UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തെരഞ്ഞെടുപ്പ് ഫലം ലൈവ് ബ്ലോഗ്‌

Avatar

അഴിമതിക്കും വര്‍ഗീയതയ്ക്കും എതിരായ വിധിയെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു.

ഭൂരിപക്ഷ പ്രീണനം നടത്തിയാണ് ഇടതുപക്ഷം വിജയിച്ചത് എന്ന് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് എംഎം ഹസ്സന്‍

നേതൃമാറ്റം വേണമോയെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് ആഭ്യന്തരമന്ത്രി

എസ്എന്‍ഡിപി-ബിജെപി സഖ്യത്തെ ജനം അംഗീകരിച്ചുവെന്ന് വെള്ളാപ്പള്ളി

കോണ്‍ഗ്രസില്‍ നിന്ന് വോട്ട് ചോര്‍ന്നത് ഗൗരവമായി കാണുമെന്ന് സുരേഷ് ബാബു

ഉമ്മന്‍ചാണ്ടി-കുഞ്ഞാലിക്കുട്ടി-മാണി കൂട്ടുകെട്ടിന് ഏറ്റ തിരിച്ചടിയെന്ന് എഎ ബേബി

പാര്‍ട്ടി രൂപീകരണവുമായി മുന്നോട്ടു പോകുമെന്ന് വെള്ളാപ്പള്ളി നടേശന്‍.


എസ്എന്‍ഡിപി മേല്‍കോയ്മയുള്ള കോട്ടയം കുമരകത്ത് ഇടത് മുന്നണിക്ക് മുന്നേറ്റം

യുഡിഎഫില്‍ ഐക്യമില്ലാതിരുന്നത് തിരിച്ചടിയായിയെന്ന് കുഞ്ഞാലിക്കുട്ടി

540 ഗ്രാമപഞ്ചായത്തുകള്‍ എല്‍ഡിഎഫിനൊപ്പം യുഡിഎഫിന് 359 എണ്ണം. ബിജെപിക്ക് 11 മാത്രം.

കണ്ണൂര്‍ നഗരസഭയില്‍ വിമതന്‍ നിര്‍ണായകമാകും.

കാസര്‍ഗോഡ് നഗരസഭയില്‍ യുഡിഎഫ് 20, ബിജെപി 14, മറ്റുള്ളവര്‍ മൂന്ന്, എല്‍ഡിഎഫ് ഒന്ന്.

കാഞ്ഞങ്ങാട് നഗരസഭയില്‍ എല്‍ഡിഎഫ് 21, യുഡിഎഫ് 13, ബിജെപി അഞ്ച്, മറ്റുള്ളവര്‍ നാല്.

നീലേശ്വരം നഗരസഭയില്‍ എല്‍ഡിഎഫിന് 19, യുഡിഎഫിന് 13

തിരുവനന്തപുരം കോര്‍പറേഷനില്‍ സിറ്റിങ് സീറ്റുകള്‍ നഷ്ടമായത് പരിശോധിക്കുമെന്ന് കോടിയേരി

മൂന്നാംമുന്നണിക്ക് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്ന് കോടിയേരി

ആര്‍എസ്പിയുടെ വഞ്ചനയ്ക്ക് കൊല്ലത്ത് തിരിച്ചടി കിട്ടിയെന്ന് കോടിയേരി

തലശേരി നഗരസഭയില്‍ എല്‍ഡിഎഫ് 35 ഇടത്തും യുഡിഎഫ് ഒമ്പതിടത്തും ബിജെപി ആറിടത്തും മറ്റുള്ളവര്‍ രണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ അറുപതിലധികം വാര്‍ഡുകളില്‍ ഭൂരിപക്ഷം ഉണ്ടായിരുന്നു. അത് ഈ തെഞ്ഞെടുപ്പില്‍ 35 കുറഞ്ഞുവെന്ന് കോടിയേരി ബാലകൃഷ്ണന്‍

തളിപ്പറമ്പ് നഗരസഭ യുഡിഎഫിന്. 22 ഇടത്ത് വിജയം. എല്‍ഡിഎഫിന് 11 ഇടത്തും ബിജെപിക്ക് ഒരിടത്തും വിജയം.

ജനവിധി അംഗീകരിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്ന് കോടിയേരി

അഴിമതിക്കെതിരായ ശക്തമായ പ്രതികരണമാണ് എല്‍ഡിഎഫിനുള്ള വിജയമെന്ന് കോടിയേരി ബാലകൃഷ്ണന്‍

തൃശൂര്‍,കണ്ണൂര്‍, തിരുവനന്തപുരം കോര്‍പറേഷനുകളില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല.

ശ്രീകണ്ഠപുരം നഗരസഭയില്‍ യുഡിഎഫ് 15, എല്‍ഡിഎഫ് 13, മറ്റുള്ളവര്‍ രണ്ട്.

പാനൂരില്‍ യുഡിഎഫ് 23, എല്‍ഡിഎഫ് 13, ബിജെപി മൂന്ന്, മറ്റുള്ളവര്‍ ഒന്ന്.

14 ജില്ലാ പഞ്ചായത്തുകളില്‍ ഏഴെണ്ണം വീതം ഇരുമുന്നണികള്‍ക്കും

സംസ്ഥാനത്തെ 86 മുന്‍സിപ്പാലിറ്റികള്‍ 44 എണ്ണത്തില്‍ എല്‍ഡിഎഫും 41 ഇടത്ത് യുഡിഎഫും. ഒരിടത്ത് ബിജെപിയും മുന്നില്‍.

കൂത്തുപറമ്പ് നഗരസഭയില്‍ എല്‍ഡിഎഫിന് മൃഗീയ ഭൂരിപക്ഷം. 27 ഇടത്ത് എല്‍ഡിഎഫ് വിജയിച്ചു. യുഡിഎഫിന്റെ വിജയം ഒരിടത്ത്.

എല്‍ഡിഎഫിന്റെ വിജയം പരിശോധിക്കേണ്ടതാണെന്ന് രമേശ് ചെന്നിത്തല

ഇരിട്ടി നഗരസഭയില്‍ യുഡിഎഫിന് 15, എല്‍ഡിഎഫിന് 13, ബിജെപിക്ക് അഞ്ച്.

941 ഗ്രാമപഞ്ചായത്തുകളില്‍ ഫലം വന്ന 933 എണ്ണത്തില്‍ 514 ഇടത്തും എല്‍ഡിഎഫ് മുന്നില്‍, യുഡിഎഫ് 373-ലും ബിജെപി 16 ഇടത്തും മുന്നില്‍

കെഎം മാണിയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം കടുപ്പിക്കുമെന്ന് വൈക്കം വിശ്വന്‍.

ഫറോക്ക് നഗരസഭയില്‍ എല്‍ഡിഎഫ് 18, യുഡിഎഫ് 16 മറ്റുള്ളവര്‍ രണ്ട്. ബിജെപി ഒന്ന്.

മുക്കം നഗരസഭയില്‍ എല്‍ഡിഎഫ് 18, യുഡിഎഫ് 10, മറ്റുള്ളവര്‍ നാല്, ബിജെപി ഒന്ന്.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വീഴ്ചപറ്റിയെന്ന് സുധീരന്‍.

കൊടുവള്ളിയില്‍ യുഡിഎഫ് 17, എല്‍ഡിഎഫ് 13, മറ്റുള്ളവര്‍ ആറ്.

രാമനാട്ടുകരയില്‍ എല്‍ഡിഎഫിന് 16 സീറ്റ്. യുഡിഎഫിന് 13, രണ്ട് മറ്റുള്ളവര്‍.

പരാജയം അംഗീകരിക്കുന്നുവെന്ന് സുധീരന്‍

ബിജെപിയുടെ മുന്നേറ്റം പരിശോധിക്കുമെന്ന് രമേശ് ചെന്നിത്തല

പയ്യോളിയില്‍ യുഡിഎഫിന് 19. എല്‍ഡിഎഫിന് 17.

വടകരയില്‍ എല്‍ഡിഎഫ് 26, യുഡിഎഫ് 18, ബിജെപി രണ്ട്, മറ്റുള്ളവര്‍ ഒന്ന്.

രമേശ് ചെന്നിത്തലയുടെ വാര്‍ഡില്‍ സിപിഐഎമ്മിന് വിജയം

യുഡിഎഫിന്റെ തോല്‍വി: തൊലിപ്പുറത്തെ ചികിത്സ കൊണ്ട് കാര്യമില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

കോഴിക്കോട് കോണ്‍ഗ്രസ് വോട്ടുകള്‍ ചോര്‍ന്നുവെന്ന് സുരേഷ് ബാബു

കൊയിലാണ്ടി നഗരസഭയില്‍ എല്‍ഡിഎഫ് 28, യുഡിഎഫ് 13, ബിജെപി രണ്ട്, മറ്റുള്ളവര്‍ ഒന്ന്.

സുല്‍ത്താന്‍ബത്തേരി നഗരസഭയില്‍ യുഡിഎഫും എല്‍ഡിഎഫും തുല്യനിലയില്‍ 17 വീതം. ബിജെപിക്ക് ഒന്ന്.

ബാര്‍ കോഴ വിവാദം പാലായില്‍ ഏശിയില്ലെന്ന് കെഎം മാണി

ഈ ഫലത്തില്‍ നിന്ന് പാഠം പഠിക്കുമെന്ന് സുധീരന്‍

മാനന്തവാടി നഗരസഭ എല്‍ഡിഎഫ് പിടിച്ചു. 17 സീറ്റുകള്‍. യുഡിഎഫ് 13. മറ്റുള്ളവര്‍ ആറ്.

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ഫലം നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ലെന്ന് സുധീരന്‍

കല്‍പ്പറ്റയില്‍ യുഡിഎഫിന് 15, എല്‍ഡിഎഫ് 12, മറ്റുള്ളവര്‍ ഒന്ന്.

തിരുവനന്തപുരത്തെ തോല്‍വി സത്യസന്ധമായി വിലയിരുത്തുമെന്ന് സുധീരന്‍

പ്രതീക്ഷിത വിജയം ലഭിച്ചില്ലെന്ന് സുധീരന്‍

വളാഞ്ചേരി നഗരസഭയില്‍ യുഡിഎഫ് 21, എല്‍ഡിഎഫ് 11, മറ്റുള്ളവര്‍ ഒന്ന്.

യുഡിഎഫിന്റെ പ്രകടനം സമഗ്രമായി വിലയിരുത്തുമെന്ന് സുധീരന്‍

തിരൂര്‍ നഗരസഭയില്‍ 19, യുഡിഎഫ് 18, ബിജെപി ഒന്ന്.

തിരൂരങ്ങാടിയില്‍ യുഡിഎഫിന് മൃഗീയഭൂരിപക്ഷം. 30 ഇടത്ത് വിജയം. എല്‍ഡിഎഫ് അഞ്ച്, മറ്റുള്ളവര്‍ നാല്.

താനൂര്‍ നഗരസഭയില്‍ യുഡിഎഫ് 28, മറ്റുള്ളവര്‍ എട്ട്, ബിജെപി എട്ട്.

പൊന്നാനി നഗരസഭയില്‍ എല്‍ഡിഎഫ് 29, യുഡിഎഫ് 16, മറ്റുള്ളവര്‍ മൂന്ന്, ബിജെപി മൂന്ന്.

പെരിന്തല്‍മണ്ണ നഗരസഭയില്‍ എല്‍ഡിഎഫ് 21, യുഡിഎഫ് 12, മറ്റുള്ളവര്‍ ഒന്ന്.

വര്‍ഗീയതയ്ക്ക് എതിരായ സംശുദ്ധ രാഷ്ട്രീയത്തിന്റെ വിജയമെന്ന് വിഎസ് അച്യുതാനന്ദന്‍

തിരുവനന്തപുരം കോര്‍പ്പറേഷന് പിന്നാലെ തൃശൂരും തൂക്കുസഭയിലേക്ക്‌

പരപ്പനങ്ങാടി നഗരസഭയില്‍ യുഡിഎഫ് 20, മറ്റുള്ളവര്‍ 18, ബിജെപി നാല്, എല്‍ഡിഎഫ് മൂന്ന്.

നിലമ്പൂര്‍ നഗരസഭയില്‍ യുഡിഎഫ് 21, മറ്റുള്ളവര്‍ എട്ട്, എല്‍ഡിഎഫ് നാല്.

മഞ്ചേരി നഗരസഭയില്‍ യുഡിഎഫ് 34, എല്‍ഡിഎഫ് 11, മറ്റുള്ളവര്‍ നാല്, ബിജെപി ഒന്ന്.

മലപ്പുറം നഗരസഭയില്‍ യുഡിഎഫ് 24, എല്‍ഡിഎഫ് 12, മറ്റുള്ളവര്‍ നാല്.

കോട്ടയ്ക്കല്‍ നഗരസഭയില്‍ യുഡിഎഫ് 20, മറ്റുള്ളവര്‍ എട്ട്, ബിജെപി രണ്ട്, എല്‍ഡിഎഫ് രണ്ട്.

കൊണ്ടോട്ടി നഗരസഭയില്‍ യുഡിഎഫ് മുന്നില്‍ 15. മറ്റുള്ളവര്‍ 13. എല്‍ഡിഎഫ് രണ്ട്.

ഷൊര്‍ണൂര്‍ നഗരസഭയില്‍ എല്‍ഡിഎഫ് അധികാരത്തിലേക്ക് 14. ബിജെപി ഏഴ്, യുഡിഎഫ് ആറ്. മറ്റുള്ളവര്‍ ഒന്ന്.

പൂഞ്ഞാറില്‍ ഇടത് മുന്നണി മുന്നില്‍

കെഎം മാണിയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാക്കുമെന്ന് വൈക്കം വിശ്വന്‍

ഷൊര്‍ണൂര്‍ നഗരസഭയില്‍ എല്‍ഡിഎഫ് 14, ബിജെപി ഏഴ്, യുഡിഎഫ് അഞ്ച്, മറ്റുള്ളവര്‍ ഒന്ന്.

പട്ടാമ്പി നഗരസഭയില്‍ യുഡിഎഫ് 18, എല്‍ഡിഎഫ് ആറ്, മറ്റുള്ളവര്‍ രണ്ട്. ബിജെപി രണ്ട്.

പാലക്കാട് ബിജെപി ഒന്നാം സ്ഥാനത്ത്. ബിജെപി 18, യുഡിഎഫ് 13, മറ്റുള്ളവര്‍ അഞ്ച്, എല്‍ഡിഎഫ് നാല്.

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. ഭൂരിപക്ഷത്തിന് വേണ്ടത് 51. എല്‍ഡിഎഫ് 42, യുഡിഎഫ് 21, ബിജെപി 34.

ഒറ്റപ്പാലം നഗരസഭയില്‍ എല്‍ഡിഎഫ് 15, യുഡിഎഫ് എട്ട്, മറ്റുള്ളവര്‍ ഏഴ്, ബിജെപി ആറ്.

മണാര്‍ക്കാട് നഗരസഭയില്‍ യുഡിഎഫും എല്‍ഡിഎഫും ഒപ്പത്തിന് ഒപ്പം. 13 വീതം. ബിജെപിക്ക് മൂന്ന്.

ചിറ്റൂര്‍-തത്തമംഗലം നഗരസഭയില്‍ യുഡിഎഫ് 18, എല്‍ഡിഎഫ് 11.

ചെറുപ്പുളശേരി നഗരസഭയില്‍ യുഡിഎഫിന് 15, എല്‍ഡിഎഫിന് 14, ബിജെപി രണ്ട്.

കേരളത്തില്‍ ഇടത് തരംഗം, യുഡിഎഫിന് തകര്‍ച്ച, ബിജെപിക്ക് ചരിത്ര നേട്ടം

വടക്കാഞ്ചേരി നഗരസഭയില്‍ എല്‍ഡിഎഫ് ഭരണം. എല്‍ഡിഎഫ് 25, യുഡിഎഫ് 15, ബിജെപി ഒന്ന്.

കുന്നംകുളം നഗരസഭയില്‍ എല്‍ഡിഎഫിന് മുന്നേറ്റം. എല്‍ഡിഎഫിന് 16, യുഡിഎഫ് 11, ബിജെപി ആറ്, മറ്റുള്ളവര്‍ നാല്.

ഇരിങ്ങാലക്കുട നഗരസഭയില്‍ യുഡിഎഫ് 19, എല്‍ഡിഎഫ് 16, മറ്റുള്ളവര്‍ മൂന്ന്, ബിജെപി മൂന്ന്.

ഗുരുവായൂര്‍ നഗരസഭയില്‍ 19, എല്‍ഡിഎപ് 17, മറ്റുള്ളവര്‍ നാല്, ബിജെപി ഒന്ന്.

ചാവക്കാട് നഗരസഭ എല്‍ഡിഎഫിന്. 21 ഇടത്ത് മുന്നില്‍. യുഡിഎഫ് 11.

ചാലക്കുടി നഗരസഭയില്‍ യുഡിഎഫും എല്‍ഡിഎഫും ഒപ്പത്തിനൊപ്പം. 16 വീതം. മറ്റുള്ളവര്‍ രണ്ട്. ബിജെപി ഒന്ന്.

തൃപ്പൂണിത്തുറ നഗരസഭയില്‍ ബിജെപി രണ്ടാമത്. 11 ഇടത്ത് മുന്നില്‍. എല്‍ഡിഎഫ് 15. യുഡിഎഫ് 3. മറ്റുള്ളവര്‍ രണ്ട്.

തൃക്കാക്കരയില്‍ യുഡിഎഫ് 21 ഇടത്ത് മുന്നില്‍. എല്‍ഡിഎഫ് 13, മറ്റുള്ളവര്‍ ഒമ്പത്.

ബിജെപി മുന്നേറ്റം തടയാന്‍ യുഡിഎഫിന് കഴിഞ്ഞില്ലെന്ന് പ്രേമചന്ദ്രന്‍ എംപി

പിറവം യുഡിഎഫിനൊപ്പം. യുഡിഎഫ് 15, എല്‍ഡിഎഫ് ഒമ്പത്, മറ്റുള്ളവര്‍ രണ്ട്, ബിജെപി ഒന്ന്.

പെരുമ്പാവൂര്‍ നഗരസഭയില്‍ എല്‍ഡിഎഫിന് മുന്‍തൂക്കം. എല്‍ഡിഎഫ് 13, യുഡിഎഫ് എട്ട്, മറ്റുള്ളവര്‍ക്കും ബിജെപിക്കും മൂന്ന് വീതം.

നോര്‍ത്ത് പരവൂര്‍ നഗരസഭയില്‍ യുഡിഎഫ് 13, എല്‍ഡിഎഫ് 10, ബിജെപി ഒന്ന്.

മരട് പഞ്ചായത്തില്‍ യുഡിഎഫിനും എല്‍ഡിഎഫിന് 15 വീതം. മറ്റുള്ളവര്‍ മൂന്ന്.

തെരഞ്ഞെടുപ്പ് ഫലം ഉമ്മന്‍ചാണ്ടിക്കെതിരായ വിധിയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍.

മൂവാറ്റുപ്പുഴ നഗരസഭയില്‍ എല്‍ഡിഎഫ് 15, യുഡിഎഫ് 10, ബിജെപി രണ്ട്, മറ്റുള്ളവര്‍ ഒന്ന്.

കൂത്താട്ടുകുളം നഗരസഭയില്‍ യുഡിഎഫ് 12, എല്‍ഡിഎഫ് 10, മറ്റുള്ളവര്‍ മൂന്ന്.

കളമശേരി നഗരസഭയില്‍ യുഡിഎഫ് 23, എല്‍ഡിഎപ് 15, മറ്റുള്ളവര്‍ നാല്.

ഏലൂര്‍ നഗരസഭയില്‍ എല്‍ഡിഎഫ് 17, യുഡിഎഫ് 10, മറ്റുള്ളവര്‍ക്കും ബിജെപിക്കും രണ്ട് വീതം.

അങ്കമാലി നഗരസഭയില്‍ എല്‍ഡിഎഫ് 19, യുഡിഎഫ് 9, മറ്റുള്ളവര്‍ രണ്ട്‌

ആലുവ നഗരസഭയില്‍ 13 യുഡിഎഫ്, എല്‍ഡിഎഫ് 11, മറ്റുള്ളവര്‍ 1, ബിജെപി 1

തൊടുപുഴയില്‍ എല്‍ഡിഎഫിന് നേരിയ മുന്‍തൂക്കം. 13 ഇടങ്ങളില്‍ വിജയിച്ചു. 12 ഇടത്ത് 12, ബിജെപി എട്ട്, മറ്റുള്ളവര്‍ രണ്ട്.

കട്ടപ്പന നഗരസഭയില്‍ യുഡിഎഫ് 17, മറ്റുള്ളവര്‍ 11, എല്‍ഡിഎഫ് അഞ്ച്, ബിജെപി ഒന്ന്.

കട്ടപ്പന നഗരസഭ യുഡിഎഫിനും തൊടുപുഴ എല്‍ഡിഎഫിനും മുന്‍തൂക്കം.

വൈക്കം നഗരസഭയില്‍ എല്‍ഡിഎഫ് 10, യുഡിഎഫ് ഒമ്പത്, മൂന്ന് മറ്റുള്ളവരും, ബിജെപി രണ്ട്

പാലാ നഗരസഭയില്‍ യുഡിഎഫ് 18, എല്‍ഡിഎഫ് നാല്, മറ്റുള്ളവര്‍ രണ്ട്, ബിജെപി ഒന്ന്

കോട്ടയം നഗരസഭയില്‍ യുഡിഎഫിന് 26, എല്‍ഡിഎഫ് 11, ബിജെപി ഏഴ്, മറ്റുള്ളവര്‍ രണ്ട്.

ഏറ്റുമാനൂര്‍ നഗരസഭയില്‍ യുഡിഎഫിന് 14, എല്‍ഡിഎഫിന് 10, മറ്റുള്ളവര്‍ ആറ്, ബിജെപി അഞ്ച്

ഈരാറ്റുപേട്ട നഗരസഭയില്‍ യുഡിഎഫ് 11, എല്‍ഡിഎഫ് ഒമ്പത്, മറ്റുള്ളവര്‍ നാല്.

ചങ്ങനാശേരി നഗരസഭയില്‍ യുഡിഎഫ് 17, എല്‍ഡിഎഫ് 12, മറ്റുള്ളവര്‍ നാല്, ബിജെപി നാല്.

കോട്ടയം ജില്ലയിലെ നഗരസഭകളിലും യുഡിഎഫ് മുന്നേറ്റം. അഞ്ചിടത്ത് യുഡിഎഫ് മുന്നില്‍. എല്‍ഡിഎഫ് ഒരിടത്ത്.

കോട്ടയം ജില്ലയിലെ നഗരസഭകളിലും യുഡിഎഫ് മുന്നേറ്റം. അഞ്ചിടത്ത് യുഡിഎഫ് മുന്നില്‍. എല്‍ഡിഎഫ് ഒരിടത്ത്.

ആലപ്പുഴ ജില്ലയിലെ നഗരസഭകളില്‍ യുഡിഎഫ് മുന്നേറ്റം. ആറ് നഗരസഭകളില്‍ അഞ്ചെണ്ണത്തിലും യുഡിഎഫ് മുന്നില്‍. എല്‍ഡിഎഫ് ഒരിടത്ത് മാത്രം.

മാവേലിക്കര നഗരസഭയില്‍ എല്‍ഡിഎഫ് 11, യുഡിഎഫ് ഏഴ്, ബിജെപി ആറ്, മറ്റുള്ളവര്‍ രണ്ട്.

കായംകുളം നഗരസഭയില്‍ യുഡിഎഫിന് 10, എല്‍ഡിഎഫിന് ഒമ്പത്, ബിജെപി നാല്, മറ്റുള്ളവര്‍ മൂന്ന്

ഹരിപ്പാട് നഗരസഭയില്‍ യുഡിഎഫ് 20, എല്‍ഡിഎഫ് ആറ്, മറ്റുള്ളവര്‍ക്കും ബിജെപിക്കും ഓരോന്ന് വീതം.

ചേര്‍ത്തല നഗരസഭയില്‍ യുഡിഎഫ് 14, എല്‍ഡിഎഫ് 12, മറ്റുള്ളവര്‍ രണ്ട്.

ചെങ്ങന്നൂര്‍ നഗരസഭയില്‍ യുഡിഎഫ് 11, മറ്റുള്ളവര്‍ ഒമ്പത്, ബിജെപി മൂന്ന്, എല്‍ഡിഎഫ് രണ്ട്.

ആലപ്പുഴ നഗരസഭയില്‍ യുഡിഎഫ് മുന്നില്‍. യുഡിഎഫ് 21, എല്‍ഡിഎഫ് 16, മൂന്ന് ബിജെപി, മറ്റുള്ളവര്‍ രണ്ട്.

തിരുവല്ല നഗരസഭയില്‍ 22 യുഡിഎഫ്, എട്ട് എല്‍ഡിഎഫ്, മറ്റുള്ളവര്‍ അഞ്ച്, ബിജെപി നാല്.

പത്തനംതിട്ട നഗരസഭ 22 യുഡിഎഫ്, എട്ട് യുഡിഎഫ്, രണ്ടിടത്ത് മറ്റുള്ളവര്‍.

പന്തളം മുന്‍സിപ്പാലിറ്റിയില്‍ 12 എല്‍ഡിഎഫ്, 11 യുഡിഎഫ്, ഏഴ് ബിജെപി.

അടൂര്‍ മുന്‍സിപ്പാലിറ്റിയില്‍ 14 എല്‍ഡിഎഫ്, 13 യുഡിഎഫ്, മറ്റുള്ളവര്‍ ഒന്ന്‌

കൊട്ടാരക്കര മുന്‍സിപ്പാലിറ്റിയില്‍ 18 എല്‍ഡിഎഫ്, 10 യുഡിഎഫ്, 1 ബിജെപി

കരുനാഗപ്പള്ളി മുന്‍സിപ്പാലിറ്റിയില്‍ 17 എല്‍ഡിഎഫ്, 15 യുഡിഎഫ്, രണ്ട് മറ്റുള്ളവര്‍, ഒരിടത്ത് ബിജെപി

പുനലൂര്‍ നഗരസഭയില്‍ എല്‍ഡിഎഫ് 20, യുഡിഎഫ് 15

പറവൂര്‍ നഗരസഭ 17 എല്‍ഡിഎഫ്, 10 യുഡിഎഫ്, 3 ബിജെപി, 2 മറ്റുള്ളവര്‍

കൊല്ലം ജില്ലയിലെ നാല് മുന്‍സിപ്പാലിറ്റികളും എല്‍ഡിഎഫിനൊപ്പം

വര്‍ക്കല മുന്‍സിപ്പാലിറ്റി 10 എല്‍ഡിഎഫ്, ഏഴ് യുഡിഎഫ്, ഒന്ന് ബിജെപി, ഒന്ന് മറ്റുള്ളവര്‍

നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റി 21 എല്‍ഡിഎഫ്, 12 യുഡിഎഫ്, മറ്റുള്ളവര്‍ ആറ്, ബിജെപി അഞ്ച്

നെടുമങ്ങാട് നഗരസഭയില്‍ എല്‍ഡിഎഫ് 21, യുഡിഎഫ് 12, ബിജെപി നാല്, മറ്റുള്ളവര്‍ രണ്ട്

ആറ്റിങ്ങല്‍ നഗരസഭയില്‍ 22 എല്‍ഡിഎഫ്, 5 യുഡിഎഫ്, നാല് ബിജെപി

കൊട്ടാരക്കരയില്‍ കേരള കോണ്‍ഗ്രസ് ബി മത്സരിച്ച എട്ട് വാര്‍ഡില്‍ ആറിടത്തും തോല്‍വി

കോട്ടയത്ത് നാല് നഗരസഭകളില്‍ യുഡിഎഫ്, രണ്ടിടത്ത് എല്‍ഡിഎഫ്

തിരുവനന്തപുരം തൂക്കിലേക്ക്

ആര്യാടന്‍ മുഹമ്മദിന്റെ വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് തോല്‍വി

പാലാ നഗരസഭയില്‍ യുഡിഎഫ് മുന്നേറ്റം

ഷിബു ബേബി ജോണിന്റെ വാര്‍ഡില്‍ എല്‍ഡിഎഫിന് ജയം

ബ്ലോക്ക് പഞ്ചായത്ത് 91 എല്‍ഡിഎഫ്, 60 യുഡിഎഫ്, 1 ബിജെപി

കൊട്ടാരക്കരയില്‍ ബാലകൃഷ്ണപിള്ളയ്ക്ക് തിരിച്ചടി

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥി ജയന്‍ബാബു തോറ്റു

ഒഞ്ചിയം പഞ്ചായത്ത് ആര്‍എംപി നിലനിര്‍ത്തും

ഗ്രാമപഞ്ചായത്ത് നില- 475 എല്‍ഡിഎഫ്, 340 യുഡിഎഫ്, 26 ബിജെപി

ചാവക്കാട് നഗരസഭയില്‍ എല്‍ഡിഎഫ് ഭരണം ഉറപ്പിച്ചു

കേരളത്തിലെ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നുവെന്ന് സീതാറാം യെച്യൂരി

മലപ്പുറം നഗരസഭയില്‍ എല്‍ഡിഎഫ് മുന്നേറ്റം

ഒറ്റപ്പാലം നഗരസഭയില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല

പുന്നപ്ര സമരഭൂമി വാര്‍ഡില്‍ സിപിഐഎം മൂന്നാം സ്ഥാനത്ത്

കിഴക്കമ്പലത്ത് 20-20 മുന്നേറുന്നു

കൊല്ലം ചവറയില്‍ ആര്‍എസ്പിക്ക് തിരിച്ചടി. എല്‍ഡിഎഫ് മുന്നേറുന്നു.

തലശേരി നഗരസഭയില്‍ ബിജെപി രണ്ടാം സ്ഥാനത്ത്

കോട്ടയം ജില്ലാ പഞ്ചായത്ത് പൂഞ്ഞാര്‍ ഡിവിഷനില്‍ യുഡിഎഫ് പിന്നില്‍

കാഞ്ഞങ്ങാട് നഗരസഭാ ഭരണം എല്‍ഡിഎഫിന്‌

കൊച്ചി കോര്‍പ്പറേഷന്‍ 59-ാം വാര്‍ഡില്‍ എല്‍ഡിഎഫ് വിജയിച്ചു

ഈരാറ്റുപേട്ടയില്‍ നാലിടത്ത് എസ്ഡിപിഐയ്ക്ക് ജയം

പാലക്കാട് നഗരസഭയില്‍ ബിജെപി ഒന്നാം സ്ഥാനത്ത്‌

ഐക്യത്തിന്റെ വിജയമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്യൂരി

കോഴിക്കോട് എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി വികെസി മമ്മദ് കോയ വിജയിച്ചു

കൊട്ടാരക്കര നഗരസഭ എല്‍ഡിഎഫിന്

തൃപ്പൂണിത്തുറ മുന്‍സിപ്പാലിറ്റിയില്‍ എല്‍ഡിഎഫിന് 12 ഇടങ്ങളില്‍ മുന്നില്‍

കോഴിക്കോട് കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് അധികാരത്തിലേക്ക്‌

പത്തനംതിട്ട മുന്‍സിപ്പാലിറ്റി യുഡിഎഫ് നിലനിര്‍ത്തി

കാഞ്ഞങ്ങാട് നഗരസഭയില്‍ ബിജെപി വിമതന് വിജയം

വര്‍ക്കല, നെടുമങ്ങാട്, ആറ്റിങ്ങല്‍, നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റികളില്‍ ഇടത് മുന്നേറ്റം

തൃപ്പൂണിത്തുറ നഗരസഭയില്‍ എല്‍ഡിഎഫ് മുന്നേറ്റം

പാലക്കാട് നഗരസഭയില്‍ ബിജെപി മുന്നില്‍

തിരുര്‍ നഗരസഭയില്‍ എല്‍ഡിഎഫിന് അട്ടിമറി ജയം

കിഴക്കമ്പലത്ത് 20-20ക്ക് നാല് ഇടത്ത് ലീഡ്‌

കോഴിക്കോട് കോര്‍പറേഷനില്‍ എല്‍ഡിഎഫിന് ജയം

കൊച്ചി കോര്‍പ്പറേഷനില്‍ ലിനോ ജേക്കബ് പരാജയപ്പെട്ടു

മാവേലിക്കര നഗരസഭയില്‍ യുഡിഎഫും എല്‍ഡിഎഫും ബിജെപിയും ഒപ്പത്തിനൊപ്പം

നെടുമങ്ങാട് നഗരസഭ എല്‍ഡിഎഫ് നിലനിര്‍ത്തി

ആന്തൂര്‍ നഗര സഭ എല്‍ഡിഎഫിന്‌

കണ്ണൂരില്‍ യുഡിഎഫും എല്‍ഡിഎഫും ഒപ്പത്തിനൊപ്പം 19 വീതം

കൊടുങ്ങല്ലൂര്‍ നഗരസഭയില്‍ ബിജെപി രണ്ടാം സ്ഥാനത്ത്‌

കൊല്ലം ജില്ലയിലെ നാല് മുന്‍സിപ്പാലിറ്റികളിലും എല്‍ഡിഎഫ് മുന്നില്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ നില -എല്‍ഡിഎഫ് 32, യുഡിഎഫ് 16, ബിജെപി ഒന്ന്

പീരുമേട് ഗ്രാമപഞ്ചായത്തില്‍ ആണ്ണാ ഡിഎംകെ അക്കൗണ്ട് തുറന്നു

തൃശൂര്‍ കോര്‍പ്പറേഷന്‍ നില- യുഡിഎഫ് 11, എല്‍ഡിഎഫ് 10, ബിജെപി അഞ്ച്‌

കൊച്ചി കോര്‍പ്പറേഷന്‍ നില- 35 യുഡിഎഫ്, 17 എല്‍ഡിഎഫ്, രണ്ടിടത്ത് ബിജെപി

കൊല്ലം കോര്‍പറേഷന്‍ നില- 25 എല്‍ഡിഎഫ്, 12 യുഡിഫ്, മൂന്ന് ബിജെപി

കൊച്ചി കോര്‍പ്പറേഷനില്‍ മുന്‍ പ്രതിപക്ഷ നേതാവ് കെജെ ജേക്കബ് തോറ്റു

തിരുവനന്തപുരം കോര്‍പ്പറേഷന്‍- എല്‍ഡിഎഫ് 33, യുഡിഎഫ് ഒമ്പത്, ബിജെപി 14

മുന്‍സിപ്പാലിറ്റി നില- 40 എല്‍ഡിഎഫ്, 44 യുഡിഎഫ്, ഒരിടത്ത് ബിജെപി

ജില്ലാ പഞ്ചായത്തില്‍ രണ്ട് മുന്നണികളും തുല്യം

കൊണ്ടോട്ടിയില്‍ ലീഗിന് തിരിച്ചടി

ബ്ലോക്ക് പഞ്ചായത്ത് നില- 84 എല്‍ഡിഎഫ്, 61 യുഡിഎഫ്, ബിജെപി ഒന്ന്

ഗ്രാമപഞ്ചായത്ത് നില-378 എല്‍ഡിഎഫ്, 298 യുഡിഎഫ്, 35 ബിജെപി

ആറില്‍ നാല് കോര്‍പ്പറേഷനിലും എല്‍ഡിഎഫ് മുന്നില്‍

മലപ്പുറം ജില്ലാ പഞ്ചായത്ത് യുഡിഎഫ് നിലനിര്‍ത്തി

പുതുപ്പള്ളി പഞ്ചായത്തില്‍ എല്‍ഡിഎഫിന് ലീഡ്‌

കൊണ്ടോട്ടിയില്‍ മതേതര മുന്നണിക്ക് മുന്നേറ്റം

എസ്എന്‍ഡിപി-ബിജെപി സഖ്യത്തിന് ചേര്‍ത്തലയില്‍ തിരിച്ചടി

കൊട്ടാരക്കര വാര്‍ഡില്‍ ഏഴിടത്ത് യുഡിഎഫ് ലീഡ് ചെയ്യുന്നു

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി രണ്ടാം സ്ഥാനത്ത്, 12 ഇടത്ത് മുന്നില്‍

ദേവികുളം ബ്ലോക്കില്‍ പൊമ്പിളൈ ഒരുമെയുടെ ഗോമതി മുന്നില്‍

തൊടുപുഴ നഗരസഭ എല്‍ഡിഎഫിനൊപ്പം

നിലമ്പൂര്‍ നഗരസഭയില്‍ സിപിഐഎം വിമതന് വിജയം

അഞ്ച് കോര്‍പ്പറേഷനുകളില്‍ എല്‍ഡിഎഫ് മുന്നില്‍. ഒരിടത്ത് മാത്രം യുഡിഎഫ്. കോര്‍പ്പറേഷന്‍ നില മാറി മറിയുന്നു.

ബ്ലോക്ക് പഞ്ചായത്ത്- 87 എല്‍ഡിഎഫ്, 47 യുഡിഎഫ്, നാലിടത്ത് ബിജെപി

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് 30, യുഡിഎഫ് 10, ബിജെപി 10 മുന്നില്‍

കണ്ണൂര്‍ കോര്‍പ്പറേഷന്‍- യുഡിഎഫ് 15, എല്‍ഡിഎഫ് 13 ഇടങ്ങളില്‍ മുന്നില്‍

ഗ്രാമപഞ്ചായത്ത് ഫലം- എല്‍ഡിഎഫ് 323, യുഡിഎഫ് 287, ബിജെപി 25 മുന്നില്‍

വെള്ളാപ്പള്ളി നടേശന്റെ വാര്‍ഡില്‍ യുഡിഎഫിന്

വെള്ളാപ്പള്ളിയുടെ വാര്‍ഡില്‍ ബിജെപി മൂന്നാം സ്ഥാനത്ത്‌

കോഴിക്കോട് കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് 23, യുഡിഎഫ് 10 ഇടങ്ങളില്‍ മുന്നില്‍

തൃശൂര്‍ കോര്‍പ്പറേഷനില്‍ യുഡിഎഫ് ആറ്, എല്‍ഡിഎഫ് നാല്, ബിജെപി മൂന്ന് ഇടങ്ങളില്‍ മുന്നില്‍

കൊച്ചി കോര്‍പ്പറേഷനില്‍ യുഡിഎഫ് 29, എല്‍ഡിഎഫ് 11, ബിജെപി മൂന്ന് ഇടങ്ങില്‍ മുന്നില്‍

കൊല്ലം കോര്‍പ്പറേഷനില്‍ 18 ഇടങ്ങളില്‍ എല്‍ഡിഎഫ്, എട്ടിടങ്ങളില്‍ യുഡിഎഫ്, ഒരിടത്ത് ബിജെപി മുന്നില്‍

എട്ട് ജില്ലാ പഞ്ചായത്തുകളില്‍ എല്‍ഡിഎഫിന് മുന്നില്‍

ആറ് ജില്ലാ പഞ്ചായത്തുകളില്‍ യുഡിഎഫ് മുന്നില്‍

തലശേരിയില്‍ കാരായി ചന്ദ്രശേഖരന്‍ വിജയിച്ചു


തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസും ബിജെപിയും രണ്ടാം സ്ഥാനത്തിനായി മത്സരം

കോര്‍പ്പറേഷനുകള്‍ മൂന്നെണ്ണം വീതം യുഡിഎഫിനും യുഡിഎഫിനും

ഒഞ്ചിയത്ത് ഒന്നാം വാര്‍ഡില്‍ സിപിഐഎം സ്ഥാനാര്‍ത്ഥി വിജയിച്ചു

കൊച്ചി കോര്‍പ്പറേഷില്‍ മൂന്നിടത്ത് ബിജെപിക്ക് ജയം

കൊച്ചി കോര്‍പ്പറേഷനില്‍ ആറ് വിമതര്‍ വിജയിച്ചു

ഒറ്റപ്പാലം മുന്‍സിപ്പാലിറ്റിയില്‍ എല്‍ഡിഎഫ് കേവലഭൂരിപക്ഷത്തിലേക്ക്‌

കൊല്ലത്തെ പരവൂര്‍ നഗരസഭ എല്‍ഡിഎഫ് നിലനിര്‍ത്തി

വര്‍ക്കല മുന്‍സിപ്പാലിറ്റിയില്‍ എല്‍ഡിഎഫ് മുന്നില്‍

41 മുന്‍സിപ്പാലിറ്റികളില്‍ എല്‍ഡിഎഫ് മുന്നില്‍

38 മുന്‍സിപ്പാലിറ്റികളില്‍ യുഡിഎഫ് മുന്നില്‍

തൃശൂര്‍, കൊല്ലം കോര്‍പ്പറേഷനുകളില്‍ ബിജെപി അക്കൗണ്ട് തുറന്നു

മലപ്പുറത്ത് കോണ്‍ഗ്രസ്-മുസ്ലിംലീഗ് സൗഹൃദ മത്സരം നടന്നയിടങ്ങളില്‍ ലീഗിന് മുന്‍തൂക്കം

ആലപ്പുഴ മുന്‍സിപ്പാലിറ്റിയില്‍ എസ്എന്‍ഡിപി-ബിജെപി സ്ഥാനാര്‍ത്ഥിക്ക് വിജയം

ഏഴ് ജില്ലാ പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് മുന്നില്‍

അഞ്ച് ജില്ലാ പഞ്ചായത്തുകളില്‍ യുഡിഎഫ് മുന്നില്‍

ഒരു ജില്ലാ പഞ്ചായത്തില്‍ ബിജെപി മുന്നില്‍

67 ബ്ലോക്ക് പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു


52 ബ്ലോക്ക് പഞ്ചായത്തുകളില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു

കേരളത്തില്‍ എല്‍ഡിഎഫ് മുന്നേറ്റം


കല്‍പ്പറ്റ മുന്‍സിപ്പാലിറ്റി യുഡിഎഫ് നിലനിര്‍ത്തി

238 ഗ്രാമപഞ്ചായത്തുകളില്‍ എല്‍ഡിഎഫ് മുന്നില്‍

നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റിയില്‍ എല്‍ഡിഎഫ് മുന്നില്‍

തൃശൂര്‍ കോര്‍പ്പറേഷനില്‍ രണ്ടിടത്ത് ബിജെപി ലീഡ് ചെയ്യുന്നു

കോഴിക്കോട് കോര്‍പ്പറേഷനില്‍ 13 എല്‍ഡിഎഫ് മുന്നില്‍

45 ബ്ലോക്ക് പഞ്ചായത്തുകളില്‍ യുഡിഎഫ് മുന്നില്‍

60 ബ്ലോക്ക് പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് മുന്നില്‍

39 മുന്‍സിപ്പാലിറ്റിയില്‍ എല്‍ഡിഎഫ് മുന്നില്‍

41 മുന്‍സിപ്പാലിറ്റിയില്‍ യുഡിഎഫ് മുന്നില്‍

 

ഒരു മുന്‍സിപ്പാലിറ്റിയില്‍ ബിജെപി മുന്നില്‍

ഒഞ്ചിയം പഞ്ചായത്തില്‍ ഇടത് മുന്നണിക്ക് മുന്നേറ്റം

കണ്ണൂര്‍ കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് ഏഴ് ഇടങ്ങളില്‍ മുന്നില്‍

കണ്ണൂര്‍ കോര്‍പ്പറേഷനില്‍ യുഡിഎഫ് 10 ഇടങ്ങളില്‍ മുന്നില്‍

കോഴിക്കോട് കോര്‍പ്പറേഷനില്‍ എട്ട് ഇടങ്ങളില്‍ എല്‍ഡിഎഫ് മുന്നില്‍

കൊച്ചിയില്‍ എല്‍ഡിഎഫ് ആറിടത്ത് മുന്നില്‍

കൊച്ചി കോര്‍പ്പറേഷനില്‍ 14 ഇടങ്ങളില്‍ യുഡിഎഫ് മുന്നില്‍

കൊല്ലം കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് 16 ഇടങ്ങളില്‍ മുന്നില്‍

വീരേന്ദ്രകുമാറില്‍ ജെഡിയു സ്ഥാനാര്‍ത്ഥി തോറ്റു

18 ഗ്രാമപഞ്ചായത്തുകളില്‍ ബിജെപി മുന്നില്‍

131 ഗ്രാമപഞ്ചായത്തുകളില്‍ യുഡിഎഫ് മുന്നില്‍

139 ഗ്രാമപഞ്ചായത്തുകളില്‍ എല്‍ഡിഎഫ് മുന്നില്‍

കണ്ണൂര്‍ ജില്ലാ പഞ്ചായത്തില്‍ പാട്യം ഡിവിഷനില്‍ കാരായി രാജന്‍ മുന്നില്‍

കൊച്ചി കോര്‍പ്പറേഷനില്‍ എഐസിസി അംഗം ദീപ്തി മേരി വര്‍ഗീസ് തോറ്റു

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഏഴ് ഇടങ്ങളില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് 26 ഇടങ്ങളില്‍ ലീഡ് ചെയ്യുന്നു.

128 ഗ്രാമപഞ്ചായത്തുകളില്‍ എല്‍ഡിഎഫ് മുന്നില്‍

എം വി രാഘവന്റെ മകള്‍ എംവി ഗിരിജ തോറ്റു

മുന്‍സിപ്പാലിറ്റികളില്‍ യുഡിഎഫും എല്‍ഡിഎഫും ഇഞ്ചോടിഞ്ച് പോരാട്ടം

കൊച്ചിയില്‍ മുന്‍ മുഖ്യമന്ത്രി ഇകെ നായനാരുടെ മകള്‍ ഉഷ പ്രവീണ്‍ തോറ്റു

13 ഗ്രാമപഞ്ചായത്തുകളില്‍ എല്‍ഡിഎഫ് മുന്നില്‍

93 ഗ്രാമപഞ്ചായത്തുകളില്‍ എല്‍ഡിഎഫ് മുന്നില്‍

85 ഗ്രാമപഞ്ചായത്തുകളില്‍ യുഡിഎഫ് മുന്നില്‍

അഞ്ച് ജില്ലാ പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് മുന്നില്‍

കണ്ണൂര്‍ കോര്‍പ്പറേഷനില്‍ എല്‍ഡിഎഫിന് ലീഡ്‌

ചെങ്ങന്നൂര്‍, കൊടുങ്ങല്ലൂര്‍ മുന്‍സിപ്പാലിറ്റിയില്‍ ബിജെപി മുന്നില്‍

19 ബ്ലോക്ക് പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു

കൊച്ചിയില്‍ മൂന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു

ഗ്രാമപഞ്ചാത്തുകളില്‍ എല്‍ഡിഎഫിന് മുന്‍തൂക്കം.

എല്‍ഡിഎഫ് 47 ഗ്രാമപഞ്ചായത്തുകളില്‍ മുന്നില്‍

യുഡിഎഫ് 38 ഗ്രാമപഞ്ചായത്തുകളില്‍ മുന്നില്‍

ബിജെപി അഞ്ച് ഗ്രാമപഞ്ചായത്തുകളില്‍ മുന്നില്‍

ലീഡ് നില മാറി മറിയുന്നു

26 മുന്‍സിപ്പാലിറ്റികളില്‍ എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു

എല്‍ഡിഎഫ് 40 ഗ്രാമപഞ്ചായത്തുകളില്‍ ലീഡ് ചെയ്യുന്നു

വര്‍ക്കല, നെടുമങ്ങാട് മുന്‍സിപ്പാലിറ്റികളില്‍ എല്‍ഡിഎഫിന് ലീഡ്‌

യുഡിഎഫ് നാല് കോര്‍പ്പറേഷനുകളില്‍ ലീഡ് ചെയ്യുന്നു

കൊച്ചിയില്‍ യുഡിഎഫിന് നേരിയ മുന്‍തൂക്കം

അഞ്ച് മുന്‍സിപ്പാലിറ്റികള്‍ ബിജെപി ലീഡ് ചെയ്യുന്നു

എല്‍ഡിഎഫ് 16 മുന്‍സിപ്പാലിറ്റിയില്‍ മുന്നിട്ട് നില്‍ക്കുന്നു

ഏഴ് ഗ്രാമപഞ്ചായത്തുകളില്‍ യുഡിഎഫ് മുന്നില്‍

കൊടുങ്ങല്ലൂര്‍ നഗരസഭയില്‍ ബിജെപി മുന്നില്‍

ആന്തൂര്‍ നഗരസഭ ഇടതിന് വിജയം

ഗ്രാമപഞ്ചായത്തിലും മുന്‍സിപാലിറ്റിയിലും കോര്‍പ്പറേഷനിലും എല്‍ഡിഎഫ് മുന്നില്‍

ഏഴ് മുന്‍സിപ്പാലിറ്റികള്‍ എല്‍ഡിഎഫിന് ലീഡ്‌

ആദ്യ ഫല സൂചനകള്‍ വന്ന് തുടങ്ങി

ആദ്യം എണ്ണുന്നത് പോസ്റ്റല്‍ വോട്ടുകള്‍

വോട്ടല്‍ ആരംഭിച്ചു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍