UPDATES

മേയര്‍, നഗരസഭാധ്യക്ഷ തെരഞ്ഞെടുപ്പ്-ലൈവ് ബ്ലോഗ്‌

നറുക്കെടുപ്പിലൂടെ കണ്ണൂരില്‍ യുഡിഎഫിന്റെ സി സമീര്‍ ഡെപ്യൂട്ടി മേയറായി തെരഞ്ഞെടുക്കപ്പെട്ടു

സുല്‍ത്താന്‍ ബത്തേരിയില്‍ വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് യുഡിഎഫ് ബഹിഷ്‌കരിച്ചു

കൊല്ലം മേയറായി രാജേന്ദ്രബാബു തെരഞ്ഞെടുക്കപ്പെട്ടു

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വികെ പ്രശാന്ത് മേയറായി തെരഞ്ഞെടുക്കപ്പെട്ടു.

പി കെ രാഗേഷ് ഡെപ്യൂട്ടി മേയര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കുന്നു.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് ആരംഭിച്ചു.

പാലക്കാട് നഗരസഭയില്‍ ബിജെപിയുടെ പ്രമീളാ ശശിധരന്‍ ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാനത്ത് ബിജെപി ഭരണം പിടിക്കുന്ന ആദ്യ മുന്‍സിപ്പാലിറ്റിയാണ് പാലക്കാട്.

കളമശേരി നഗരസഭയില്‍ ഐ ഗ്രൂപ്പ് യുഡിഎഫിന് പ്രതിസന്ധി സൃഷ്ടിക്കുന്നു. ഐ ഗ്രൂപ്പ് അംഗങ്ങള്‍ രാജി ഭീഷണി മുഴക്കുന്നു.

ഇരിട്ടി നഗരസഭയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മേയറായി തെരഞ്ഞെടുക്കപ്പെട്ടു. മുസ്ലിംലീഗിന്റെ മൂന്ന് അംഗങ്ങള്‍ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടു നിന്നു.

ഇരിങ്ങാലക്കുട നഗരസഭാ ചെയര്‍പേഴ്‌സണ്‍ സ്ഥാനം യുഡിഎഫ് പിടിച്ചു. ഒരു വോട്ട് അസാധുവായതാണ് എല്‍ഡിഎഫിന് വിനയായത്.

ബത്തേരി നഗരസഭയില്‍ കേരള കോണ്‍ഗ്രസ് പിന്തുണയോടെ എല്‍ഡിഎഫ് ഭരണം പിടിച്ചു.

ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് കണ്ണൂരിലെ യുഡിഎഫ് വിമതന്‍ പികെ രാഗേഷ്‌

സുല്‍ത്താന്‍ ബത്തേരിയില്‍ കേരള കോണ്‍ഗ്രസ് എം ഓഫീസിന് നേരെ അക്രമം. ബത്തേരി മുന്‍സിപ്പാലിറ്റിയുടെ ഭരണം കേരള കോണ്‍ഗ്രസ് പിന്തുണയോടെ എല്‍ഡിഎഫ് പിടിച്ചിരുന്നു.

കോഴിക്കോട് കോര്‍പ്പറേഷനില്‍ എല്‍ഡിഎഫിലെ വികെസി മമ്മദ് കോയ മേയറായി തെരഞ്ഞെടുക്കപ്പെട്ടു.

തൃശൂര്‍ കോര്‍പ്പറേഷനില്‍ സിപിഐഎമ്മിലെ അജിതാ ജയരാജന്‍ മേയറായി തെരഞ്ഞെടുക്കപ്പെട്ടു

സിപിഐയിലെ വെള്ളോറ രാജന്‍ കണ്ണൂര്‍ കോപ്പറേഷനില്‍ ഡെപ്യൂട്ടി മേയറായേക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍