UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രൂപേഷിനും ഷൈനയ്ക്കും ജാമ്യം

അഴിമുഖം പ്രതിനിധി

മാവോയിസ്റ്റുകള്‍ എന്നാരോപിച്ച് ആറുമാസം മുമ്പ് കോയമ്പത്തൂരില്‍ നിന്ന് അറസ്റ്റ് ചെയ്ത രൂപേഷിനേയും ഷൈനയ്ക്കും മറ്റു അനൂപ് മാത്യു ജോര്‍ജ്ജ്, കണ്ണന്‍, വീരമണി എന്നിവര്‍ക്കും മദ്രാസ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് സി ടി ശെല്‍വം ആണ് അഞ്ചുപേര്‍ക്കും ജാമ്യം നല്‍കിയത്. ഇവരെ 2015 മെയ് നാലിനാണ് തമിഴ് നാട് ക്യു ബ്രാഞ്ച് പൊലീസ് കസ്റ്റഡിയിലെടുത്തത്.

കേരളത്തില്‍ രൂപേഷിനെതിരെ 20-ല്‍ അധികം കേസുകളും ഷൈനയ്ക്ക് എതിരെ രണ്ടു കേസുകളും നിലവിലുണ്ട്. വീരമണിക്ക് എതിരെ കേരളത്തില്‍ മൂന്നു കേസുകളും അനൂപിന് എതിരെ രണ്ട് കേസുകളും കണ്ണന് എതിരെ തമിഴ്‌നാട്ടില്‍ രണ്ട് കേസുകളും നിലനില്‍ക്കുന്നുണ്ട്.

മെയ് നാലിന് കോയമ്പത്തൂരിലെ കരുമാത്താംപട്ടിയില്‍ വച്ച് ആന്ധ്രാപ്രദേശ്, കേരള, തമിഴ് നാട് പൊലീസുകള്‍ ചേര്‍ന്ന് നടത്തിയ കൂട്ടായ ഓപ്പറേഷനിലാണ് ഇവര്‍ അറസ്റ്റിലായത്.

നിയമ ബിരുദധാരിയാണ് രൂപേഷ്. അതേസമയം ഭാര്യയായ ഷൈന കേരള ഹൈക്കോടതിയിലെ അപ്പര്‍ ഡിവിഷന്‍ ക്ലര്‍ക്കുമായിരുന്നു. സിപിഐഎംഎല്‍ (റെഡ് ഫ്‌ളാഗ്‌) വിദ്യാര്‍ത്ഥി സംഘടനയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള രൂപേഷ് പിന്നീട് സിപിഐഎംഎല്‍ (ജനശക്തി), സിപിഐഎംഎല്‍ (പ്യൂപ്പിള്‍സ് വാര്‍) എന്നിവയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍