UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാസര്‍ഗോഡ് മദ്രസ അധ്യാപകനെ കഴുത്തറുത്ത് കൊന്നു

കൊലപാതകത്തില്‍ പ്രതിഷേധിച്ച് കാസര്‍കോട് മണ്ഡലത്തില്‍ ഇന്നു ഹര്‍ത്താല്‍

കാസര്‍ഗോഡ് പഴയചൂരി മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മദ്‌റസയിലെ അധ്യാപകനെ പള്ളിയോട് ചേര്‍ന്ന കിടപ്പുമുറിയില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ഇസ്സത്തുല്‍ ഇസ്‌ലാം മദ്‌റസാധ്യാപകന്‍ മടിക്കേരി സ്വദേശി റിയാസ് (34) ആണ് കൊല്ലപ്പെട്ടത്. ഇന്നു പുലര്‍ച്ചെ 12.15നാണ് സംഭവം നടന്നത്. കഴുത്തിന് വെട്ടേറ്റ റിയാസ് മുറിക്കകത്ത് ചോരയില്‍ മുങ്ങി കമിഴ്ന്ന് കിടന്ന നിലയിലായിരുന്നു.

ഒന്‍പത് വര്‍ഷമായി മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദിനോട് ചേര്‍ന്ന ഇസ്സത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ അധ്യാപകനായി ജോലി ചെയ്തുവരികയായിരുന്നു റിയാസ്.

കൊലപാതകത്തില്‍ പ്രതിഷേധിച്ച് കാസര്‍കോട് മണ്ഡലത്തില്‍ ഇന്നു രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ ഹര്‍ത്താല്‍ നടത്താന്‍ മുസ്‌ലിംലീഗ് കാസര്‍കോട് മണ്ഡലം കമ്മിറ്റി അഹ്വാനം ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍