UPDATES

വീഡിയോ

ലൂസ് ചെയ്ഞ്ച്; ദ ഫൈനല്‍ കട്ട്- 9/11 ന്റെ ഗൂഢാലോചന സിദ്ധാന്തം

സെപ്തംബര്‍ 11 ആക്രമണവുമായി ബന്ധപ്പെട്ട് ഡയലന്‍ ആവ്രി സംവിധാനം ചെയ്ത ഡോക്യുമെന്ററിയിലെ അവസാന ചിത്രമായ ലൂസ് ചെയ്ഞ്ച് കാണാം

ലൂസ് ചെയ്ഞ്ച്; ദ ഫൈനല്‍ കട്ട്(2007)
ഡയലന്‍ ആവ്രി

9/11 മായി ബന്ധപ്പെട്ട ‘നുണകളെ’ ആക്രമിക്കുന്ന ഒരു ചെറിയ ഇന്റര്‍നെറ്റ് ചിത്രമായാണ് ‘ലൂസ് ചെയ്ഞ്ച്’ ആരംഭിച്ചത്. ഇപ്പോള്‍ ദശലക്ഷക്കണക്കിന് ജനങ്ങള്‍ അതിന്റെ സന്ദേശം കേട്ടുകഴിഞ്ഞു. ഇഷ്ടപ്പെടുകയോ വെറുക്കുകയോ ചെയ്യാം, പക്ഷെ നിങ്ങള്‍ക്ക് ‘ലൂസ് ചെയ്ഞ്ച്’ നെ അവഗണിക്കാനാവില്ല. സെപ്തംബര്‍ 11 ആക്രമണങ്ങളുമായി ബന്ധപ്പെട്ട ചില ഗൂഢാലോചന സിദ്ധാന്താങ്ങളെ അനുകൂലിക്കുകയാണ്, 2005നും 2009നും ഇടയില്‍ പുറത്തിറങ്ങിയ ‘ലൂസ് ചെയ്ഞ്ച്’ പരമ്പര. ഡയലന്‍ ആവ്രി എഴുതി സംവിധാനം ചെയ്ത പരമ്പര നിര്‍മ്മിച്ചിരിക്കുന്നത് ഖോറെ റോവ്, ജാസമ് ബെര്‍മാസ്, മാത്യു ബ്രൗണ്‍ എന്നിവര്‍ ചേര്‍ന്നാണ്. ‘ഈ ഡോക്യുമെന്ററി പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും’ ചിത്രമായ ‘ലൂസ് ചെയ്ഞ്ച്’: ദ ഫൈനല്‍ കട്ട്’ 2007 നവംബര്‍ 11നാണ് പുറത്തിറക്കിയത്.

9/11 ട്രൂത്ത് മൂവ്‌മെന്റ് എന്ന് അനുയായികള്‍ വിശേഷിപ്പിക്കുന്ന പ്രസ്ഥാനത്തില്‍ നിന്നും പുറത്തുവന്ന ഏറ്റവും വിജയിച്ച ചലച്ചിത്രമാണ് ‘ലൂസ് ചെയ്ഞ്ച്’. ഗൂഢാലോചന സിദ്ധാന്തക്കാര്‍ എന്നാണ് അവരെ സര്‍വസാധാരണമായി വിശേഷിപ്പിക്കപ്പെടുന്നത്. 2001 സെപ്തംബര്‍ 11ന് വാഷിംഗ്ടണിലും ന്യൂയോര്‍ക്കിലും നടന്ന് ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് ഒസാമ ബിന്‍ ലാദന്‍ അല്ലെന്നും യുഎസ് സര്‍ക്കാരില്‍ തന്നെയുള്ള ചില ശക്തികളാണെന്നും തങ്ങള്‍ക്ക് തെളിയിക്കാന്‍ കഴിയുമെന്ന് അവര്‍ വിശ്വസിക്കുകയോ അല്ലെങ്കില്‍ ഊന്നിപ്പറയുകയോ ചെയ്യുന്നു. യുഎസില്‍ എമ്പാടും സംശയത്തിന്റെ വിത്തുകള്‍ പാകുന്നതില്‍ അസാമാന്യ വിജയമാണ് 9/11 സംശയാലുക്കളുടെ പ്രസ്ഥാനം കൈവരിച്ചത്. ഔദ്യോഗിക ഭാഷ്യം ഒരിക്കലും സംഭവിച്ചിട്ടില്ലെന്നോ അല്ലെങ്കില്‍ ആക്രമണം അനിവാര്യമായിരുന്നു എന്ന് അറിയാമായിരുന്നിട്ടും അത് തടയുന്നതിനായി യുഎസ് ദ്യോഗസ്ഥര്‍ ഒന്നും ചെയ്തില്ല എന്ന് വിശ്വാസിക്കുന്നവരാണ് അമേരിക്കന്‍ ജനതയിലെ മൂന്നിലൊന്നിലേറെ എന്നാണ് സമീപകാല സര്‍വ്വെകള്‍ സൂചിപ്പിക്കുന്നത്.

2003ല്‍ ആവ്രി ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിരുന്നതേ ഉള്ളു. ടാരറ്റീനോ, ഫൈറ്റ് ക്ലബ്, ദ മെട്രിക്‌സ് എന്നിവയുടെ ആരാധകനായിരുന്നു അദ്ദേഹം ഒരു കടുത്ത സിനിമ പ്രേമിയായിരുന്നു. മടക്കുപിച്ചാത്തിയുമായി എത്തിയ പത്തൊമ്പത് അറബികളല്ല 9/11 നടപ്പിലാക്കിയതെന്നും, സ്വന്തം ജനതയുടെ മനസിനെ ആക്രമിക്കുന്നതിനായി അമേരിക്കന്‍ സര്‍ക്കാര്‍ തന്നെ നടപ്പിലാക്കിയതാണ് എന്ന ആശയത്തെ കൂടുതല്‍ വിപുലീകരിക്കുന്ന ഒരു കഥാചിത്രം ചെയ്യാനുള്ള സാധ്യതകള്‍ അദ്ദേഹം ആരായാന്‍ തുടങ്ങി. ആ സമയത്ത് അദ്ദേഹം ഒരു സമ്പൂര്‍ണ കഥാചിത്രത്തിന്റെ എഴുത്തുപണിയിലായിരുന്നു. പക്ഷെ, കഥ വികസിപ്പിക്കുന്നതിനായി സെപ്തംബര്‍ 11നെ കുറിച്ച് കൂടുതല്‍ പഠിക്കാന്‍ തുടങ്ങിയതോടെ, അദ്ദേഹത്തിന്റെ ദിശയെ തന്നെ മാറ്റിമറിക്കുന്ന തരത്തിലുള്ള ചില തെളിവുകള്‍ മുന്നില്‍ വന്നു. അദ്ദേഹം ശേഖരിച്ച എല്ലാ വീഡിയോകളും ദൃക്‌സാക്ഷി വിവരണങ്ങളും തമ്മില്‍, അദ്ദേഹത്തിന്റെ ഭാഷയില്‍ ‘നമ്മില്‍ ഒത്തുപോകുന്നതായിരുന്നില്ല.’ 2005ല്‍ സൈന്യത്തില്‍ നിന്നും സ്വയം പിരിഞ്ഞ അദ്ദേഹത്തിന്റെ സുഹൃത്ത് കോറെ റോവ് ഇതിനകം ‘ലൂസ് ചെയിഞ്ച്’ ന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി പൂര്‍ണമായി സഹകരിക്കാന്‍ തുടങ്ങിയിരുന്നു. ഇപ്പോള്‍ അത് പകുതി കഥാചിത്രമായും പകുതി യഥാര്‍ത്ഥ്യമായും രൂപപ്പെടാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ ഒടുവില്‍ ഒരു സമ്പൂര്‍ണ ഡോക്യുമെന്ററിയുണ്ടാക്കാനുള്ള വിഭവങ്ങള്‍ തങ്ങളുടെ കൈയില്‍ ഉണ്ടെന്ന് അവര്‍ തീരുമാനിക്കുകയായിരുന്നു. ഒരു പൊളിഞ്ഞ കോമ്പാക് പ്രസാരിയോ ലാപ്‌ടോപില്‍ സൃഷ്ടിച്ച 30 മിനിട്ടുളള ‘ലൂസ് ചെയ്ഞ്ച്” ന്റെ ആദ്യഭാഗം ആ വര്‍ഷം ഏപ്രിലില്‍ പൂര്‍ത്തിയായി. സാങ്കേതികമായി പറയുകയാണെങ്കില്‍ ചിത്രത്തിന് നാല് പാഠഭേദങ്ങളാണുള്ളത്. അവസാനഭാഗം 2009ല്‍ പുറത്തിറക്കി. ഓരോന്നും നേരത്തെ ഇറങ്ങിയതിനെ പുതിയതോ മെച്ചപ്പെടുത്തിയതോ ആയ ഗ്രാഫിക്‌സ്, ഫോര്‍മാറ്റുകള്‍, അഭിമുഖങ്ങള്‍ എന്നിവ കൊണ്ടു മെച്ചപ്പെടുത്തിയതായിരുന്നു. മുന്‍ പാഠഭേദങ്ങളില്‍ ഊഹാപോഹങ്ങളായി മാത്രം പറഞ്ഞിരുന്ന കാര്യങ്ങള്‍ മാറ്റാനും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വസ്തുതകള്‍ മാത്രം കൂട്ടിച്ചേര്‍ക്കാനുമുള്ള ഒരു ശ്രമമായിരുന്നു ‘ലൂസ് ചെയ്ഞ്ച്’: ഫൈനല്‍ കട്ട്.’ രണ്ട് മണിക്കൂറിലേറെ നീളമുള്ള ഈ പാഠഭേദത്തില്‍ പുതിയ പശ്ചാത്തല സംഗീതം ഉപയോഗിക്കുകയും അധിക അഭിമുഖങ്ങളും പുതിയ വിവരങ്ങളും കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.

‘യഥാര്‍ത്ഥ നായകന്‍’ എന്നാണ് ആവ്രി വിശേഷിപ്പിക്കപ്പെടുകയും ഡേവിഡ് ലിഞ്ചിനെ പോലെയുള്ള പ്രമുഖ കലാകാരന്മാരില്‍ നിന്നും അഭിനന്ദനം ഏറ്റുവാങ്ങുകയും ചെയ്തു. ചിത്രത്തെ കുറിച്ച് ലിഞ്ച് ഇങ്ങനെ പറഞ്ഞു: ‘എന്താണ് അവര്‍ പറയുന്നത് എന്നതിനെ കുറിച്ചല്ല, മറിച്ച് നിങ്ങള്‍ മറ്റൊരു വെളിച്ചത്തില്‍ കണ്ടതെന്ന് നിങ്ങള്‍ വിചാരിച്ചിരുന്ന ഒന്നിനെ വീണ്ടും നോക്കിക്കാണാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്ന കാര്യങ്ങളെ കുറിച്ചുള്ളതാണ്.’ എന്നാല്‍, സെപ്തംബര്‍ 11 ആക്രമണങ്ങളെ കുറിച്ചുള്ള ചിത്രത്തിന്റെ അവകാശവാദങ്ങള്‍ക്കെതിരേ മാധ്യമപ്രവര്‍ത്തകര്‍, ഗവേഷകര്‍, ശാസ്ത്രജ്ഞന്മാര്‍, എഞ്ചിനീയര്‍മാര്‍, 9/11 ട്രൂത്ത് മൂവ്‌മെന്റിലെ അംഗങ്ങള്‍ എന്നിവര്‍ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. 2007 മാര്‍ച്ചില്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റ് പ്രസിദ്ധീകരിച്ച ‘ലൂസ് ചെയ്ഞ്ചിന്റെ പൂച്ച് വെളിയിലാവുന്നു’ എന്ന ലേഖനത്തില്‍ ചിത്രം ‘ബാലിശമായ തെറ്റുകള്‍’ വരുത്തിയതായി വാദിക്കുന്നു. അവകാശവാദങ്ങള്‍ സാധുകരിക്കുന്നതിനായി കാണിച്ചിരിക്കുന്ന തെളിവുകളെ കുറിച്ച് ലേഖനം കടുത്ത വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. ബിബിസിയുടെ ടെലിവിഷന്‍ ഡോക്യുമെന്ററിയായ ‘ദ കോണ്‍സ്പിറസി ഫയല്‍സ്’ എന്ന പരമ്പരയില്‍ 9/11 നെയും ലോക വ്യാപാര കേന്ദ്രം തകര്‍ന്നതിനെ ചുറ്റിപ്പറ്റിയുള്ള ഗൂഢാലോചന സിദ്ധാന്തങ്ങളെയും കേന്ദ്രീകരിച്ച് രണ്ട് ഡോക്യുമെന്ററികള്‍ സംപ്രേക്ഷണം ചെയ്തു. ‘ലൂസ് ചെയ്ഞ്ച് ‘ ന്റെ നിരവധി അവകാശവാദങ്ങള്‍ അന്വേഷിക്കപ്പെടുകയും കൃത്യമായി നിഷേധിക്കപ്പെടുകയും ചെയ്തു. ഡയലന്‍ ആവ്രിയെ പ്രതികൂലമായി ചിത്രീകരിക്കുന്ന ഡോക്യുമെന്ററിക്ക് വേണ്ടി അദ്ദേഹത്തിന്റെ അഭിമുഖം എടുത്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍