UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മധ്യപ്രദേശില്‍ വിദ്യാര്‍ഥികളുടെ ബാഗില്‍ ജാതിപതിപ്പിച്ച് സര്‍ക്കാര്‍

അഴിമുഖം പ്രതിനിധി

മധ്യപ്രദേശിലെ പട്ടികജാതി/വര്‍ഗ കോളേജ് വിദ്യാര്‍ഥികളുടെ ബാഗില്‍ ജാതി പതിപ്പിച്ച് സര്‍ക്കാര്‍. മാള്‍വ ജില്ലയിലെ മംദസൗറില്‍ രാജീവ് ഗാന്ധി ഗവണ്‍മെന്റ് പിജി കോളേജിലെ വിദ്യാര്‍ത്ഥികളുടെ ബാഗിലാണ് ജാതി പതിപ്പിച്ചത്. കോളേജിലെ 250-ഓളം വിദ്യാര്‍ഥികള്‍ക്കാണ് സര്‍ക്കാര്‍ ബാഗ് നല്‍കിയിരിക്കുന്നത്.

സര്‍ക്കാര്‍ എസ്.സി /എസ്.ടി പദ്ധതിയില്‍ വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്തതായിരുന്നു ഈ ബാഗുകള്‍. ഈ ബാഗിന്റെ പുറത്താണ് എസ്.സി /എസ്.ടി എന്ന് രേഖപ്പെടുത്തിയത്. ബാഗില്‍ നോട്ട് ബുക്ക്, പേന, കാല്‍ക്കുലേറ്റര്‍ തുടങ്ങിയ പഠന സാമഗ്രികള്‍ ഉള്‍പ്പടെയാണ് നല്‍കിയിരിക്കുന്നത്.

ജാതി പതിപ്പിച്ച ബാഗുകള്‍ ധരിച്ച വിദ്യാര്‍ഥികളുടെ ചിത്രം സാമൂഹിക മാധ്യമങ്ങള്‍ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. തുടര്‍ന്ന് വിശദീകരണവുമായി കോളേജ് പ്രിന്‍സിപ്പല്‍ ബി ആര്‍ നാല്‍വായ രംഗത്തെത്തി.

ബാഗ് നല്‍കിയത് ക്ഷേമ പദ്ധതിപ്രകാരമാണെന്നും അതിനാല്‍ ജാതി പതിപ്പിച്ചതില്‍ തെറ്റില്ലെന്നുമാണ് കോളേജ് പ്രിന്‍സിപ്പല്‍ ബി ആര്‍ നാല്‍വായ പറയുന്നത്.

“ജാതി എന്നത് അപമാനകരമാണ് എന്നാണ് ബാഗ് വിതരണം സൂചിപ്പിക്കുന്നത്. ആര്‍എസ്എസ് പിന്തുണയ്ക്കുന്ന മധ്യപ്രദേശ് ഗവണ്‍മെന്റിന്റെ ദളിത് വിരുദ്ധ, ആദിവാസി വിരുദ്ധ മാനസികാവസ്ഥയുടെ തെളിവാണിത്.” മധ്യപ്രദേശ് കോണ്‍ഗ്രസ്സ് സംസ്ഥാന അദ്ധ്യക്ഷന്‍ അരുണ്‍ യാദവ് ട്വീറ്റ് ചെയ്തു. 

ബാഗിന്റെ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിവാദം ആരംഭിച്ചത്. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍