UPDATES

ട്രെന്‍ഡിങ്ങ്

മദ്രസ അധ്യാപകന്റെ കൊലപാതകം: മംഗളൂരു എംപി നളിന്‍ കുമാര്‍ കട്ടീലിനെതിരേയും അന്വേഷണമെന്ന് സൂചന

ഇപ്പോള്‍ പിടിയിലായ മൂന്നുപേര്‍ മാത്രമല്ല മുമ്പ് കൊലപാതക കേസുകളില്‍ പ്രതികളായവര്‍ ഉള്‍പ്പെടെയുല്ലവര്‍ക്ക് പങ്കെന്നും നാട്ടുകാരുടെ ആരോപണം

കാസര്‍ഗോഡ് മദ്രസ അധ്യാപകന്‍ റിയാസ് മൗലവിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം ബിജെപി-സംഘപരിവാര്‍ ഗൂഢാലോചനയിലേക്ക് നീളുന്നു. റിയാസ് മൗലവി കൊല്ലപ്പെടുന്നിനു ദിവസങ്ങള്‍ക്കു മുമ്പ് താളിപ്പടപ്പ് ഗ്രൗണ്ടില്‍ അഡ്വ. സുഹാസ് സ്മാരക കബഡി ടൂര്‍ണമെന്റിന്റെ ഉത്ഘാടന ചടങ്ങില്‍ പങ്കെടുത്ത ബിജെപി-ആര്‍എസ്എസ് നേതാക്കള്‍ നടത്തിയ പ്രകോപനപരമായ പ്രസംഗം കൊലപാതകത്തിനു കാരണമായതായി പറയുന്നുണ്ടായിരുന്നു. ഇപ്പോള്‍ അന്വേഷണം സംഘം ഈ പ്രസംഗങ്ങളുടെ സിഡി കൈവശം വാങ്ങി പരിശോധിക്കാന്‍ തയ്യാറാവുകയാണ്. ടൂര്‍ണമെന്റ് ഭാരവാഹികള്‍ പോലീസിന് സിഡി കൈമാറിയിട്ടുണ്ട്. കാസര്‍ഗോഡ് നടന്ന സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട വ്യക്തിയാണു അഡ്വ. സുഹാസ്. ബിഎംഎസ് ആണ് ഇദ്ദേഹത്തിന്റെ സമരണാര്‍ത്ഥം ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്.

മാര്‍ച്ച് 18 നു നടന്ന ടൂര്‍ണമെന്റ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത ബിജെപി നേതാക്കള്‍ അതിപ്രകോപനപരമായ പ്രസംഗമാണ് നടത്തിയതെന്ന് ആദ്യം മുതല്‍ ആരോപണം ഉയര്‍ന്നിരുന്നു. മംഗളുരൂ എംപി നളിന്‍ കുമാര്‍ കട്ടീല്‍ ഈ പരിപാടിയില്‍ പങ്കെടുത്ത് നടത്തിയ പ്രസംഗം അതീവ പ്രകോപനപരമായിരുന്നുവെന്നും കൊലപാതകത്തിന് ആഹ്വാനം ചെയ്യുന്നതരത്തിലുള്ളതായിരുന്നുവെന്നും ആരോപണം ഉണ്ടായിരുന്നു. ഈ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ കട്ടീലിനെതിരേ പൊലീസ് അനേഷണം നടത്തുന്നുണ്ടെന്നാണു വിവരം. അഡ്വ. സുഹാസിന്റെ കൊലപാതകത്തിനു പകരം ചോദിക്കണമെന്നു കട്ടീല്‍ പ്രസംഗത്തില്‍ പറഞ്ഞതായാണ് ആരോപണം.

ഈ പ്രസംഗത്തിന്റെ വീഡിയോ ക്ലിപ്പ് സോഷ്യല്‍ മീഡിയായിലും പ്രചരിച്ചിരുന്നു. മൗലവി കൊലപ്പെട്ടതിനുശേഷം ഇതു പെട്ടെന്ന് അപ്രത്യക്ഷമാവുകയായിരുന്നു. പ്രകോപനപരമായ ഇത്തരം പ്രസംഗങ്ങള്‍ കേട്ട് മുസ്ലിം വിരോധം ശക്തമായി ആ സമുദായത്തില്‍പ്പെട്ട ആരെയെങ്കിലും കൊല്ലാന്‍ പ്രതികള്‍ തീരുമാനിച്ചതായിരിക്കാം എന്ന നിഗമനവും പൊലീസിനുണ്ട്. എന്നാല്‍ റിയാസ് മൗലവിയുടെ കൊലപാതകത്തിനു പിന്നില്‍ ഇപ്പോള്‍ പിടിയിലായ മൂന്നുപേര്‍ മാത്രമല്ല ഉള്ളതെന്നും മുമ്പ് കൊലപാതക കേസുകളില്‍ പ്രതികളായവര്‍ ഉള്‍പ്പെടെ ഈ കൊലപാതകത്തിനു പിന്നില്‍ ഉണ്ടെന്നാണു നാട്ടുകാരുടെ ആരോപണം.
കബഡി ടൂര്‍ണമെന്റ് കാണാന്‍ എത്തിയവരില്‍ ഒരാളുടെ ബൈക്ക് മോഷ്ടിച്ചാണു മൗലവി കൊലക്കേസ് പ്രതികള്‍ കൃത്യം നടത്താന്‍ പോയത്. ബൈക്ക് മോഷ്ടിച്ച് രണ്ടുദിവസം കഴിഞ്ഞാണു കൊലപാതകം നടക്കുന്നത്. പരുവനടക്കം പാലിച്ചിടയുക്കം ബാലകൃഷ്ണന്‍ എന്നയാളുടെ ബൈക്കാണ് മോഷ്ടിച്ചത്. ബാലകൃഷ്ണന്‍ ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

അതേസമയം സര്‍ക്കാരിന്റെ അനുമതി കിട്ടുന്ന മുറയ്ക്ക് പ്രതികള്‍ക്കെതിരേ യുഎപിഎ ചുമത്തുന്നതടക്കമുള്ള കാര്യങ്ങള്‍ പരിഗണിക്കുമെന്ന് അന്വേഷണ സംഘം തലവന്‍ എസ് പി. ഡോ. എ ശ്രീനിവാസ് പറഞ്ഞു. റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തിരിച്ചറിയല്‍ പരേഡിനു ഹാജരാക്കാനുമായി വിട്ടുകിട്ടാന്‍ ഈ മാസം 29 നു പൊലീസ് കോടതിയില്‍ ഹര്‍ജി നല്‍കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍