UPDATES

എഡിറ്റര്‍

മധുര മീനാക്ഷി ക്ഷേത്രം മാത്രമല്ല അതേ വലിപ്പമുള്ള രാജകൊട്ടാരവും ഉണ്ടായിരുന്നു മധുരയില്‍

Avatar

ദക്ഷിണേന്ത്യയിലെ ഏറ്റവും വലുതും പ്രശസ്തവുമായ മധുര മീനാക്ഷി ക്ഷേത്രമാണ് മധുര എന്ന നഗരത്തെ ലോകപ്രശസ്തമാക്കിയത്. ഇന്നും ദിനംപ്രതി ആയിരക്കണക്കിന് ആളുകളാണ് മധുര മീനാക്ഷി ക്ഷേത്രം കാണാന്‍ മധുരയിലേക്ക് എത്തുന്നത്. പക്ഷേ മധുരയില്‍ മീനാക്ഷി ക്ഷേത്രത്തെപ്പോലെ തന്നെ പ്രാധാന്യമുള്ള മറ്റൊരു കൊട്ടാരം കൂടിയുണ്ട്. മധുരയിലെ തിരുമലൈ നായക്ക് 1920കളില്‍ പണികഴിപ്പിച്ചതാണ് ഈ കൊട്ടാരം. മധുര മീനാക്ഷി ക്ഷേത്രത്തിന്റെ അത്രതന്നെ വലിപ്പമുണ്ടായിരുന്നു മധുരയിലെ കൊട്ടാരത്തിനും എന്നാണ് ചരിത്രരേഖകള്‍ പറയുന്നത്. പതിനെട്ടാം നൂറ്റാണ്ടില്‍ നായക് രാജവംശത്തിന്റെ തകര്‍ച്ചയോടെ കൊട്ടാരവും ക്ഷയിച്ചു. ഇപ്പോള്‍ പഴയ കൊട്ടാരത്തിന്റെ രണ്ട് കെട്ടിടങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഈ രണ്ട് കെട്ടിടങ്ങളും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സംരക്ഷണയിലാണ്.

ബ്രിട്ടീഷ് ലൈബ്രറിയുടെ ശേഖരത്തില്‍ പഴയ കൊട്ടാരത്തിന്റെ രൂപവും വലിപ്പവും വിസ്തീര്‍ണവും വ്യക്തമാക്കുന്ന നിരവധി തെളിവുകളുണ്ട്. ഈ തെളിവുകളുടെ പിന്‍ബലത്തില്‍ ഇപ്പോള്‍ നഷ്ടപ്പെട്ടുപോയ കൊട്ടാരത്തിന്റെ ഭാഗങ്ങള്‍ പുനര്‍നിര്‍മിക്കാന്‍ സാധിക്കുന്നതാണ്. മധുര മീനാക്ഷി ക്ഷേത്രവുമായി വളരെ അടുത്ത ബന്ധം ഉണ്ടായിരുന്ന കൊട്ടാരം ഇപ്പോള്‍ പഴയ പ്രതാപം ഒന്നുമില്ലാതെ ക്ഷയിച്ച് ഇല്ലാതായിരിക്കുന്നു. തെക്കേ ഇന്ത്യയിലെ ആര്‍ക്കിട്ടെക്ച്ചര്‍ മികവ് വരെ അന്നത്തെ കൊട്ടാരം തെളിവുകളില്‍ നിന്ന് വ്യക്തമാണ്.

കൂടുതല്‍ ചിത്രങ്ങള്‍ക്കും വായനയ്ക്കും:

http://goo.gl/s3wJCq 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍