UPDATES

ആ ലൂസിഫര്‍ ഇതൊന്നുമല്ല;പ്രിത്വിരാജ്

അഴിമുഖം പ്രതിനിധി

തന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫറിനെ കുറിച്ച്  പ്രിത്വിരാജിന്റെ ഫെയ്‌സ്ബുക്ക്. മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തിന്റെതെന്ന പേരില്‍ ഇറങ്ങുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററുകളോ മോഷന്‍ പോസ്റ്ററുകളോ ആരാധകരുടെ സൃഷ്ടി മാത്രമാണെന്നും സിനിമയുടെ യഥാര്‍ത്ഥ കഥയുമായോ കഥാപാത്രവുമായോ യാതൊരു ബന്ധവുമില്ലാത്തതാണെന്നും പ്രിത്വി വ്യക്തമാക്കുന്നു. ലൂസിഫറിന്റെ പ്രാരംഭഘട്ട ചര്‍ച്ചകള്‍ നടക്കുന്നതെയുള്ളൂവെന്നും പ്രത്വിരാജ് കുറിക്കുന്നു.

പ്രിത്വിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

നമസ്‌കാരം,

ഈ പോസ്റ്റ്, ‘ലൂസിഫര്‍’ എന്ന എന്റെ ആദ്യത്തെ സംവിധാന സംരംഭത്തെ കുറിച്ചാണ്. ആദ്യം തന്നെ ഒരായിരം നന്ദി! ഇതിനോടകം എനിക്ക് ലഭിച്ച സ്‌നേഹത്തിനും ഇങ്ങനെ ഒരു തീരുമാനത്തിന് നല്‍കിയ പ്രോഹത്സാഹനത്തിനും. നിങ്ങളുടെ ആവേശം തന്നെ ആണ് ഈ സിനിമയുടെ ഏറ്റവും വലിയ ശക്തി! എന്നാല്‍… ‘ലൂസിഫര്‍’ എന്ന സിനിമയുടെ ഇന്നേ വരെ ഇറങ്ങിയ ‘ഫസ്റ്റ് ലുക്കുകളും’, ‘ട്രെയിലറുകളും’, ‘മോഷന്‍ പോസ്റ്ററുകളും’ ഒന്നും തന്നെ ആ സിനിമയുടെ യഥാര്‍ത്ഥ കഥയെയോ കഥാപാത്രത്തെയോ ആസ്പദം ആക്കി ഉള്ളതല്ല. അവ എല്ലാം തികച്ചും അണ്ണോഫിഷ്യല്‍ ആയ ആരാധക സൃഷ്ടികളാണ്. നിരുത്സാഹപ്പെടുത്തുക അല്ല..അവയില്‍ പലതും കലാബോധവും മൂല്യവും ഉള്ളവയാണ്..പക്ഷെ എന്റെ സിനിമയുമായി ഒരു തരത്തിലും ബന്ധമുള്ളതല്ല എന്ന് മാത്രം! ‘ലൂസിഫര്‍’ ന്റെ പ്രാരംഭ ഘട്ട ചര്‍ച്ചകളില്‍ ആണ് നമ്മള്‍ ഇപ്പോള്‍. ഇനിയും ഒരുപാട് സഞ്ചരിക്കേണ്ടിയിരിക്കുന്നു ലാലേട്ടന്‍ എന്ന സൂപ്പര്‍ സ്റ്റാറും മഹാനടനും അരങ്ങു വാഴുന്ന ആ സിനിമയുടെ സാക്ഷാത്കാരത്തിലേക്കു എത്താന്‍. ഈ യാത്രയില്‍ എന്നോടൊപ്പം നിങ്ങളും ഉണ്ടാവും എന്ന പ്രതീക്ഷയില്‍, 

പ്രിത്വി!

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍