UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജയലളിതയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് മദ്രാസ് ഹൈക്കോടതി

ജയലളിതയുടെ മരണം സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് എഐഎഡിഎംകെ പ്രവര്‍ത്തകന്‍ പി എ ജോസഫ് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയില്‍ പരിഗണിക്കവേ ജസ്റ്റിസ് വൈദ്യലിംഗമാണ് ഇക്കാര്യം അഭിപ്രായപ്പെട്ടത്.

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണം പുതിയ വിവാദത്തിന് തിരികൊളുത്തിയേക്കും. ജയലളിതയുടെ മരണം സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് എഐഎഡിഎംകെ പ്രവര്‍ത്തകന്‍ പി എ ജോസഫ് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയില്‍ പരിഗണിക്കവേ ജസ്റ്റിസ് വൈദ്യലിംഗമാണ് ഇക്കാര്യം അഭിപ്രായപ്പെട്ടത്. മാദ്ധ്യമങ്ങള്‍ ധാരാളം സംശയങ്ങളും ചോദ്യങ്ങളും മുന്നോട്ട് വയ്ക്കുന്നുണ്ട്. എനിക്കും വ്യക്തിപരമായി സംശയങ്ങളുണ്ട് – വൈദ്യലിംഗം പറഞ്ഞു.

ഒരു ദിവസം പറയുന്നു, അവര്‍ നടക്കുന്നുണ്ടെന്ന്. പിന്നൊരു ദിവസം പറയുന്നത് ഉടന്‍ ആശുപത്രി വിടും എന്ന്. അവസാനം സംഭവിച്ചതെന്താണ്. എംജിആറിന്‌റെ ആരോഗ്യനില സംബന്ധിച്ച് വീഡിയോ പുറത്തുവിട്ടിരുന്നതായി വൈദ്യലിംഗം ചൂണ്ടിക്കാട്ടി. ജീവിക്കാനുള്ളത് അവകാശം മൗലികാവകാശമാണ്. എന്താണ് സംഭവിച്ചതെന്ന് ജനങ്ങള്‍ അറിയണം – വൈദ്യലിംഗം വക്തമാക്കി. ജയലളിതയുടെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അണ്ണാ ഡിഎംകെ എംപി ശശികല പുഷ്പ അടക്കമുള്ളവര്‍ കോടതിയെ സമീപിക്കുന്നുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍