UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജപ്പാനില്‍ പ്രണയ ദിനം ‘ചോക്ലേറ്റ് മുതലാളിത്ത’ തട്ടിപ്പ്; എതിര്‍പ്പുമായി കാമുകിമാരാല്‍ വഞ്ചിതരായ പുരുഷ കൂട്ടായ്മ

Avatar

ഇഷാന്‍ തരൂര്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഒറ്റപ്പെട്ടവരെ സംബന്ധിച്ചിടത്തോളം, തങ്ങളുടെ അവിവാഹിത പദവിയെ കുറിച്ചുള്ള ആഡംബരപൂര്‍ണവും വിനീതവുമായ ഒരു ഓര്‍മ്മപ്പെടുത്തല്‍ മാത്രമാണ് വാലന്റൈന്‍സ് ദിനം. എന്നാല്‍, വഞ്ചിതരായ ചില ജാപ്പനീസ് കാമുകന്മാരെ സംബന്ധിച്ചിടത്തോളം അത് മൗലീക പ്രവര്‍ത്തനങ്ങള്‍ക്കുള്ള സമയമാണ്.

സ്ത്രീകള്‍ അനാകര്‍ഷകരായി കരുതുന്ന പുരുഷന്മാരുടെ വിപ്ലാവാത്മക കൂട്ടായ്മ എന്ന് പൂര്‍ണരൂപം വിവര്‍ത്തനം ചെയ്യാവുന്ന ഒരു സംഘടന, കാല്‍പനിക അവധിയുടെ ദോഷൈക തിന്മകള്‍ക്കെതിരെ ശനിയാഴ്ച ടോക്കിയോയിലെ തിരക്കേറിയ ഷിബുയ ജില്ലയില്‍ പ്രകടനം നടത്തുകയാണ്. ജപ്പാനിലും മറ്റിടങ്ങളിലും അവധിക്ക് കാരണമാകുന്ന ‘ആസക്താധിഷ്ടിത മുതലാളിത്തത്തിനെതിരെ’ അവര്‍ മുദ്രാവാക്യം വിളിക്കുകയും ബാനറുകള്‍ പ്രദര്‍ശിപ്പിക്കുകയും കുഴല്‍ വിളിക്കുകയും ചെയ്യുമെന്ന് ടോക്കിയോ റിപ്പോര്‍ട്ടര്‍ പറയുന്നു.

‘അടിച്ചമര്‍ത്തലിന്റെ ചോക്ലേറ്റ് മുതലാളിത്ത പ്രേരിതമായ രക്തരൂക്ഷിത വാലെൈന്റന്‍ ദിന ഗൂഡാലോചന ഒരിക്കല്‍ കൂടി വന്നു ചേര്‍ന്നിരിക്കുകയാണ്’ എന്ന് ജാപ്പനീസില്‍ കാകുഹിതോ എന്ന് അറിയപ്പെടുന്ന സംഘടന അതിന്റെ വെബ്‌സൈറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നു.

കാമുകിയാല്‍ വഞ്ചിതനാവുകയും പിന്നിട് കാള്‍ മാര്‍ക്‌സിന്റെ ‘കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍’ അഭയം നേടുകയും ചെയ്ത അതിന്റെ സ്ഥാപകന്‍ കാറ്റുസുഹിറോ ഫുറുസാവ 2006 ലാണ് സംഘടനയ്ക്ക് രൂപം നല്‍കിയത്. ‘പെണ്‍കുട്ടികള്‍ക്കിടയില്‍ അസ്വീകാര്യനാവുന്നത് ഒരു വര്‍ഗ പ്രശ്‌നം’ ആണെന്ന് ഫുറുസാവ തിരിച്ചറിഞ്ഞിരുന്നതായി സ്പൂണ്‍ ആന്റ് ടമാഗോ ബ്ലോഗ് വിശദീകരിക്കുന്നു.

ഒരു മാര്‍ക്‌സിസ്റ്റ് മാത്സര്യത്തിന്റെയും സൈബര്‍ ചെടിപ്പിന്റെയും സമ്പൂര്‍ണമായ സ്ത്രീ വിദ്വേഷത്തിന്റെയും ഒരു മിശ്രിതമാണ് കാകുഹിതോയുടെ കാഴ്ചപ്പാടുകള്‍ എന്ന് വേണം കരുതാന്‍. ജാപ്പനീസ് വീട്ടമ്മമാര്‍ക്ക് ഉണ്ടെന്ന് പറയപ്പെടുന്ന അവിഹിത സ്വാധീന ശക്തിക്കെതിരെ പ്രതിഷേധിച്ചു കൊണ്ട് അവര്‍ മുമ്പ് പ്രകടനങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്; ദമ്പതിമാര്‍ ‘സ്വയം വിമര്‍ശനം’ നടത്തണമെന്ന് ആവശ്യപ്പെട്ട് അവര്‍ കഴിഞ്ഞ ക്രിസ്തുമസ് തലേന്ന് പ്രകടനം നടത്തിയിരുന്നു. പൊതുസ്ഥലങ്ങളില്‍ ശൃംഗരിക്കുന്നത് ‘ഭീകരത’ ആണെന്നാണ് അവരുടെ വാദം. കമ്പ്യൂട്ടറിന് വെളിയിലുള്ള സാധാരണ ജീവിതത്തില്‍ ‘പൂര്‍ണത’ കണ്ടെത്തുന്നവരെ കുറിച്ച് അവര്‍ തങ്ങളുടെ വെബ് കൂട്ടായ്മകളില്‍ സ്ഥിരമായി ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നു.

‘ചോക്ലേറ്റ് മുതലാളിത്ത’ ത്തോടുള്ള കാകുഹിതോയുടെ രോഷം വര്‍ദ്ധിപ്പിക്കുന്ന തരത്തിലുള്ള വന്‍കച്ചവടമാണ് ജപ്പാനില്‍ വാലന്റൈന്‍സ് ദിനമെന്ന് ഗാര്‍ഡിയന്റെ റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നു:

രാജ്യത്തെ ചോക്ലേറ്റ് വ്യവസായത്തിനുള്ള ശമ്പള ദിവസം എന്ന വിധത്തില്‍ പ്രണയം പ്രഖ്യാപിക്കുന്ന ഒരു സന്ദര്‍ഭമാണ് ജപ്പാനില്‍ വാലന്റൈന്‍സ് ദിനം. തങ്ങളുടെ പുരുഷ സഹപ്രവര്‍ത്തകര്‍ക്കും ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന പുരുഷന്മാര്‍ക്കും ജപ്പാനീസ് സ്ത്രീകള്‍ പരമ്പരാഗതമായി ഗിരി ചോക്കോ, അക്ഷരാര്‍ത്ഥത്തില്‍ വിധേയത്വ ചോക്ലേറ്റുകള്‍ വാങ്ങി നല്‍കുന്നു.

ഒരു മാസത്തിന് ശേഷം വൈറ്റ് ഡേയില്‍ പുരുഷന്മാര്‍ ഇതിന് പകരമായ ചോക്ലേറ്റുകള്‍ നല്‍കുന്നു. 80 കളില്‍, കച്ചവടം പരിപോഷിപ്പിക്കാന്‍ വേണ്ടി പലഹാരക്കച്ചവടക്കാര്‍ വികസിപ്പിച്ചെടുത്ത ഒരു പരിപാടിയാണിത്.

കുബുഹിതോ കുറച്ച് തീവ്രവാദികളാണെങ്കില്‍ പോലും, അവരുടെ നിലപാടുകള്‍ ജാപ്പനീസ് സമൂഹത്തിലെ ചില വിശാലപ്രശ്‌നങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. രാജ്യത്ത് ഒറ്റയ്ക്ക് ജീവിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതിന്റെ കൂടി ഭാഗമായി, 2014ല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും കുറവ് ജനന നിരക്കാണ് രേഖപ്പെടുത്തിയിരുന്നത്. 18നും 34നും ഇടയില്‍ പ്രായമുള്ള ജാപ്പനീസ് പുരുഷന്മാരില്‍ 61 ശതമാനവും ഒരു തരത്തിലുമുള്ള പ്രണയബന്ധങ്ങളിലും ഇടപെടുന്നില്ലെന്ന് 2011ല്‍ നടത്തിയ ഒരു പഠനം വെളിപ്പെടുത്തിയിരുന്നു. പല കാകുഹിതോ അംഗങ്ങളേയും ഈ ഗണത്തില്‍ നമുക്ക് കണ്ടെത്താന്‍ സാധിച്ചേക്കാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍