UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മദ്രസ അധ്യാപകന്റെ കൊലപാതകം; അറസ്റ്റിലായ പ്രതികള്‍ ആര്‍എസ്എസുകാര്‍

കാസറഗോഡ് കറന്തക്കാട് സ്വദേശികളാണു പിടിയിലായ പ്രതികള്‍

കാസറഗോഡ് മദ്രസ അധ്യാപകന്‍ റിയാസ് മൗലവിയുടെ വധവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്തവര്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെന്നു വാര്‍ത്തകള്‍. കാസറഗോഡ് കറന്തക്കാട് സ്വദേശികളായ അജേഷ്(അപ്പു),അഖില്‍, നിധിന്‍ എന്നിവരെയാണു ഇന്നലെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കറന്തക്കാട് സംഘപരിവാര്‍ ശക്തികേന്ദ്രമായാണ് അറിയപ്പെടുന്നത്.

മൗലവിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കേളുഗുഡെയിലുള്ള സംഘത്തെ ചുറ്റിപ്പറ്റി പൊലീസ് അന്വേഷണം നടത്തിയിരുന്നു. ഈ സംഘത്തിലുള്ളവര്‍ ആര്‍എസ്എസ് ബനധമുള്ളവരാണെന്നും പറയുന്നു. കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ് പി ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. തെളിവെടുപ്പും കൊലപാതകത്തിനുപയോഗിച്ച ആയുധം കണ്ടെടുക്കലും കഴിഞ്ഞാണു പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

അജേഷാണ് മുറിയില്‍ കയറി മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചു മൗലവിയെ കഴുത്തറത്തും കുത്തിയും കൊന്നതെന്നു പൊലീസ് പറയുന്നു. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ പിന്നീട് വെളിപ്പെടുത്തുമെന്നു എസ് പി ശ്രീനിവാസ് പറഞ്ഞു. വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കലാണ് കൊലപാതകത്തിനു പിന്നിലെ ഉദ്ദേശമെന്നു സംശയിക്കുന്നു. കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെയാണു റിയാസ് മൗലവിയുടെ കൊലപാതകം നടന്നത്. കൊല നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രതികളെ പിടികൂടാന്‍ കഴിഞ്ഞത് പൊലീസിന്റെ നേട്ടമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍