UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശശികലയെ മധുസൂദനന്‍ പുറത്താക്കി; പാര്‍ട്ടി പിടിക്കാനുറച്ച് പനീര്‍സെല്‍വം

ശശികലയുടെ ജനറല്‍ സെക്രട്ടറി പദവി തന്നെ നിയമവരുദ്ധമാണെന്നാണ് മധുസൂദനന്‍ പറയുന്നത്

തന്നെ അണ്ണ ഡിഎംകെ പാര്‍ട്ടിയില്‍ ദുര്‍ബലപ്പെടുത്തിയ ശശികല നടരാജനെതിരെ മറുതന്ത്രങ്ങളുമായി പനീര്‍സെല്‍വം. പാര്‍ട്ടിയുടെ ഇടക്കാല ജനറല്‍ സെക്രട്ടറിയെന്ന പദവിയില്‍ നിന്നും നീക്കം ചെയ്യുകയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയും ചെയ്തു. ശശികല ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി നിയമിച്ച ടിടിവി ദിനകരനെയും പുറത്താക്കിയിട്ടുണ്ട്.

പനീര്‍സെല്‍വം പക്ഷത്തിന്റെ പ്രസീഡിയം ചെയര്‍മാന്‍ ഇ മധുസൂദനന്‍ ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ ശശികല നിയമിച്ച വെങ്കിടേഷിനെയും പുറത്താക്കിയതായി അറിയിച്ചിട്ടുണ്ട്. പനീര്‍സെല്‍വത്തിനെ പിന്തുണച്ചതിന്റെ പേരിലാണ് ശശികല മധുസൂദനെ പ്രസീഡിയം സ്ഥാനത്തു നിന്നും മാറ്റിയത്. സെങ്കോട്ടയ്യനെ പകരം ചുമതലയേല്‍പ്പിക്കുകയും ചെയ്തു.

അതേസമയം ശശികലയുടെ ജനറല്‍ സെക്രട്ടറി പദവി തന്നെ നിയമവരുദ്ധമാണെന്നാണ് മധുസൂദനന്‍ പറയുന്നത്. അഞ്ച് വര്‍ഷം തുടര്‍ച്ചയായി പ്രാഥമി അംഗത്വമുള്ളയാള്‍ക്ക് മാത്രമേ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാകാന്‍ സാധിക്കൂ. ഇതിന് വിരുദ്ധമായാണ് ശശികല ഈ സ്ഥാനത്ത് എത്തിയിരിക്കുന്നത്. ഇതിനെതിരെ മുന്‍ വിദ്യാഭ്യാസമന്ത്രി കെ പാണ്ഡ്യരാജനും മധുസൂദനും തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു.

കൂടാതെ ഇടക്കാല ജനറല്‍ സെക്രട്ടറിയെന്ന പദവി അണ്ണ ഡിഎംകെയില്‍ ഇല്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ജനറല്‍ സെക്രട്ടറിക്ക് മാത്രമേ അംഗങ്ങളെ സ്ഥാനങ്ങളില്‍ നിന്ന് മാറ്റാന്‍ സാധിക്കൂ. ഇടക്കാല ജനറല്‍ സെക്രട്ടറിയായ ശശികലയ്ക്ക് തങ്ങളെ മാറ്റാന്‍ സാധിക്കില്ലെന്നാണ് മധുസൂദനന്‍ അടക്കമുള്ളവരുടെ നിലപാട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍