതയുടെ ഏകദേശം 5%ത്തോളം മാത്രം ജനങ്ങളൂള്ള അമേരിക്ക 25% തടവുകാരുള്ള രാജ്യമാണ്’. യു എസ് പ്രസിഡണ്ട് ഒബാമയുടെ വാക്കുകളാണ് ഇത്. ഇതില്‍ വളരെകൂടുതല്‍ പേരും കറുത്ത വംശജരായ പുരുഷന്മാര്‍. ജുഡീഷ്യല്‍ സംവിധാനത്തിലെ ഈ വര്‍ണ്ണ വിവേചനം തുറന്നു കാട്ടുന്നതാണ് ആഴത്തില്‍ ഗവേഷണം നടത്തി അവതരിപ്പിക്കുന്ന  ‘The 13th’ എന്ന അവ ദുവേര്‍ണയുടെ ഡോക്യുമെന്ററി.

തോമസ്‌ ജി അലിയയുടെ ക്യൂബയില്‍ നിന്നുള്ള 1968 ലെ ക്ലാസ്സിക് ചിത്രം  ‘Memories of Underdevelopment’ ട്രഷര്‍ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നു. ശ്യാം ബെനെഗലിന്റെ 1979 ലെ ചിത്രമായ ‘ജുനൂനും’ ട്രഷര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ മൂന്നു വര്‍ഷമായി ആസ്ട്രേലിയയില്‍ എത്തുന്ന അഭയാര്‍ത്ഥികളെ വാസയോഗ്യമല്ലാത്ത ദ്വീപുകളില്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്ന ആസ്ട്രേലിയന്‍ ഗവണ്‍മെന്റിന്റെ മനുഷ്യത്വരഹിതമായ നടപടിയെ നിശിതമായി വിലയിരുത്തുന്ന ചിത്രമാണ് ഇവ ഓര്‍ണറുടെ ‘Chasing Asylum’. രഹസ്യമായി പിടിച്ച ചിത്രങ്ങളിലൂടെയും ഇന്‍റര്‍വ്യൂവിലൂടെയും ശക്തമായ ഡോക്യുമെന്‍ററി അവതരിപ്പിക്കുകയാണ് സംവിധായിക ഇവ. 


ദി ബെയിറ്റ്

ഫെസ്റ്റിവല്‍ സര്‍ക്യൂട്ടിലെ പുതിയ രാജ്യങ്ങളായ ലെബനന്‍, മലേഷ്യ , ഭൂട്ടാന്‍, ജോര്‍ദാന്‍, UAE തുടങ്ങിയ രാജ്യങ്ങളിലെ ചിത്രങ്ങള്‍ ലണ്ടന്‍ ഫിലിം ഫെസ്റ്റിവലിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നുണ്ട് ഇത്തവണ.

മാറുന്ന യൂറോപ്പിന്റെ ചിത്രീകരണമായിത്തീരുകയാണ് യൂറോപ്യന്‍ സിനിമയും ഈ ഫെസ്റ്റിവലും. യൂറോപ്പ് എന്ന് പറയുമ്പോള്‍ കുറെ വെളുത്ത മുഖങ്ങളുള്ള സിനിമ എന്നത്തില്‍ നിന്നും ആനുകാലിക യാഥാര്‍ഥ്യത്തെ സ്വീകരിക്കുന്ന നിലയിലേക്ക് അത് മാറി തുടങ്ങിയിട്ടുണ്ട്. അതായത് കറുത്ത വര്‍ഗ്ഗക്കാരും കൂടിയുള്ളതാണ് യൂറോപ്പ് എന്ന യാഥാര്‍ഥ്യം അംഗീകരിച്ചു തുടങ്ങിയിരിക്കുന്നു. അഭ്രപാളിയിലെ  പ്രാതിനിധ്യത്തില്‍ വളരെ പുരോഗമനപരമായ മാറ്റം വന്നു കൊണ്ടിരിക്കുന്നു എന്ന് സാരം.

(കേരള കൌമുദിയുടെ ലണ്ടന്‍ കറസ്പോണ്ടന്‍റ്  ആണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍