UPDATES

എഡിറ്റര്‍

ഒരു ‘ഏകാന്തയായ പെണ്‍കുട്ടി’ ഇന്‍റര്‍നെറ്റിനെ മാറ്റിയ വിധം

Avatar

പത്തുവര്‍ഷങ്ങള്‍ക്ക് മുന്‍പ് മനോഹരമായ പുരികങ്ങളും തമാശനിറഞ്ഞ ആംഗ്യങ്ങളും വളരെ സൗഹൃദമനോഭാവവുമായി പതിനാറുകാരിയായ പെണ്‍കുട്ടി യൂട്യൂബില്‍ ഒരു അക്കൌണ്ട് തുറന്നു. Lonelygirl15 എന്നായിരുന്നു അക്കൌണ്ടിന്‍റെ പേര്.

ബ്രീ എന്നായിരുന്നു അവളുടെ പേര്. തന്‍റെ സുഹൃത്ത് ഡാനിയേലുമായിച്ചേര്‍ന്ന് അവള്‍ വിശേഷങ്ങള്‍ പങ്കുവച്ചു. അതെല്ലാം യൂട്യൂബില്‍ അപ്ലോഡ് ചെയ്തു. ഇപ്പോള്‍ യൂട്യൂബില്‍ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന വീഡിയോ ബ്ലോഗറാണ് ബ്രീയുടെ ബ്ലോഗായ lonelygirl15. തന്‍റെ ചുറ്റുപാടുകളും വീടും ഒന്നും അത്ര രസം പോരെന്ന് വിശ്വസിക്കുന്ന പുതിയ തലമുറയുടെ പ്രതിനിധിയാണ് ഞാനെന്നും അതുകൊണ്ടാണ് അധികനേരവും കമ്പ്യൂട്ടറിന് മുന്‍പില്‍ ചിലവഴിക്കുന്നതെന്നും ബ്രീ കാഴ്ച്ചക്കാരോടായി പറഞ്ഞു. ബ്രീയുടെ സുഹൃത്തുക്കളാകാന്‍ മൈസ്പേസില്‍ നൂറുകണക്കിന് ആളുകള്‍ റിക്വസ്റ്റ് അയച്ച് കാത്തിരുന്നു.

പക്ഷേ പിന്നീടാണ് ആളുകള്‍ അറിഞ്ഞത് ബ്രീ യഥാര്‍ത്ഥത്തില്‍ ബ്രീ എന്ന പെണ്‍കുട്ടി അല്ലെന്നും ബ്രീയും കൂട്ടുകാരന്‍ ഡാനിയേലും അഭിനേതാക്കള്‍ ആയിരുന്നെന്നും അതിനുപിന്നില്‍ ഒരുകൂട്ടം ആളുകളുടെ പ്രയത്നവും സര്‍ഗാത്മകബുദ്ധിയുമുണ്ടെന്നും. എന്നിട്ടും ബ്രീക്കും ബ്രീയുടെ കൂട്ടുകാരനും ആരാധകര്‍ കുറഞ്ഞില്ല.

യൂട്യൂബിന്‍റെ ആദ്യത്തെ വെബ്സീരീസ് ആയിരുന്നു ബ്രീയും lonelygirl15 ഉം. യൂട്യൂബിലൂടെയും പണമുണ്ടാക്കാമെന്ന് ആദ്യമായി തെളിയിച്ച വീഡിയോ സീരീസ് ആയിരുന്നു ബ്രീയുടെത്. നമ്മളിന്നുപയോഗിക്കുന്ന വൈറല്‍ വീഡിയോകളുടെ ആദ്യ വിജയഗാഥയാണ് ബ്രീയ്ക്ക് പറയാനുള്ളത്.

വ്ലോഗിംഗ് വിജയചരിത്രത്തെപ്പറ്റിയും വൈറല്‍ മാര്‍ക്കെറ്റിങ്ങിനെപ്പറ്റിയും കൂടുതല്‍ വായിക്കാന്‍:

https://goo.gl/AMZdnf

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍