UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്നു മുതല്‍ ലഖ്‌നൗവിലെ ഇറച്ചിക്കടക്കാര്‍ അനിശ്ചിതകാല സമരത്തില്‍

സമരത്തില്‍ നിന്ന് പിന്മാറണമെന്ന് ബിജെപി നേതാവ് മസ്ഹര്‍ അബ്ബാസ് കച്ചവടക്കാരോട് അഭ്യര്‍ഥിച്ചിട്ടുണ്ട്

യുപി സര്‍ക്കാര്‍ അറവുശാലകള്‍ക്കെതിരെ നടത്തുന്ന നടപടിയില്‍ പ്രതിഷേധിച്ച് ലഖ്‌നൗവില്‍ ഇറച്ചിക്കടക്കാര്‍ അനിശ്ചിതകാല സമരത്തിലേക്ക്. ഇന്നു മുതല്‍ ആട്-കോഴി ഇറച്ചിവില്‍പ്പനശാലകളെല്ലാം അനിശ്ചിതകാലത്തേക്ക് അടച്ചിടുമെന്നാണ് ലഖ്‌നൗവിലെ ഇറച്ചി വ്യാപാരികളുടെ സംഘടനകള്‍ അറിയിച്ചിരിക്കുന്നത്. ഇവര്‍ക്ക് പിന്തുണയുമായി മീന്‍ കച്ചവടക്കാരുമുണ്ട്.

ഇറച്ചിവില്‍പ്പനക്കാരെ മാത്രമല്ല ഹോട്ടല്‍ വ്യവസായത്തെയും സര്‍ക്കാര്‍ നടപടി കാര്യമായി ബാധിച്ചിട്ടുണ്ട്. പോത്തിറച്ചി വില്‍പ്പനയ്ക്കു വിലക്കു വന്നതോടെ ലഖ്‌നൗവിലെ മാംസാഹാര ഹോട്ടലുകളില്‍ കോഴിയും ആടുമാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ സമരം തുടങ്ങിയാല്‍ ഈ ഹോട്ടലുകള്‍ അടച്ചുപൂട്ടേണ്ടി വരും.

സമരത്തില്‍ നിന്ന് പിന്മാറണമെന്ന് ബിജെപി നേതാവ് മസ്ഹര്‍ അബ്ബാസ് കച്ചവടക്കാരോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. സര്‍ക്കാര്‍ അനധികൃത അറവുശാലകള്‍ക്കെതിരെയാണ് നടപടിയെടുക്കുന്നതെന്നും ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഭീഷണിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍