UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കലക്ടര്‍ മാപ്പു പറഞ്ഞത് പോസിറ്റീവ് ആയി കാണുന്നു; എം കെ രാഘവന്‍ എം പി

അഴിമുഖം പ്രതിനിധി

മാപ്പ് ചോദിച്ച കളക്ടറോട് ക്ഷമിച്ച് എം കെ രാഘവന്‍ എം പി. കോഴിക്കോട് കളക്ടര്‍ എന്‍ പ്രശാന്തുമായുള്ള തര്‍ക്കത്തില്‍ അദ്ദേഹം മാപ്പു പറഞ്ഞ നടപടിയെ പോസിറ്റീവായി കാണുന്നുവെന്ന് എംപി വ്യക്തമാക്കി. തനിക്ക് പ്രശാന്തുമായി വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ഇല്ലെന്നും അദ്ദേഹം ചെയ്തത് തെറ്റായി പോയി എന്ന് ബോധ്യം വന്നതിനാലാകാം മാപ്പ് പറഞ്ഞതെന്ന് എംപി പറഞ്ഞു.

തങ്ങളുടെ എംപിയെ പരിഹസിച്ചതിനു കളക്ടര്‍ മാപ്പ് ചോദിച്ചാല്‍ കോഴിക്കോട്ടെ ജനങ്ങള്‍ അദ്ദേഹത്തോടും ക്ഷമിക്കുമെന്നും എംകെ രാഘവന്‍ എംപി പറഞ്ഞു. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് കളക്ടര്‍ എംപിയോട് ക്ഷമ ചോദിച്ചത്. ഔദ്യോഗിക കാര്യങ്ങള്‍ യാതൊരു തടസ്സങ്ങളും കൂടാതെ മുമ്പോട്ടു പോകണമെന്നും അതിനാല്‍ തന്റെ ഭാഗത്തു നിന്നുണ്ടായ എല്ലാ വീഴ്ചകള്‍ക്കും നിരുപാധികം ക്ഷമ ചോദിക്കുന്നു എന്നായിരുന്നു എന്‍ പ്രശാന്തിന്റെ ഫേസ്ബുക്ക്‌ പോസ്റ്റ്‌.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍